ശാരദ മുരളീധരൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ ശാരദ മുരളീധരൻ ആയിരുന്നു പട്ടികജാതിവികസനവകുപ്പു ഡയറക്റ്റർ. താഴേയ്ക്കുള്ള ധനവിന്യാസത്തിന്റെ തീരുമാനം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഡയറക്റ്റർ ബന്ധപ്പെട്ട രേഖകളെല്ലാമായി പ്ലാനിങ് ബോർഡിലേക്കു വന്നു. വകുപ്പിനു നല്കുമെന്നു പറഞ്ഞ ഫണ്ടിന്റെ 60 ശതമാനത്തിലേറെ താഴേയ്ക്കു വിന്യസിച്ചിരിക്കുകയാണ്. ശാരദയാണെങ്കിൽ തന്റെ ആദ്യഡിപ്പാർട്ട്മെന്റുചുമതല എന്ന നിലയിൽ ഫണ്ടുവിനിയോഗത്തിനു വളരെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി ഉത്തരവാക്കാൻ പ്രസ്സിലേക്ക് അയച്ചുകഴിഞ്ഞിരുന്നു. അപ്പോഴാണ് ആ മാർഗ്ഗനിർദ്ദേശങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന രീതിയിലുള്ള ധനവിന്യാസതീരുമാനം.
നേരത്തേതന്നെ ഡയറക്റ്ററോട് കാര്യങ്ങൾ ചർച്ചചെയ്തിരുന്നെങ്കിൽ ഈ ആശയക്കുഴപ്പം ഉണ്ടാവില്ലായിരുന്നു. സാധാരണഗതിയിൽ ബജറ്റൊക്കെ പാസ്സാക്കിക്കഴിഞ്ഞാണു ഡിപ്പാർട്ട്മെന്റുകൾ ധനവിനിയോഗതീരുമാനങ്ങൾ എടുക്കുക. ഓരോ ഡിപ്പാർട്ട്മെന്റുമായും അവരുമായി ബന്ധപ്പെട്ട എത്ര തുക താഴേയ്ക്കു കൊടുക്കുന്നുവെന്നു ചർച്ചചെയ്യാൻ പോയാൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കുമെന്നു വ്യക്തമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഡിപ്പാർട്ട്മെന്റ് തിരിച്ചുള്ള ചർച്ച വേണ്ടെന്നുവച്ചത്. എന്നാൽ, പദ്ധതിയുടെ മൊത്തം അടങ്കൽ വർദ്ധിപ്പിച്ച് ഒരു ഡിപ്പാർട്ട്മെന്റിനും കഴിഞ്ഞവർഷം ലഭിച്ച പണത്തെക്കാൾ കുറവുവരില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
കൃത്യമായി ഓർക്കുന്നില്ലെങ്കിലും ശാരദയുമായുള്ള ചർച്ച ആരംഭിച്ചത് കുറച്ചു സംഘർഷത്തോടെ ആയിരുന്നു. ചർച്ച കുറച്ചു മണിക്കൂറുകൾ നീണ്ടു. ജഗജീവനും ആ യോഗത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഓർമ്മ. എന്നാൽ യോജിപ്പിലെത്താൻ പ്രയാസമൊന്നും ഉണ്ടായില്ല. കാരണം അന്നേ ശാരദ അധികാരവികേന്ദ്രീകരണത്തിന്റെ വക്താവായിരുന്നു. പ്രസ്സിൽ പോയ ഉത്തരവു തിരിച്ചുവിളിച്ച് തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമെല്ലാം കൂട്ടിച്ചേർത്ത് പുതിയ ഉത്തരവാക്കി. അന്നുമുതൽ ഇന്നുവരെ അധികാരവേന്ദ്രീകരണകാര്യത്തിൽ ഏതാണ്ടു പൂർണ്ണപൊരുത്തമാണ്.
ദുർബലവിഭാഗങ്ങൾക്കുള്ള ഫണ്ട് ഫലപ്രദമായി ചെലവഴിക്കണമെങ്കിൽ പ്രത്യേകശ്രദ്ധ വേണ്ടിയിരുന്നു. ഇതിനായുള്ള പ്രത്യേകപരിശീലനങ്ങളിൽ ഡയറക്റ്ററായ ശാരദ മാത്രമല്ല, മന്ത്രി കെ. രാധാകൃഷ്ണനും സജീവമായി പങ്കെടുത്തു. എന്നിട്ടും ഒന്നാംവർഷത്തെ ഫലം നിരാശാകരം ആയിരുന്നു. അതുകൊണ്ട്, കൂടുതൽ ശക്തമായ സംസ്ഥാനതലയവലോകനവും പരിശീലനവും സംഘടിപ്പിച്ചു. സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്ന പേരു നല്കി പട്ടികജാതി-പട്ടികവർഗ്ഗ യുവതീയുവാക്കളെ പ്രത്യേകം സഹായികളായി നിയമിക്കുകയും ചെയ്തു. അവരുടെ പരിശീലനങ്ങളും ഉണ്ടായിരുന്നു.
ക്രമേണ വനിതാപരിശീലനങ്ങളിലും സജീവസാന്നിദ്ധ്യമായി. ജനകീയാസൂത്രണത്തിലെ വനിതാ ഫാക്കൽറ്റി അംഗങ്ങളിൽ ഒരാളെപ്പോലെയായി.
ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷത്തിൽ തിരുവനന്തപുരം കളക്ടറായി. നിർവ്വഹണഘട്ടത്തിൽ ജില്ലാതലത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പിന്തുണ ഉറപ്പുവരുത്താൻ കളക്ടർമാരുടെ സഹായം അത്യന്താപേക്ഷിതമായിരുന്നു. ഡിപിസിയുടെ സെക്രട്ടറിയെന്ന സ്ഥാനം പൂർണ്ണമായും ഉൾക്കൊണ്ടു പ്രവർത്തിച്ച ഒരാളായിരുന്നു. തിരുവനന്തപുരം അനുഭവങ്ങൾ ഡിപിസിയെ ചിട്ടപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഡിപിസിക്കു സെക്രട്ടേറിയറ്റ്, സംയുക്തപ്രൊജക്ടുകൾ, വായ്പാധിഷ്ടിതമായ തണൽ പാർപ്പിടപദ്ധതി, വനിതാഘടകപദ്ധതിക്കുള്ള പ്രത്യേകപരിശീലനം ഇങ്ങനെ നൂതനമായ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കുന്നതിനു മുൻകൈയെടുത്തു. അന്നത്തെ ഡിപിസി മെമ്പർമാരായ ബി. സത്യൻ, വി. കെ. മധു, വെഞ്ഞാറമൂട് ശശി, മണികണ്ഠൻ നായർ തുടങ്ങിയ മുഴുവൻ സെറ്റുമായി ഒത്തുചേർന്നു പ്രവർത്തിച്ചു.
ദേശീയ ഉപജീവനമിഷനിൽ ജോലി ചെയ്യുമ്പോൾ തദ്ദേശഭരണസ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും സംയോജിപ്പിക്കുന്ന പരിപാടികൾ ആവിഷ്കരിച്ചു. കുടുംബശ്രീക്ക് നാഷണൽ റിസോഴ്സ് ഓർഗനൈസേഷനായി അംഗീകാരം നല്കി. കേന്ദ്ര പഞ്ചായത്തീരാജ് ജോയിന്റ് സെക്രട്ടറിയായി. കേരളത്തിലെ ആസൂത്രണാനുഭവം ദേശീയതലത്തിൽ പകർത്താൻ ശാരദ പരിശ്രമിച്ചു.
ഏതാനും വർഷങ്ങൾക്കുശേഷം 2006-ലെ സർക്കാരിന്റെ കാലത്തു കേരളത്തിലേക്കു തിരിച്ചുവന്നു. കുടുംബശ്രീയുടെ എക്സിക്യുട്ടീവ് ഡയറക്റ്ററായി. കുടുംബശ്രീ ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്തത് ഈ സമയത്താണ്. എപിഎൽ കുടുംബങ്ങളെ അംഗങ്ങളാക്കാമോ എന്ന തർക്കം തീർക്കുന്നതിൽ ശാരദയ്ക്ക് ഒരു പങ്കുണ്ട്. ഒട്ടേറെ ആശങ്കകൾ ഉണ്ടായെങ്കിലും കുടുംബശ്രീയിൽ ജനാധിപത്യപൂർണ്ണമായ തെരഞ്ഞെടുപ്പു പ്രാവർത്തികമാക്കിയത് ഈ കാലത്താണ്.
കുടുംബശ്രീയുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും ഓട്ടോണമി എന്നതു വാശിയോടെ മുറുകെപ്പിടിച്ചിട്ടുള്ള ഒരാളാണ്. ബജറ്റിൽ കുടുംബശ്രീയും പഞ്ചായത്തും വഴി നടപ്പാക്കുന്ന പല സ്കീമുകളും പ്രഖ്യാപിക്കുമ്പോൾ ഇടയ്ക്കൊക്കെ കലഹിക്കാനും മടിച്ചിട്ടില്ല. എന്നാൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു സംശയമില്ലാത്തതുകൊണ്ട് യോജിപ്പിലെത്താൻ വലിയ പ്രയാസം ഉണ്ടാവാറില്ല.