എം. കെ. ഭാസ്ക്കരൻ
ലഘു ജീവചരിത്രം (Biography)
കൊല്ലം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം. കെ. ഭാസ്ക്കരൻ 1990-ലെ ജില്ലാക്കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ആദ്യം ജനപ്രതിനിധിയാകുന്നത്. ജില്ലാക്കൗൺസിൽ വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചു. തുടർന്ന് മയ്യനാട് ഡിവിഷനെ പ്രതിനിധീകരിച്ചു കൊല്ലം ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയി.
ജില്ലാപ്പഞ്ചായത്തുകളുടെ പദ്ധതിവിഹിതവിതരണത്തിന്റെ ഉദ്ഘാടനം കൊല്ലത്താണു നടന്നത്. ജില്ലാപ്പദ്ധതിക്ക് ആദ്യം അംഗീകാരം നേടിയ ജില്ലകളിൽ ഒന്നായിരുന്നു കൊല്ലം. ഇ. കെ. നായനാർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൊല്ലം ജില്ലാപ്പഞ്ചായത്ത് ആസ്ഥാനമന്ദിരം കാണുമ്പോഴെല്ലാം എംകെയെ ഓർക്കും. പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറിന്റെ രൂപകൽപനയിൽ ജില്ലാപ്പഞ്ചായത്തിനു മനോഹരമായ ആസ്ഥാനമന്ദിരം. പിഡബ്ല്യുഡി തയ്യാറാക്കിയ രൂപരേഖയിൽ അവിടെയുണ്ടായിരുന്ന കമ്മാൻകുളം നികത്തിയാണു മന്ദിരം പണിയേണ്ടിയിരുന്നത്. പെരിനാടുകലാപവുമായി ബന്ധപ്പെട്ട ഭൂതകാലം ഈ കുളത്തിന് ഉള്ളതുകൊണ്ട് വിവാദമായി. കുളം സംരക്ഷിച്ചുവേണം മന്ദിരം പണിയാൻ എന്ന നിലപാട് എംകെ എടുത്തു. അങ്ങനെയാണ് കോസ്റ്റ്ഫോർഡിനെ ബന്ധപ്പെട്ടതും ലാറി ബേക്കർ നേരിട്ടു കൊല്ലത്തു വന്നതും. രണ്ടുവർഷംകൊണ്ടാണു മനോഹരമായ മന്ദിരം പൂർത്തീകരിച്ചത്.
കോസ്റ്റ്ഫോർഡുമായി സഹകരിച്ചു ത്രിതലപഞ്ചായത്തുകളുടെ സംയുക്തപ്രൊജക്ടായി 55,000 വീടുകൾ നിർമ്മിച്ചു നല്കുന്ന സമഗ്രമായ പാർപ്പിടപദ്ധതിക്കു രൂപം നല്കി. ഹഡ്കോയിൽനിന്ന് ആയിരുന്നു വായ്പ. വീടൊന്നിനു 44,000 രൂപ വീതം. ഗുണഭോക്തൃവിഹിതം 9000 രൂപ. ഇതു പണമായോ സാധനമായോ അദ്ധ്വാനമായോ നല്കണം. വീടൊന്നിന് ഗ്രാമപ്പഞ്ചായത്ത് - 7000 രൂപ, ബ്ലോക്ക് പഞ്ചായത്ത് - 1500 രൂപ, ജില്ലാപ്പഞ്ചായത്ത് - 1500 രൂപ, നഗരസഭ - 10000 രൂപ വീതം 11 വർഷംകൊണ്ടു ജില്ലാപ്പഞ്ചായത്തിൽ അടയ്ക്കണം. ജില്ലാപ്പഞ്ചായത്ത് ഹഡ്കോയ്ക്ക് അടയ്ക്കും. ഗുണഭോക്താക്കൾതന്നെ ആണു നിർമ്മാണം നടത്തുന്നതെങ്കിലും അവർക്കു വേണ്ടുന്ന സാങ്കേതികസഹായം നല്കാൻ ബേക്കർരീതികളിൽ പരിശീലനം നല്കി ഒരുസംഘം കൽപ്പണിക്കാരെ ജില്ലാപ്പഞ്ചായത്തു തയ്യാറാക്കി.
മയ്യനാട്ടെ ചൂരൽപ്പൊയ്ക കുടിവെള്ളപ്പദ്ധതി ഇന്നും ആ പ്രദേശത്തെ ജലക്ഷാമം അകറ്റുന്നു. വലിയ തോതിൽ സന്നദ്ധപ്രവർത്തനങ്ങളിലൂടെ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ എംകെ ഭാസ്ക്കരൻ മുൻകൈയെടുത്തു.
പന്മന മനയിൽ സ്കൂളിലും കരുനാഗപ്പള്ളി ഗവ. സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശം ഉൾക്കൊണ്ടാണ് കമ്യൂണിസ്റ്റുപാർടി പ്രവർത്തകനാകണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചത്. കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വം ആവേശഭരിതനാക്കി.
1954-ൽ അവിഭക്തകമ്യൂണിസ്റ്റുപാർട്ടിയിൽ അംഗമായി. 1955-ൽ കളരി, മേക്കാട് പാർട്ടി സെൽ സെക്രട്ടറിയും 58-ൽ പാർട്ടി പന്മന ബ്രാഞ്ച് സെക്രട്ടറിയും കരുനാഗപ്പള്ളി താലൂക്കുകമ്മിറ്റിയംഗവും ആയി. ചെറുപ്പംമുതലേ എംകെ തീപ്പൊരിപ്രസംഗകൻ ആയിരുന്നു. ആശയവ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സവിശേഷമായ കഴിവുണ്ടായിരുന്നു.
1965-ൽ സിപിഐ(എം) കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറിയായ എംകെ 68-ൽ ജില്ലാസെക്രട്ടറിയറ്റംഗം ആയി. 1980-മുതൽ രണ്ടുവഷം കൊല്ലം ജില്ലാസെക്രട്ടറി ആയിരുന്നു. 1985-മുതൽ 30 വർഷക്കാലം സംസ്ഥാനകമ്മിറ്റിയംഗമായി പ്രവർത്തിച്ചു.
ചവറയുടെ മണ്ണിൽ ആദ്യമായി കരിമണൽത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് എംകെ പ്രക്ഷോഭ രംഗത്തിറങ്ങിയത്. പത്തനാപുരത്ത് സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ കരിമ്പുതോട്ടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ കൂലിവർദ്ധനയ്ക്ക് 1973-ൽ നടത്തിയ ഐതിഹാസികമായ കരിമ്പുസമരത്തിന്റെ മുന്നണിയിൽ എംകെ ഉണ്ടായിരുന്നു. എം. മീരാപിള്ള, മുരളീധരൻ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം ഭീകരമർദ്ദനത്തിന് ഇരയായി. വിവരമറിഞ്ഞു നാടാകെ പ്രതിഷേധം അലയടിച്ചു. പ്രകടനം നടത്തിയ തൊഴിലാളികളെ പൊലീസ് ഭീകരമായി ലാത്തിച്ചാർജ് ചെയ്തു. നിരവധിപേർക്കു പരിക്കേറ്റു. പൊലീസ്‌ഭീകരതയെ അപലപിച്ചു ദേശാഭിമാനിയിൽ ഇഎംഎസ് മുഖപ്രസംഗം എഴുതി. നിയമസഭയിൽ കെ. ആർ. ഗൗരിയമ്മ വിഷയം ഉന്നയിച്ചു. പൊലീസകമ്പടിയിൽ കരിമ്പുകയറ്റി വന്ന ലോറി തൊഴിലാളികൾ തടഞ്ഞിട്ടു. സമരക്കാരെ മർദ്ദിച്ച സർക്കിൾ ഇൻസ്പെക്ടർ അതിരുദ്ധനെ വാഹനത്തിൽനിന്നു കരിമ്പു വലിച്ചുരിയെടുത്തു കുഞ്ഞുകുഞ്ഞമ്മ എന്ന തൊഴിലാളി തല്ലി. പൊലീസ് ഭീകരലാത്തിച്ചാർജ് നടത്തി. അവസാനം സംഘശക്തിക്കുമുന്നിൽ അധികാരികൾക്ക് അടിയറവു പറയേണ്ടിവന്നു.
തെൻമലയിൽ കുടിയൊഴിപ്പിക്കലിന് എതിരായ സമരം, പുനലൂർ പേപ്പർമിൽ സമരം, കല്ലട പുഞ്ചസമരം, പുനലൂർ എണ്ണപ്പനത്തോട്ടത്തിലെ തൊഴിലാളിസമരം, കയർസമരങ്ങൾ, ഇങ്ങനെ കൊല്ലംജില്ല സാക്ഷ്യം വഹിച്ച എണ്ണിയാലൊടുങ്ങാത്ത ജനകീയ, തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് എംകെ നേതൃപങ്കു വഹിച്ചിരുന്നു. മിച്ചഭൂമിസമരത്തിലും ക്രൂരമായ ലോക്കപ്പുമർദ്ദനത്തിന് ഇരയായി.
എംകെയുടെ കുടുംബം ഒന്നാകെ ഉറച്ച കമ്യൂണിസ്റ്റുകളാണ്. ഭാര്യ രാജമ്മ ഭാസ്ക്കരൻ അറിയപ്പെടുന്ന മഹിളാനേതാവാണ്. മക്കൾ ബിജു, ബിന്ദു, മരുമക്കളായ പി. എ. എബ്രഹാം, വി. വിക്രമൻ എന്നിവരെല്ലാം സിപിഐ(എം)-ന്റെ ഉശിരൻസഖാക്കളാണ്. പി. എ. എബ്രഹാം സിപിഐഎം കൊല്ലം ജില്ലാസെക്രട്ടേറിയറ്റ് അംഗമാണ്.