അധികാരം ജനങ്ങൾക്ക് കൈവരുന്ന സർഗാത്മക ജനാധിപത്യത്തിൻറെ മാതൃകാ അനുഭവങ്ങളിൽ ആഗോളതലത്തിൽ തന്നെ അദ്വിതീയമെന്ന് വിലയിരുത്തപ്പെട്ട ഒന്നാണ് കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം. ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ മുപ്പതാം വർഷത്തിൽ എത്തുമ്പോൾ ആ അനുഭവങ്ങളുടെ ചരിത്രവും വർത്തമാനവും ഭാവിയും വിശദമാക്കുന്നതാണ് ഈ വെബ് പോർട്ടൽ.
കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെയും ജനകീയാസൂത്രണത്തിന്റെയും ഒരു വിഭവ കേന്ദ്രമായും അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പ്ലാറ്റ്ഫോമായും പ്രവർത്തിക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം