ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച് കർഷകനായി ജീവിക്കേണ്ടിയിരുന്ന ഞാൻ പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിലും തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലും പഠിച്ച് ബി.എസ്സ് . സി (എഞ്ചിനീയറിംഗ്), എം. എസ്സ്.സി (എഞ്ചിനീയറിംഗ്) എന്നീ പരീക്ഷകൾ പാസ്സാവുകയും പാലക്കാട് എഞ്ചിനീയറിംഗ് കോളേജ്, കേരള പി.ഡബ്ല്യൂ യു ഡി, തൃശൂർ ഗവ എഞ്ചിനീ യറിംഗ് കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയും പെൻഷൻ പറ്റുന്ന തിനു ഒരു വർഷം മുൻപ് ആരംഭിച്ച ജനകീയാസൂത്രണത്തിലൂടെയും തുടർന്ന് സ്റ്റേറ്റ് നിർമ്മിതി തൃശൂർ റീജിയണൽ കേന്ദ്രത്തിൻറെ സ്ഥാപക Consultant എന്ന നിലയിലൂടെയും കിലയുടെ ഫാക്കൽറ്റിയിലും നിയമിതനായി, ആസൂത്ര ണത്തിൻറെ ഹരിശ്രീ തൊട്ട് അടുത്തറിയുന്നവനായി മാറി.
തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമുണ്ട്. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം ചെയർമാൻ ഭവന നിർമ്മാണ വകുപ്പു മന്ത്രി ശ്രീ . പി ജെ ജോസഫ് ഡയറക്ടർ, പിന്നീട് ഗവർണ്ണർ വരെ ആയി മാറിയ ശ്രീ സി. വി. ആനന്ദബോസും ആയിരുന്ന കാലത്താണ് സർക്കാർ ഉത്തരവിലൂടെ ഞാൻ സംസ്ഥാന നിർമ്മിതി കേന്ദ്രത്തിൻറെ തൃശൂർ റീജിയണൽ കേന്ദ്രത്തിൻറെ സ്ഥാപക Consultant ആയി നിയമിതനാവുന്നത് . എൻറെ നാട്ടുകാരൻ ചേർത്തലക്കാരനായ ശ്രീ തരകൻ കിലയുടെ ഡയറക്ടർ ആയി വന്നപ്പോളാണ് എന്നെ കിലയുടെ ഫാക്ക ൽറ്റിയാക്കി സർക്കാർ ഉത്തരവ് വരുന്നത് . അതിനും പല വർഷങ്ങൾക്ക് മുൻപ് ഇരിഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ എഞ്ചിനീയറിംഗ് Consultant ആയി നിയമിച്ച സർക്കാർ ഉത്തരവ് നിലനിൽക്കേത്തന്നെ, എഞ്ചി നീയറിംഗ് കോളേജിലെ അദ്ധ്യാപനത്തിന് കോട്ടം തട്ടാത്ത വിധത്തിൽ ഇവ യൊക്കെ പ്രാവർത്തികമാക്കാൻ സർക്കാരിൻറെ ശക്തമായ ഇടപെടലുകളും ശ്രീസംഗമേശൻറെ അനർഗ്ഗളമായ അനുഗ്രഹവും ഉണ്ടായതായി വിശ്വസി ക്കുന്നു.
ജനകീയാസൂത്രണം എന്ന വാക്ക് ആദ്യം കേട്ടപ്പോൾത്തന്നെ ആ പദം ഇംഗ്ലീഷിൽ Peoples Planning എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി അവതരി പ്പിച്ച ഡോ എം. എൻ റോയിയെക്കുറിച്ചും കെ . എൻ. ഗുലാത്തിയെപ്പോലുള്ള പണ്ഡിതന്മാരെക്കുറിച്ചും ഒക്കെ ഞാൻ ഓർത്തിട്ടുണ്ട് . എന്നാൽ ഒൻപതാം പഞ്ച വത്സരപദ്ധതിയെ ജനകീയാസൂത്രണപദ്ധതിയാക്കി മാറ്റിക്കൊണ്ട് ജനകീയാ സൂത്രണം എന്ന പേര് കേരളീയരുടെ ഹൃദയത്തിൽ ഉറപ്പിച്ച ആദ്യത്തെ ഗവേഷകൻ ഡോ. തോമസ് ഐസക്ക് ആണ് 1996 തൊട്ട് 2001 വരെ അദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുമുണ്ട്. 2001-ൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതു വരെ. ഇംഗ്ലീഷിലും മലയാളത്തിലും ആയി അനവധി വിജ്ഞാനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ തോമസ് ഐസക്ക് മലയാളത്തിൽ എഴുതുകയും കേരള സംസ്ഥാന ആസൂത്രണബോർഡ് പ്രസിദ്ധീകരിക്കുകയും ചെയ്ത “ജനകീയാസൂത്രണം - സിദ്ധാന്തവും പ്രയോഗവും” എന്ന ഗ്രന്ഥം ജനകീയാസൂത്രണ പ്രസ്ഥാനത്തി ൻറെ ഔദ്യോഗിക രേഖയായി വാഴ്ത്തപ്പെടുന്നു. അദ്ദേഹം തന്നെ എഴുതിയ “ജനകീയാസൂത്രണം - ചോദ്യങ്ങളും ഉത്തരങ്ങളും” എന്ന മലയാള പുസ്തക വും ശ്രദ്ധേയമാണ് . ഞാൻ ആവട്ടെ കിലയിൽ ഫാക്കൽറ്റിയായതോടെ, ഇവയെ ല്ലാം വായിച്ച് എൻറെ അറിവിന് കരുത്ത് വർധിപ്പിച്ചു.
ജനകീയാസൂത്രണം സംബന്ധിച്ച് കിലയിൽ പല വിഭാഗങ്ങൾക്കായി വ്യത്യസ്തമായ ക്ലാസ്സുകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൾക്ക്, നടപ്പിലാക്കേണ്ട ഉദ്യാഗസ്ഥർക്കു അനുഭവിക്കേണ്ട സാധാരണക്കാർക്ക്, എല്ലാം , വ്യത്യസ്തമായ ക്ലാസുകൾ പഠിപ്പിക്കുന്തോറും അദ്ധ്യാപകർക്ക് , മാത്രം ലഭിക്കുന്ന, അറിവ് അരക്കിട്ടുറപ്പിക്കാൻ പറ്റുന്ന നേട്ടത്തിൻറെ സ്വകാര്യസന്തോ ഷവും, ഞാൻ അനുഭവിച്ചു.
കേരളം അമ്പരന്നുപോയ വെള്ളപ്പൊക്കത്തെത്തുടർന്നു നാമൊന്ന് എന്ന ധാരണയോടെ നമ്മുടെ ഈ കൊച്ചു നാട് പ്രദർശിപ്പിച്ച പ്രതിരോധ വീര്യമാണ് രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം കടന്ന ജനകീയാസൂത്രണത്തിൻറെ ഏറ്റവും വലിയ സദ്‌ഫലത്തിൻറെ മാതൃക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പഞ്ചവത്സ പദ്ധതികളിലൂടെ നമ്മുടെ നാട് സ്വപ്‌നം കണ്ട എന്തെല്ലാം നല്ല കാര്യങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടു! കാർഷിക കൂട്ടായ്മകളിലൂടെ സ്വയം പര്യാപ്തത നേടുന്ന വിഷയമായാലും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ വിദേശത്തേക്ക് പാഞ്ഞുപോ കാതെ, ഇവിടെത്തന്നെ അവർക്കിഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്‌ടിച്ചതായാലും മാലിന്യ സംസ്കരണം സംബ ന്ധമായി പുതുപുത്തൻ കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്ന ഏർപ്പാടായാലും അഴിമതി രഹിത ഭരണത്തിനായി ആവേശം ജനിപ്പിക്കുന്നതായാലും സ്ത്രീ ശാക്തീ കരണത്തിന് ഊന്നൽ കൊടുക്കുന്നതായാലും ആരോഗ്യസംബന്ധമായ വിഷയ ങ്ങൾ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾക്ക് പുത്തൻ ഉടുപ്പുകൾ ഉണ്ടാകുന്ന തായായാലും വികേന്ദ്രീകൃതാസൂത്രണം ഫലവത്തായ തിളക്കം സ്ഷ്ടിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്ന എൻറെ അനന്തതലമുറ യോട് എനിക്ക് സ്നേഹവും വാത്സല്യവും ഉണ്ട്. 1996ൽ, ജനകീയാസൂത്രണം ആരംഭിച്ച നാൾ തൊട്ട്, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയുടെ ടെക്നിക്കൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ് ഞാൻ. ടെക്നിക്കൽ കമ്മിറ്റി, ഉപ ദേശകസമിതി ആയി രൂപാന്തരം പ്രാപിച്ചപ്പോഴും, വൈസ് ചെയർമാൻ പോസ്റ്റ് തുടർന്നതോടെ, മുപ്പതിലധികം കൊല്ലമായി ഒരേ പോസ്റ്റിൽ തുടരാനുള്ള അപൂർവ്വ അവസരം എനിക്ക് ലഭിച്ചിരിക്കുകയാണ്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ എൻറെ സഹപ്രവർത്തകനായിരുന്ന പ്രൊഫ. എ.ആർ വേലാ യുധൻപിള്ള ചെയർമാനായി സംസ്ഥാനതലത്തിൽ രൂപവത്കരിക്കപ്പെട്ട സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻറെ അഡ്വൈസറി കമ്മിറ്റിയിലും ദീർഘ സംവത്സരങ്ങൾ ഞാൻ അംഗമായിരുന്നു. ജനകീയാസൂത്രണത്തിൻറെ ആരംഭകാലത്തെ ആവേ ശം ചോർന്നു പോകാത്ത വിധത്തിൽ, പുതുതലമുറയ്ക്ക് പുത്തൻ ഊർജ്ജവു മായി മുന്നോട്ടുപോകാനാകട്ടെ എന്ന് ശ്രീ സംഗമേശനോട് പ്രാർത്ഥിക്കുന്നു.