Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
വാർത്തകൾ

ജനകീയാസൂത്രണത്തിന് 30 വയസ്സ്: പ്രവർത്തകരുടെ മഹാസംഗമം തിരുവനന്തപുരത്ത്

Published on August 15, 2026

കേരളത്തിന്റെ വികസന-ഭരണ രംഗങ്ങളിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തക സംഗമം സംഘടിപ്പിക്കുന്നു.

ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോൾ എന്ന പേരിൽ ഓഗസ്റ്റ് 16-ന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംഗമം നടക്കുന്നത്. രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. ടി.എം. തോമസ് ഐസക് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം തദ്ദേശ ഭരണസംവിധാനം ശക്തിപ്പെടുത്താൻ പ്രവർത്തിച്ച ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആസൂത്രണ വിദഗ്ധർ എന്നിവർക്കൊപ്പം പുതിയ തലമുറയിലെ പ്രതിനിധികളും സംഗമത്തിൽ അണിനിരക്കും.