പ്രൊഫ. കെ. ജെ. ജോസഫ്
ലഘു ജീവചരിത്രം (Biography)
‘മഞ്ചേരിക്കഥകൾ’ എന്നപേരിൽ എഴുതിയ കുറിപ്പുകളിൽ അവസാനത്തേതായാണ് ഇത് എഴുതിയത്. ബാക്കിയൊക്കെ തദ്ദേശഭരണതലത്തിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വോള്യത്തിലാണു ചേർക്കുന്നത്.
മഞ്ചേരിയിലെ പ്രവർത്തനങ്ങൾ അന്ന് ഏറെ ആവേശം ഉണ്ടാക്കിയിരുന്നെങ്കിലും ഇന്ന് അവയെല്ലാം വിസ്മൃതിയിലാണ്. അതുകൊണ്ട്, അങ്ങോട്ടുവിളിച്ചു സംസാരിക്കുമ്പോൾ പലർക്കും വിസ്മയമാണ്. എന്നാലും, അന്നു തയ്യാറാക്കിയ രേഖകളിൽ പലതും ഇന്നു ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ഡോ. കെ. ജെ. ജോസഫും എം. എൻ. സുധാകരനും ചേർന്നു മഞ്ചേരി വ്യവസായവികസനപദ്ധതിയെക്കുറിച്ചു നടത്തിയ പഠനമാണ്.
പ്രൊഫ. കെ. ജെ. ജോസഫ് പിൽക്കാലത്ത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ ഡയറക്റ്ററായി; അന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകനും. പല മേഖലകളിലും സിഡിഎസിനു ദേശീയഖ്യാതി ഉണ്ടായിരുന്നെങ്കിലും വ്യവസായവികസനപഠനങ്ങളിൽ പിന്നിലായിരുന്നു. രണ്ടുപേരേ വ്യവസായങ്ങളെക്കുറിച്ചു പഠിച്ചിരുന്നുള്ളൂവെന്നു പറയാം. പ്രൊഫ. കെ. കെ. സുബ്രഹ്മണ്യനും പി. മോഹനൻപിള്ളയും. കെ. കെ. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു ജോസഫിന്റെ ഗവേഷണം. അതുകൊണ്ട് മഞ്ചേരി വ്യവസായവികസനത്തെക്കുറിച്ചു പഠിക്കാൻ ജോസഫിന്റെ സഹായമാണ് അഭ്യർത്ഥിച്ചത്. അങ്ങനെയാണ് അന്ന് സിഡിഎസിൽ പിഎച്ഛ്‌ഡി വിദ്യാർത്ഥിയായിരുന്ന എം. എൻ. സുധാകരനോടൊപ്പം മഞ്ചേരിയിൽ ഏതാനും ദിവസം ചെലവഴിച്ച് കണക്കുകളൊക്കെ ശേഖരിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി വ്യവസായവികസനത്തിനു തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് കൈപ്പുസ്തകം തയ്യാറാക്കിയതും മഞ്ചേരിയിൽ സെമിനാർ നടത്തിയതും. അക്കാലത്ത് മുനിസിപ്പാലിറ്റി വ്യവസായപത്രം ഇറക്കിയിരുന്നു.
കെ. ജെ. ജോസഫിന് അധികാരവികേന്ദ്രീകരണപരീക്ഷണങ്ങളിൽ താൽപ്പര്യമുണ്ടായത് കല്യാശ്ശേരി വികസനസെമിനാറോടെ ആണ്. അദ്ദേഹത്തിന്റെ ഓഫീസുമുറിയുടെ തൊട്ടരികിലായിരുന്നു സെമിനാർ ഹാൾ.
ജനകീയാസൂത്രണത്തിന്റെ മൂന്നാംഘട്ടം പ്രൊജക്ടുകൾ തയ്യാറാക്കൽ ആയിരുന്നു. ഒട്ടനവധിപേരുമായി ചർച്ചചെയ്തശേഷമാണ് ജനകീയാസൂത്രണത്തിലെ പ്രൊജക്റ്റ്‌രേഖയുടെ ഘടനയെക്കുറിച്ചു ധാരണയിൽ എത്തിയത്. ഈ ചർച്ചകളിലും അദ്ദേഹം പങ്കാളിയായിരുന്നു. അന്താരാഷ്ട്രകോൺഗ്രസിൽ മഞ്ചേരി അനുഭവത്തെക്കുറിച്ചു പ്രബന്ധവും അവതരിപ്പിച്ചു.
ഡോ. ജോസഫിന്റെ മുഖ്യഗവേഷണം കേരളത്തിലെ തോട്ടംവികസനവും പ്രശ്നങ്ങളുമാണ്. എന്നാൽ സമീപകാലത്തായി കൂടുതൽ ശ്രദ്ധ നൂതനസാങ്കേതികവിദ്യകളിലേക്കും സംരംഭകത്വവികസനത്തിലേക്കും തിരിഞ്ഞു. ഈ കാഴ്ചപ്പാടിൽ കേരളത്തിന്റെ വികസനപ്രതിസന്ധിയെ വിലയിരുത്താനുള്ള ശ്രമത്തിലാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യഗവേഷണമേഖല ധനകാര്യവും നികുതിയും ആണെങ്കിലും ഡോ. ജോസഫിന്റെകീഴിൽ ഈ സ്ഥാപനം കിലയോടു സഹകരിച്ച് അധികാരവികേന്ദ്രീകരണപഠനങ്ങളിലും താൽപ്പര്യമെടുക്കുന്നുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ ഒരു മുഖ്യഘടകം കീഴേക്കുള്ള ധനവിന്യാസമാണല്ലോ.
പ്രാദേശികവികസത്തിലെ ജനപങ്കാളിത്തത്തിനു കോവിഡ് വലിയ തിരിച്ചടി ആയിരുന്നു. ഇതുകൂടി മനസ്സിൽവച്ചാണ് വിവിധ മേഖലകളിൽ നല്ല പ്രവർത്തനം കാഴ്ചവച്ച തദ്ദേശഭരണസ്ഥാപനങ്ങളെ പങ്കാളികളാക്കി കിലയുമായിച്ചേർന്നു വെബിനാർപരമ്പര സംഘടിപ്പിച്ചത്. ഈ പരമ്പരയുടെ ഒരു പ്രത്യേകത തദ്ദേശഭരണസ്ഥാപനങ്ങളുടെ അവതരണത്തിനുശേഷം അതതുമേഖലകളിലെ പ്രാമാണികരുടെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നതാണ്.
കെഎഫ്‌സി, കെഎസ്‌ഐഡിസി പോലുള്ള സ്ഥാപനങ്ങൾക്കുവേണ്ടി സംരംഭകത്വവികസനപരിപാടികൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിട്ടുണ്ട്. ഈ അനുഭവങ്ങളെല്ലാംവച്ച് 1000 പേർക്ക് അഞ്ചുവീതം വ്യവസായതൊഴിലുകൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പരിപാടിക്കു മൂർത്തമായ സമീപനം കരുപ്പിടിപ്പിക്കുന്നതിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനു സംഭാവന ചെയ്യാനാവും.