Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
വടവുകോട്

ജനകീയാസൂത്രണം ജനകീയ ചരിത്രം - ഓർമ്മക്കുറിപ്പുകൾ

ടി. എസ്. രാമകൃഷ്ണൻ
ജനകീയാസൂത്രണപ്രസ്ഥാനം രൂപംകൊണ്ട ഒമ്പതാം പദ്ധതികാലത്തുതന്നെ എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് അതിർത്തിയിലെ 6 ഗ്രാമ പഞ്ചായത്തുകളിലും സന്നദ്ധ പ്രവർത്തകരുടെ ഒരു നിര ആവേശപ്പൂട്ടി കഴിഞ്ഞിരുന്നു. ജില്ലയിൽ പ്രൊഫസ്സർ N. രമാകാന്തനും, വടവുകോട് ബ്ലോക്കിൽ ശ്രീ K.N. എൽദോസുമാണ് കോർഡിനേറ്റർമാരായി ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് ജില്ലയിൽ ശ്രീ K.K. രവിയും ബ്ലോക്കിൽ T.S. രാമകൃഷ്ണനും കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. അധികാര വികേന്ദ്രീകരണത്തിന്റെ ജനകീയാസൂത്രണത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ച സംവിധാനമാണ് ബന്ധപ്പെട്ട സാങ്കേതിക സമിതി (VTC) എന്ന് നമുക്ക് കാണാൻ കഴിയും. പിന്നീട് BLEC ആയി ആവേശപ്പൂട്ടി കഴിഞ്ഞപ്പോഴും ബന്ധപ്പെട്ട പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തനത്തിന്റെയും അനിഷേദ്ധ്യമായ പങ്ക് നമുക്ക് കണ്ടെത്താൻ കഴിയും. KRP / DRP / LRP എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മുൻ പറഞ്ഞവരുൾപ്പെടെയുള്ളവരുടെ നേത്യത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ ചേർച്ചയിൽ നിന്നും കൊണ്ട് കൂടി പടുത്തുയർത്തിയതാണ് ജനകീയ സൂത്രണ പ്രസ്ഥാനം. സന്നദ്ധ പ്രവർത്തനത്തിലൂടെ ആഗമനം ചെയ്യുകയും പിന്നീട് ഔദ്യോഗികമായി സേവനം അനുഷ്ടിക്കുകയും ചെയ്ത ഒരു സന്നദ്ധ പ്രവർത്തകനാണ് ഞാൻ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി, അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകൾക്ക് കൈവന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും, നിർവ്വഹണ ഏജൻസികളുടെ പുനർവിന്യാസവും അതാത് പഞ്ചായത്ത് സംവിധാനങ്ങളും കേരളീയ ജനതയ്ക്ക് പുത്തൻ പ്രതീക്ഷകളാണ് നൽകിയത്. അധികാരവികേന്ദ്രീകരണത്തിന്റെ സാർത്ഥകമായ അടിസ്ഥാന ഘടകം ഗ്രാമസഭകൾ തന്നെ. ഗ്രാമസഭകളുടെ സംഘാടനത്തിലും പ്രവർത്തനത്തിലും കൈവന്ന ജനപങ്കാളിത്തം ആദ്യകാലങ്ങളിൽ വളരെ പ്രകടമായിരുന്നു. പ്രത്യേകിച്ച് SC / ST വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കൊണ്ട് ഗ്രാമസഭകൾ ശ്രദ്ധേയമായി. അതിൽ കൂട്ടായ്മകളുടെ ശാക്തീകരണവും പ്രവർത്തനവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭംഗി കൂട്ടുന്നവയായിരുന്നു. എളിയ വിഭാഗങ്ങൾക്ക് മാത്രമായി പ്രത്യേക വിഭവങ്ങൾ ഗ്രാമസഭകൾ എടുത്തു പറയേണ്ടവയാണ്. ഏറ്റവും ശ്രദ്ധേയമായ മാറ്റമാണ് കേരളത്തിലെ സ്ത്രീകൾ കുടുംബശ്രീ പദ്ധതി വഴി സാമൂഹ്യ സാംസ്കാരിക തലത്തിൽ കാഴ്ച വെച്ചത്. ആദ്യമായി, കുടുംബശ്രീ പദ്ധതിയിലൂടെ, കേരളത്തിൽ പിടിമുറുക്കിയിരുന്ന ബ്ലേഡ് മാഫിയയെ തല്ലിത്തകർത്തു വലിയൊരു പരിധിവരെ അകറ്റാനും സ്ത്രീ ശാക്തീകരണത്തിന് വഴിവെച്ചുവെന്ന് നിസ്സംശയം പറയാം. "പട്ടിണിയാലെ മരിച്ചു തളർന്നുകഴിയുമൊരുത്തന്റെ പൂർണ്ണതയാകുമൊരു നിമിഷത്തു പുസ്തകം കൈയിലെടുക്കുകഃ ... [ഹെൻറി ഡൊവൽ] ഈ പുസ്തകം കൈയിലെടുക്കുക..." ഈ ആഹ്വാനത്തിന്റെ പൂർണ്ണവിക്ഷാളനമായാണ്, കേരളത്തിലെ ജനകീയാസൂത്രണത്തിലൂടെ നാം നടപ്പിലാക്കിയ അധികാരത്തിന്റെ - സാമ്പത്തികത്തിന്റെ - അറിവിന്റെ - വികേന്ദ്രീകരണത്തിലൂടെ ജനത നേടിയ ജനകീയ വിദ്യാഭ്യാസം. നിലവിലുള്ള അക്കാദമിക് പരിശീലന സ്ഥാപനങ്ങളെയും, സന്നദ്ധ പ്രവർത്തകരെയും ഇണക്കിച്ചേർത്തുകൊണ്ട് സംസ്ഥാനടനീളം നടപ്പിലാക്കിയ പരിശീലന പരിപാടികളും, മുമ്പോട്ടുകൊണ്ടുപോയ ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ 30 വർഷക്കാലത്തിനിടയിൽ ജനകീയാസൂത്രണ ചരിത്രത്തിന്റെ ഭാഗമായി നമ്മെ വിട്ടുപിരിഞ്ഞവരെ ഈ തരുണത്തിൽ ഓർക്കേണ്ടതുണ്ട്. KRP മുതൽ LRP വരെയുള്ളവരും VTC / BLEC സാങ്കേതിക സമിതികളിൽ പ്രവർത്തിച്ചവർ, ജനപ്രതിനിധികളായിരുന്നവർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നും വി.എസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവർ ഇന്ന് നമ്മോടൊപ്പമില്ലായെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്, അനുസ്മരിച്ചുകൊള്ളുന്നു. I. ഐക്കരനാട് ഗ്രാമപഞ്ചായത്ത് 1. ശ്രീ. K.G. അവിരാച്ചൻ - BLEC / VTC അംഗം 2. പ്രൊഫസർ - N.P. വർഗ്ഗീസ് - ജനപ്രതിനിധി 3. ശ്രീ. T.P. പൗലോസ് - ജനപ്രതിനിധി 4. ശ്രീ. M.R.B.V. കൈമ്മൾ - VTC / BLEC അംഗം II. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 1. ശ്രീ. K.S. കുറുപ്പ് - BLEC / UTC അംഗം 2. ശ്രീ. ജി. രാഘവൻ നായർ ( VTC / BLEC ) 3. ശ്രീ. K.V. പത്മനാഭൻ നായർ ( VTC / BLEC ) 4. ശ്രീ. P.P. തങ്കപ്പൻ - (DRP) III. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് 1. ശ്രീ. ചെല്ലപ്പൻ നായർ - VTC / BLEC അംഗം IV. ചൂണ്ടി ഗ്രാമപഞ്ചായത്ത് 1. ശ്രീ. ചന്ദ്രശേഖരൻ കർത്താ - VTC / BLEC ചെയർമാൻ / വൈസ് ചെയർമാൻ 2. ശ്രീ. കെ.പി. മത്തായി സാർ (DRP) V. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് 1. ശ്രീ. K. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ - VTC / BLEC ചെയർമാൻ / വൈസ് ചെയർമാൻ 2. M.G. അരവിന്ദാക്ഷൻ - VTC / BLEC അംഗം 3. K.A. ചെല്ലമ്മ ടീച്ചർ (ജനപ്രതിനിധി) 4. P.V. പൗലോസ് 5. K.K. ഗോപാലൻ മാഷ് - (VTC / BLEC അംഗം) VI. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് 1. ശ്രീ. O.M. മത്തായി (VTC / BLEC അംഗം) ---------- ടി. എസ്. രാമകൃഷ്ണൻ, താഴക്കൽ ഹൗസ് കടയിരുപ്പ്. പി.ഒ. കോലഞ്ചേരി - (വഴി) പിൻ - 682311. എറണാകുളം.