ടി. രുഗ്മിണിട്ടീച്ചർ
ലഘു ജീവചരിത്രം (Biography)
മയ്യിൽ പഞ്ചായത്തിലെ പ്രധാന ജനകീയാസൂത്രണപ്രവർത്തകരെയെല്ലാം പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇനി അക്കാലത്തെ പ്രസിഡന്റായിരുന്ന ടി. രുഗ്മിണിട്ടീച്ചറിനെക്കുറിച്ച്. മുല്ലക്കൊടി എയുപി സ്കൂളിലെ ടീച്ചറായിരുന്നു. 2005-ലാണ് റിട്ടയർ ചെയ്തത്. ജില്ലാകൗൺസിൽ അംഗമായിരുന്നു. സിപിഐ(എം) ലോക്കൽ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷന്റെ ജില്ലാക്കമ്മിറ്റിയംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
ടീച്ചർക്ക് ഓർമ്മിക്കാൻ ഏറെയുണ്ട്. എന്നാൽ മനസ്സിനെ വല്ലാതെ ഉലച്ച സംഭവം വികസനരേഖയുടെ അച്ചടിയായിരുന്നു. പരിചയ സമ്പന്നരായ 42 പേരടങ്ങുന്ന ഒരു ടീമിന്റെ നേതൃത്വത്തിലാണു വികസനറിപ്പോർട്ട് തയ്യാറാക്കിയത്. ഇവർ 12 ടീമുകളായി തിരിഞ്ഞ് ഓരോ മേഖലയിലെയും വിശദമായ റിപ്പോർട്ട് തയ്യാറാക്കി. അച്ചടിക്കാനായി നൽകി. 1997 നവംബർ 9-ന് വികസനസെമിനാർ തീരുമാനിച്ചു. എട്ടാം തീയതി രാത്രിയായിട്ടും അച്ചടിച്ച രേഖ കിട്ടിയില്ല. ടീച്ചർ ശരിക്കും പരിഭ്രമത്തിലായി. രാവിലെ 9.30 ആയപ്പോഴേക്കും രജിസ്ട്രേഷനും മറ്റും നടത്തി ആൾക്കാർ ഹാളിൽ നിറഞ്ഞു. യോഗനടപടികൾ തുടങ്ങാതിരിക്കാനാവില്ല. സ്വാഗതം കഴിഞ്ഞ് ഉദ്ഘാടനപ്രസംഗം നടക്കുമ്പോഴേക്കും അച്ചടിച്ച പദ്ധതിരേഖ എത്തി. അപ്പോഴാണു ശ്വാസം നേരെ വീണത്.
മയ്യിലിന്റെ ജീവനാഡികളാണു ഗ്രന്ഥശാലകൾ. എല്ലാ ഗ്രന്ഥശാലകളിലും ദിനപ്പത്രങ്ങൾ നൽകുന്ന ഒരു സ്കീം തീരുമാനിച്ചു. പക്ഷെ ഡിപിസി അംഗീകാരം നല്കിയില്ല. അന്നു പഞ്ചായത്ത് ഡയറക്ടറായിരുന്ന കമാൽകുട്ടിയെ കണ്ടു വിവരം പറഞ്ഞപ്പോൾ ‘നിങ്ങൾക്കു തനതുപണമുണ്ടോ കൊടുത്തുകൊള്ളുക. ആരോടും ചോദിക്കണ്ടാ’ എന്നു പറഞ്ഞ് അദ്ദേഹം പ്രത്യേക അനുമതി നൽകിയത് ടീച്ചർ ഓർക്കുന്നു. ദിനപ്പത്രം നൽകൽ ഇപ്പോഴും തുടരുന്നു. കമാൽകുട്ടി പറഞ്ഞതു വലിയൊരു തിരിച്ചറിവായിരുന്നു. മാർഗ്ഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിൽ നിന്ന് എന്തുംചെയ്യാം. തനതു ഫണ്ടിന്റെ കാര്യത്തിൽ ഇതു പ്രത്യേകം പറയാനുമില്ല. ഈ അവകാശം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.
മയ്യിലിന്റെ കാര്യത്തിൽ തനതുഫണ്ടിൽ അഞ്ചുവർഷംകൊണ്ടു വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നികുതികൾ, ലൈസൻസ് ഫീസ്, വസ്തുക്കളിൽനിന്നുള്ള വരുമാനം 1995-96-ൽ 12.80 ലക്ഷം രൂപ ആയിരുന്നത് 1999-2000-ൽ 33.22 ലക്ഷം രൂപയായി ഉയർന്നു. ഇതിനുപുറമേ പലവക വരുമാനം 7.49 ലക്ഷം രൂപയായിരുന്നത് 18.75 ലക്ഷം രൂപയായി ഉയർന്നു. പ്ലാൻ ഫണ്ട് അടക്കം പഞ്ചായത്തിന്റെ മൊത്തം വരുമാനം 30.5 ലക്ഷം രൂപയായിരുന്നത് 120 ലക്ഷം രൂപയായി വർദ്ധിച്ചു.
1991 കാലഘട്ടത്തിലെ സാരക്ഷരതാപ്രവർത്തനങ്ങളിലൂടെയും 1992-ലെ വിഭവഭൂപടനിർമ്മാണത്തിലൂടെയും വളർന്നുവന്ന ജനകീയകൂട്ടായ്മ ആയിരുന്നു മയ്യിലിന്റെ നേട്ടങ്ങൾക്കു പിന്നിലെന്നാണ് ടീച്ചറുടെ അഭിപ്രായം. പിഎൽഡിപിയുടെ ഭാഗമായി നിലവിൽവന്ന വികസനസമിതി പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വലിയ സഹായമായിരുന്നു. രണ്ടിന്റെയും അദ്ധ്യക്ഷ പഞ്ചായത്തുപ്രസിഡന്റായിരുന്നു. ആദ്യം വികസനസമിതിയിലാണു പ്രൊജക്ടുകൾ വിശദമായി ചർച്ച ചെയ്യുക. പിന്നീടാണു പഞ്ചായത്തുസമിതി തീരുമാനങ്ങളെടുക്കുന്നത്. പഞ്ചായത്തിന്റെ ആസൂത്രണസമിതിയായിട്ടാണു പിഡിഎസ് പ്രവർത്തിച്ചത്. അതോടൊപ്പം നിർവ്വഹണത്തിലും പഞ്ചായത്തിനു താങ്ങായി.
കാർഷികമേഖലയ്ക്കുതന്നെ ആയിരുന്നു എപ്പോഴും മുൻഗണന. നെൽവയൽ പരിവർത്തനം ചെയ്യാതിരിക്കാനും നെൽക്കൃഷിയിൽ പുതിയ തലമുറകൾക്കുകൂടി താൽപ്പര്യം ജനിപ്പിക്കാനുമായി നടീലുത്സവങ്ങളും അതിൽ കുട്ടികളെയും യുവജനങ്ങളെയും പങ്കാളികളാക്കലും എല്ലാവർഷവും ആവർത്തിച്ചിരുന്നു. പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൊയ്ത്തുത്സവങ്ങളും നടത്തുമായിരുന്നു. കർഷകദിനാചരണത്തോടനുബന്ധിച്ച് കാർഷികതൊഴിലുകൾക്ക് അംഗീകാരം കിട്ടുന്നതിനായി പ്രമുഖർകൂടി പങ്കെടുത്തു നടത്തുന്ന ഓല മെടയൽ മത്സരവും തെങ്ങുകയറ്റമത്സരവും കാർഷികമേഖലയ്ക്ക് ഉണർവ്വായിരുന്നു.
വളപട്ടണം പുഴയുടെ പുറമ്പോക്കു സംരക്ഷിക്കുന്നതോടൊപ്പം ചെത്തുതൊഴിലാളികൾക്കു തൊഴിൽ ഉറപ്പിക്കാനായി തീരത്തു 300-ലധികം തെങ്ങിൻതൈ വച്ചുപിടിപ്പിച്ചതും അടിസ്ഥാനസൗകര്യവികസനത്തിനായി 13 വിസിബികൾ നിർമ്മിച്ചതും കുളങ്ങളുടെ നവീകരണവും തോടുകൾ അഭിവൃദ്ധിപ്പെടുത്തലും തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. തുണ്ടുവൽക്കരിക്കപ്പെട്ട പാടങ്ങളെ ഘട്ടംഘട്ടമായി കൂട്ടായ്മയിലേക്കു മാറ്റി. 2000 ആയപ്പോഴേക്കും 25 പാടശേഖരങ്ങളിലും കൂട്ടുകൃഷിയായി.
പച്ചക്കറിരംഗത്തും ഒട്ടും മോശമായിരുന്നില്ല. ആദ്യവർഷം തെരഞ്ഞെടുത്ത 700 കുടുംബങ്ങൾക്കു പച്ചക്കറിവിത്തും വളവും നൽകി. രണ്ടാംവർഷം 1500 കുടുംബങ്ങൾക്കായി. ഇതോടൊപ്പം വാണിജ്യാടിസ്ഥാനത്തിൽ സംഘക്കൃഷിയും തുടങ്ങി. 1997-98 കാലയളവിൽ കണ്ടക്കൈ ഹരിതസംഗമത്തിനു ലഭിച്ച ജില്ലാ അവാർഡും 1998-99-ൽ ലഭിച്ച സംസ്ഥാന അവാർഡും മികവിന്റെ അംഗീകാരമായിരുന്നു.
മറ്റൊന്ന് ഔഷധസസ്യമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങൾക്കു പ്രാഥമികാരോഗ്യസംരക്ഷണത്തിൽ ഈ സസ്യങ്ങൾക്കുള്ള പ്രാധാന്യം, ഔഷധസസ്യസംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയിലൂന്നി 1997 ആഗസ്റ്റ് 10-ന് റ്റിബിജിആർഐയിൽനിന്നു വന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി. കൂട്ടുമരുന്നുകളുടെ നിയമ്മാണമൊക്കെ മനസിലാക്കിയ ഗ്രൂപ്പിന് ഒൻപതിനം ഔഷധസസ്യങ്ങൾ വിതരണം നടത്തി.
മയ്യിലിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ ഏറ്റവും പ്രധാനം ബസ് സ്റ്റാൻഡ് ആയിരുന്നു. ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നെങ്കിലും ഇന്നു കാണുന്ന വിധത്തിലുള്ള പ്ലാൻ തയ്യാറാക്കി എസ്റ്റിമേറ്റ് ഉൾപ്പെടെ അംഗീകാരം നേടാൻ നിരവധി തവണ എക്സിക്യുട്ടീവ് എൻജിനീയറെ കാണാൻ പോകേണ്ടിവന്നിരുന്നു. (അന്ന് ബിൽഡിങ്സ് എക്സിക്യുട്ടീവ് എൻജിനീയർ കോഴിക്കോട്ടായിരുന്നു). തുടർന്നു വന്ന ഭരണസമിതിയാണു നിർമ്മാണം പൂർത്തിയാക്കി ഇന്നു കാണുന്നവിധമാക്കിയത്. അക്കാലത്തെ മറ്റൊരു നേട്ടം എഇഒ ഓഫീസ്, പൊലീസ് സ്റ്റേഷൻ, ട്രഷറി തുടങ്ങിയ പ്രധാന ഓഫീസുകൾ ആരംഭിക്കാൻ കഴിഞ്ഞതാണ്.
1997-98-ലെ കണ്ണൂർ ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മയ്യിലിനായിരുന്നു. ആസൂത്രണഗ്രാമസഭകൾ കാണാനെത്തിയ ഹിമാചൽപ്രദേശിൽനിന്നുള്ള സംഘം, നെൽക്കൃഷിയും മറ്റും കാണാനെത്തിയ ജപ്പാൻ, ഉഗാണ്ട സംഘങ്ങൾ തുടങ്ങി നിരവധി ദേശീയ, അന്തർദേശീയ സംഘങ്ങൾ മയ്യിലിലെ പ്രവർത്തനങ്ങൾ കാണാനായി സന്ദർശനം നടത്തിയിട്ടുണ്ട്.
കെ. സുരേഷ്, കെആർപി
കുന്നത്തുകാലിൽ 2000 മാർച്ച് 31-ന് സമത സംഘങ്ങളുടെ ഒരു വിപണനകേന്ദ്രം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. വനിതാസംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും പലചരക്കുമെല്ലാം ഇവിടെ ലഭ്യമായിരുന്നു. തൊഴിൽസേനയിലെ തൊഴിലാളികൾക്ക് ഉപജീവനവസ്തുക്കൾ വാങ്ങാൻ ഈ വിപണനകേന്ദ്രത്തിലേക്കു ചിറ്റ് കൊടുക്കുമായിരുന്നു. ഇങ്ങനെ ചിറ്റുമായി വരുന്നവർക്ക് വിപണനകേന്ദ്രത്തിൽനിന്നു സാധനങ്ങളും നൽകും. ബാങ്ക് അവരുടെ തനതായ പണം സൃഷ്ടിക്കുകയായിരുന്നുവെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെ ചെയ്യുന്നതുവഴി തൊഴിൽസേനയുടെ കൂലി നാട്ടിൽത്തന്നെ ചെലവാകുമെന്ന് ഉറപ്പുവരുത്തുന്നു. അങ്ങനെ, വിൽക്കുന്ന സാധനങ്ങളിൽ നല്ലൊരു പങ്ക് നാട്ടിൽത്തന്നെ ഉണ്ടാക്കുമ്പോൾ അവർക്കും പണി ലഭിക്കുന്നു. കെയിൻസ് പറഞ്ഞ ‘ഇൻകം മൾട്ടിപ്ലയർ’ തങ്ങളുടെ ഗ്രാമത്തിൽത്തന്നെ പരമാവധി സൃഷ്ടിക്കാനാണു പരിശ്രമിക്കുന്നതെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഇത്തരം വ്യാഖ്യാനമാണ് വിസ്കോൺസനിൽ ഉണ്ടായത്.
സമതസംഘങ്ങളുടെയും അവയുടെ വളർച്ചയുടെയും സൂത്രധാരൻ കെ. സുരേഷ് എന്ന പരിഷത്ത് പ്രവർത്തകനായിരുന്നു. ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടം മുതൽ കെആർപി ആയിരുന്നു. മുഖ്യപ്രവർത്തനകേന്ദ്രം കുന്നത്തുകാൽ പഞ്ചായത്തായിരുന്നു; ഒപ്പം വെള്ളനാട് ബ്ലോക്കിലും.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വനിതാവിഭാഗമാണു സമത. ഉള്ളൂർ പഞ്ചായത്തിൽ രൂപവത്ക്കരിച്ച സമത അയൽക്കൂട്ടങ്ങളെക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട്. സമത സംഘങ്ങൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുത്ത രണ്ടാമത്തെ ഗ്രാമപ്പഞ്ചായത്താണു കുന്നത്തുകാൽ. അവിടെ ആദ്യസംഘം രൂപവത്ക്കരിച്ചത് 1999 അവസാനമാണ്. ഒരു വർഷംകൊണ്ട് 13 വാർഡുകളിലായി 30 സംഘങ്ങൾ രൂപവത്ക്കരിക്കുകയും മൂന്നുലക്ഷം രൂപ സമ്പാദ്യമായി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. കണക്ക് എഴുതാൻ അതിലളിതമായ രീതിയും സംഘങ്ങൾ സന്ദർശിച്ചു കണക്കുകൾ പരിശോധിക്കാനും കണക്കുകൾ എഴുതി തയ്യാറാക്കാൻ സഹായിക്കാനും പരിശീലനം കൊടുത്ത ഒരു ഓഡിറ്റ് സംഘവും കുന്നത്തുകാലിന്റെ പ്രത്യേകതകളായിരുന്നു.
സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്തുതലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപവത്ക്കരിച്ചു. കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിന്റെ 1999-2000 വാർഷികപദ്ധതിയിൽ വനിതാഘടകത്തിനുള്ള 7,50,000 രൂപയും സമത സംഘങ്ങളിൽക്കൂടി മാത്രം വികസനപ്രവർത്തനങ്ങൾ നടത്താനാണു മാറ്റിവച്ചിരിക്കുന്നത്. രണ്ടു ഡസനിലേറെ വനിതാതൊഴിൽസംരംഭങ്ങൾ രൂപംകൊണ്ടു. ഈ തൊഴിൽസംരംഭങ്ങളുടെ പൊതുവിപണനകേന്ദ്രത്തെക്കുറിച്ചാണു തുടക്കത്തിൽ എഴുതിയത്.
2000-ൽ പുറത്തിറക്കിയ ‘കുന്നത്തുകാൽ മാനവീയം സ്മരണിക’യിൽ കെ. സുരേഷും റോജിയും ചേർന്ന് സമത സംഘങ്ങളെക്കുറിച്ചു വിശദമായ ലേഖനം എഴുതുകയുണ്ടായി. സമത സംഘങ്ങളുടെ ആവിർഭാവത്തിനുശേഷം പഞ്ചായത്തിലുണ്ടായ ഒരു പ്രധാനമാറ്റം പൊതുപരിപാടികളിൽ ഉണ്ടായ സ്ത്രീകളുടെ സാന്നിദ്ധ്യവും പങ്കാളിത്തവുമായിരുന്നു.
കെ. സുരേഷ് 1978-ൽ തിരുവനന്തപുരം റബർ വർക്സിലെ തൊഴിലാളിയായാണ് ജീവിതം ആരംഭിക്കുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തകനായി. ആ വർഷംതന്നെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് ക്രീം പുസ്തകപ്രചാരണവുമായി ബന്ധപ്പെട്ട് പരിഷത്‌പ്രവർത്തകനുമായി. അന്നു പരിക്ഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്ന വി. ജി. മനമോഹനാണ് പരിഷത്തിൽ സജീവമാക്കിയത്.
സാക്ഷരതാകാലത്ത് കരിങ്കുളം പഞ്ചായത്തിലേക്ക് അസിസ്റ്റൻറ് പ്രോജക്ട് ഓഫീസറായി സുരേഷിന്റെ പേരു നിർദ്ദേശിക്കപ്പെട്ടു. എന്നാൽ റബർ വർക്സ് വർക്കിങ് അറേഞ്ജ്‌മെന്റിൽ വിടാൻ തയ്യാറല്ലായിരുന്നു. ഒടുവിൽ ശമ്പളം ‘അക്ഷരകേരളം പ്രോജക്ടി’ൽനിന്നു സ്ഥാപനത്തിനു നൽകാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെൻറ് അനുവാദം നൽകിയത്. കരുംങ്കുളം പഞ്ചായത്തിലായിരുന്നു മന്ത്രി ടി. ശിവദാസമേനോൻ അക്ഷരക്ലാസ്സുകളുടെ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം നിർവഹിച്ചത്.
സുരേഷിന്റെ തുടർജീവിതത്തിനു പുതിയ മാർഗ്ഗദീപമായി മാറിയതു് മരിച്ചുപോയ ശ്രീ. ശങ്കരനാരായണൻ പരിശീലനത്തിന്റെ ഭാഗമായി എടുത്ത കൃഷിക്ലാസ് ആണ്. ഇത് ഒരു കാർഷികാഭിനിവേശം സുരേഷിൽ സൃഷ്ടിച്ചു. പിന്നെ സ്വയം പഠനവും പ്രയോഗവുമായിരുന്നു.
1996-ൽ തിരുവനന്തപുരത്തു നടന്ന പരിഷത്ത് സംസ്ഥാനവാർഷികസ്വാഗതസംഘം എല്ലാ യൂണിറ്റുകളിലും പച്ചക്കറിക്കൃഷി നടത്താനും സമ്മേളനത്തിലേക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും കൃഷി ചെയ്ത് എടുക്കാനും തീരുമാനിച്ചു. സമ്മേളനത്തിന് ആവശ്യമായ പച്ചക്കറി ലഭിച്ചുവെന്നു മാത്രമല്ല, അധിക ഉൽപ്പന്നങ്ങൾ വിൽക്കാനായി തിരുവനന്തപുരം നഗരത്തിൽ ആദ്യമായി ജൈവപച്ചക്കറിയുടെ ഒരു സ്റ്റാൾ ആരംഭിക്കേണ്ടിയും വന്നു. ആർ. ഹേലിയാണ് ഈ പ്രവർത്തനത്തിനു നേതൃത്വം വഹിച്ചത്.
ഇതിന്റെ തുടർച്ചയായി, അന്യംനിൽക്കുന്ന നാടൻഭക്ഷണവുമായി ബന്ധപ്പെട്ടവരുടെ കൂടിച്ചേരൽ നടന്നു. ഈ സന്ദർഭത്തിലാണ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയദേവൻ ബ്ലോക്ക് പ്രദേശത്ത് ജനകീയമായ ഒരു കാർഷികപദ്ധതിക്കു പരിഷത്തിന്റെ സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ സുരേഷ് വെള്ളനാട് ബ്ലോക്കിലെ ജനകീയവാഴകൃഷിയുടെ ഒരു പ്രധാന പ്രവർത്തകനായി.
2007-ൽ റബർ വർക്സ് അടച്ചതോടെ ജോലി ഇല്ലാതായി. ഐആർറ്റിസിയിൽ ടെക്നീഷ്യനായി ജോലിക്കു ചേർന്നു. ഇപ്പോഴും സജീവ പരിഷത്‌പ്രവർത്തകൻ. കൃഷിയിൽ നൂതനപരീക്ഷണങ്ങൾ സുരേഷിന് ഇന്നും ഹരമാണ്. അതുപോലെതന്നെ സൂക്ഷ്മതൊഴിൽസംരംഭങ്ങളും.