ഷീലാ സ്റ്റീഫൻ
ലഘു ജീവചരിത്രം (Biography)
സംവരണമണ്ഡലത്തിൽ അല്ലാതെ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയ ഒരാൾ ഉണ്ടായിരുന്നു. അതാണ് ഇടുക്കി ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ഷീലാ സ്റ്റീഫൻ. കോട്ടയം ബിസിഎം കോളെജിലെ ചരിത്രവിഭാഗം അദ്ധ്യാപിക ആയിരുന്നു. ഭർത്താവ് സ്റ്റീഫൻ കേരള കോൺഗ്രസ് (ജെ) പ്രവർത്തകനും നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനും. ഒട്ടേറെ ആളുകൾ രാഷ്ട്രീയവിശേഷങ്ങളുമായി വീട്ടിൽ വരാറുണ്ടായിരുന്നു. അവരുമായുള്ള പരിചയമായിരുന്നു ഷീലാ സ്റ്റീഫന്റെ രാഷ്ട്രീയബന്ധം. അങ്ങനെയാണ് 1991-ലെ ജില്ലാക്കൗൺസിലിലേക്കു മത്സരിച്ചു വിജയിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായി.
ഇടുക്കിയുടെ വിദ്യാഭ്യാസപിന്നാക്കാവസ്ഥ അദ്ധ്യാപികയായ ഷീലാ സ്റ്റീഫനെ ഏറ്റവും അലട്ടിയ പ്രശ്നമായിരുന്നു. കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിച്ചു വിദ്യാഭ്യാസനിലവാരം ഉയർത്താനായി ‘വിദ്യാവീഥി’ എന്ന പേരിൽ ഒരു പ്രൊജക്റ്റ് ഡയറ്റുമായി ചേർന്നു നടപ്പാക്കി. ജില്ലാക്കൗൺസിൽ ഗളഹസ്തം ചെയ്യപ്പെട്ടതോടെ ഈ പ്രൊജക്റ്റ് നിർജ്ജീവമായി.
എന്നാൽ 1995-ൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയതോടെ വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സജീവമായി ഇടപെടാൻ സന്ദർഭം ലഭിച്ചു. വിദ്യാഭ്യാസമേഖലയിൽ ഇടുക്കി അനുഭവിച്ചിരുന്ന ഏറ്റവുംപ്രധാനപ്രശ്നം പഠിപ്പിക്കാൻ അദ്ധ്യാപകർ ഇല്ല എന്നതായിരുന്നു. അതിനു പരിഹാരം കാണാനായി സ്കൂൾതലത്തിൽ ജനകീയസമിതികൾക്കു രൂപം നല്കി. പിടിഎ, ഹെഡ്‌മിസ്ട്രസ്സ്, ഡിവിഷൻ മെമ്പർ എന്നിവർ അടങ്ങുന്ന ഈ സമിതി പ്രാപ്തരായ അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കി താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. പ്രദേശത്തുള്ളവർക്കു മുൻഗണനയും നല്കിയിരുന്നു. ഇവർക്കുള്ള വേതനം നല്കാൻ ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിപ്പണം ഉപയോഗിച്ചു. പിന്നീടു സർക്കാർ ഇതു പിന്തുടർന്നു.
2005-2010 കാലഘട്ടത്തിൽ ഹൈറേഞ്ജുകുട്ടികൾക്കു മുന്തിയ വിദ്യാഭ്യാസം നല്കാനായി ജില്ലാപ്പഞ്ചായത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു - ഇരട്ടയാർ ഗ്രാമപ്പഞ്ചായത്തിലെ ശാന്തിഗ്രാമിൽ ‘ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ’ എന്ന പേരിൽ. 1996-ൽ ‘അൺ ഇക്കണോമിക്’ ആയി പൂട്ടപ്പെട്ട സ്കൂളാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ എൽകെജി മുതൽ 7-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇന്നു 10-ാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ കേരളത്തിലെതന്നെ മികച്ച സ്കൂളുകളുടെ നിലവാരത്തിലേക്ക് ഇത് ഉയർന്നിരിക്കുന്നു. ആദ്യഘട്ടത്തിൽ കുട്ടികളിൽനിന്നു ചെറിയ ഫീസും ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിപ്പണവും ഉപയോഗപ്പെടുത്തിയാണ് ഇതു പ്രവർത്തിച്ചത്. ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.
വിദ്യാഭ്യാസം കഴിഞ്ഞാൽ ശ്രദ്ധ നല്കിയ മറ്റൊരു മേഖല കുടിവെള്ളം ആയിരുന്നു. ഒട്ടേറെ കുടിവെള്ളപ്പദ്ധതികൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. അതുപോലെതന്നെ പട്ടികവർഗ്ഗമേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. വിശദവിവരം അന്നത്തെ കോർഡിനേറ്ററായ ഷാഹുൽ ഹമീദിനെപ്പറ്റിയുള്ള കുറിപ്പിൽ ഉള്ളതിനാൽ ആവർത്തിക്കുന്നില്ല.
വളരെ സൗമ്യമായ പെരുമാറ്റം. രാഷ്ട്രീയത്തിനതീതമായി ഏല്ലാവരെയും കൂട്ടിയോജിപ്പിക്കാനുള്ള സന്നദ്ധത. എവിടെയും ഓടിയെത്തും. പുനരർപ്പണദിനത്തിൽ മൂന്നാർ കന്നിമല എസ്റ്റേറ്റിൽ നടന്ന സന്നദ്ധപ്രവർത്തനത്തിനു തുടക്കംകുറിച്ചത് ജില്ലാപ്പഞ്ചായത്തുപ്രസിഡന്റാണ്. പല ജില്ലാപ്പഞ്ചായത്തുപ്രസിഡന്റുമാരും അവരുടേതായ കോൺഫറൻസുകൾക്കേ എത്താറുള്ളൂ. എന്നാൽ ഷീലാ സ്റ്റീഫൻ പല സംസ്ഥാനതലപരിശീലനങ്ങളിലും പങ്കെടുക്കുമായിരുന്നു.
ഷീലാ സ്റ്റീഫൻ 1995-2000, 2000-2005, 2010-15 എന്നിങ്ങനെ മൂന്നുതവണ ഇടുക്കി ജില്ലാപ്പഞ്ചായത്തംഗം ആയിരുന്നു. ലീവെടുത്താണു ജനപ്രതിനിധിയായി പ്രവർത്തിച്ചത്. 2017-ൽ പ്രിൻസിപ്പൽ ആയാണു വിരമിച്ചത്.