Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
വാർത്തകൾ

‘ജനകീയാസൂത്രണം ഇനിയെങ്ങോട്ട്?’: കോട്ടൺഹില്ലിൽ വിപുലമായ പാനൽ ചർച്ചയും ഭാവി രൂപരേഖയും

Published on August 15, 2026

ജനകീയാസൂത്രണ സംഗമത്തോടനുബന്ധിച്ച് ഭാവി വികസന നയരൂപീകരണത്തിനായി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വിപുലമായ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 14 വിഷയ മേഖലകളിലായി സമാന്തര സെഷനുകൾ നടക്കും.

‘ജനകീയാസൂത്രണം ഇനിയെങ്ങോട്ട്’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ ഡോ. ടി.എം. തോമസ് ഐസക് ക്രോഡീകരിച്ച് അവതരിപ്പിക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഭാവി പ്രവർത്തനങ്ങൾക്കുള്ള സമഗ്ര രൂപരേഖയും പ്രഖ്യാപിക്കും.