കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനമാണ് ജനകീയസൂത്രണ ബന്ധത്തിന് കാരണമായത്. 1982 മുതൽ പരിഷത്തിൽ പ്രവർത്തിച്ചു തുടങ്ങി.
അധികാര വികേന്ദ്രീകരണത്തിനായി 1989 ൽ പരിഷത്ത് സംഘടിപ്പിച്ച വികസന ജാഥ കളിലൊന്നിൽ പങ്കെടുത്ത്, പ്രാദേശിക വികസനത്തിന് വികേന്ദ്രീകരണത്തിന്റെ അനിവാര്യതയെപ്പറ്റി തിരുവനന്തപുരം ജില്ലയിലെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ വിശദീകരിക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് വികേന്ദ്രീകരണത്തെയും, പഞ്ചായത്തീരാജിനെയുംപറ്റി വായിക്കാൻ അവസരമൊരുങ്ങിയത്.
സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ KRP യും മുഴുവൻ സമയ പ്രവർത്തകനുമായിരുന്നു. (നേമം പഞ്ചായത്ത് ജോയിന്റ് കൺവീനറായി പ്രവർത്തിച്ചു.
പരിഷത്ത് നേതൃത്വത്തിൽ നടന്ന PLDP യുടെ ഭാഗമായ വിഭവ ഭൂപട നിർമ്മാണ പ്രവർത്തനം പഠിക്കാനും നേമം പഞ്ചായത്തിൽ നടന്ന ഭൂപട നിർമ്മാണ പ്രവർത്തനത്തെ ഏകോപിപ്പിക്കാനും കഴിഞ്ഞു.
കേരള പഞ്ചായതീരാജ് നിയമത്തിലെ പോരായ്മകൾക്കെതിരെ പരിഷത്ത് നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭ-പൗരവിദ്യാഭ്യാസ പരിപാടികൾ പഞ്ചായത്തീരാജ് സംവിധാനത്തെ കൂടുതൽ അറിയാൻ അവസരമായി. ജനകീയസൂത്രണ പരിപാടിയിൽ തുടക്കം മുതൽ പങ്കാളിയാകാൻ കഴിഞ്ഞു. തിരുവനന്തപുരത്തെ IMG യിൽ നടന്ന KRP പരിശീലന ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന്, ജില്ലയിലെ പാറശ്ശാല, അതിയന്നൂർ, നേമം ബ്ലോക്ക് പഞ്ചായത്തുകളുടെ സന്നദ്ധ-ജനപ്രതിനിധി പരിശീലനങ്ങളുടെ ഏകോപന ചുമതലവഹിച്ചു.
*സന്നദ്ധ സാങ്കേതിക സമിതിയും (VTC )ബ്ലോക്ക് തല വിദഗ്ദ സമിതിയും (BLEC) രൂപപ്പെട്ടപ്പോൾ നേമം ബ്ലോക്കിന്റെ BLEC കോ-ഓ ർഡിനേറ്ററെന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിംഗ് അറേഞ്ച്മെന്റിൽ പ്രവർത്തിച്ചു തുടങ്ങി . ബ്ലോക്കിലെ 8 പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനത്തെ സാധ്യമായത്ര ജനപങ്കാളിത്ത ത്തോടെ ഏകോപിപ്പിക്കാൻ കഴിഞ്ഞു.
പ്രാദേശിക ഉത്പാദന -തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രൊജക്റ്റുകളുടെ സാങ്കേതികാ നുമതി നൽകാൻ BLEC ക്ക് കഴിഞ്ഞു.
അവയിൽ സവിശേഷമായവിധത്തിൽ സ്ത്രീകളുടെ തൊഴിൽ നിലനിർത്തി മുന്നോട്ടുപോകാനുള്ള പ്രവർത്തനത്തിന് ഊന്നൽ നൽകി തയ്യാറാക്കിയ പ്രൊജക്ടുകളിലൊന്ന്, പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കൈത്തറി വസ്ത്ര നിർമ്മാണത്തെ പിന്തുണക്കുന്നതായിരുന്നു.
കൈത്തറി മേഖല പൊതുവിലും പ്രദേശികമായും നേരിട്ടിരുന്ന പ്രതി സന്ധിയെ മറികടക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു പ്രൊജക്റ്റ് തയ്യാറക്ക പ്പെട്ടിരുന്നത്. പഞ്ചായത്തിലെ പ്രധാന കൈത്തറി ഉൽപ്പാദന സഹകരണ സംഘമായ തിട്ടവേലിക്കര കൈത്തറി ഉൽപ്പാദക സഹകരണ സംഘത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനും വിൽപ്പനക്കും, കുടുംബശ്രീ അയൽക്കൂട്ട സാധ്യത ഉപയോഗിക്കുന്ന പ്രവർത്തനമായിരുന്നു വിഭാവന ചെയ്തിരുന്നത്. തിട്ട വേലിക്കര കൈത്തറി സംഘത്തിൽ ഭൂരിപക്ഷം നെയ്ത്തുകാരും സ്ത്രീകളായിരുന്നു. സാധാരണ കമ്പോള വിലയെക്കാൾ കുറഞ്ഞവിലക്ക്/കിഴിവ് നൽകി കൈത്തറി വസ്ത്രങ്ങൾ ഗുണഭോക്താവിന് ലഭ്യമാക്കുന്ന വിൽപ്പന രീതിയാണ് സ്വീകരിച്ചത്. കുടുംബശ്രീ അയൽക്കൂട്ടങ്ങ ളുടെ നേതൃത്വത്തിലാണ് കൈത്തറി പ്രചാരണവും വിൽപ്പനയും നടന്നത്. പ്രവർത്തനത്തിൽ ഇടപെടുന്ന കുടുംബശ്രീ അയൽക്കൂട്ടത്തിന് വിൽപ്പന വിലയുടെ ചെറിയൊരു മാർജിൻ ഇൻസെന്റ്റീവ് ആയി ലഭിക്കും. ഗുണഭോക്താവിന് നൽകുന്ന കിഴിവ്, പഞ്ചായത്തിന്റെ സബ്‌സിഡിയായി സഹകരണ സംഘത്തിനും നൽകും. പക്ഷെ മാറിവന്നുകൊണ്ടിരുന്ന കമ്പോള സാഹചര്യത്തിൽ, പഞ്ചായത്ത് നൽകിയ വിധമുള്ള പിന്തുണ പോരാതെ വന്നു.
നവീനമായൊരു സാധ്യതയും അതോടൊപ്പം വെല്ലു വിളിയും നേരിട്ടാണ് ബ്ലോക്ക് തല വിദഗ്ധ സമിതി പ്രവർത്തനം മുന്നോട്ടുപോയത്. വിവിധ സർക്കാർ വകുപ്പുകളുടെ മേധാവിമാരായോ സീനിയർ ഉദ്യോഗസ്ഥരായോ പ്രവർത്തിച്ച പരിചയവും ജനസൗഹൃദ ശൈലിയും കൈമുതലായുള്ളവരായിരുന്നു ഒരുകൂട്ടർ. മറ്റൊരു കൂട്ടരാകട്ടെ "പരമ്പരാഗത" മരാമത്ത് ശൈലികൾ കയ്യൊഴിയാൻ ബുദ്ധിമുട്ടുള്ളവരും.
ജനകീയാസൂത്രണം മുന്നോട്ടുവച്ച സുതാര്യ- ജനകീയ രീതികളോട്, പൂർണ്ണമായി പൊരുത്തപ്പെടാൻ കഴിയാത്ത (അത്തരം താൽപ്പര്യങ്ങൾ പുറമെ കാണിക്കാത്ത) ചിലരൊക്കെ പഞ്ചായത്തുകളുടെ ശുപാർശയോടെ വിദഗ്ധ സമിതിയുടെ ഭാഗമായി വന്ന കാര്യം BLEC ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ,ചില എഞ്ചിനീയർമാർ പഞ്ചായത്തുകൾക്ക് വേണ്ടി തയ്യാറാക്കുന്ന മരാമത്ത് പ്രൊജക്ടുകൾ മരാമത്ത് ഉപസമിതി നേതൃത്വത്തിൽ ഫീൽഡ് തല പരിശോധന നടത്തിയോ, റീ -എസ്റ്റിമേറ്റ് തയ്യാറാക്കിയോ ആണ് സാങ്കേതികാ നുമതി നൽകിയിരുന്നത്..
സാങ്കേതികാ നുമതി നൽകിക്കഴിഞ്ഞ നിർമ്മാണ പ്രൊജക്റ്റുകളിൽ ജനകീയ സമിതികളിലൂടെ യല്ലാതെ നടപ്പാക്കപ്പെട്ട വയെ സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങൾ പരിശോധിച്ച പ്രകാരം ചില പ്രവൃത്തികൾ സസ്പെൻഡ് ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
ഒടുവിൽ, ജനകീയാസൂത്രണ കാഴ്ചപ്പാടിന് വിരുദ്ധമായി നിർമ്മാണ മേഖലയിൽ പ്രവർത്തിച്ച ചില എഞ്ചിനീർമാരെ BLEC യിൽ നിന്ന് സ്ഥിരമായി ഒഴിവാക്കേണ്ട സാഹചര്യവുമു ണ്ടായിട്ടുണ്ട്.ഒഴിവാക്കപ്പെട്ടവർക്ക് ചുമതല നൽകിയിരുന്ന ഗ്രാമ പഞ്ചായത്തുകളിൽ നിന്ന്, ഒഴിവാക്കലിനെതിരായ കമ്മിറ്റി തീരുമാനവും പ്രതിഷേധവുമൊക്കെ ഉണ്ടായെങ്കിലും, ജില്ലാ കളക്ടർ ആയിരുന്ന ശ്രീമതി. ശാരദാ മുരളീധരൻ സ്വീകരിച്ച ശക്തമായ നിലപാട് കാരണം എതിർപ്പുകൾ കെട്ടടങ്ങി.
ജനകീയസൂത്രണം എന്നിലുണ്ടാക്കിയ രൂപാന്തരണം
ജനകീയസൂത്രണ പരിപാടിയിലെ സവിശേഷമേഖലയായിരുന്നു വനിതാ ഘടക പദ്ധതി. വനിതാ ഘടക പദ്ധതിയുടെ ഭാഗമായി നടന്ന സ്ത്രീപദവി പഠന മുൾപ്പെടെയുള്ള അക്കാദ മിക-സാമൂഹ്യ പഠനങ്ങൾ, ജൻഡർ വിഷയമേഖലയെപ്പറ്റി കൂടുതൽ അറിയാനും വായിക്കാനും പ്രേരിപ്പിച്ചു. അതിലൂടെ ലഭിച്ച അറിവും ആത്മവിശ്വാസവു മാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജൻഡർ വിഷയ ചുമതല ഏറ്റെടുക്കാൻ പ്രേരകമായത് (ആദ്യമായാണ് ജൻഡർ വിഷയ സമിതി കൺവീനറായി പുരുഷൻ ചുമതലയേറ്റത്)
ജൻഡർ റിസോഴ്സ് സെന്റർ എന്ന ആശയവും പ്രവർത്തന പരിപാടിയും തദ്ദേശ ഭരണ സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയത് ശാസ്ത്ര സാഹിത്യ പരിഷത്താ
യിരുന്നു
പി. ഗോപകുമാർ
(BLEC കോ-ഓ ർഡിനേറ്റർ, നേമം )