എം. എൻ. പ്രസാദ്
ലഘു ജീവചരിത്രം (Biography)
സന്നദ്ധസാങ്കേതികവിദഗ്ദ്ധരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർപേഴ്സൺ എം. എൻ. പ്രസാദ് ആയിരുന്നു. അദ്ദേഹമായിരുന്നു തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയിലെ സർക്കാർ നോമിനി. സംസ്ഥാനതലവിദഗ്ദ്ധസമിതി അംഗമായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ വിദഗ്ദ്ധസമിതിയിലും പ്രവർത്തിച്ചിരുന്നു.
തിരുവിതാംകൂറിലെ മുൻ ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്തെ ആദ്യമേയറുമായ സി. ഒ. മാധവന്റെ മകനായിരുന്നു മാധവ നാരായണ പ്രസാദ് അല്ലെങ്കിൽ എം. എൻ. പ്രസാദ്. അദ്ദേഹത്തിന്റെ സഹോദരൻ എം. ഗോപാലൻ കേരളത്തിലെ പൊലീസ് ഐജി ആയിരുന്നു. സിബിഐയുടെ ജോയിന്റ് ഡയറക്റ്ററായാണ് അദ്ദേഹം വിരമിച്ചത്.
1952-ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്നു ഡിസ്റ്റിംങ്ഷനോടെ ബിരുദമെടുത്ത എം. എൻ. പ്രസാദ് തിരു-കൊച്ചി പൊതുമരാമത്തുവകുപ്പിൽ ചേർന്നു. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഡിസൈനിങ് സെക്‌ഷനിൽ ആയിരുന്നു ജോലി. 1954-ൽ ഇന്ത്യൻ റെയിൽവേ സർവ്വീസിൽ ചേർന്നു. വടക്കു-കിഴക്കൻ റെയിൽവേ മുതൽ ആറു റെയിൽവേ ഡിവിഷനുകളിൽ 36 വർഷക്കാലം അദ്ദേഹം ജോലി ചെയ്തു. അവസാന അഞ്ചുവർഷം ജനറൽ മാനേജരോ അതിനു മുകളിലോ ഉള്ള തസ്തികകളിലാണു ജോലി ചെയ്തത്. 1990-ൽ റെയിൽവേ ബോർഡ് ചെയർമാനായി വിരമിച്ചു. അദ്ദേഹം റെയിൽവേ ബോർഡ് ചെയർപേഴ്സൺ ആയിരുന്നപ്പോഴാണ് എറണാകുളം - ആലപ്പുഴ - കായംകുളം കോസ്റ്റൽ ലൈൻ കമ്മിഷൻ ചെയ്തത്.
റിട്ടയർമെന്റിനുശേഷം റോഡ് സുരക്ഷിതത്വം, കേരളത്തിലെ ഗതാഗതനെറ്റുവർക്ക് വികസനം, മൃഗക്ഷേമം എന്നീ മേഖലകളിലാണ് അദ്ദേഹം മുഖ്യമായും പ്രവർത്തിച്ചത്. ഐഎംജി, നാറ്റ്പാക്ക്, സംസ്ഥാന പബ്ലിക് എന്റർപ്രൈസസ് സെലക്‌ഷൻ ബോർഡ് അംഗം, ‘കേരള വാച്ചി’ന്റെ കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിനു ഗ്രേറ്റർ മുംബെയുടെ വലിപ്പമേയുള്ളൂ, മുംബെയിലെ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്‌ചറിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനുണ്ട് എന്ന് അദ്ദേഹം പറയുമായിരുന്നു. ഒൻപതാം പദ്ധതിയുടെ ട്രാൻസ്പോർട്ട് കർമ്മസമിതിയുടെ ചെയർപേഴ്സൺ ആയിരുന്നു. ഈ പദവി അദ്ദേഹം പത്തും പതിനൊന്നും പദ്ധതികളിലും വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഗതാഗതസമ്പ്രദായത്തിനു റോഡിലുള്ള അമിതാശ്രയം അവസാനിപ്പിച്ച് കൂടുതൽ സന്തുലിതമായ ഗതാഗത സംവിധാനത്തിനു രൂപം നല്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
സന്നദ്ധസാങ്കേതികസേനയിൽ ചേർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം നേരിട്ടു പ്ലാനിങ് ബോർഡിൽ വന്ന് അറിയിക്കുകയാണ് ഉണ്ടായത്!
അദ്ദേഹത്തെക്കുറിച്ച് എല്ലാവരും ഓർക്കുന്ന ഒരു കാര്യം കൃത്യനിഷ്ഠയാണ്. ആസൂത്രണസമിതിയോഗമായാലും സിഎൽഇസിയുടെ യോഗമായാലും കൃത്യസമയത്ത് അദ്ദേഹം എത്തിയിരിക്കും. വാച്ച് നോക്കേണ്ടതില്ല. പ്രസാദ് സാർ വന്നാൽ യോഗം തുടങ്ങാനുള്ള കൃത്യസമയം ആയിരിക്കുമെന്നു ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ പറയാറുണ്ട്. ചർച്ചകളിൽ അദ്ദേഹം സംഭാഷണം സാങ്കേതികവൈദഗ്ദ്ധ്യവിഷയങ്ങളിൽ ഒതുക്കാറാണു പതിവ്. കൃത്യമായ നിലപാടുകളും ഉണ്ടാവും. എതിർപ്പുകളെ നിലംപെരിശാക്കണമെന്ന വാശിയില്ല. പകരം എന്തുകൊണ്ട് മറിച്ചുള്ള അഭിപ്രായം ശരിയല്ലെന്നു പതുക്കെ ലളിതമായ ഭാഷയിൽ വിശദീകരിക്കുകയാണു പതിവ്. അതുകൊണ്ട്, മറിച്ച് അഭിപ്രായം പറഞ്ഞവർക്കു നിലപാടു മാറ്റാൻ വിഷമമൊന്നും ഉണ്ടാവാറില്ല.
വിദഗ്ദ്ധസമിതിപരിശീലനങ്ങളിൽ പങ്കെടുക്കുമായിരുന്നു. മുൻനിരയിൽ ഇരിക്കണമെന്ന് അദ്ദേഹത്തിന് ഒരു ശാഠ്യവും ഉണ്ടാകാറില്ല. അത്രയ്ക്കു വിനയപൂർവ്വമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.