ഡോ: എ. എസ്. കെ. നായർ
ലഘു ജീവചരിത്രം (Biography)
ജനകീയസൂത്രണസെല്ലിൽ ഏറ്റവും കൂടുതൽ സാങ്കേതികവിദഗ്ദ്ധർ ഭൗമവിജ്ഞാനീയവുമായി ബന്ധപ്പെട്ടവരായിരുന്നു. കാരണം ജനകീയാസൂത്രണത്തെ നീർത്തടാധിഷ്ഠിതമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു. വിഭവഭൂപടനിർമ്മാണപദ്ധതികളിൽനിന്നാണ് ജനകീയസൂത്രണത്തിലേക്കു വന്നത്. എന്നാൽ വിഭവഭൂപടനിർമ്മാണത്തിന് ആദ്യവർഷങ്ങളിൽ ജനകീയാസൂത്രണത്തിൽ സമയമുണ്ടായിരുന്നില്ല. അതുകൊണ്ട് നീർത്തടാധിഷ്ഠിതാസൂത്രണത്തെ മൂന്നാം വർഷത്തേക്കു മാറ്റിവച്ചു. അതിനുള്ളിൽ ആസൂത്രണത്തിന്റെ സാമ്പത്തിക, സാമൂഹികവശങ്ങൾ എല്ലാവരും ഹൃദിസ്ഥമാക്കും എന്നായിരുന്നു പ്രതീക്ഷ. ഒരു വർഷം വൈകിയാണെങ്കിലും 2000-ത്തിൽ നീർത്തടാസൂത്രണരേഖ തയ്യാറാക്കാനും നീർത്തടഗ്രാമസഭകൾ വിളിച്ചുചേർക്കാനും കഴിഞ്ഞു. ഭരണമാറ്റംകൊണ്ട് ഇതിനു തുടർച്ച ഉണ്ടായില്ലായെന്നത് കേരളത്തിന്റെ ദൗർഭാഗ്യം.
ജനകീയസൂത്രണത്തിന്റെ ആദ്യവർഷംതന്നെ ആസൂത്രണസെല്ലിൽ വിദഗ്ദ്ധനായി ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ എ. എസ്. കെ. നായരെ ഉൾക്കൊള്ളിച്ചതിന്റെ പശ്ചാത്തലം ഇതാണ്. തുടർന്ന് മറ്റു പലരും സെല്ലിൽ പൂർണ്ണസമയമായോ ഭാഗികമായോ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഈ ഒരു സംഘത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ സംഭാവന ഡോക്ടർ എ. എസ്. കെ. നല്കുകയുണ്ടായി. തുടക്കം കൈപ്പുസ്തകങ്ങളിലെ പരിസ്ഥിതിയദ്ധ്യായവും ജലവിഭവാദ്ധ്യായവും മറ്റും തയ്യാറാക്കിക്കൊണ്ടായിരുന്നു. കീഴ്തട്ടിൽനിന്നുള്ള പദ്ധതികളിൽ രൂപംകൊണ്ട പാരിസ്ഥിതിസംരക്ഷണപ്രൊജക്ടുകൾ അവലോകനം ചെയ്യാനും ഡോ. എ. എസ്. കെ. പങ്കു വഹിച്ചു. പക്ഷേ ഏറ്റവും വലിയ സംഭാവന നാലാം വർഷത്തിലെ നീർത്തടകാമ്പയിൻ ആസൂത്രണം ചെയ്യുന്നതിലായിരുന്നു. ഇതിന് ഒട്ടേറെ ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളിൽനിന്നു വിദഗ്ദ്ധരുടെ സഹായം വേണ്ടിയിരുന്നു. സെല്ലിൽ ഇതിന്റെ ഏകോപനത്തിന്റെ ചുമതല ഡോ. എ. എസ്. കെ.യ്ക്ക് ആയിരുന്നു.
റൂർക്കി സർവ്വകലാശാലയിൽനിന്നാണ് ഡോ. എ. എസ്. കെ. ജിയോഫിസിക്സ് എംടെക് എടുത്തത്. ജെഎൻയുവിൽനിന്നു പരിസ്ഥിതിവിജ്ഞാനീയത്തിൽ എംഫിൽ എടുത്തു. മധുര കാമരാജ് സർവ്വകലാശാലയിൽനിന്നായിരുന്നു പിഎച്ച്ഡി. തിരുവനന്തപുരത്തെ ഭൗമവിജ്ഞാനപഠനകേന്ദ്രത്തിൽ ആദ്യനാളുകളിൽ മറൈൻ സയൻസ് ഡിവിഷനിലായിരുന്നു ജോലി.
ജനകീയസൂത്രത്തിനുശേഷം വീണ്ടും സെസ്സിൽ തിരികെ ചേർന്നു. റിട്ടയർമെന്റിനു ശേഷം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റ് എന്ന സ്ഥാപനത്തിൽ കോസ്റ്റൽ മാനേജ്മെന്റ്, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ഒരു യുഎൻ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഏതാനും വർഷം മുമ്പ് ദില്ലിയിലേക്കു കുടുംബസമേതം താമസം മാറ്റി. ദില്ലിയിലെ കോവിഡ് പകർച്ചവ്യാധിയുടെ ഇരകളിലൊരാളായിരുന്നു ഡോ. എ. എസ്. കെ.