ഡോ: കെ. വിജയകുമാർ
ലഘു ജീവചരിത്രം (Biography)
ഒട്ടനവധി ഡോക്ടർമാർ ജനകീയാസൂത്രണവുമായി സഹകരിച്ചിട്ടുണ്ട്. പക്ഷേ, ജനകീയാസൂത്രണപ്രവർത്തകരായവർ ചുരുക്കമാണ്. അതിലൊന്നാമത്തേതാണ് തൃശൂർ മെഡിക്കൽ കോളെജിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർ കെ. വിജയകുമാർ.
ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തോടു ഡോക്ടർമാർ പൊതുവിൽ വിമുഖരായിരുന്നു. പലരും നിർവ്വഹണോദ്യോഗസ്ഥരാകാൻ വിസമ്മതിച്ചു. പിന്നീടാണ് ഇതിനൊരു മാറ്റം വന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥശ്രേണിയോട് ഇടുപെടുന്നതിനേക്കാൾ എളുപ്പം പ്രാദേശികജനപ്രതിനിധികളോടാണ് എന്നു തിരിച്ചറിഞ്ഞു. ഇത് കീഴ്ത്തട്ടിലെ ആരോഗ്യസൗകര്യങ്ങളിലും ആരോഗ്യപരിരക്ഷയുടെ ഗുണമേന്മയിലും വലിയ പുരോഗതി സൃഷ്ടിച്ചു. പരിഷത്തിന്റെ സർവ്വേപ്രകാരം എൺപതുകളുടെ അവസാനം ഇരുപത്തെട്ടു ശതമാനം ജനങ്ങളായിരുന്നു പൊതു ആരോഗ്യസംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത്. 2014 ആയപ്പോഴേക്ക് ഇതു 38 ശതമാനമായി. 2018-ഓടെ 48 ശതമാനമായും ഉയർന്നു. ഈ പരിവർത്തനത്തിൽ ഡോക്ടർ വിജയകുമാറിനേപ്പോലുള്ളവർ വഹിച്ച പങ്കു വളരെ വലുതാണ്.
ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമുള്ള പരിശീലനകേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളജിനെയാണു തെരഞ്ഞെടുത്തത്. ഈ പരിശീലനങ്ങളുടെ ചുക്കാൻ പിടിച്ചത് ഡോ. വിജയകുമാറാണ്. ഈ കേന്ദ്രീകൃതപരിശീലനത്തിനു മാത്രമല്ല, എവിടെയൊക്കെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പ്രാദേശികപരിശീലനങ്ങൾ, ചർച്ചകൾ, പരീക്ഷണങ്ങൾ നടന്നിരുന്നുവോ അവിടെയെല്ലാം അദ്ദേഹം ഇടപെട്ടു.
ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ (HAP) എന്നത് ഡോ. സി. ആർ. സോമൻ രൂപംനല്കിയ ആരോഗ്യപ്രവർത്തകരുടെ ഫോറമാണ്. അതിലൂടെയാണ് ഡോ. വിജയകുമാർ പൊതുപ്രവർത്തനവേദിയിലേക്കു വരുന്നത്. ഡോ. സി. ആർ. സോമന്റെ മരണാനന്തരം പ്രവർത്തനം മന്ദീഭവിച്ച HAP-യ്ക്കു പുതുജീവൻ ഡോ. വിജയകുമാറും ഒരുസംഘം സഹപ്രവർത്തകരും ചേർന്നു നല്കിയിരിക്കുകയാണ്. താൽപര്യവും പ്രതിജ്ഞാബദ്ധതയുമുള്ള ഏതാനും പഞ്ചായത്തുകൾ തെരഞ്ഞെടുത്ത് രണ്ടുമൂന്നു വർഷംകൊണ്ട് അവയെ വയോജനസൗഹൃദം ആക്കാനാണു പരിപാടി.
കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കൂടിയിരിപ്പിനു ഞാനും പോയിരുന്നു. ഡോ. വിജയകുമാറും എൻ. ജഗജീവനുമാണ് പാർട്ടിസിപ്പേറ്ററി അപ്രൈസലിനു നേതൃത്വം നല്കിയത്. ഇരുപത്തഞ്ചുവർഷംമുൻപ് എങ്ങനെയാണോ ക്ലാസിനു നടുവിലേക്ക് ഇറങ്ങിച്ചെന്നു ചെറുചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ നല്കി കസറിക്കൊണ്ടിരുന്നത് അതുപോലെതന്നെ ഇപ്പോഴും ഡോ. വിജയകുമാർ ഉഷാർ.
വയോജനങ്ങളെ മുഴുവൻ ചുമക്കേണ്ട ഭാരമായിട്ടല്ല ഈ പുതിയ പരിപാടി കാണുന്നത്. വയോജനങ്ങളുടെ താൽപ്പര്യവും കഴിവുകളും വിലയിരുത്തി നാടിന്റെ ക്ഷേമവികസനപ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കും. ഇതിനുള്ള വലിയൊരു പരിശ്രമമായിരുന്നു ജനകീയാസൂത്രണകാലത്തെ സന്നദ്ധസാങ്കേതികസേന. അതിന്റെ കൂടുതൽ വിപുലമായ വേദിയാണു രൂപവത്ക്കരിക്കാൻ ഉദ്ദേശിക്കുന്നത്. സാങ്കേതികപരിജ്ഞാനവും വിദ്യാഭ്യാസവുമുള്ള വയോജനങ്ങളെ മാത്രമല്ല പരമ്പരാഗതമായ തൊഴിലുകളിൽ വൈദഗ്ദ്ധ്യമുള്ളവരെക്കൂടി ഈ രീതിയിൽ പ്രയോജനപ്പെടുത്താം. പഠനപിന്തുണാപരിപാടികൾ, അങ്കണവാടികളിൽ കഥയ്ക്കും കളിക്കും നേതൃത്വം നല്കൽ, കുട്ടികളുടെ അയൽപ്പക്കക്കൂട്ടങ്ങൾ, പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ, തൊഴിലുറപ്പ് ഇവയിലെല്ലാം ഇവർക്കു വലിയ സംഭാവന ചെയ്യാൻ കഴിയും. എന്തിന്, വളരെ പ്രായം ചെന്നവരുടെ സംരക്ഷണംപോലും പ്രായം കുറഞ്ഞ വയോജനങ്ങൾക്ക് ഏറ്റെടുക്കാം.
വയോജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ഒറ്റപ്പെടലിന്റേതാണ്. ഇതിനൊരു പ്രതിവിധി വയോജനങ്ങളുടെ അയൽക്കൂട്ടങ്ങളാണ്. കുടുംബശ്രീയുമായി ബന്ധപ്പെടുത്തി ഈ പഞ്ചായത്തുകളിൽ അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കും. ഈ അയൽക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളായിരിക്കും ഓരോ വാർഡിലും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വയോ ക്ലബ്ബുകൾ. വയോജനങ്ങൾക്കു ചർച്ചകൾക്കും ഉല്ലാസത്തിനും പ്രവൃത്തികൾക്കുമുള്ള സൗകര്യങ്ങൾ ഈ ക്ലബ്ബുകളിലുണ്ടാകും. പരിചരണത്തിനും മേൽനോട്ടത്തിനും ഒരു കുടുംബശ്രീ പ്രവർത്തകയും.
പ്രായം കൂടുംതോറും ആരോഗ്യപ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. കിടപ്പുരോഗികൾക്കു ഫലപ്രദമായ പാലീയേറ്റീവ് ചികിത്സ ലഭ്യമാക്കണം. മറവിരോഗം ഇന്നു കേരളത്തിൽ വ്യാപകമാണ്. ഓർമ്മ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഡയബറ്റിസും പ്രഷറും ശരിയായ രീതിയിൽ മാനേജ് ചെയ്യുന്നതുവഴി ഓർമ്മ നഷ്ടപ്പെടലിന്റെ തോതു കുറയ്ക്കാൻ കഴിയും. മൂത്രമൊഴിക്കാനുള്ള നിയന്ത്രണം നഷ്ടപ്പെടലാണു മറ്റൊരു രോഗം. പലരും ഇതു മറച്ചുവയ്ക്കുന്നു. മറച്ചുവച്ചു പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിയും. ഈ സ്ഥിതിവിശേഷത്തിനു സാമൂഹികപ്രതിവിധികൾ കണ്ടെത്തിയേ തീരൂ.
മുതിർന്ന പൗരരുടെ വികസനക്ഷേമപ്രവർത്തനങ്ങൾ സമസ്തവികസനമേഖലകളിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന നിഗമനത്തിലാണു യോഗം എത്തിയത്. സ്ഥാപനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാനസൗകര്യങ്ങൾ, പശ്ചാത്തലസൗകര്യങ്ങൾ, തൊഴിൽമേഖല, കലാസാംസ്കരികരംഗം തുടങ്ങി എല്ലാ രംഗങ്ങളും മുതിർന്ന പൗരരുടെ ജീവിതാവശ്യങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ നവീകരിക്കണം.
തദേശസ്വയംഭരണസ്ഥാപനങ്ങൾ നീക്കിവയ്ക്കുന്ന 3% വികസനഫണ്ടുകൊണ്ടുമാത്രം മുതിർന്നപൗരസമൂഹത്തിന്റെ വികസനാവശ്യങ്ങൾക്കു പരിഹാരം കാണാൻ കഴിയില്ല. നിലവിലുള്ള വിവിധ സ്കീമുകളെയും പദ്ധതികളെയും സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിലുള്ള ആവശ്യങ്ങൾക്കു പരിഹാരം കാണാൻ കഴിയൂ.