വി. എൻ. ജിതേന്ദ്രൻ
ലഘു ജീവചരിത്രം (Biography)
വി. എൻ. ജിതേന്ദ്രൻ അപൂർവ്വമായേ മുന്നിൽ വരാറുള്ളൂ. എന്നാൽ, പിന്നിൽനിന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കും. എപ്പോഴും സാമൂഹികസേവനസന്നദ്ധനായ ഉദ്യോഗസ്ഥൻ. സർക്കാരിലെ ഏറ്റവും സമർത്ഥരായ ഓഫീസർമാരിൽ ഒരാൾ. ജില്ലാകളക്ടർ, ഗ്രാമവികസനകമ്മിഷണർ, ഫിഷറീസ് ഡയറക്റ്റർ, സാമൂഹികക്ഷേമഡയറക്റ്റർ, എൻആർഇജിഎ കമ്മിഷണർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചശേഷമാണ് സർവ്വീസിൽനിന്നു വിരമിച്ചത്. ഇപ്പോഴും ഏതെങ്കിലും നൂതനപരിപാടി ചർച്ചചെയ്യാൻ വിളിച്ചാൽ ജിതേന്ദ്രൻ റെഡിയാണ്.
ഇതൊക്കെക്കൊണ്ട് ജിതേന്ദ്രനെ മുഴുവൻസമയം ജനകീയാസൂത്രണസെല്ലിൽ എടുക്കാൻ ഞങ്ങളൊരു വിഫലശ്രമം നടത്തി. പക്ഷെ, ടി. കെ. രാമകൃഷ്ണൻ സമ്മതം നല്കിയില്ല. അത്രയ്ക്കു മതിപ്പായിരുന്നു അദ്ദേഹത്തിനു ജിതേന്ദ്രനെക്കുറിച്ച്. ഗ്രാമവികസനവകുപ്പിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് ജനകീയാസൂത്രണത്തിൽ പ്രവർത്തിക്കട്ടെ എന്നായിരുന്നു അദ്ദേഹമെടുത്ത തീരുമാനം.
ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ ജിതേന്ദ്രൻ കൊല്ലം ഡിആർഡിഎ പ്രൊജക്റ്റ് ഓഫീസറുടെയും കൊല്ലം ജില്ലാപ്പഞ്ചായത്ത് സെക്രട്ടറിയുടെയും ചുമതല വഹിക്കുകയായിരുന്നു. വളരെ സ്വാഭാവികമായി ജില്ലാകോർഡിനേറ്ററുടെ ചുമതലയും അദ്ദേഹത്തിന്റെ ചുമലിൽ വന്നു. ഉത്തരവാദിത്വപ്പെട്ട മൂന്നു ചുമതലകൾ ഒരേസമയം ദുർവഹമായ കാര്യമാണെന്നു കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ മുരളീധരൻപിള്ളയെ കൊല്ലം ജില്ലാക്കോർഡിനേറ്ററായി നിശ്ചയിച്ചു. തുടർന്ന് ജിതേന്ദ്രനെ വർക്ക് അറേഞ്ച്മെന്റിൽ സെല്ലിൽ എടുക്കാനുള്ള ശ്രമമാണ് മന്ത്രി ടി. കെ. രാമകൃഷ്ണൻ തള്ളിയത്.
ജിതേന്ദ്രനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക ആലപ്പാട് പഞ്ചായത്തിലെ സമ്പൂർണ്ണശുചിത്വാരോഗ്യപരിപാടി ആണ്. കൊല്ലം ജില്ലയിലെ കായലിനും കടലിനുമിടയിൽ 50 മീറ്റർ മുതൽ 300 മീറ്റർ വരെ മാത്രം വീതിയുള്ള ചെറിയ പഞ്ചായത്താണ് ആലപ്പാട്. വെളിമ്പ്രദേശത്തെ മലമൂത്രവിസർജ്ജനം, കായൽക്കക്കൂസുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, പ്ലാസ്റ്റിക്, വെള്ളം കെട്ടിനിന്നു കൊതുകുകൾ പെരുകുന്ന സ്ഥിതി, മതിയായ സാനിട്ടറി സൗകര്യമില്ലാത്ത സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന പൊതുസ്ഥാപനങ്ങൾ എന്നിങ്ങനെ ശുചിത്വാരോഗ്യപ്രശ്നം ഗുരുതരമായ പഞ്ചായത്തിനെ എങ്ങനെ ഇതിൽനിന്നു രക്ഷിക്കാമെന്ന സോളമൻ നെറ്റോ എന്ന പഞ്ചായത്തുപ്രസിഡന്റിന്റെ അന്വേഷണമാണ് അന്ന് ഡിആർഡിഎ പ്രൊജക്റ്റ് ഓഫീസറായിരുന്ന ജിതേന്ദ്രനെ ഇതിൽ ഇടപെടാൻ പ്രേരിപ്പിച്ചത്.
ശുചിത്വസൗകര്യമില്ലാത്ത മുഴുവൻ കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പാണ് ആദ്യം ചെയ്തത്. തുടർന്ന്, എല്ലാവർക്കും കക്കൂസ് എന്ന ആശയത്തിലൂന്നി ബഹുജനകാമ്പയിൻ. വലിയൊരു വിദ്യാഭ്യാസപ്രവർത്തനംതന്നെ നടന്നു. സ്കൂളുകൾ, ലൈബ്രറികൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവവഴി പ്രചാരണവും ബോധവൽക്കരണവും നടത്തി. ഏതാണ്ട് 3,500 കക്കൂസാണു രണ്ടുവർഷംകൊണ്ടു നിർമ്മിച്ചത്. 140 ലക്ഷം രൂപയായിരുന്നു പ്രൊജക്റ്റ് അടങ്കൽ. ഗ്രാമ-ബ്ലോക്ക്-ജില്ലാപ്പഞ്ചായത്തുകൾ, നാഷണൽ സേവിങ്സ്, മൈനിങ് & വെൽഫെയർ ഫണ്ട് ബോർഡ്, സിആർഎസ്‌പി, യൂണിസെഫ് തുടങ്ങിയ സംവിധാനങ്ങളെ കൂട്ടുപിടിച്ചായിരുന്നു പരിപാടി. ഇന്ന് അച്യുതമേനോൻ സെന്ററിലുള്ള ഡോ. ബിജു സോമൻ, ദേശാഭിമാനി മാനേജർ കെ. ശിവകുമാർ, കോർഡിനേറ്റർ രവീന്ദ്രൻപിള്ള, ബിഡിഒ ആയിരുന്ന ജനാർദ്ദനൻപിള്ള, കളക്ടറായിരുന്ന ഡബ്ല്യു. ആർ. റെഡ്ഡി, പഞ്ചായത്തുജനപ്രതിനിധികൾ തുടങ്ങി ഒരുപറ്റം ആൾക്കാരുടെ പരിശ്രമമായിരുന്നു ഈ പരിപാടി. ഇതിന്റെ ഏകോപനവും ആശയവും ജിതേന്ദ്രനായിരുന്നു.
ആ അനുവഭവങ്ങളെക്കുറിച്ച് ആലപ്പാട് പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി ഒരു സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി തയ്യാറാക്കിയ 125 പേജ് വരുന്ന ലഘുഗ്രന്ഥത്തിൽ അതിലെ എല്ലാ പ്രധാനപ്പെട്ടവരുടെയും ലേഖനങ്ങളുണ്ട്. ജിതേന്ദ്രന്റെ മാത്രം ഇല്ല. എന്നാൽ ക്രെഡിറ്റ് പേജിൽ എഡിറ്റർമാരിലൊരാളായി ചെറിയ അക്ഷരത്തിൽ ജിതേന്ദ്രന്റെ പേരും കാണും. അതാണ് ജിതേന്ദ്രൻ. ഈ പരീക്ഷണത്തിൽ പങ്കാളികളായ മറ്റു ചിലരെ ഈ പരമ്പരയിലെ അടുത്ത പുസ്തകങ്ങളിൽ പരിചയപ്പെടുത്താം.
ആലപ്പാട് പരീക്ഷണത്തിന്റെ തുടർച്ചയായി പിലിക്കോടിന്റെയും ആലപ്പാടിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോ. എം. പി. പരമേശ്വരൻ അദ്ധ്യക്ഷനും ജിതേന്ദ്രൻ കൺവീനറും കേശവൻനായർ അംഗവുമായ ഒരു ടാസ്ക് ഫോഴ്സിനു സർക്കാർ രൂപം നൽകി. ഇവരുടെ റിപ്പോർട്ടിന്റെ തുടർച്ചയായാണ് ടോട്ടൽ സാനിട്ടേഷൻ & ഹെൽത്ത് മിഷനു രൂപം നല്കിയത്. അതാണു പിന്നീട് ശുചിത്വമിഷൻ ആയത്.
കാസർഗോഡ് കളക്ടർ ആയിരിക്കുമ്പോൾ രണ്ടു പ്രധാന സ്കീമുകളിൽ തദ്ദേശഭരണസ്ഥാപനങ്ങളെ കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ടുള്ള സമീപനമാണു സ്വീകരിച്ചത്. ആദ്യത്തേത്, കാസർഗോഡ് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രഭാകരൻ കമ്മിഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതാണ്. രണ്ടാമത്തേത്, എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി പി. കരുണാകരൻ എംപി നബാർഡിൽനിന്നു സംഘടിപ്പിച്ച പ്രത്യേകധനസഹായപരിപാടിയുടെ നടത്തിപ്പിൽ തദ്ദേശഭരണസ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജിതേന്ദ്രന്റെ പ്രവർത്തനരീതിയാണ്. ജനകീയാസൂത്രണത്തിലെ വികേന്ദ്രീകൃതപങ്കാളിത്തസമീപനം ഔദ്യോഗിക ജീവിതത്തിലുടനീളം അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു.