ഒമ്പതാം പദ്ധതി ജനകീയാസൂത്രണ വികസന പദ്ധതിയായി വിഭാവനം ചെയ്ത് ഭരണസംവിധാനത്തേയും ജനപ്രതിനിധികളേയും സന്നദ്ധപ്രവർത്തകരേയും ബഹുജനങ്ങളേയും അർത്ഥപൂർണ്ണമായ പങ്കാളികളാക്കുന്നതിന് വളരെയേറെ മുന്നൊരുക്കങ്ങളും, സംഘാടന, പ്രചാരണ, ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടായിരുന്നു. വാർഡ് സഭകളിൽ പങ്കെടുത്ത ജനങ്ങളുടെ വികസനാവശ്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളെ ജനകീയ ആസൂത്രണത്തിന്റെ ചട്ടക്കൂടിലേക്ക് മാറ്റി എഴുതുന്നതുൾപ്പെടെ അവയെ വികസന നിർദ്ദേശങ്ങളാക്കുന്നതിനും തുടർന്ന് കരട് പദ്ധതിരേഖയും വികസന പദ്ധതിയും തയ്യാറാക്കി നിർവ്വഹണത്തിന് ഗുണഭോക്തൃ സമിതികളെ സംഘടിപ്പിച്ച് ഏൽപ്പിച്ചു കൊടുത്ത് അവയെ സദാ മോണിറ്റർ ചെയ്തും, സഹായ സഹകരണങ്ങൾ നൽകിയും, പ്രതിസന്ധിയിൽ ഇടപെട്ട് പരിഹരിച്ചും ജനകീയ ആസൂത്രണ പദ്ധതി നിർവ്വഹണം വിജയകരമാക്കി ഫലസമാപ്തിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ജനകീയാസൂത്രണ പ്രവർത്തകർ വളരെയേറെ അധ്വാനിക്കേണ്ടി വന്നു. നഗരത്തിലാകെയുള്ള അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും, ഒപ്പം നിൽക്കാനും, അവയെല്ലാം സജീവമാക്കാനും അനവരതം പ്രവർത്തിച്ചവരാണ് തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ സെല്ലിലെ റിസോഴ്സ് പേഴ്സൺമാർ. തൊട്ടു മുൻകൊല്ലത്തെ ബഡ്ജറ്റിൽ, 18.2 കോടി രൂപയുടെ 50 ഓളം പ്രോജക്ടുകൾ ആണ് നഗരസഭയ്ക്ക് ഉണ്ടായിരുന്നതെങ്കിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഒന്നാം വർഷത്തിൽ 30 കോടിയിലേറെ രൂപ അടങ്കൽ ഉള്ള 200ഓളം പ്രോജക്ടുകളാണ് ഏറ്റെടുത്തത്. കഴക്കൂട്ടത്ത് വെച്ച് നടന്ന ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവർഷ പ്രോജക്ടുകൾ അംഗീകരിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിയുടെ ഒന്നാം ഗഡു വിതരണം ചെയ്യുന്ന ചടങ്ങിൽ വച്ചുതന്നെ തിരുവനന്തപുരം നഗരസഭയുടെ പദ്ധതി അംഗീകരിച്ച് ഒന്നാം ഗഡുവായി 3.9 കോടി രൂപയുടെ ചെക്ക് മേയർ വി ശിവൻകുട്ടി ഏറ്റുവാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ ജനകീയസൂത്രണ പ്രവർത്തകർ കോരിത്തരിച്ചു. അത്രമാത്രം അവിശ്വാസവും വിമർശനവും അവഗണനയും എതിർപ്പും സഹിച്ചാണ് ജനകീയസൂത്രണ പ്രവർത്തനങ്ങൾ നഗരസഭയിൽ നടന്നത്.
ശ്രീ ജോൺചെറിയാൻ സാർ
തിരുവനന്തപുരം നഗരസഭയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ ആദ്യ വിദഗ്ധ സമിതി മുതൽ സി എൽ ഇ സി വരെ ഉള്ള സമിതികളിൽ അതിവിദഗ്ധന്മാരുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. സി എൽ ഇ സി ചെയർമാനായി പ്രവർത്തിച്ചത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ ഒരു ചീഫ് എൻജിനീയർ മാത്രമുണ്ടായിരുന്ന കാലത്തെ ജോൺ ചെറിയാൻ സാറായിരുന്നു, അത്. കർമ്മസമിതികൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളിൽ കൂടുമായിരുന്നെങ്കിൽ സിഎൽ.ഇ.സിക്ക് സ്വസ്ഥമായിരിക്കാനോ പ്രവർത്തിക്കാനോ ആസ്ഥാന മില്ലായിരുന്നു. എന്നാൽ ജോൺ ചെറിയാൻ സാറിൻറെ അസാമാന്യമായ പാണ്ഡിത്യവും നയ ചാതുരിയും അർപ്പണ ബുദ്ധിയും ജനകീയാസൂത്രണത്തിൽ പരമാവധി പ്രയോജനപ്പെടുത്തണമായിരുന്നു അതിനായി ജനകീയാസൂത്രണ സെല്ലിൽ കോഡിനേറ്ററുടെ തന്നെ മുറി അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ ജനകീയസൂത്രണ സെല്ലിന്റെ ഭാഗമാക്കുകയായിരുന്നു.ഏതു സാങ്കേതിക പ്രോജക്റ്റും പരിശോധിച്ച് അനുമതി നൽകുന്നതിന് സദാ ചെയർമാൻ തയ്യാണെന്നുള്ള സാഹചര്യമായി.
അതിപ്രഗൽഭന്മാരായ സാങ്കേതിക വിദഗ്ധരൊക്കെയും ജോൺ ചെറിയാൻ സാറിൻറെ ജൂനിയർമാരായിരുന്നു എന്ന സവിശേഷത പ്രോജക്ടുകളുടെ പരിശോധനയ്ക്കും പ്രോജക്ടുകൾ കുറ്റമറ്റതാക്കി അംഗീകരിക്കുന്നതിനും വലിയ സഹായമായി. തിരുവനന്തപുരം നഗരസഭയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ ആദ്യ വിദഗ്ധ സമിതി മുതൽ സി എൽ ഇ സി വരെ ഉള്ള സമിതികളിൽ അതിവിദഗ്ധന്മാരുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു സി എൽ ഇ സി ചെയർമാനായി പ്രവർത്തിച്ചത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ ഒരു ചീഫ് എൻജിനീയർ മാത്രം ഉണ്ടായിരുന്ന കാലത്തെ ജോൺ ചെറിയാൻ സാറായിരുന്നു കർമ്മസമിതികൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളിൽ കൂടുമായിരുന്നെങ്കിൽ സിഎൽ.ഇ.സിക്ക് തീരെ ആസ്ഥാന ഇല്ലായിരുന്നു. എന്നാൽ ജോൺ ചെറിയാൻ സാറിൻറെ അസാമാന്യമായ പാണ്ഡിത്യവും നയജാതിയും നായ ജാദുലിയും മായ ചാതുരിയും അർപ്പണ ബുദ്ധിയും ജനകീയസൂത്രണത്തിൽ പരമാവധി പ്രയോജനപ്പെടുത്തണമായിരുന്നു അതിനായി ജനകീയ ആസൂത്രണ സെല്ലിൽ കോഡിനേറ്ററുടെ തന്നെ മുറി അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ ജനകീയസൂത്രണ സെല്ലിന്റെ ഭാഗമാക്കുകയും ഏതു സാങ്കേതിക പ്രോജക്റ്റിനം പരിശോധിച്ച് അനുമതി നൽകുന്നതിന് സദാ ചെയ്യൽ ഈസി ചെയർമാൻ ലഭ്യമാണെന്നുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു ആദി പ്രഗൽഭന്മാരായ സാങ്കേതിക വിദഗ്ധർ ഒക്കെയും ജോൺ ചെറിയാൻ സാറിൻറെ ജൂനിയർമാരായിരുന്ന എന്ന സവിശേഷത പ്രോജക്ടുകളുടെ പരിശോധനയ്ക്കും പ്രോജക്ടുകൾ കുറ്റമറ്റതാക്കിയ അംഗീകരിക്കുന്നതിന് വലിയ സഹായമായി. തിരുവനന്തപുരം നഗരസഭയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ ആദ്യ വിദഗ്ധ സമിതി മുതൽ സി എൽ ഇ സി വരെ ഉള്ള സമിതികളിൽ അതിവിദഗ്ധന്മാരുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു സി എൽ ഇ സി ചെയർമാനായി പ്രവർത്തിച്ചത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ ഒരു ചീഫ് എൻജിനീയർ മാത്രം ഉണ്ടായിരുന്ന കാലത്തെ ജോൺ ചെറിയാൻ സാറായിരുന്നു. കവടിയാർ വാർഡിൽ പ്രൊഫസർ ചന്ദ്രയുടെ സൌഹൃദത്തിലൂടെയാണ് ജനകീയാസൂത്രണവുമായി ബന്ധപ്പെടുന്നത്.
കർമ്മസമിതികൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളിൽ കൂടുമായിരുന്നെങ്കിൽ സിഎൽ.ഇ.സിക്ക് തീരെ ആസ്ഥാന ഇല്ലായിരുന്നു. എന്നാൽ ജോൺ ചെറിയാൻ സാറിൻറെ അസാമാന്യമായ പാണ്ഡിത്യവും നയചാതുരിയും അർപ്പണ ബുദ്ധിയും ജനകീയസൂത്രണത്തിൽ പരമാവധി പ്രയോജനപ്പെടുത്തണമായിരുന്നു അതിനായി ജനകീയാസൂത്രണ സെല്ലിൽ കോഡിനേറ്ററുടെ തന്നെ മുറി അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ ജനകീയസൂത്രണ സെല്ലിന്റെ ഭാഗമാക്കുകയും ഏതു സാങ്കേതിക പ്രോജക്റ്റും പരിശോധിച്ച് അനുമതി നൽകുന്നതിന് സദാ സിഎൽ ഈസി ചെയർമാൻ ലഭ്യമാണെന്നുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. അതി പ്രഗൽഭന്മാരായ സാങ്കേതിക വിദഗ്ധർ ഒക്കെയും ജോൺ ചെറിയാൻ സാറിൻറെ ജൂനിയർമാരായിരുന്നു എന്ന സവിശേഷത പ്രോജക്ടുകളുടെ പരിശോധനയ്ക്കും പ്രോജക്ടുകൾ കുറ്റമറ്റതാക്കി അംഗീകരിക്കുന്നതിനും വലിയ സഹായമായി. പിൽക്കാലത്ത് അന്തരിച്ച ജോൺചെറിയാൻസാറിന് ആദരാഞ്ജലികൾ.
എസ് എൻ സദാനന്ദൻ സാർ
കഴിഞ്ഞിരംപാറ വാർഡിൽ നിന്ന് ഡിആർപി ആയി തിരഞ്ഞെടുക്കപ്പെട്ട് പി എം ജി യിലെ ആദ്യഘട്ട പരിശീലനം മുതൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ സജീവമായ എസ് എൻ സദാനന്ദൻ സാർ തുടർന്ന് പരിശീലനം നേടി കീ റിസോഴ്സ് പേഴ്സൺ ആവുകയും ജനകീയസൂത്രണ സെല്ലിലെ മുഖ്യകാരണവരായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സൗമ്യസാന്നിധ്യം രാഷ്ട്രീയ ഭിന്നതകളാൽ സംഘർഷഭരിതമായ നഗരസഭയിലെ അന്തരീക്ഷത്തെ അതിജീവിക്കുന്നതിന് പലപ്പോഴും സഹായകമായിട്ടുണ്ട്.
1894-ൽ തിരുവനന്തപുരം ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവിൽ വന്നു.
1920-ൽ തിരുവനന്തപുരം മുനിസിപ്പാലിറ്റി രൂപീകൃതമായി. 1940-ൽ സിറ്റി കോർപ്പറേഷനായി തിരുവനന്തപുരം മാറി.
അക്കാലം മുതലുള്ള ചരിത്രം സംബന്ധിച്ച രേഖകൾ വിവിധ പുരാവസ്തു ചരിത്ര വകുപ്പുകളിൽ നിന്നും മറ്റെല്ലാ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഗ്രന്ഥശാലകളിൽ നിന്നും സമാഹരിക്കുന്നതിനും ചരിത്ര ഗവേഷകരെയും പണ്ഡിതന്മാരെയും ബന്ധപ്പെടുന്നതിനും അവരിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിനും ലഭിച്ച വിവരങ്ങൾ കൃത്യമാക്കുന്നതിന് നിരന്തരം ചർച്ചകളിൽ ഏർപ്പെടുന്നതിനും ഏറെ ക്ലേശകരമായി പ്രവർത്തിച്ച വ്യക്തിയാണ് പിഡബ്ല്യൂഡിയിൽ നിന്ന് സൽപേരോടെ റിട്ടയർ ചെയ്ത എസ് എൻസദാനന്ദൻ സാർ. അതിനുപുറമെ അദ്ദേഹം വികസനരേഖയുടെ പ്രധാനപ്പെട്ട അധ്യായമായ കൃഷിയും അനുബന്ധ മേഖലകളും സംബന്ധിച്ച് നിലവിലെ പ്രാദേശിക സാഹചര്യങ്ങളും അവസ്ഥകളും വകുപ്പുതല പ്രവർത്തനങ്ങളും അതിന്റെ നേട്ടകോട്ടങ്ങളും വാർഡ് സഭകളിൽ നിന്ന് ഉയർന്നു വന്ന നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനും അവയെ ചിട്ടപ്പെടുത്തുന്നതിനും ഉള്ള ശ്രമകരമായ ചുമതലയും വികസനരേഖ പ്രൂഫ്റീഡിംഗിന്റെ ഭാരിച്ച ജോലിയും കൂടി നിർവഹിച്ചു.
ശ്രീ.എസ് ശ്രീകുമാർ
ശാസ്തമംഗലം വാർഡ് കൗൺസിലറായിരുന്ന ശ്രീ. ശ്രീകുമാർ കൗൺസിലർ എന്ന നിലയിലും ഡി.ആർ.പി ( പിന്നെ കെ ആ൪പി) എന്ന നിലയിലും നഗരസഭാതല ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ വളരെ നിർണായകമായ പങ്കു വഹിച്ചയാളാണ്. ഭരണ പ്രതിപക്ഷ കൗൺസിലർമാരുമായിട്ടുള്ള സൗഹൃദത്തിലൂടെ അവരെയെല്ലാം ജനകീയാസൂത്രണ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് അദ്ദേഹത്തിൻ്റെ സേവനം പ്രയോജനപ്പെട്ടിട്ടുണ്ട്. മാത്രമല്ല ജനകീയാസൂത്രണ സെല്ലിൽ നഗരത്തിലെ എല്ലാ വാർഡുകളിലെയും വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള ചെറുതും വലുതുമായ പ്രോജക്റ്റുകൾ തയ്യാറാക്കുമ്പോൾ അവയുടെ ധന വിനിയോഗ കണക്ക് ചിട്ടപ്പെടുത്തുന്നതിന് തൻ്റെ അക്കൗണ്ടിംഗ് വൈഭവം പ്രയോജനപ്പെടുത്തി വളരെയേറെ സമയം ജനകീയാസൂത്രണ സെല്ലിൽ ചിലവഴിച്ച് ആത്മാർത്ഥമായി പരിശ്രമിച്ച ഒരാളായിരുന്നു ശ്രീകുമാർ.
ആറ്റുകാൽ പ്രദീപ്
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായി നഗരത്തിലെ വിജ്ഞാന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കെ, സംസ്ഥാന ജനകീയ ആസൂത്രണ സെല്ലിലെ അറിയിപ്പുകളും പ്രചാരണ ഉപാധികളും സംസ്ഥാന മൊട്ടാകെ കൃത്യസമയത്ത് എത്തുന്നതിന് ഓടുന്നതിനിടയിലാണ് ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ഡിആർപി പരിശീലനത്തിനും തുടർന്ന് കെആർപി പരിശീലനം നേടി നഗരത്തിലെ ജനകീയാസൂത്രണ പ്രവർത്തനത്തിന്റെ ഒരു പ്രധാനിയായും ആറ്റുകാൽ പ്രദീപ് മാറുന്നത്.
വികസന രേഖ തയ്യാറാക്കുമ്പോൾ വിദ്യാഭ്യാസത്തിൻ്റെ മുഖ്യ ചുമതല ഏറ്റെടുത്തുകൊണ്ട് നഗരത്തിലെ ബേബി ക്രഷുകൾ മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ എണ്ണമറ്റ സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാനും അവയിലെ ഭൗതിക സൗകര്യങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും തസ്തികകളും എണ്ണവും വിശദമായി രേഖപ്പെടുത്തുന്നതിനും അവിടുത്തെ ജീവനക്കാരുടെയും ചുമതലക്കാരുടെയും പൂർണ്ണ സഹകരണത്തോടെ നിലനിൽക്കുന്ന പ്രശ്നങ്ങളും പരിമിതികളും പരിഹാര നിർദ്ദേശങ്ങളും മനസ്സിലാക്കി. നഗരത്തിലെ വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലെ വിദഗ്ദ്ധന്മാരുമായി ബന്ധപ്പെട്ട് വികസന പ്രശ്നങ്ങളെ ക്രോഡീകരിക്കാനും അതിൻ്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്താനും അവ നടപ്പിലാക്കുന്നതിനും പ്രതിസന്ധികൾ പരിഹരിക്കുന്നതിനും തുടർച്ചയായി ഇടപെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കമ്പ്യൂട്ടർ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും അതിൻ്റെ നടത്തിപ്പിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യുകയാണ് ആറ്റുകാൽ പ്രദീപ്.
ബൈജു കളിപ്പാംകുളം
തിരുവനന്തപുരം നഗരസഭയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ഐ.എം.ജി. (IMG) യിൽ നിന്ന് ഡി.ആർ.പി. പരിശീലനം നേടിയാണ് ബൈജു രംഗത്തെത്തുന്നത്. തുടർന്ന് ആ പ്രദേശത്തെ വാർഡുകളിലുടനീളം ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വാർഡ് സഭകൾ വിജയകരമായി സംഘടിപ്പിക്കുന്നതിനും അദ്ദേഹം സജീവമായി ഇടപെട്ടു. വാർഡുകളിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ഏകോപിപ്പിച്ച്, ജനകീയ ആസൂത്രണത്തിന് ആവശ്യമായ വിവരങ്ങളും രേഖകളും സമാഹരിക്കാനും അവരെയെല്ലാം ഈ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനും അദ്ദേഹം പ്രവർത്തിച്ചു.
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി കെ.ആർ.പി. പരിശീലനം ലഭിച്ച അദ്ദേഹം, നഗരസഭാ ജനകീയ ആസൂത്രണ സെല്ലിലെ പ്രധാന പ്രവർത്തകരിൽ ഒരാളായി മാറി. സെല്ലിന്റെ പൊതുവായ നടത്തിപ്പിലും, നഗരസഭയിലെ വിദ്യാഭ്യാസ-സാംസ്കാരിക-പരിശീലന മേഖലകളിലെ പുതിയ പ്രൊജക്റ്റുകൾക്കു രൂപം നൽകുന്നതിലും ബൈജു പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
വികസന രേഖ തയ്യാറാക്കൽ, വിവരശേഖരണം, വിദഗ്ധരുമായുള്ള അവലോകനങ്ങൾ, വാർഡുകളിലെ സംഘാടനം, പരിശീലന പരിപാടികളുടെ ഏകോപനം എന്നിവയിലെല്ലാം മുഖ്യ സംഘാടകനായി. ഒമ്പതാംപദ്ധതിയുടെ തുടക്കത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൂതന സാങ്കേതിക വിദ്യകൾ, കമ്പ്യൂട്ടർ പരിശീലനങ്ങളും ലഭിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ വലിയ ഫീസ് നൽകി ആശ്രയിക്കേണ്ടുന്ന അവസ്ഥയായിരുന്നു. നഗരസഭയുടെ നേരിട്ടുള്ള ചുമതലയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അത്തരം ഒരു പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് മുന്നിട്ടു നിൽക്കുകയും അതിനുവേണ്ടി ഇടപെടലുകൾ നടത്തുകയും ചെയ്ത ബൈജു നഗരസഭയുടെ അനക്സിൽ,മൂന്നാം നിലയിൽ ഒഴിഞ്ഞ ഭാഗത്ത് അത്തരം ഒരു പ്രധാന സ്ഥാപനം ആരംഭിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു. അതിൻ്റെ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തുകൊണ്ട് ആ സ്ഥാപനത്തിൻ്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് അന്ന് സംസ്ഥാനത്താകെ അംഗീകരിക്കപ്പെട്ട കെൽട്രോണിനെയും (പിന്നെ സീഡാക്ക്) അവിടുത്തെ പഠനത്തിൻ്റെയും പരീക്ഷ നടത്തിപ്പിൻ്റെയും ചുമതല ഏൽപ്പിച്ച് വിജയകരമായി നടത്തുകയും ചെയ്തു. ഇന്നും കേരളത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ആരംഭിച്ച ഒരു സുപ്രധാന കമ്പ്യൂട്ടർ പരിശീലന കേന്ദ്രം എന്ന നിലയിൽ വളർന്ന് വികസിച്ച അനുബന്ധ സ്ഥാപനങ്ങളുമായി അത് നിലനിൽക്കുകയാണ്.
കെ. സുധാകരൻ നായർ സാർ
കാഞ്ഞിരംപാറയിലേയും, പരിസര വാർഡുകളിലെയും,
ജനകീയാസുത്രണ പ്രാരംഭ പ്രവൃത്തികളിലും, വാർഡ് സഭാ ,
സംഘാടനത്തിലും,
സവിശേഷമായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് വിട്ടശേഷം, കെ. സുധാകരൻ നായർ സാർ, നഗരസഭാതല ജനകീയാസുത്രണ പ്രവർത്തനങ്ങളിലേക്ക് സെല്ലിലെ ഒരു മുഖ്യ അംഗമായി,എത്തുന്നത്,
ദ്വിതീയ വിവര ശേഖരണത്തിലും,
വികസന രംഗത്തെ അനുഭവങ്ങൾ
സമാഹരിക്കുന്നതിലും,
കുടിവെള്ളം, സംസ്കാരം
നഗരാസൂത്രണം, പൊതുമരാമത്ത്
വൈദ്യുതി,
തുടങ്ങിയ മേഖലകളിലെ,
പ്രവർത്തനങ്ങൾക്കും പിൽക്കാലത്ത് അന്തരിച്ച അദ്ദേഹം
നേതൃത്വം നൽകി,
ശ്രീ എസ് രാജ്മോഹൻ
ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ മെഡിക്കൽ കോളേജ് വാർഡ് വളരെ സജീവമായി രംഗത്ത് വന്നു. അവിടെ വലിയ തോതിലുള്ള ബഹുജന പിന്തുണയും, വിദഗ്ദ്ധരും പ്രഗത്ഭരുമായ നിരവധി പേരുടെ നേതൃത്വവും വാർഡ് സഭാ സംഘാടനത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും ഉണ്ടായി. അതിൻ്റെ തുടർച്ചയായി അവിടെ നിന്ന് നിരവധി പേരാണ് ജനകീയ സൂത്രണ സെല്ലിൽ എത്തിയത്.
അക്കൂട്ടത്തിൽ മുഴുവൻ സമയവും ജനകീയാ സൂത്രണ സെല്ലിൽ പ്രവർത്തിച്ചയാളാണ് ശ്രീ രാജ് മോഹൻ സാർ. സഹകരണ, തൊഴിൽ, തൊഴിൽ പരിശീലന മേഖലകളിൽ അവഗാഹമുള്ള അദ്ദേഹം ഈ രംഗത്തെ നഗരതല പ്രവർത്തനങ്ങളുടെ ചരിത്രം സമഹരിക്കുന്നതു മുതൽ നൂതന പ്രോജക്റ്റുകൾ തയ്യാറാക്കി നഗര വികസനത്തിലെ ഒരു സുപ്രധാന മേഖലയായി ഈ രംഗങ്ങളെ മാറ്റിയെടുക്കുന്നതിൽ തൻ്റേതായ പരമാവധി ശേഷി പ്രയോജനപ്പെടുത്തി.
ജനകീയ സൂത്രണ സെല്ലിൽ, മറ്റുള്ളവരുമായി സംസാരിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കാൻ ഒരു മൂലയിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ മേശയും കസേരയുമിട്ട് തൻ്റെ ജോലിയിൽ മുഴുകി അവയൊക്കെയും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ജാഗരൂകനായിരുന്നു രാജ് മോഹൻ സാർ.
അന്ന് സെല്ലിൽ വിഭാവന ചെയ്ത നിരവധി സഹകരണ സ്ഥാപനങ്ങൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, പിൽക്കാലത്ത് അന്തരിച്ച, അദ്ദേഹം മുൻകൈയെടുത്തു സ്ഥാപിച്ച മെഡിക്കൽ കോളേജ് വാർഡ് വെൽഫെയർ സഹകരണ സംഘം.
ശ്രീ വി കെ വർഗീസ്
മെഡിക്കൽ കോളേജ് വാർഡിലെ ഡി.ആർ.പി. ആയി തുടർന്ന് കെ.ആർ.പി. പരിശീലനം സിദ്ധിച്ച് നഗരസഭാതല ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ സംഘാടനത്തിലും വിവിധ കാമ്പയിനുകളുടെ വിജയകരമായ നടത്തിപ്പിലും സജീവമായി ഇടപെട്ടിരുന്ന ശ്രീ വർഗീസ് വ്യവസായ രംഗത്തെ തൻ്റെ അനുഭവപരിചയം പ്രയോജനപ്പെടുത്തി നഗരത്തിലെ വ്യവസായങ്ങളുടെയും തൊഴിലിടങ്ങളുടെയും ഉത്പാദനമേഖലയുടെയും വാണിജ്യ മേഖലയുടെയും ചരിത്രവും സ്ഥിതിവിവര കണക്കുകളും നിലവിലുള്ള അവസ്ഥാ വിശകലനവും നടത്തി നൂതനമായ പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവെച്ച ആളാണ്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ പിൽക്കാല സംഘാടനത്തിലും കർമ്മസമിതികളിലും സി.എൽ.എൽ.ഈ സി.യിലും നഗരതലത്തിൽ പദ്ധതി അംഗീകരിക്കുന്നതിനും വേണ്ടി എപ്പോഴും സജീവമായിരുന്നു ശ്രീ വർഗീസ്. തിരുവനന്തപുരത്തുവച്ച് നടന്ന ഗുണഭോക്തൃ സമിതികളുടെ സംസ്ഥാനസമ്മേളനത്തിൻ്റെ വിവിധ വേദികൾ തയ്യാറാക്കുന്നതിനും പ്രതിനിധികൾക്ക് യാത്രാസൗകര്യം ക്രമീകരിക്കുന്നതിനും നമ്മുടെ നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങളും മറ്റു വകുപ്പുകളുടെയും വാഹനങ്ങളും സമാഹരിക്കുന്നതിനും പ്ലാനിംഗ് ബോർഡിലെ മുഖ്യചുമതലക്കാരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.
ശ്രീ എ.എ. നസീമുദ്ദീൻ
മെഡിക്കൽ കോളേജ് വാർഡിലെ ഡി.ആർ.പി.ചുമതലയോടെ പിന്നെ കെ.ആർ.പി.. ആയ ശ്രീ എ.എ. നസീമുദ്ദീൻ മെഡിക്കൽ കോളേജിലെ പരിശീലകനായിരുന്നു. അവിടുത്തെ ചുമതലകൾ ഉച്ചയോടെ പൂർത്തീകരിച്ച് പ്രിൻസിപ്പലിൻ്റെ അനുമതിയോടെ ജനകീയാസൂത്രണ സെല്ലിൽ എത്തി, രാത്രി വൈകിവരെ നഗരതലത്തിലെ ആരോഗ്യ മേഖലയുടെ ചരിത്രവും അവയുടെ രേഖകളും ചിത്രങ്ങളും ശേഖരിക്കുന്നതിനും വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും നിലവിലെ അവസ്ഥ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും നൂതന നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്ന റിസോഴ്സ് പേഴ്സൺ ആയിരുന്നു, പിൽക്കാലത്ത് അന്തരിച്ച ശ്രീ എ.എ. നസീമുദ്ദീൻ. നഗരത്തിലെ ചെറുതും വലുതുമായ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളുടെയും ഭൗതിക സൗകര്യങ്ങൾ സന്ദർശിച്ച് രേഖപ്പെടുത്തുന്നതിനും രോഗികളുടെയും ചികിത്സാ സൗകര്യങ്ങളുടെയും ചികിത്സകരുടെയും കണക്കുകളും നിലനിൽക്കുന്ന പ്രശ്നങ്ങളും വികസന സാധ്യതകളും പരിഹാര നടപടികളും വികസന രേഖയിൽ ഉൾപ്പെടുത്തുന്നതിനും തുടർന്നുള്ള വർഷങ്ങളിൽ അവയുമയി ബന്ധപ്പെട്ട പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനും അദ്ദേഹം വളരെ ഏറെ പരിശ്രമിച്ചു.
ടി. ഗംഗാധരൻ
സംസ്ഥാന കൃഷി വകുപ്പിലെ വിവിധ തസ്തികകളിലെ സേവന പരിചയവുമായാണ് അദ്ദേഹം ജനകീയ സൂത്രണത്തിലേക്ക് എത്തിയത്.
തുടക്കത്തിൽ കമലേശ്വരം വാർഡിൽ പ്രവർത്തിച്ച അദ്ദേഹം പദ്ധതിയുടെ ഡി.ആർ.പി (District Resource Person), തുടർന്ന് കെ.ആർ.പി (Key Resource Person) എന്നീ നിലകളിൽ നൂതനകൃഷി, മൃഗസംരക്ഷണ മേഖലകളിൽമികച്ച ജനകീയ സൂത്രണ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള കർമ്മസമിതികളിലും, വിദഗ്ധ സമിതിയിലും, ജനകീയ സൂത്രണ സെല്ലിലും സംഘാടനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ കൃത്യതയോടെ തയ്യാറാക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തി.
ഔദ്യോഗിക ജീവിതത്തിലെന്നപോലെ തന്നെ . ദിവസവും വീട്ടിൽ നിന്ന് ഭക്ഷണപ്പൊതിയുമായി വന്ന് വൈകുന്നേരം ഏറെ വൈകും വരെ ജനകീയ സൂത്രണ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിൽക്കാലത്ത് അന്തരിച്ച അദ്ദേഹത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്.
ലൈലാമ്മ ഉമ്മൻ
ശിശു പരിചരണത്തിലും ക്ഷേമത്തിലും കൗമാരക്കാരുടെ മാനസിക ശാരീരിക സംരക്ഷണത്തിനും വനിതകളുടെ സവിശേഷമായ പ്രശ്നങ്ങളും വനിതാ വികസനം സംബന്ധിച്ചും പഠനങ്ങൾ നടത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് ശ്രീമതി ലൈലാമ്മ ഉമ്മൻ. ജനകീയാസൂത്രണ പദ്ധതി നഗരസഭയിൽ ആരംഭിക്കുമ്പോൾ നടത്തിയ ഡിആർപി പരിശീലനത്തിൽ അപേക്ഷ നൽകി പരിശീലനം പൂർത്തിയാക്കി നഗരസഭാ സെല്ലിൽ നഗരത്തിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ വിശിഷ്യ ശിശു കൗമാര വനിതാ വികസന പ്രശ്നങ്ങൾ അവലോകനം ചെയ്യാനും കുട്ടികളും വിദ്യാർത്ഥികളും സ്ത്രീകളുമായി നിരന്തരം ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി വികസന നിർദ്ദേശങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിനും അവ നഗരസഭയിലെ കർമ്മസമിതികളിലൂടെ സിഎൽഇസിയുടെ അംഗീകാരം നേടി നടപ്പിലാക്കുന്നതിനും സദാ ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ് ലൈലാമ്മ ഉമ്മൻ
ശ്രീമതി സുധാ മോഹൻ
തിരുവനന്തപുരം നഗരത്തിലെയും മറ്റിടങ്ങളിലെയും വിവിധ വനിതാ സംഘടനകളിൽ പ്രവർത്തിച്ച് ആർജ്ജിച്ച വ്യക്തിയാണ് പ്രവർത്തിച്ച് ആർജ്ജിച്ച അനുഭവ സമ്പത്തുമായാണ് ശ്രീമതി സുധാ മോഹൻ ജനകീയാസൂത്രണ സെല്ലിൽ പ്രവർത്തനത്തിന് എത്തുന്നത് വനിതാ ക്ഷേമ വികസന പരിപാടികൾ, വനിതകളുടെ തൊഴിൽ സംരംഭങ്ങൾ വ്യവസായ സംരംഭങ്ങൾ എന്നിവ സംബന്ധിച്ചുള്ള രേഖകൾ സമാഹരിക്കാനും സാമ്പത്തിക സ്ഥാപനങ്ങളുടെ സഹായ പദ്ധതികളെ സംബന്ധിച്ച് അവ സംബന്ധിച്ച സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവയെല്ലാം നഗരസഭയിലെ വനിതാ ക്ഷേമത്തിനും വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും പ്രയോജനപ്പെടുത്തി നഗരസഭയിലെ ജനകീയ സൂത്രണ സെല്ലിന്റെ പ്രവർത്തനങ്ങൾക്കും വനിതാ ക്ഷേമ കർമ്മസമിതിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളാണ് ശ്രീമതി സുധാ മോഹൻ.
മേൽപറഞ്ഞവർക്ക് പുറമെ മണികണ്ഠൻനായർ, ബി എൻ സോണിയ, ബിന്ദു മെഹർ, ഭാസ്കരൻ സാർ, ഹരികൃഷ്ണൻ തമ്പി, വാസുദേവക്കുറുപ്പ്, മുരളിധരൻനായർ തുടങ്ങിയവരും നിരവധി കർമസമിതിയംഗങ്ങളും ജനകീയാസൂത്രണ സെല്ലിലെ പ്രവർത്തനങ്ങൾക്ക് പരമാവധി സഹായം ചെയ്തിട്ടുണ്ട്.
ശ്രീ മണികണ്ഠൻ നായർ
തിരുവനന്തപുരം നഗരത്തിലെയും ജില്ലയിലെയും സർക്കാർ ജീവനക്കാരുടെ നേതൃനിരയിൽ ഉണ്ടായിരുന്ന ശ്രീ മണികണ്ഠൻ നായർ നഗരതല സാക്ഷരത കോഡിനേറ്റർ ആയിട്ടാണ് ജനകീയസൂത്രണ സെല്ലിൽ സ്ഥിരമായി എത്തിയത് ജനകീയസൂത്രണ പരിപാടിയുടെ സംഘാടനത്തിൽ ക്യാമ്പയിനുകളിൽ എല്ലാം അദ്ദേഹത്തിൻറെ പങ്കാളിത്തം ഉണ്ടായിരുന്നു.
ഹരികൃഷ്ണൻ തമ്പി അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനും ജ്യോതിഷ പണ്ഡിതനുമായിരുന്നു.
ബി എൻ സോണിയ ഒരു പ്രമുഖ പൊതുപ്രവർത്തകന്റെ മകളും വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന രംഗത്തും വനിതാ രംഗത്തും സജീവമായി ഇടപെട്ടിരുന്ന ആളുമാണ്.
ബിന്ദു മെഹർ ജനകീയസൂത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ മകളും ബിരുദധാരിണിയും സാമൂഹ്യ, ശാസ്ത്ര വിദ്യാഭ്യാസ സാമൂഹിക കാര്യങ്ങളിൽ സജീവമായിരുന്ന ആളുമാണ്.