സിസ്റ്റർ ആനി പുന്നൂസ്
ലഘു ജീവചരിത്രം (Biography)
ഒട്ടേറെ കന്യാസ്ത്രീമാർ ജനകീയാസൂത്രണത്തിന്റെ പ്രാദേശികപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരുന്നു, പ്രത്യേകിച്ചു വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ. എന്റെ കൈയ്യിലുള്ള ജില്ലാതലപരിശീലനങ്ങളുടെ ചിത്രങ്ങളിൽ ചിലതിലെങ്കിലും സന്യാസിനിമാരെ കാണാനും കഴിഞ്ഞു. എന്നാൽ ഒരാളെ മാത്രമേ ഇന്നും എനിക്കു കൃത്യമായി ഓർമ്മയുള്ളൂ. അത് തിരുവനന്തപുരത്തെ ഐസിഎം സഭാംഗമായ സിസ്റ്റർ ആനി പുന്നൂസാണ്. രണ്ടാം വത്തിക്കാൻ സുനഹദോസിനെ തുടർന്ന് ഐസിഎം സഭ ആഗോളതലത്തിൽ പുരോഗമനകാഴ്ചപ്പാടു സ്വീകരിച്ചു. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കാൻ സഭാംഗങ്ങൾക്കു വ്യക്തിപരമായ സ്വാതന്ത്ര്യം കൂടുതൽ അനുവദിക്കുകയും ചെയ്തു. ഇതാണ് സാധാരണസാരിയും ഉടുത്ത് കോൺവെന്റിനു പുറത്തു പാവപ്പെട്ടവരോടും പുരോഗമനവാദികളോടുമൊപ്പം പ്രവർത്തിക്കുകയും തന്റെ വയ്യാത്ത കാലുമായി തിരുവനന്തപുരത്തെ റോഡുകളിലൂടെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സദാ മോപ്പഡിൽ സഞ്ചരിക്കുകയും ചെയ്തിരുന്ന സിസ്റ്റർ ആനി പുന്നൂസ് രൂപംകൊണ്ടതിന്റെ ഒരു പ്രധാന പശ്ചാത്തലം.
1962-ലാണ് സിസ്റ്റർ ആനി സന്യാസവ്രതം സ്വീകരിച്ചത്. പിന്നീട് കൂടുതലും തമിഴ്‌നാട്ടിൽ ആയിരുന്നു പഠനവും പ്രവർത്തനവും. ദൈവശാസ്ത്രപഠനത്തിനു റോമിൽ പോയി. റോമിൽ പഠിക്കവേ കേരളത്തിൽനിന്നുള്ള പെൺകുട്ടികളെ സന്യാസവൃത്തിക്കായി യൂറോപ്പിലേക്കു കൊണ്ടുപോയി ചൂഷണം ചെയ്യുന്നതു സിസ്റ്റർ ആനി പുറത്തുകൊണ്ടുവന്നു. ഇതു റോമിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചു. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക എന്നത് സിസ്റ്റർ ആനിയുടെ സ്വഭാവമായിരുന്നു. അഞ്ചുവർഷം കോംഗോയിൽ പ്രവർത്തിച്ചു. 1978-ൽ സെന്റ് റോക്സ് കോൺവെന്റിലെ സുപ്പീരിയറായിട്ടാണു തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. പിന്നീട് തൃശ്നാപ്പള്ളിയിലേക്കു മാറി. 1982-ൽ വീണ്ടും തിരിച്ചുവന്നു.
തന്റെ പ്രാർത്ഥനാജീവിതവും പാവങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനവും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സിസ്റ്ററിനെയാണ് രണ്ടാംവരവിൽ കാണാൻകഴിഞ്ഞത്. തിരുവനന്തപുരം കടലോരപ്രദേശം സിസ്റ്ററുടെ കർമ്മഭൂമിയായി. മത്സ്യത്തൊഴിലാളിസമരരംഗത്ത് സിസ്റ്റർ ആനി സജീവമായി. കോൺവെന്റിൽനിന്നു പുറത്തുവന്ന് സിസ്റ്റർ. പി. വി. റോസുമായി സഹകരിച്ച് ‘ചെറുരശ്മി’ എന്നൊരു പ്രസ്ഥാനത്തിനു രൂപം നല്കി. വ്യാജവാറ്റിനെതിരായും സ്ത്രീശാക്തീകരണത്തിനായുമുള്ള പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്.
സാക്ഷരതാപ്രസ്ഥാനത്തിൽ സജീവമായതോടെ സിസ്റ്ററുടെ പ്രവർത്തനചക്രവാളം കൂടുതൽ വിപുലമായി. സാക്ഷരതയിൽ റിസോഴ്സ് പേഴ്സണായിരുന്നു. തീരദേശചുമതല വഹിച്ചിരുന്ന ബഡിസൺ, കുമുദിനിട്ടീച്ചർ, മെഡിക്കൽ കോളെജിലെ ദിലീപ് തുടങ്ങിയവരുമൊത്ത് തീരദേശത്തു സമ്പൂർണ്ണസാക്ഷരത കൈവരിക്കാൻ ആക്ഷീണം പ്രയത്നിച്ചു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകയായി. ഈ ചേരുവ ഒട്ടേറെപ്പേർക്കു രുചിച്ചില്ല. ശാസ്ത്രവും സന്യാസജീവിതിവും എങ്ങനെ പൊരുത്തപ്പെടുത്താനാവും എന്നത് ഒരു ചോദ്യമായി. ആശയപരമായ വ്യത്യസ്തതകൾ നിലൽക്കുമ്പോൾത്തന്നെ യോജിച്ചുപ്രവർത്തിക്കാവുന്ന പ്രായോഗികമേഖലകൾ ഏറെയുണ്ട്. പരിഷത്തിന്റെ സവിശേഷമായ പ്രവർത്തനശൈലി ഇതിനു സഹായകരവും ആയിരുന്നു. പരിഷത്തിന്റെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗമായി. 1993, 1996-കാലത്ത് അവർ ജില്ലയിലെ പരിഷത്ത് വനിതാസബ്കമ്മിറ്റി ചെയർപേഴ്സണായി. അങ്ങനെയാണ് സിസ്റ്റർ ജനകീയാസൂത്രണത്തിലേക്കു കാലെടുത്തുവച്ചത്.
ജനകീയാസൂത്രണത്തിലെ കെആർപിയോ ഡിആർപിയോ ആയിരുന്നില്ല. പക്ഷെ, വനിതാഘടകപദ്ധതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി. സ്ത്രീശാക്തീകരണത്തിനായുള്ള സമത വിജ്ഞാനോത്സവങ്ങളും സമത അയൽക്കൂട്ടങ്ങളും സംഘടിപ്പിക്കുന്നതിൽ സജീവമായി. വനിതാപരിശീലനങ്ങളിലും പങ്കാളിയായിരുന്നു. എന്നാൽ 1999-ൽ ബൈക്കിൽ യാത്ര ചെയ്യവേ അപകടമുണ്ടായി കിടപ്പിലായി. ഒരു വർഷത്തോളമെടുത്തു ഓർമ്മ തിരിച്ചുകിട്ടാൻ. തികഞ്ഞ മനോധൈര്യത്തോടെ ഈ പ്രതിസന്ധിയെ അതിജീവിച്ചു. ‘സ്രോതസ്സ്’ എന്ന പുതിയൊരു പ്രസ്ഥാനത്തിനു രൂപം നല്കി. സ്ത്രീവേദി, സഖി തുടങ്ങിയ വനിതാപ്രസ്ഥാനങ്ങളിൽ സജീവമായി.
എം. എൻ. വിജയൻ മാഷിനെ മുൻനിർത്തി ചിലർ പരിഷത്തിനും ജനകീയാസൂത്രണത്തിനും എതിരെ നടത്തിയ ദുഷ്പ്രചാരണങ്ങൾ സിസ്റ്റർക്ക് ആശയക്കുഴപ്പവും വേദനയും സൃഷ്ടിച്ചു. ജഗജീവനും വെട്ടൂർ പി. രാജനും മറ്റും തെറ്റിദ്ധാരണകൾ നീക്കാൻ പലവട്ടം അവരോടു സംസാരിക്കേണ്ടിവന്നു. അനാരോഗ്യവും പുതിയ പ്രവർത്തനമേഖലകളിലെ തിരക്കുംമൂലം പരിഷത്‌പ്രവർത്തനങ്ങളിലെ സജീവത കുറഞ്ഞു. 2007-ൽ ക്യാൻസർ ബാധിതമായി. അവസാനംവരെ പാവങ്ങളോടുള്ള തന്റെ പ്രതിബദ്ധതയ്ക്കു സിസ്റ്റർ അർപ്പിച്ചു.
സിസ്റ്ററെക്കുറിച്ച് ഓർമ്മപുതുക്കാൻ ഡോ. മോഹൻലാലിന്റെ മകൾ ഗൗരി അവതാരകയായി എടുത്ത വീഡിയോ പ്രചോദനമായി. ഡോ. മോഹൻലാൽ ഇന്നും സിസ്റ്ററെക്കുറിച്ചു പറയുമ്പോൾ വികാരഭരിതനാവും. സിസ്റ്ററുടെ അതിവിപുലമായ സാമൂഹികബന്ധങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. സിസ്റ്ററെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ ‘കാരുണ്യത്തിന്റെ സമരമുഖം’ എന്ന പേരിൽ വി. പത്മനാഭന്റെ നേതൃത്വത്തിൽ ഒരു സംഘം സുഹൃത്തുക്കൾ പ്രസിദ്ധീകരിച്ച പുസ്തകവും വായിക്കാവുന്നതാണ്.
സിസ്റ്റർ ആനി പുന്നൂസിനെ കുറിച്ചുള്ള വിഡിയോ ഇവിടെ കാണാം
https://youtu. be/7JQNGtPCTm0