പി. കമാൽകുട്ടി
ലഘു ജീവചരിത്രം (Biography)
അധികാരവികേന്ദ്രീകരണത്തോട് ഉദ്യോഗസ്ഥർക്കു പൊതുവിലുണ്ടാകുന്ന വിമുഖത മനസ്സിലാക്കാം. എന്നാൽ എതിർപ്പ് തദ്ദേശഭരണവകുപ്പിൽനിന്നുതന്നെ ആയാലോ. ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ ഈ സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്.
കാരണം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലേക്ക് തദ്ദേശസ്വയംഭരണവകുപ്പുദ്യോഗസ്ഥരുടെ അധികാരങ്ങൾ ഗണ്യമായി കൈമാറുക അനിവാര്യമാണ്. ജില്ലാക്കൗൺസിലുകളെ ജില്ലാസർക്കാരുകളാക്കണമെന്നും ഒരു തദ്ദേശഭരണവകുപ്പേ വേണ്ടന്നുമുള്ള അഭിപ്രായം ജില്ലാക്കൗൺസിലിന്റെ കാലത്ത് ഇഎംഎസ് പറഞ്ഞിരുന്നു. എന്നാൽ ജില്ലാക്കൗൺസിൽപോലെ ഒരു ജില്ലാഭരണകൂടത്തെ 73, 74 ഭരണഘടനാഭേദഗതികൾ വിഭാവനം ചെയ്യുന്നില്ല. അതുകൊണ്ട് ഇഎംഎസ്സിന്റെ അന്നത്തെ നിലപാടിനു പ്രസക്തിയില്ല. എന്നാലും, തദ്ദേശഭരണവകുപ്പിന്റെ അധികാരങ്ങൾ ഏറെ താഴേക്കു കൈമാറ്റം ചെയ്യപ്പെട്ടു.
ഉദാഹരണത്തിന്, ഒരു ജനപ്രതിനിധിക്ക് അയോഗ്യത നിശ്ചയിക്കാനുള്ള അധികാരം നിലവിലുണ്ടായിരുന്ന നിയമപ്രകാരം വകുപ്പിനുണ്ടായിരുന്നു. ചെറിയ ഒരു പരിധിക്കു പുറത്തു പണം ചെലവഴിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾ അനുവാദം വാങ്ങേണ്ടിയിരുന്നു. എന്നാൽ, സെൻ കമ്മിറ്റി ഇതുപോലുള്ള എല്ലാ വകുപ്പധികാരങ്ങളും ഇല്ലായ്മ ചെയ്ത് തദ്ദേശഭണസ്ഥാപനങ്ങളെ സ്വയംഭരണസ്ഥാപനങ്ങളാക്കി. എന്തിനേറെ, പണം വിതരണം ചെയ്യാനുള്ള സംസ്ഥാനസർക്കാരിന്റെ എല്ലാ വിവേചനാധികാരങ്ങളും ഇല്ലാതായി.
ഗ്രാമപ്പഞ്ചായത്തിൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു പരമാധികാരി. പഞ്ചായത്തീരാജ് നിയമത്തിൽ പേരു സെക്രട്ടറിയെന്നു മാറ്റിയെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് എല്ലാം കറങ്ങിക്കൊണ്ടിരുന്നത്. ഈ സ്ഥിതിവിശേഷത്തിന് അറുതി വരുത്താൻ പഞ്ചായത്തുഡയറക്റ്ററായി വന്ന എ. കമാൽകുട്ടി നിർണ്ണായകപങ്കു വഹിച്ചു. ജനകീയാസൂത്രണത്തിലൂടെ പഴയ യുഗം മാറി എന്നും പുതിയ ശൈലിയുമായി പൊരുത്തപ്പെടണമെന്നും ജീവനക്കാരോട് വളരെ വികാരനിർഭരമായ പ്രസംഗങ്ങൾ അദ്ദേഹം നടത്തുമായിരുന്നു. ജനപ്രതിനിധികൾക്ക് അയോഗ്യത നിശ്ചയിക്കാനുംമറ്റും ഡയറക്റ്ററിൽ അർപ്പിതമായിരുന്ന അധികാരങ്ങൾ ഇല്ലാതാക്കണമെന്ന് ഏറ്റവും ശക്തമായി വാദിച്ചിരുന്നതും കമാൽകുട്ടി ആണ്.
അധികാരം താഴേക്കു നല്കുന്നതു സംബന്ധിച്ച് എപ്പൊഴൊക്കെ തർക്കമുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം തെരഞ്ഞെടുക്കപ്പെട്ട പ്രാദേശികസമിതിയ്ക്കുവേണ്ടിയുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ആദ്യം ബിഡിഒമാർ ബ്ലോക്കുപഞ്ചായത്തുസെക്രട്ടറി ആകാൻ വിസമ്മതിച്ചിരുന്നു. അതുപോലെ, ഗ്രാമവികസനവകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും എതിർപ്പുണ്ടായി. ഇത്തരം പ്രവണതകളോട് ഒരു വിട്ടുവീഴ്ചയ്ക്കും കമാൽകുട്ടി തയ്യാറായിരുന്നില്ല.
അധികാരവികേന്ദ്രീകരണത്തോടുള്ള ഈ പ്രതിജ്ഞാബദ്ധത സ്വന്തം അനുഭവത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ ബോദ്ധ്യമാണ്. ജില്ലാക്കൗൺസിൽകാലത്ത് കണ്ണൂർ കൗൺസിലിന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് സെൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ച എൻജിഒ നേതാവ് ടി. കെ. ബാലനായിരുന്നു ജില്ലാക്കൗൺസിൽ പ്രസിഡന്റ്. ഇരുവരും തമ്മിൽ പൂർണ്ണസഹകരണമായിരുന്നു. ജില്ലാക്കൗൺസിലിന്റെ ആദ്യഘട്ടത്തിലെടുത്ത തീരുമാനങ്ങളുടെയും അവയുടെ നിർവ്വഹണത്തിന്റേയും അനുഭവങ്ങൾ വികേന്ദ്രീകരണം കാര്യക്ഷമത ഉയർത്തും എന്ന കാര്യത്തിൽ പൂർണ്ണബോദ്ധ്യം സൃഷ്ടിച്ചു.
ജനകീയാസൂത്രണപരിശീലനത്തിൽ ആദ്യം കമാൽകുട്ടിയുടെ പങ്ക് സംശയദൂരീകരണപാനലിനെ നയിക്കുക ആയിരുന്നു. നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ഗാഢമായ അറിവ്, ലളിതമായും സരസമായും വിശദീകരിക്കാനുള്ള കഴിവ്, അതോടൊപ്പം വികേന്ദ്രീകരണാദർശങ്ങളിൽനിന്നുള്ള വ്യതിയാനത്തിനെതിരായ കർക്കശനിലപാടും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. നർമ്മബോധത്തോടെയുള്ള മറുപടികൾ പലപ്പോഴും സദസ്സിനെ പൊട്ടിച്ചിരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, പരിശീലനത്തിന്റെ അവസാനഘട്ടങ്ങളിൽ എത്തിയപ്പോൾ, പ്രത്യേകിച്ച് പദ്ധതിയവലോകനം, നിർവ്വഹണം, ഓഡിറ്റ് തുടങ്ങിയ ഘട്ടങ്ങളിൽ, കമാൽകുട്ടിയായിരുന്നു സ്റ്റാർ.
സെൻ കമ്മിറ്റിയുടെ റിപ്പോർട്ട് എഴുതുന്ന ചുമതലകൾ ഏറിയപ്പോൾ എസ്. എം. വിജയാനന്ദിനു തിരക്കുകളുടെ ബാഹുല്യമേറി. ഈ ഘട്ടത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ചുമതല കമാൽകുട്ടി സ്വമനസ്സാലെ ഏറ്റെടുത്തു. പക്ഷേ, സെക്രട്ടേറിയറ്റിൽ മുറിയോ സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മേശയും കസേരയും; അതും വിജയാനന്ദിന്റെ മുറിയുടെ ഒരു മൂലയിൽ - അതായിരുന്നു അദ്ദേഹത്തിന്റെ ഇടം. ഒരുപക്ഷേ, ഇത് സെക്രട്ടേറിയറ്റിന്റെ ചരിത്രത്തിൽ ആദ്യത്തേതും അവസാനത്തേതും ആയിരിക്കണം.
2001-ൽ യുഡിഎഫ് ഭരണത്തിൽ വന്നപ്പോൾ എസ്. എം. വിജയാനന്ദ് പ്ലാനിങ് സെക്രട്ടറിയായി. കമാൽകുട്ടി തദ്ദേശസ്വയംഭരണസെക്രട്ടറിയും. പുതിയ മന്ത്രി ചെർക്കളം അബ്ദുള്ളയെ അനുനയിപ്പിച്ചു കാര്യങ്ങൾ നടത്തിക്കാൻ അസാമാന്യമെയ്‌വഴക്കംതന്നെ കമാൽകുട്ടി കാട്ടി. ജനകീയാസൂത്രണചിട്ടകൾ സംരക്ഷിച്ചതിൽ നിർണ്ണായകപങ്ക് കമാൽകുട്ടിക്ക് ഉണ്ട്. ഒരിക്കൽ കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തി. പത്മാവതി പ്രസിഡന്റായിട്ടുള്ള കാസർഗോഡ് ജില്ലാപ്പഞ്ചായത്ത് മന്ത്രിയുടെ ജന്മനാട്ടിൽ ഒരു റോഡെടുത്തു. തന്നോടു ചർച്ചചെയ്യാതെ എടുത്ത തീരുമാനത്തോട് ചേർക്കളം ശക്തമായി വിയോജിച്ചു. പണ്ടുകാലത്തെപ്പോലെ ഒരു സർക്കാരുത്തരവിലൂടെ പ്രൊജക്റ്റ് റദ്ദാക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. കമാൽകുട്ടി വഴങ്ങിയില്ല. വഴങ്ങിയിരുന്നെങ്കിൽ അതു പുതിയൊരു കീഴ്വഴക്കമായേനെ. ഓംബുഡ്സ്മാൻവഴി അല്ലാതെ ഏകപക്ഷീയമായി ഇടപെടുന്നത് ഉത്തമമല്ലെന്നു മന്ത്രിയെ അദ്ദേഹം ബോദ്ധ്യപ്പെടുത്തി. ഇതെങ്ങനെ സാധിച്ചുവെന്ന് അവരിരുവർക്കും മാത്രമേ അറിയൂ.
പഞ്ചായത്തുവകുപ്പിലെ സർപ്ലസ് സ്റ്റാഫിനെ ഉപയോഗപ്പെടുത്തി സെൻ കമ്മിറ്റി നിർദ്ദേശപ്രകാരം പെർഫോമൻസ് ഓഡിറ്റ് സംവിധാനം ഉണ്ടാക്കി. പരിചയമില്ലാത്ത പ്രവർത്തനങ്ങളാണല്ലോ തദ്ദേശഭരണസ്ഥാപനങ്ങളിൽ നടക്കുന്നത്. അതുകൊണ്ട് തെറ്റുകൾ സ്വാഭാവികം. അവ നിർവ്വഹണകാലയളവിൽത്തന്നെ പരിശോധിച്ചു തിരുത്തുന്നതിൽ സഹായിക്കുകയായിരുന്നു പെർഫോമൻസ് ഓഡിറ്റിന്റെ ലക്ഷ്യം. മറ്റൊരു മാമൂൽ ഓഡിറ്റായി അധഃപതിക്കാതെ പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തിനു രൂപം നല്കി. സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറായി എൻ. എസ്. പിള്ളയെ നിശ്ചയിച്ചു. (അടുത്തകാലത്ത് കെഎസ്‌ഇബിയിൽ ചെയർപേഴ്സൺ സ്ഥാനത്തുനിന്നു റിട്ടയർ ചെയ്തു).
2006-ൽ ഇലക്‌ഷൻ കമ്മിഷണറായി നിയമിക്കപ്പെട്ടു. ഇലക്‌ഷൻ കമ്മിഷന്റെ സ്വാതന്ത്ര്യം നിലനിർത്താൻ വാശിയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്. സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത ഉദ്യോഗസ്ഥരെ തള്ളുന്ന ഇടമായിരുന്നു ഇലക്‌ഷൻ കമ്മിഷൻ. അതിനുപകരം, ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള അവകാശം അദ്ദേഹം സ്ഥാപിച്ചെടുത്തു. ഡീലിമിറ്റേഷനും മറ്റും വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ ചിട്ടകൾ കൊണ്ടുവന്നു. ഇതിനെതിരെ കോടതിയിൽ കൊടുത്ത ഒരു കേസും വിജയിച്ചിട്ടില്ല.