“അധികാരം ജനതയ്ക്ക് അതുമാത്രം പരിഹാരം
അറിയുന്നു നാമീ സത്യം - നിറയുന്നു നാടിന്നുള്ളം
പഴയ കാലം പഴുതാരകൾ പല ജീവികൾ വാണു
പുതുകാലം നമ്മൾ വാഴും - ഇതു പുലർകാലം നമ്മൾ വാഴും”
ഈ ഉദ്ധരണി ഒരു ഗ്രാമ പഞ്ചായത്തിലെ ആദ്യ വികസന റിപ്പോർട്ടിൻറെ തുടക്കത്തിലെ സന്ദേശമാണ്. മലപ്പുറം ജില്ലയിലെ കോഡൂർ ഗ്രാമ പഞ്ചായത്ത് ആണ് അത്. അധികാരം ജനങ്ങൾക്ക് കൈമാറുന്നതിന് സർവ്വഥാ മാതൃക കാ ണിച്ച മുൻ മുഖ്യമന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ വാസഗൃഹദേശം കൂടി യാണ് കോഡൂർ പഞ്ചായത്ത്.
കടലുണ്ടി പുഴയുടെ സർവ്വാനുഗ്രഹമുള്ള കോഡൂർ പഞ്ചായത്ത് വെറ്റില കൃഷിക്കും കുമ്പളങ്ങ കൃഷിക്കും പേരു കേട്ട നാടാണ് . കോഡൂരിലെ വെറ്റില ഉത്തരേന്ത്യയിലേക്കും അവിടെ നിന്ന് പാക്കിസ്ഥാനിലേക്കും കയറ്റുമതി ചെയ്യാ റുണ്ട്. വെറ്റിലകൃഷിയിലും കയറ്റുമതി വ്യാപാരങ്ങളിലും പ്രാവീണ്യം നേടിയ മാ ട്ടുതൊടി അലവി ഗ്രാമപഞ്ചായത്തിൻറെ പ്രസിഡണ്ട് ആയിരുന്ന കാലത്താണ് ജനകീയാസൂത്രണ പ്രവർത്തനങ്ങളും അധികാര ലബ്ധിയും യാഥാർഥ്യമാകുന്നത് .
കേരളത്തിലുടനീളം ജനകീയാസൂത്രണ പ്രവർത്തങ്ങളുടെ ആദ്യവർഷങ്ങൾ ശ്രമകരവും ഉത്തരവാദിത്വപൂർണ്ണമായ നാളുകളായിരുന്നു. ഏത്സമയത്തും കൈ- മെയ് മറന്ന് സന്നദ്ധപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തയ്യാറായ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും യുവജനങ്ങളും പഞ്ചായത്ത് ഭരണകർത്താക്കളും അണിനിരന്നതിൻറെ ഫലമായി വിവിധങ്ങളായ പരിമിതികളുടെ നാടായ മലപ്പുറം ജില്ലാ ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ മുൻനിരയി ലെത്തി. ആ സജീവന കൈവിടാതെ ഇന്നും തുടരുന്നു.
ഒന്നാം കേരള പഠന കോൺഗ്രസ്സിൻറെ (1994) അനുഭവപാഠങ്ങളും നവ കേരള ത്തിൻറെ വികസനലക്ഷ്യങ്ങളും സമീപനവും തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയുടെ പരിമിതികൾ മനസ്സിലാക്കി പ്രവർത്തനങ്ങൾ ഏറ്റെടുത്തവരായിരുന്നു ജനകീയാ സൂത്രണ സംഘാടകരായി നിലകൊണ്ടത്. ഇവരാകട്ടെ സാക്ഷരതാ പ്രസ്ഥാനത്തി ലെ സജീവ പങ്കാളികളുമായിരുന്നു.
കോഡൂർ ഗ്രാമപഞ്ചായത്ത് , പദ്ധതി രൂപീകരണതത്വങ്ങളുടെ കാഴ്ചപ്പാടും അന്തസത്തയും തിരിച്ചറിഞ്ഞു അഞ്ചു വർഷകാല പ്രൊജക്റ്റുകൾക്കാണ് രൂപം നൽകിയത്. അതിൻറെ രേഖകൾ കോണ്ടൂർ പഞ്ചായത്തിൽ ഇന്നും കാണാവുന്ന താണ് . എന്നാൽ നിരവധി പഞ്ചായത്തുകൾ ഈ ശൈലി അവലംബിച്ചില്ല. തത് ഫലമായി പരിശോധനയുടേയും അംഗീകാരത്തിൻറെയും സൗകര്യം കണക്കി ലെടുത്ത് കോഡൂർ പഞ്ചായത്തിനും ഏകവർഷ പ്രൊജക്റ്റ് ശൈലി അവലംബി ക്കേണ്ടതായി വന്നു.
കോഡൂരിലെ പരമ്പരാഗത കാർഷികവിളകളുടെ പ്രോത്സാഹനത്തിനും ആരോഗൃപരിപാലനത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തിന്നതിനും ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്ന പ്രോജ ക്ടുകൾക്കാണ് ഊന്നൽ നൽകിയത്. കൂടാതെ നൂതന വിഷയങ്ങളും ഏറ്റെടുത്തി ട്ടുണ്ട്. കടലുണ്ടി പുഴയ്ക്ക് കുറുകെ ഹാജിയാർ പള്ളിയെ ബന്ധിപ്പിച്ച് ആദ്യ വർഷം തന്നെ പണി തീർത്ത തൂക്കുപാലം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അധികാര വികേന്ദ്രീകരണ ചുമതലയുള്ള മന്ത്രി പാലോളി മുഹമ്മദ് കുട്ടി തന്നെയാണ് 1997 നവംബറിൽ പ്രസ്തുത തൂക്കുപാലം ഉദ്ഘാടനം ചെയ്തത് .
പഞ്ചായത്ത് പ്രസിഡണ്ട് എം ടി അലവി, കൃഷി ഓഫീസറും കെ. ആർ.പി യുമായുള്ള ഇ. എ. ജലീൽ - കൺവീനർ, പി. കെ അലവിക്കുട്ടി - വികസന റിപ്പോർട്ട് എഡിറ്റർ, ടി. അബ്ദു സ്സലാം വൈസ് പ്രസിഡണ്ട് സി വി അബു എന്നിവരുൾപ്പെട്ട പതിമൂന്ന് അംഗ സമിതിയാണ് ചുമതലകൾ നിർവഹിച്ചത് .
തയ്യാറാക്കിയത് : ഇ. എ. അബ്‍ദുൾ ജലീൽ, മുൻ കൃഷി ഓഫീസർ & കെ. ആർ. പി