ഡോ: കെ. എൻ. ഹരിലാൽ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണത്തെക്കുറിച്ച് ഏറ്റവുമധികം സൈറ്റേഷനുള്ള ലേഖനങ്ങളിലൊന്ന് പാട്രിക് ഹെല്ലറും കെ. എൻ. ഹരിലാലും സുഭാം ചൗധരിയും ചേർന്ന് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്തി ‘വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ടി’ൽ എഴുതിയ “Building Local Democracy: Evaluating the Impact of Decentralization in Kerala, India” എന്ന പ്രബന്ധമാണ്. ജനകീയാസൂത്രണം കഴിഞ്ഞയുടനെ ആസൂത്രണത്തിലെയും നിർവ്വഹണത്തിലെയും വിവിധ വശങ്ങളെ സംബന്ധിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ വിപുലമായൊരു സാമ്പിൾ സർവ്വേയുടെ അടിസ്ഥാനത്തിൽ ശേഖരിച്ചു. ഏതാണ്ട് എല്ലാ കാര്യങ്ങളിലും അധികാരവികേന്ദ്രീകരണത്തിനു മുമ്പുണ്ടായിരുന്ന സ്ഥിതിയേക്കാൾ കാര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടുവെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.
ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ഹരിലാലിനെയും ആസൂത്രണസെല്ലിലേക്ക് എടുത്തിരുന്നു. സെല്ലിൽ ഒരു ഗവേഷണവിഭാഗം രൂപവത്ക്കരിക്കുകയായിരുന്നു ചുമതല. എന്നാൽ പ്രവർത്തനത്തിന്റെ ബാഹുല്യത്തിൽ ഈ പരിശ്രമം വേണ്ടത്ര വിജയിച്ചില്ല. നിരന്തരമായ പരിശീലനപരിപാടികൾക്കിടയിൽ ഗവേഷണത്തിനു വേണ്ടത്ര പ്രാധാന്യം നല്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഹരിലാൽ സിഡിഎസിലേക്കു മടങ്ങി. പരിശീലനപരിപാടികളിൽ സംസ്ഥാനതല അദ്ധ്യാപകനായി പ്രവർത്തിച്ചു. ഡോ. കെ. എൻ. രാജിന്റെ വിതുര സന്ദർശനവേളയിൽ ഹരിലാലാണു സഹായിയായി പോയത്.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ആദ്യത്തെ അക്കാദമിക് പഠനം ‘ഇപിഡബ്ല്യു’വിൽ ഞാനും ഹരിലാലുംകൂടി എഴുതിയ ലേഖനമായിരുന്നു. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ അനുഭവങ്ങളെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങൾ ഹരിലാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠിക്കുക മാത്രമല്ല തുടർന്നുള്ള അധികാരവികേന്ദ്രീകരണനയരൂപവത്ക്കരണത്തിലും പ്രധാനപങ്കു ഹരിലാൽ വഹിച്ചിട്ടുണ്ട്. 2006-11, 2016-21 എന്നിങ്ങനെ 10 വർഷക്കാലം അധികാരവികേന്ദ്രീകരണത്തിന്റെ ചുമതലയുള്ള ആസൂത്രണബോർഡ് അംഗമായി പ്രവർത്തിച്ചു. ഹരിലാലിന്റെ പരിശ്രമം ആസൂത്രണപ്രക്രിയയെ ലളിതമാക്കുന്നതിനായിരുന്നു. പദ്ധതിക്ക് അംഗീകാരം നേടുന്നതിലുള്ള കാലതാമസം പദ്ധതിനിർവ്വഹണത്തെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. ആസൂത്രണപരിശീലനവും അനുഭവവും പദ്ധതിയാസൂത്രണത്തിനു വേണ്ടിവന്ന സമയം ചുരുക്കിക്കൊണ്ടിരുന്നു. എന്നിരുന്നാലും, പദ്ധതിചിട്ടകളുടെ ലഘൂകരണത്തിനുശേഷമാണ് പദ്ധതിയാസൂത്രണം മാർച്ചുമാസത്തിൽ ബജറ്റ് പാസ്സാകുന്നതോടൊപ്പം പൂർത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്.
മറ്റൊന്ന്, ജില്ലാപ്പദ്ധതി തയ്യാറാക്കിയതാണ്. 2001-ൽ എല്ലാ ജില്ലകളും ജില്ലാപ്പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഭരണമാറ്റത്തെത്തുടർന്ന് അവയെല്ലാം വൃഥാവിലായി. 2016-21 കാലത്തു വീണ്ടും ജില്ലാപ്പദ്ധതികൾ തയ്യാറാക്കി. ഈ ജില്ലാപ്പദ്ധതികളുടെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന സംയോജിത വൻകിട പ്രൊജക്ടുകൾക്കു പ്രത്യേക ധനസഹായം നല്കുന്ന സ്കീമിനും രൂപം നല്കി.
വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന ഹരിലാൽ കാര്യവട്ടം ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയന്റെ ചെയർപേഴ്സൺ ആയിരുന്നു. സ്വാഭാവികമായി സിഡിഎസിൽ എംഫില്ലും പിഎച്ഛ്‌ഡിയും എന്റെ കീഴിലാണു ചെയ്തത്.
കെട്ടിടനിർമ്മാണമേഖലയിലെ തൊഴിൽപ്രക്രിയ ആയിരുന്നു എംഫിൽ വിഷയം. പിഎച്ഛ്‌ഡിക്കാവട്ടെ ഇന്ത്യയും യൂറോപ്യൻരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമായിരുന്നു എടുത്തിരുന്നത്. ഇന്ത്യയുടെ കയറ്റുമതിക്കുനേരെ ഉണ്ടായിരുന്ന പ്രത്യക്ഷവും പരോക്ഷവുമായ തടസ്സങ്ങൾ പുറത്തുകൊണ്ടുവന്നു. ഈ പശ്ചാത്തലം ലോകവ്യാപാരസംഘടനയും സ്വതന്ത്രവ്യാപാരക്കരാറുകളും രാജ്യത്തിന്റെയും കേരളത്തിന്റെയും വികസനത്തിനു സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടെ വിശദീകരിക്കാൻ കഴിഞ്ഞു. ആഗോളവൽക്കരണത്തിനു തുടക്കംകുറിച്ച കാലത്തു ഞങ്ങൾ ഒരുമിച്ച് എഴുതിയ ‘കീഴടങ്ങലിന്റെ അർത്ഥശാസ്ത്രം’ സ്വാശ്രയപ്രസ്ഥാനക്ലാസുകൾക്കായി ഉപയോഗിച്ചിരുന്നു. ഇതു തമിഴിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്.
സിഡിഎസിലെ പഠനത്തിനുശേഷം 1990-2001-ൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ അദ്ധ്യാപകനായി ജോലി നോക്കി. 2001-ൽ സിഡിഎസിൽ അസോസിയേറ്റ് ഫെലോയായി ചേർന്നു. ഇപ്പോൾ അവിടെത്തന്നെ പ്രൊഫസറായി ഗവേഷണപഠനങ്ങൾ തുടരുന്നു.