കെ. പി. മറിയുമ്മ
ലഘു ജീവചരിത്രം (Biography)
പ്രമുഖ വനിതാലീഗ് നേതാവായിരുന്ന അഡ്വ. കെ. പി. മറിയുമ്മയായിരുന്നു മലപ്പുറം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിതാവിഭാഗത്തിന്റെ മലപ്പുറം ജില്ലാസെക്രട്ടറി ആയിരുന്നു. കേരളസംസ്ഥാന വനിതാവികസനകോർപ്പറേഷൻ, റൂറൽ വിമൻസ് ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ എന്നിവയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഫറൂഖ് കോളെജിൽനിന്നു ബിരുദം നേടി. പിന്നീടു നിയമപഠനം. 1977-മുതൽ തിരൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ജില്ലാക്കൗൺസിലിലേക്കാണ് ആദ്യം മത്സരിക്കുന്നത്. ജില്ലാപ്പഞ്ചായത്തിലേക്കു വേങ്ങര മണ്ഡലത്തിൽനിന്നു വിജയിച്ചു.
മലപ്പുറംജില്ലയിലെ ഭൂരിപക്ഷം തദ്ദേശഭരണസ്ഥാപനങ്ങളും ലീഗിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായിരുന്നാലും തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തദ്ദേശഭരണസ്ഥാപനത്തിലേക്ക് ഒരുകാലത്തും ഇല്ലാത്തവണ്ണം അധികാരവും പണവും നല്കുന്ന പരിപാടിയെന്ന നിലയിൽ ലീഗ് ജനകീയാസൂത്രണത്തോട് പൂർണ്ണമായി സഹകരിക്കുകയായിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ അണികൾ ആവേശത്തോടെ ജനകീയാസൂത്രണത്തിൽ പങ്കെടുക്കുന്ന സാഹചര്യവും ആയിരുന്നു. അതേസമയം, പ്രതിപക്ഷപാർട്ടിയെന്ന നിലയിൽ സർക്കാർപരിപാടിയോടു വിമർശനാത്മകസമീപനം സ്വീകരിക്കുകയും വേണം. ഈയൊരു റോളാണ് പ്രത്യക്ഷത്തിൽ കർക്കശക്കാരിയായി മറിയുമ്മയ്ക്കു നിർവ്വഹിക്കാനുണ്ടായിരുന്നത്. സംസ്ഥാനതലത്തിലുള്ള യോഗങ്ങളിൽ ലീഗിന്റെ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് എന്ന നിലയിൽ അവരുടെ നിലപാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വ്യക്തിപരമായി അഴിമതിക്കെതിരെ കർക്കശനിലപാട് എടുത്തിരുന്നു എന്നതും അവരുടെ പ്രത്യേകതയായി അടുത്തറിയുന്നവർ പറയാറുണ്ട്.
മലപ്പുറം ജില്ലാപ്പഞ്ചായത്ത് എന്നും ഓർമ്മിക്കപ്പെടുക ‘വിജയഭേരി’യുടെ പേരിലാണ്. ജില്ലാപ്പഞ്ചായത്തിന് ഹൈസ്കൂളുകളും ഗ്രാമപ്പഞ്ചായത്തുകൾക്കും പ്രൈമറി, അപ്പർപ്രൈമറി സ്കൂളുകളും കൈമാറിക്കിട്ടി. ജില്ലയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിനായുള്ള ഒരു പഠനം നടത്തുകയാണ് ജില്ലാപ്പഞ്ചായത്ത് ആദ്യം ചെയ്തത്. ‘സമഗ്രവിദ്യാഭ്യാസപദ്ധതി’ എന്നായിരുന്നു പദ്ധതിയുടെ പേര്. ധനമന്ത്രിയാരുന്ന ടി. ശിവദാസമേനാണ് പഠനരേഖ പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയായി രൂപംകൊണ്ട ‘വിജയഭേരി’ പദ്ധതിയിൽ എല്ലാത്തത്തുതദ്ദേശഭരണസ്ഥാപനങ്ങളും പങ്കാളികളായി.
സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ പരിതാപകരമായിരുന്നു. എല്ലാ ഹൈസ്കൂൾ കെട്ടിടങ്ങളും നവീകരിക്കാനുള്ള തീരുമാനമെടുത്തു. കോസ്റ്റ് ഫോർഡിനെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. ഇന്ന് 25 വർഷം പിന്നിടുന്നവേളയിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും തിരിച്ചറിയാനാവാത്ത ഒരു ഭാവപകർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗുണനിലവാരം ഉയർത്താനുള്ള പ്രത്യേകസ്കീമുകളും ‘വിജയഭേരി’യുടെ ഭാഗമായിരുന്നു. മറിയുമ്മയുടെ കാലത്തു തുടങ്ങിവച്ച ‘വിജയഭേരി’ പിന്നീടു മുടക്കമില്ലാതെ കഴിഞ്ഞ 25 വർഷവും തുടർന്നു. പൊതുവിദ്യാഭ്യാസപരീക്ഷകളിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന മലപ്പുറംജില്ല മറ്റെല്ലാ ജില്ലകൾക്കുമൊപ്പം ഉയർന്നു. ഇക്കാലത്തെ മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ ജില്ലയിലാകെ കമ്പ്യൂട്ടർസാക്ഷരതയ്ക്കു തുടക്കമിട്ടതാണ്.
മലപ്പുറം ജില്ലാപ്പഞ്ചായത്തിന്റെ മറ്റൊരു നൂതനയിടപെടൽ പാലിയേറ്റീവ് രംഗത്തായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു ഫണ്ട് നീക്കിവയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അഡ്വ. മറിയുമ്മ പ്രൊജക്ടുമായി തിരുവന്തപുരത്തുവന്നു ഞാനുമായി വിശദമായി ചർച്ചചെയ്തത് ഓർക്കുന്നുണ്ട്. കൊടുങ്ങല്ലൂരിൽനിന്നു ടി. എൻ. ജോയിയുടെ നേതൃത്വത്തിൽ ഇതുപോലെ മറ്റൊരു സംരംഭംകൂടി ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്ലാൻ ഫണ്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാമെന്ന തീരുമാനമെടുത്തത്.
മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന അബ്ദുറഹ്മാൻ ഡോക്ടർ ചെയർമാനായ പാലിയേറ്റീവ് സൊസൈറ്റിക്ക് ആംബുലൻസടക്കം നല്കിക്കൊണ്ടാണ് ജില്ലാപ്പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചത്. പിന്നീട് ഹോംകെയർ പ്രവർത്തനവും തുടർന്ന് പരിരക്ഷയുമായി അതു വികസിച്ചു. കിഡ്നി വെൽഫയർ സൊസൈറ്റി ആരംഭിച്ചതും ഒമ്പതാം പദ്ധതിക്കാലത്താണ്. ഇന്നു പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ലകളിലൊന്നാണു മലപ്പുറം.
2000-ലാണ് ജില്ലാപ്പദ്ധതി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറെ താൽപ്പര്യത്തോടെ ജില്ലാതലകൂടിയിരുപ്പുകളൊക്കെ നടത്താൽ നേതൃത്വപൂർണ്ണമായ പങ്കാണ് അവർ വഹിച്ചത്. ഹജ്ജിനു പേയതിനാൽ അതിന്റെ പ്രവർത്തനങ്ങൾ മുന്നോടു കൊണ്ടുപോയത് വൈസ് പ്രസിഡന്റായ എം. സി. മുഹമ്മദ് ഹാജിയാണ്. ഭൂരിപക്ഷം റിസോഴ്സ്പേഴ്സൺസും ലീഗിൽ നിന്നായിരുന്നെങ്കിലും നേതൃത്വത്തിൽ നിർണ്ണായകമായ പങ്ക് പരിഷത്പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇവരോടൊക്കെ പൂർണ്ണമായും സഹകരിച്ചുതന്നെയാണ് ജില്ലാപ്പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങിയത്.