കെ. എം. എബ്രഹാം
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണവേദികളിൽ അപൂർവ്വമായിമാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു ഓഫീസറാണ് കെ. എം. എബ്രഹാം. അതുകൊണ്ട് എത്ര പരതിയിട്ടും ആകെ കിട്ടിയത് ഞാനും വിജയാനന്ദുമായി സംസാരിച്ചുനില്ക്കുന്ന എബ്രഹാമിന്റെ ചിത്രം മാത്രമാണ്. അതും പുറംതിരിഞ്ഞു നില്ക്കുന്നത്. പക്ഷെ, ജനകീയാസൂത്രണം ധനകാര്യകടമ്പകളിൽ തട്ടി തകരാതിരുന്നതിൽ നിർണ്ണായകപങ്ക് കെ. എം. എബ്രഹാമിനുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങൾക്കു 35 ശതമാനത്തോളം പദ്ധതിവിഹിതം ആസൂത്രണബോർഡ് അംഗീകരിച്ചു. ബജറ്റും അംഗീകരിച്ചു. ഓരോ തദ്ദേശഭരണസ്ഥാപനത്തിനും വിവിധ ഇനങ്ങളിലായുള്ള തുക എത്രയെന്ന് പ്രത്യേക ബജറ്റ് അനുബന്ധരേഖയിൽ അച്ചടിച്ചു വിതരണംചെയ്തു. പക്ഷെ, എങ്ങനെയാണ് ഈ പണം താഴേയ്ക്കു കൊടുക്കുക? പ്രതിവർഷം 2-3 ലക്ഷം രൂപയുടെ പദ്ധതിപ്പണം ചെലവാക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് 50-75 ലക്ഷം രൂപ പഞ്ചായത്തുതലത്തിൽ ചെലവഴിക്കുന്നതിന്റെ നടപടിക്രമങ്ങൾ എന്തായിരിക്കണം? സത്യം പറയട്ടെ, ഞങ്ങൾക്ക് ആർക്കും വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാണ് കെ. എം. എബ്രഹാമിന്റെ സംഭാവനയുണ്ടായത്.
1997 ആദ്യമായപ്പോഴേയ്ക്കും കാമ്പയിനും സർക്കാർവകുപ്പദ്ധ്യക്ഷരും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമായിത്തീർന്നു. തീരുമാനങ്ങൾ പെട്ടെന്ന് എടുക്കേണ്ടതും ആവശ്യമാണ്. അങ്ങനെയാണ് സംസ്ഥാനതലത്തിൽ കോർഡിനേഷൻ കമ്മിറ്റിക്കു രൂപം നല്കിയത്. തദ്ദേശഭരണമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്, നഗരസഭ, ഗ്രാമവികസനം, പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, ധനകാര്യം എന്നീ വകുപ്പുകളുടെയും ആസൂത്രണബോർഡിന്റെയും പ്രതിനിധികൾ അടങ്ങുന്നതാണു സമിതി. ആവശ്യമെങ്കിൽ മറ്റു വകുപ്പുകളെയും ക്ഷണിക്കും. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ഫയലിൽ വ്യത്യസ്തവകുപ്പുകളിൽ അയച്ച് അംഗീകാരം നേടാതെതന്നെ ഉത്തരവായി ഇറക്കാം. ഏറ്റവും പ്രധാനപ്പെട്ടത് ധനവകുപ്പിന്റെ പ്രതിനിധിയാണ്. അന്നത്തെ ധനകാര്യസെക്രട്ടറി വിനോദ് റായിയോട് ഞാനും അനിയനും സുദീർഘമായി സംസാരിച്ചു. എക്സ്പെൻഡീച്ചർ സെക്രട്ടറിയായ കെ. എം. എബ്രഹാമിനെയാണ് അദ്ദേഹം ഏകോപനസമിതിയിലെ ധനകാര്യപ്രതിനിധിയായി നിശ്ചയിച്ചത്. അങ്ങനെ കെ. എം. എബ്രഹാമും ജനകീയാസൂത്രണത്തിന്റെ അഭേദ്യഭാഗമായി.
ഒരുവശത്ത് തദ്ദേശഭരണസ്ഥാപനങ്ങൾക്കു പരമാവധി സ്വാതന്ത്ര്യം നല്കണം. അതേസമയം, വെട്ടിപ്പു തടയാനും കഴിയണം. ഇത്രയും ഭാരിച്ച തുക ഒറ്റയടിക്കു കൈമാറാനും കഴിയില്ല. ഇതിനൊക്കെ ഉത്തരം വേണം. പുതിയ ധനകാര്യവർഷം ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് എല്ലാം അതിവേഗം വേണം. ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെയും അലോട്ട്മെന്റ് നാലു ഗഡുക്കളായി നല്കാൻ തീരുമാനിച്ചു. ഡിപിസി അംഗീകരിച്ചുകഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ആദ്യഗഡു ലഭിക്കും. ഒന്നാംഗഡു ചെലവായിയെന്നു പറഞ്ഞാൽ രണ്ടാംഗഡു കൊടുക്കും. പക്ഷെ, മൂന്നാംഗഡു കൊടുക്കണമെങ്കിൽ 30 ശതമാനത്തിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നല്കണം; നാലാംഗഡുവിന് 60 ശതമാനത്തിന്റെയും. ഈ പണം പഞ്ചായത്തുസെക്രട്ടറി പ്രത്യേകം അനുവദിച്ച പൊതു പിഡി അക്കൗണ്ടിൽ നിക്ഷേപിക്കണം.
ഓരോ പദ്ധതിക്കും നിർവ്വഹണയോഫീസറുണ്ട്. പഞ്ചായത്തുസെക്രട്ടറി നിർവ്വഹണോദ്യോഗസ്ഥരുടെ പൊതു പിഡി അക്കൗണ്ടിലേക്ക് ലറ്റർ ഓഫ് അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ മാറ്റിക്കൊടുക്കും. പിന്നെ പണം ചെലവാക്കുന്നതിന്റെയും കണക്കു സൂക്ഷിക്കുന്നതിന്റെയും ഉത്തരവാദിത്വം നിർവ്വഹണോദ്യോഗസ്ഥർക്ക് ആയിരിക്കും. ലോക്കൽ റേറ്റ് നിശ്ചയിക്കൽ, ഗുണഭോക്തൃസമിതിയുടെ നടപടിക്രമങ്ങൾ, ഭൂമി ഏറ്റെടുക്കൽ രീതി, ഡെപ്പോസിറ്റ് വർക്കുകൾ, ലക്ഷക്കണക്കിനു ഗുണഭോക്താക്കൾക്കു ധനസഹായം നല്കൽ ഇവയൊക്കെ സംബന്ധിച്ചു തീർപ്പുകൾ ഉണ്ടാക്കി. വിജയാനന്ദും എബ്രഹാമും പത്തുദിവസത്തിലേറെ തുടർച്ചയായി പണിയെടുത്താണ് മാസ്റ്റർ ഓർഡർ തയ്യാറാക്കിയത്. പിന്നീട് ഒട്ടനവധി ഭേദഗതികളും കൂട്ടിച്ചേർക്കലുകളും ഉണ്ടായി. ധനകാര്യകടമ്പ കടക്കാതെ വികേന്ദ്രീകൃതാസൂത്രണം തകരും എന്നു വിശ്വസിച്ചിരുന്ന ഒട്ടനവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. കുറച്ചധികം ആശയക്കുഴപ്പം ഉണ്ടായി. പക്ഷെ, രണ്ടാംവർഷം ആയപ്പോഴേക്കും ആളുകൾ കാര്യങ്ങൾ പഠിച്ചു. പണത്തിന്റെ ഒഴുക്ക് വിഘ്നമില്ലാതെ നടന്നു.
കെ. എം. എബ്രഹാമിനെ തന്നെയാണ് പ്രഭാത് പട്നായിക് അദ്ധ്യക്ഷനായ രണ്ടാം ധനകാര്യക്കമ്മിഷനിൽ ധനവകുപ്പിന്റെ പ്രതിനിധിയായി നിശ്ചയിച്ചത്. ഇത് ധനകാര്യക്കമ്മിഷന്റെ നിർദ്ദേശങ്ങളും ജനകീയാസൂത്രണനടപടികളും തമ്മിൽ ഏകോപനം ഉണ്ടാക്കുന്നതിനു വളരെ സഹായകരമായി.
സർക്കാരിന്റെ അവസാനരണ്ടുവർഷം ആയപ്പോഴേക്ക് ധനകാര്യപ്രതിസന്ധി അതിരൂക്ഷമായി. ട്രഷറി പൂട്ടുന്ന സ്ഥിതിപോലും ഉണ്ടായി. ഈ സ്ഥിതിവിശേഷത്തിൽപ്പോലും തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ധനവിന്യാസത്തിൽ വീഴ്ച വന്നില്ല. ഇതിൽ ശിവദാസമേനോന്റെ അനുകൂലസമീപനം നേരത്തേ എഴുതിയിട്ടുണ്ടല്ലോ. അതു പ്രാവർത്തികമാക്കിയത് കെ. എം. എബ്രഹാം ആയിരുന്നു. ധനകാര്യസെക്രട്ടറി വിനോദ് റായ് ആകട്ടെ പൂർണ്ണപിന്തുണയും നല്കി.