കെ. എൻ. കുറുപ്പ്
ലഘു ജീവചരിത്രം (Biography)
പി. കെ. ശിവാനന്ദനുശേഷം സംസ്ഥാന ആസൂത്രണബോർഡ് സെക്രട്ടറിയായി നാലുവർഷം പ്രവർത്തിച്ചത് കെ. എൻ. കുറുപ്പാണ്. കേരള സംസ്ഥാന പ്ലാനിങ് ബോർഡിന് അഭിമാനകരമായ ഒരു പാരമ്പര്യമുണ്ട്. ഒന്നാംതലമുറ ഡിവിഷൻ ചീഫുമാരെല്ലാം ഒന്നിനുമേൽ ഒന്ന് പ്രഗത്ഭരായിരുന്നു. പ്ലാനിങ് ബോർഡ് സെക്രട്ടറി ഡോ. പി. കെ. ഗോപാലകൃഷ്ണൻ സാമൂഹികശാസ്ത്രത്തിൽ ഹേഗിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് എംഎ പാസ്സായി. ആംസ്റ്റർഡാം സർവ്വകലാശാലയിൽ പ്രൊഫ. ടിൻ ബർഗന്റെ കീഴിൽ പിഎച്ഛ്‌ഡി എടുത്തു. പികെജി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1974-80 കാലത്ത് പ്ലാനിങ് ബോർഡിന്റെ സെക്രട്ടറിയും പ്ലാനിങ് ഡിപ്പാർട്ട്മെന്റിന്റെ സ്പെഷ്യൽ സെക്രട്ടറിയും ആയിരുന്നു. വളരെ പ്രഗത്ഭരായ ഒരുപറ്റം ചെറുപ്പക്കാരെ അദ്ദേഹം പ്ലാനിങ് ബോർഡിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നു. അതിൽ ഒരാളായിരുന്നു ഇക്കണോമിക്സ് ഡിവിഷൻ ചീഫ് കെ. എൻ. കുറുപ്പ്.
മറ്റുള്ളവരുടെ പേരുകൾ അറിയണ്ടേ? കൃഷി ഡിവിഷന്റെ ചീഫ് ഡോ. ശ്യാമസുന്ദരൻനായർ ആയിരുന്നു. പ്ലാനിങ് ബോർഡിൽനിന്നാണ് അദ്ദേഹം എഫ്‌എഒയിൽ ചേർന്നത്. ജനകീയാസൂത്രണം നടക്കുമ്പോൾ ലക്ഷ്മി നാരായണനായിരുന്നു ചീഫ്. വ്യവസായചീഫ് ഡോ. സലീം പ്രഗത്ഭനായ മാനേജിങ് വിദഗ്ദ്ധൻ ആയിരുന്നു. സോഷ്യൽ സെക്ടർ ചീഫ് ഡോ. ഹരിചന്ദ്രൻ ആയിരുന്നു. ജില്ലാക്കൗൺസിലുകളും മറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രായോഗികപരിചയമുണ്ടായിരുന്ന രാമലിംഗം ആയിരുന്നു വികേന്ദ്രീകരണഡിവിഷൻ ചീഫ്.
കെ. എൻ. കുറുപ്പിനു സംസ്ഥാന ആസൂത്രണചിട്ടകളിലും നടപടിക്രമങ്ങളിലും കൃത്യമായ ധാരണ ഉണ്ടായിരുന്നു. സംസ്ഥാനപദ്ധതിയുടെ 35-40 ശതമാനമാണല്ലോ താഴത്തു പ്ലാൻ ചെയ്യുന്നത്. അതുകൊണ്ട്, കീഴ്ത്തട്ടിലെ പദ്ധതിയും സംസ്ഥാനപദ്ധതിയും സംയോജിപ്പിക്കണമെങ്കിൽ പാലിക്കേണ്ട ചിട്ടകളെന്ത്, ഏതെക്കൊ ഫോമുകളാണു പൂരിപ്പിച്ച് ആസൂത്രണബോർഡിനു നല്കേണ്ടത്, തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചു വ്യക്തത വരുത്താൻ അദ്ദേഹം വലിയ സംഭാവന ചെയ്തു. എത്രയോ നാളായി ഉപയോഗിച്ചുകൊണ്ടിരുന്ന പല പ്ലാൻ ഫോമുകളുടെയും യുക്തിയോ പേരുതന്നെയോ ആർക്കും അറിയില്ലായിരുന്നുവെന്നതു വളരെ കൗതുകകരായി എനിക്കു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ജിഐ ഫോം. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ജിഐ ഫോം പൂരിപ്പിച്ചു തരണം. എന്നാൽ ക്ലാസ് എടുക്കാൻ പോകുമ്പോൾ ജിഐ ഫോമിന്റെ ഫുൾഫോം എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. കുറുപ്പാണ് അവസാനം ഇതു കണ്ടെത്തിയത്. പ്രമാദമായിട്ട് ഒന്നുമില്ല. ജനറൽ ഇൻഫർമേഷൻ ഫോം - അത്ര തന്നെ.
പ്ലാനിങ് ബോർഡ് സെക്രട്ടറിയെന്ന നിലയിൽ ഒട്ടെല്ലാ സംസ്ഥാനചടങ്ങുകളിലും സ്വാഗതം പറയേണ്ടത് കെ. എൻ. കുറുപ്പായിരുന്നു. ആദ്യമൊക്കെ വലിയ സദസ്സുകളെൾ അഭിമുഖീകരിക്കാൻ വൈമനസ്യമായിരുന്നു. എന്നാൽ പിന്നീട് അതു തഴക്കമായി. വിദഗ്ദ്ധസമിതികളുടെ രൂപവത്ക്കരണത്തിലും കെ. എൻ. കുറുപ്പ് നേരിട്ടു പങ്കുവഹിച്ചു. ഞങ്ങൾ പ്ലാനിങ് ബോർഡ് അംഗങ്ങളും സഹപ്രവർത്തകനായാണു കുറുപ്പിനെ കണ്ടിട്ടുള്ളത്.