എം. പി. നാരായണൻ നമ്പ്യാർ
ലഘു ജീവചരിത്രം (Biography)
എം. പി. നാരായണൻ നമ്പ്യാരെക്കുറിച്ച് ആദ്യം ഓർമ്മയിൽ വരിക ഇഎംഎസ്, എകെജി, അച്യുതമേനോൻ തുടങ്ങിയവർ നയിക്കുന്ന ജാഥയുടെ മുന്നിൽ റെഡ് വോളന്റിയർ യൂണിഫോമുമിട്ട് പട്ടാളത്തൊപ്പിയും വച്ച് മാർച്ച് ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രമാണ്. പട്ടാളത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് ചായ്വ് കണ്ടെത്തി. പിരിച്ചുവിട്ടതാണ്. നാട്ടിൽ തിരിച്ചെത്തിയ നാരായണൻ നമ്പ്യാർ പിന്നെ തിരിഞ്ഞു നോക്കിയില്ല. പൂർണ്ണസമയം ദേശീയപ്രസ്ഥാനത്തിലും കർഷകരെ സംഘടിപ്പിക്കുന്നതിലും മുഴുകി. കൊമ്പൻമീശയോടുകൂടി രൗദ്രഭാവം തോന്നിക്കുന്ന മുഖഭാവമാണെങ്കിലും ആളൊരു സൗമ്യനായിരുന്നു.
കല്യാശ്ശേരിയുടെ വീരപുത്രൻമാരായ കെ.പി.ആർ. ഗോപാലൻ, ഇ.കെ. നായനാർ, കെ.വി. നാരായണൻ നമ്പ്യാർ, കെ.പി.ആർ. രായപ്പൻ എന്നിവരോടൊപ്പം എം.പി. നാരായണൻ നമ്പ്യാരും ആദരിക്കപ്പെടുന്നു. എം.പി.യെക്കുറിച്ച് കൂടുതൽ അറിയേണ്ടവർക്ക് രാധാകൃഷ്ണൻ പട്ടാന്നൂർ എഴുതിയ ‘പോർനിലങ്ങളിൽ ഇടവേളകളില്ലാതെ’ എന്ന പുസ്തകം വായിക്കാം.
1988 മുതൽ 1995 വരെ കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റായിരുന്നു. ജനകീയാസൂത്രണം 1996-ലാണല്ലോ. അപ്പോൾ ഈ കുറിപ്പിന്റെ പ്രസക്തിയെന്തെന്നു ചിലരെങ്കിലും ചിന്തിച്ചേയ്ക്കാം. സാക്ഷരതാപ്രസ്ഥാനത്തിൽനിന്നു ജനകീയാസൂത്രണത്തിലേക്കുള്ള വളർച്ചയുടെ ഒരു നിർണ്ണായക കണ്ണിയായിരുന്നു കല്യാശ്ശേരി പഞ്ചായത്തിലെ ആസൂത്രണപരീക്ഷണങ്ങൾ. സാക്ഷരത കഴിഞ്ഞാൽ ഭൂസാക്ഷരതയിലേക്കു നീങ്ങണം. അത് എങ്ങനെ?
ഇതിനുള്ള ഒരു രീതിസമ്പ്രദായമായാണ്, സാധാരണ സാക്ഷരതാപ്രവർത്തകരായവർക്കുപോലും പങ്കാളികളാകാൻ കഴിയുന്ന രീതിയിൽ, ഓരോ പഞ്ചായത്തിന്റെയും ഭൂജല വിഭവങ്ങളെയും ജൈവസമ്പത്തിനെയും മനുഷ്യനിർമ്മിത ആസ്തികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു പദ്ധതിയിട്ടത്. ഈ വിവരങ്ങൾ വിരസമായ പട്ടികകളിലേക്കു ചുരുക്കാതെ ഭൂപടത്തിൽ രേഖപ്പെടുത്തിയാൽ അതു ജനങ്ങൾക്കു മനസ്സിലാക്കാൻ എളുപ്പമാകും. ഇതാണു വിഭവഭൂപടനിർമ്മാണപരിപാടിയിലൂടെ ചെയ്യാൻ ശ്രമിച്ചത്. ഇത് ഏറ്റവും സമഗ്രമായി ചെയ്തത് കല്യാശ്ശേരി പഞ്ചായത്തിലാണ്. വിഭവഭൂപടം നിർമ്മിക്കുക മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ ഒരു പഞ്ചായത്തുതലവികസനപദ്ധതിക്കും ഇവിടെ രൂപം നൽകി.
എന്തുകൊണ്ടു കല്യാശ്ശേരി? ഒരു പ്രധാനപ്പെട്ട കാരണം. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണത്. ഇവിടെയൊരു മാതൃക സൃഷ്ടിച്ചാൽ അതിന്റെ ആവാഹകശേഷി വലുതായിരിക്കും. മാത്രമല്ല പഞ്ചായത്തിൽ നല്ല രണ്ടു പരിഷത്ത് യൂണിറ്റുകളുമുണ്ട്. ടി. ഗംഗാധരന്റെ വീടും അടുത്താണ്. സന്നദ്ധപ്രവർത്തകർക്കു കുറവുണ്ടാവില്ല. പിന്നെ, ഏറ്റവും പ്രധാനപ്പെട്ടത്, തുറന്ന മനസ്സോടെ ഈ പുതിയ ചിന്തകളെ സ്വീകരിക്കാൻ തയ്യാറുള്ള പഞ്ചായത്തും പ്രസിഡന്റ് എം.പി. നാരായണൻ നമ്പ്യാരും.
കല്യാശ്ശേരി പഞ്ചായത്തുപ്രസിഡന്റ് എന്ന നിലയിൽ മാത്രമല്ല, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിസണ്ട് എന്ന നിലയിലും എംപി നല്ല സംഭാവനകൾ നൽകി. കില സ്ഥാപിക്കുന്നതിൽ പഞ്ചായത്തുകളുടെയെല്ലാം സാമ്പത്തികസഹായം ഉറപ്പു വരുത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
കല്യാശ്ശേരിപഠനവുമായി ബന്ധപ്പെട്ട് എത്രയോ ദിവസം ഞാൻ കല്യാശ്ശേരിയിൽ താമസിച്ചിട്ടുണ്ട്. നാരായണൻ നമ്പ്യാരുമായി അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഞാൻ ഒരു ദിവസം ദാഷായി ഗ്രാമത്തിന്റെ കഥ പറഞ്ഞു. “1964-ൽ മാവോ സെതുങ് ഷാൻസി പ്രവിശ്യയിലെ ദാഷായി ഗ്രാമം സന്ദർശിച്ചു. മേൽമണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ട് കുന്നിൻചരുവിൽ കിടന്നിരുന്ന ഈ ദരിദ്രഗ്രാമം ഗ്രാമതല ആസൂത്രണപ്രവർത്തനത്തിലൂടെ പരിമിതികൾ മറികടന്ന് ചൈനയുടെ മുഴുവൻ ആവേശമായി മാറി. ‘ദാഷായിൽനിന്ന് പഠിക്കുക’ എന്ന മുദ്രാവാക്യവും മാവോ നൽകി. ഇങ്ങനെയൊരു മാതൃക കല്യാശ്ശേരിയിൽ സൃഷ്ടിക്കാൻ കഴിയുമോ എന്നാണു നമ്മൾ നോക്കുന്നത്.” ഞങ്ങൾ ചർച്ച ചെയ്യുന്ന കാര്യങ്ങളുടെ സാങ്കേതികത്വം മുഴുവൻ ഗ്രഹിച്ചിരുന്നുവെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷെ, വലിയൊരു കാര്യത്തിനു പിന്തുണ നൽകുകയാണെന്ന ബോദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പഠനവും പ്രവർത്തനങ്ങളുമെല്ലാം കുറച്ചു നീണ്ടുപോയി. നമ്പ്യാർസഖാവ് അക്ഷമനുമായി. ഇതു മറച്ചുവച്ചുമില്ല. പദ്ധതി പൂർത്തിയായില്ലെങ്കിലും സന്നദ്ധപ്രവർത്തനം, വിദ്യാഭ്യാസം, അയൽക്കൂട്ടം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി. അവസാനം ഞങ്ങൾ കുറച്ചുപേർ പാലക്കാട് ഐആർറ്റിസിയിൽ രണ്ടാഴ്ചയിലേറെ ഇരുന്ന് റിപ്പോർട്ട് തയ്യാറാക്കി.
സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ രണ്ടു ദിവസത്തെ സെമിനാർ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയും ഇഎംഎസും പങ്കെടുത്തു. ഇഎംഎസ് രണ്ടു ദിവസവും പൂർണ്ണമായും ഉണ്ടായിരുന്നു. ഇഎംഎസ് കല്യാശ്ശേരി സെമിനാറിനെക്കുറിച്ച് ‘ഫ്രണ്ട്ലൈൻ’ വാരികയിൽ എഴുതുകയും ചെയ്തു. ‘ചിന്ത’യിൽ അഞ്ചു ലക്കമായി ഞാനൊരു ലേഖന പരമ്പരയും എഴുതി.
സെമിനാറിൽ കല്യാശ്ശേരിയിൽനിന്നു പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു ഡസൻ ആളുകൾ പങ്കെടുത്തിരുന്നു. ഡോ. കെ. എൻ. രാജിന് എം. പി. നാരായണൻ നമ്പ്യാരെ നന്നായി ബോധിച്ചു. നാട്ടുകാര്യമെല്ലാം ചോദിച്ചറിഞ്ഞു. സെമിനാറിൽ നമ്പ്യാർക്ക് ഒരു കാരണവരുടെ സ്ഥാനമായിരുന്നു. പക്ഷെ, ഡോ. രാജ് ഒരു കാര്യം തുറന്നുപറഞ്ഞു. കല്യാശ്ശേരി പാർട്ടിയുടെ സമ്പൂർണ്ണനിയന്ത്രണമുള്ള ഒരു പഞ്ചായത്താണ്. അവിടെ ഇങ്ങനെയൊക്കെ തീരുമാനമനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ ഇതുപോലെ അനുകൂലസാഹചര്യമില്ലാത്ത പഞ്ചായത്തുകളിൽ ഫലപ്രദമായി ഇത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്യാനും അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാനും പദ്ധതികൾ തയ്യാറാക്കാനും കഴിയുമോ?
ഡോ. രാജിന്റെ സുഹൃത്തായ ഡച്ച് പണ്ഡിതൻ ടിൻബർഗൻ മുൻകൈയെടുത്ത് പ്രാദേശികവികസനസാധ്യതകൾ ആരായാനുള്ള വലിയൊരു പ്രോജക്ടിനുള്ള ഫണ്ട് സിഡിഎസിന് അനുവദിച്ചിരുന്നു. കല്യാശ്ശേരിപോലെ വികസനപദ്ധതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള രണ്ടു ഡസൻ പഞ്ചായത്തുകളിൽ ചെയ്തുകാണിക്കാമോ? ഇതിനുള്ള ചെലവെല്ലാം സിഡിഎസിൽനിന്നു ലഭ്യമാക്കും. അങ്ങനെയാണ് പിന്നീടു വിവാദമായിത്തീർന്ന ‘പഞ്ചായത്ത് ലെവൽ ഡെവലപ്പ്മെന്റ് പ്ലാനിങ്’ (പിഎൽഡിപി) എന്ന പദ്ധതി രൂപംകൊളളുന്നത്. ഇതിൽ 22 പഞ്ചായത്തിൽ കല്യാശ്ശേരിയും ഉൾപ്പെടുത്തിയിരുന്നു.
സാധാരണയിൽനിന്നു വ്യത്യസ്തമായി സെമിനാർ കഴിഞ്ഞിട്ടും അനൗപചാരികചർച്ചകളും മറ്റുമായി ഡോ. രാജ് സെമിനാർ ഹാളിൽത്തന്നെ തുടർന്നു. പിന്നീട് സിഡിഎസിന്റെ മുഖ്യകവാടത്തിൽവച്ച് കല്യാശ്ശേരി ടീമുമായി ഫോട്ടോയെടുക്കുകയും ചെയ്തു.