പി. കെ. ശിവാനന്ദൻ
ലഘു ജീവചരിത്രം (Biography)
ഗ്രാമസഭയുടെ പോസ്റ്റർ ഒട്ടിക്കുന്ന വിദ്വാന്മാർ ആരൊക്കെയാണെന്നു നോക്കൂ. ഒന്ന്, പ്ലാനിങ് ബോർഡ് സെക്രട്ടറി പി. കെ. ശിവാനന്ദൻ. മറ്റേത്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ. ശ്യാമസുന്ദരൻ നായർ. രണ്ടുപേരും സാധാരണഗതിയിൽ ഗൗരവക്കാർ. ജനകീയാസൂത്രണകാമ്പയിൻമുഴുവൻ ക്ലാസും ചർച്ചകളും മാത്രമായിരുന്നു എന്നു കരുതേണ്ട. വലുപ്പച്ചെറുപ്പം ഇല്ലാതെ ഒട്ടേറെ തമാശകളും ഉണ്ടായിരുന്നു.
1996 ജൂലൈ 30-൹ ആണ് ജനകീയാസൂത്രണം സംബന്ധിച്ച ആദ്യത്തെ സർക്കാരുത്തരവ് ഇറങ്ങുന്നത് (G.O.(Ms.)No.10/96/Plg). സംക്ഷിപ്തം: 9-ാം പഞ്ചവത്സരപദ്ധതി - വികേന്ദ്രീകരണവും ജനപങ്കാളിത്തവും - ബഹുജനക്യാമ്പയിൻ - അംഗീകാരം. ഒപ്പ് ഇട്ടിരിക്കുന്നത് പ്ലാനിങ് സെക്രട്ടറി പി. കെ. ശിവാനന്ദനാണ്. 14/07/1996-ൽ ചേർന്ന ആസൂത്രണബോർഡുയോഗം ജനകീയാസൂത്രണപരിപാടി അംഗീകരിച്ചു സർക്കാരിലേക്ക് അംഗീകാരത്തിനായി അയച്ചു. അത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ജൂലൈ 30-നു പുറത്തുവന്നത്.
പി. കെ. ശിവാനന്ദൻ 1972 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ എംഫിൽ പഠിക്കാൻ വന്നപ്പോഴാണ് ഞാൻ പരിചയപ്പെടുന്നത്.
വൻകിടജലസേചനപദ്ധതികളെക്കുറിച്ചുള്ള വിമർശനവും ചെറുകിടപദ്ധതികൾക്കുവേണ്ടിയുള്ള വാദവും ആയിരുന്നു അദ്ദേഹത്തിന്റെ തീസിസ്. ഈ മുൻപരിചയം ജനകീയസൂത്രണതയ്യാറെടുപ്പുകൾ സുഗമമാക്കി.
സാക്ഷരതാകാലത്തന്നെപോലെ ജനകീയാസൂത്രണസെല്ലിലേക്ക് ഉദ്യോഗസ്ഥരെ എടുക്കാനുള്ള അനുവാദമാണ് മേല്പറഞ്ഞ ഉത്തരവിൽ മുഖ്യമായും ഉണ്ടായിരുന്നത്. പരസ്യം ചെയ്ത് ഔപചാരികമായി ഒറ്റയടിക്കു തെരഞ്ഞെടുക്കാൻ പറ്റുന്ന കാര്യമല്ലല്ലോ. ഇതു വളരെ സുഗമമായി നടത്താൻ കഴിഞ്ഞത് ശിവാനന്ദന്റെ കലവറയില്ലാത്ത പിന്തുണകൊണ്ട് ആയിരുന്നു. സാക്ഷരതായജ്ഞത്തിൽ സാക്ഷരതാസമിതിയുടെ സെക്രട്ടറിയുടെ ചുമതല വഹിച്ചതിന്റെ അനുഭവവും ശിവാനന്ദന് ഉണ്ടായിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോൾ ഗ്രാമവികസനവകുപ്പിലെ സെക്രട്ടറിയായി. അട്ടപ്പാടി ഹിൽ ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയർമാനുംകൂടി ആയിരുന്നു. ജപ്പാൻ ധനസഹായത്തോടെ അട്ടപ്പാടിയിലെ പട്ടികവർഗ്ഗക്കാരുടെ സമഗ്രവികസനത്തിനുള്ള പരിപാടിയായിരുന്നു സൊസൈറ്റിവഴി നടപ്പാക്കിയിരുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളുടെയും എംഎൽഎ, എംപി എന്നിവരുടെയുമെല്ലാം പ്രാതിനിധ്യം സൊസൈറ്റിയിൽ ഉണ്ടെങ്കിലും വിശദമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായാണു പ്രവർത്തിച്ചിരുന്നത്. അട്ടപ്പാടിയുടെ ചരിത്രത്തിൽ ഏറ്റവും ഫലപ്രദമായി നടന്ന വികസനപ്രവർത്തനമായിരുന്നു അഹാഡ്സിന്റേത്.
ഊരുതോറുമുള്ള തായ്ക്കൂട്ടങ്ങൾ, ആദിവാസികളെക്കൂടി പങ്കാളികളാക്കിയും എന്നാൽ കോസ്റ്റ്ഫോർഡിന്റെ മുൻകൈയിൽ നിർമ്മിക്കുന്നതുമായ പാർപ്പിടങ്ങൾ, വ്യാപകമായ പരിസ്ഥിതിപുനഃസ്ഥാപനപ്രവർത്തനങ്ങൾ, ഇത്തരത്തിൽ വനവൽക്കരണത്തിനും നീർച്ചാലുകളുടെ പുനരുദ്ധാരണത്തിനുമുള്ള പ്രവർത്തനങ്ങളിൽ ആദിവാസികൾക്കു തൊഴിൽ, തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ പ്രത്യേകതകൾ ആയിരുന്നു.
ടാർജറ്റു പ്രകാരം വീടുകൾ പണിതു. ഓരോ കുടുംബത്തിന്റെയും ആവശ്യവും അംഗങ്ങളുടെ എണ്ണവും കണക്കിലെടുത്ത്. അല്ലാതെ, വാർപ്പുമാതൃകയിൽ അല്ല. തരിശുഭൂമിയിൽ കാടുകൾ വന്നു. ആദിവാസികൾക്കു ഫോറസ്റ്റ് വാച്ചർമാരായും വനവൽക്കരണപ്രവർത്തകരായും തൊഴിലും വരുമാനവും ലഭിച്ചു. കൊടുങ്ങറപ്പള്ളം അരുവി പുനരുജ്ജീവിച്ചതു വലിയ വാർത്തയായി. തായ്ക്കൂട്ടങ്ങൾ ചാരായം നിരോധിച്ചു. കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഗുണാത്മകമായ നേട്ടങ്ങൾ ഈ പദ്ധതികൊണ്ട് ഉണ്ടായി. പ്രാദേശികനിക്ഷിപ്തതാൽപ്പര്യക്കാരുമായുള്ള തർക്കങ്ങളും വിവാദങ്ങളും കൊഴുത്തു. വെട്ടിപ്പിന്റെയും മറ്റും വാർത്തകൾ മാദ്ധ്യമങ്ങളുടെ തലക്കെട്ടുകളായി. പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അട്ടപ്പാടിയിലെ ജനകീയാസൂത്രണത്തിന് അഹാഡ്സുപോലെ ആകാൻ കഴിയാതെപോയത് എന്തുകൊണ്ടെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്. അഹാഡ്സിനെക്കുറിച്ചു വേണ്ടത്ര ധാരണ അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണു സത്യം.
പട്ടികജാതി-പട്ടികവർഗ്ഗവികസനത്തിൽ ഏറെ പ്രതിജ്ഞാബദ്ധൻ ആയിരുന്നു. കേരള പട്ടികജാതി-പട്ടികവർഗ്ഗ കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൊസൈറ്റൽ അഡ്വാൻസ്‌മെന്റിന്റെ ഫൗണ്ടർ ഡയറക്റ്ററാണ്. ടി. മാധവമേനോൻ ആയിരുന്നു ചെയർപേഴ്സൺ. ദുർബ്ബലവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പഠനവും കൺസൾട്ടൻസിയും പ്രവർത്തനങ്ങളുമായാണ് ഇവരുടെ ഈ കൂട്ടായ്മ മുന്നോട്ടുപോകുന്നത്.