ഡബ്ള്യൂ. ആർ. റെഡ്ഡി
ലഘു ജീവചരിത്രം (Biography)
കൊല്ലം ജില്ലയിലെ ഒരുവിധപ്പെട്ട എല്ലാ ജനകീയാസൂത്രണപ്രവർത്തകരും ഓർക്കുന്ന ഒരു പേരുണ്ട്. കളക്ടർ ഡബ്ള്യൂ. ആർ. റെഡ്ഡി. അദ്ദേഹം കളക്ടർ ആയി വരുമ്പോൾ ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. മുഴുവൻ ലൈൻ ഡിപ്പാർട്മെന്റുകളെയും പ്രൊജക്ടുകൾ തയ്യാറാക്കാൻ അദ്ദേഹം അണിനിരത്തി. ഓഫീസ് സമയം കഴിഞ്ഞാൽ കളക്ടറും ഈ പ്രവർത്തനത്തിൽ പങ്കാളിയായി. അങ്ങിനെ, വൈകിയാണു തുടങ്ങിയതെങ്കിലും പദ്ധതിതയ്യാറാക്കൽ ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നായി കൊല്ലം. ജില്ലാപ്പഞ്ചായത്തുകൾക്കു പദ്ധതിപ്പണം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതലയുദ്ഘാടനം കൊല്ലത്ത് ആയിരുന്നു.
കൊല്ലം ജില്ലയിൽ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്ക്കു പാത്രീഭവിച്ച ഒരു മേഖല പട്ടികജാതി, പട്ടികവർഗ്ഗ ഫണ്ടിന്റെ വിനിയോഗമാണ്. എല്ലാ എസ്‌സി കോളനിയിലും പങ്കാളിത്ത ദ്രുതപരിശോധനാ സങ്കേതങ്ങൾ ഉപയോഗിച്ചു പഠനം നടത്തിയാണ് രണ്ടു വർഷത്തേക്കുള്ള പ്രൊജക്ടുകൾ തയ്യാറാക്കിയത്. അദ്ദേഹംതന്നെയാണ് ഇത്തരത്തിലുള്ള പഠനവിദ്യകൾ പരിശീലിപ്പിക്കാൻ മുൻകൈ എടുത്തത് . ഇതിനൊരു പശ്ചാത്തലം ഉണ്ട്. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊജക്റ്റ് ഡയറക്റ്റർ ആയി അദ്ദേഹം ജോലിയിൽ ഇരുന്ന വേളയിൽ മിരാഡ (MYRADA) എന്ന സന്നദ്ധസംഘടനയുടെ കീഴിൽ റോബർട്ട് ചേംബേഴ്സിന്റെ പാർട്ടിസിപ്പേറ്ററി റൂറൽ അപ്രൈസൽ (PRA) ടെക്‌നിക്കുകളെക്കുറിച്ചു പരിശീലനം നേടിയിരുന്നു. അന്നുമുതൽ ഇത്തരത്തിലുള്ള പങ്കാളിത്തപഠനരീതികളോടു റെഡ്ഡിക്കു വലിയ അഭിനിവേശം ആയിരുന്നു. കടപ്പ ജില്ലയിൽ ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ജലസേചന, വികസന പ്രവർത്തനങ്ങൾ വലിയ വിജയം ആയിരുന്നു. രൂക്ഷമായ വരൾച്ച ബാധിത പ്രദേശമായ റായലസീമ ജില്ലയിലെ 130 ഗ്രാമങ്ങളിൽ ജലലഭ്യത വർദ്ധിപ്പിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഇതിന്റെ ആവേശവുമായാണു കേരളത്തിലേക്കു തിരിച്ചു വന്നപ്പോൾ കണ്ണൂർ കലക്ടറായി 1995-ൽ ചുമതല ഏറ്റത്. ജനകീയാസൂത്രണം ആരംഭിച്ചതോടെ കണ്ണൂർ വാട്ടർ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തുനടത്താൻ ശ്രമിച്ചിരുന്ന കുടിവെള്ളപ്പദ്ധതികൾ നടപ്പിലാക്കുന്നത് എളുപ്പമാക്കി.
1996 ൽ തൃശൂർ രാമനിലയത്തിൽ നടത്തിയ കലക്ടർമാരുടെ യോഗത്തിലാണ് റെഡ്ഡിയെ ഞാൻ ആദ്യമായി കാണുന്നത്. എസ്. എം. വിജയാനന്ദും ഈ യോഗത്തിൽ കൂടെ ഉണ്ടായിരുന്നു. ജനകീയാസൂത്രണത്തെക്കുറിച്ച് ഏറ്റവും ആവേശഭരിതനായി പ്രതികരിച്ച കളക്ടർ റെഡ്ഡി ആയിരുന്നു.
പാനൂർ ബ്ലോക്കിലെ തൃപ്പാങ്കോട്ടൂർ പഞ്ചായത്തിൽ നീർത്തടവികസനപരിപാടി നടപ്പാക്കി. ജനകീയാസൂത്രണത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അപ്പുറം പിആർഎ ടെക്‌നിക്കുകൾ ഇവിടെ പ്രയോഗിച്ചു. ഇതുപോലെ പല കുടിവെള്ളപ്രൊജക്ടുകളും ആവിഷ്കരിക്കപ്പെട്ടു. കണ്ണൂരിലും അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ പട്ടികജാതി, പട്ടികവർഗ്ഗ പ്രൊജക്ടുകൾ സംബന്ധിച്ച് ആയിരുന്നു. പേരാവൂർ ബ്ലോക്കിലെ പണിയ കോളനികളിലെ സ്ഥിതി അതീവദയനീയം ആയിരുന്നു. കണ്ണൂർ പോലൊരു ജില്ലയിൽ ഇത് അദ്ദേഹത്തിനു മനസ്സിലാക്കാൻ ആവാത്ത ഒരു യുക്ത്യാഭാസം ആയിരുന്നു. അവർക്കായി ആവിഷ്കരിച്ച പല പ്രൊജക്ടുകളും തങ്ങളുടെ പ്രദേശത്തുനിന്നു ദൂരെ പോയി ജോലി ചെയ്യാനുള്ള മടിമൂലം ഫലപ്രദമായിരുന്നില്ല. EAS എന്ന കേന്ദ്ര സ്കീം ഉപയോഗപ്പെടുത്തി പണിയ കോളനികളിൽ തൊഴിൽദാനപദ്ധതികൾ ആവിഷ്കരിച്ചു.
അങ്ങിനെയിരിക്കെ പൊടുന്നനെ പാലക്കാടുജില്ലയിലേക്കു കലക്ടറായി സ്ഥലംമാറ്റം കിട്ടി. പാലക്കാട്ട് ജനകീയാസൂത്രണപ്രവർത്തനങ്ങളിലേക്ക് എടുത്തുചാടി. ഏതു ടൂർ പോയാലും വഴിയിലുള്ള പഞ്ചായത്തുകളിലോ ജനകീയാസൂത്രണപരിശീലനങ്ങളിലോ പങ്കെടുക്കുന്നതു പതിവായി. വികസനറിപ്പോർട്ടുകൾ തയ്യാറാക്കുന്ന കാലം ആയിരുന്നു. അതിൽ ചില ട്രാൻസെക്റ്റ് വാക്കുകളിൽവരെ അദ്ദേഹം പങ്കെടുത്തു.
അങ്ങിനെയിരിക്കെ ആണ് അയ്യങ്കാളിപ്പട റെഡ്ഡിയെ ബന്ദി ആക്കിയത്. അത് അന്നു വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു. അങ്ങിനെയാണ് 1996 നവംബറിൽ കൊല്ലത്തേക്കു സ്ഥലംമാറ്റുന്നത്. ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടമായ ഗ്രാമസഭകൾവരെ കണ്ണൂർ, രണ്ടാംഘട്ടമായ വികസനറിപ്പോർട് കാലത്തു പാലക്കാട്, തുടർന്നുള്ള കാലത്തു കൊല്ലം. അങ്ങിനെ വളരെ അനുഭവസമ്പന്നമായ ഒരു കാലഘട്ടത്തിലൂടെയാണു റെഡ്ഡി കടന്നുപോയത്.
കളക്ടർസ്ഥാനം ഒഴിഞ്ഞശേഷം രണ്ടു വർഷത്തോളം അദ്ദേഹം കേരളത്തിൽത്തന്നെ തുടർന്നു. പിന്നീട് കേന്ദ്ര സർവീസിൽ പോയി. അതിനുശേഷം അദ്ദേഹം ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തിരാജിന്റെ ഡയറക്റ്റർ ആയി. ‘കില’ പോലെ കേന്ദ്ര ഗ്രാമവികസനവകുപ്പിന്റെ കീഴിൽ ദേശീയതലത്തിലെ സ്ഥാപനമാണിത്. 2020-ൽ റിട്ടയർ ചെയ്യുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. കേരളത്തിൽ ജനകീയാസൂത്രണത്തിലെ അനുഭവങ്ങൾ ഈ കാലയളവിൽ അദ്ദേഹത്തിനു വലിയ കരുത്ത് ആയിരുന്നു.