പി. കെ. ശ്രീമതിട്ടീച്ചർ
ലഘു ജീവചരിത്രം (Biography)
ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഏറ്റവും സീനിയറായ സിപിഐ(എം) നേതാക്കളിൽ ഒരാൾ പി. കെ. ശ്രീമതിട്ടീച്ചറായിരുന്നു. നെരുവമ്പ്രം യുപി സ്കൂൾ അദ്ധ്യാപികയായിരുന്ന ടീച്ചർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ലീവ് എടുത്തതാണ്. പിന്നെ അദ്ധ്യാപകവൃത്തിയിലേക്കു തിരിച്ചുപോയിട്ടില്ല. 1978-ൽ കെഎസ്‌വൈഎഫിന്റെ ആദ്യ സംസ്ഥാനസമിതി രൂപവത്ക്കരിക്കുമ്പോൾ ടീച്ചർ അതിൽ അംഗമായിരുന്നു. 1983-മുതൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ സജീവമായി. അസോസിയേഷന്റെ ജില്ലാസെക്രട്ടറിയായിരിക്കുമ്പോഴാണ് ജില്ലാക്കൗൺസിലിലേക്കു മത്സരിച്ചു വിജയിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു.
ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായപ്പോൾ എന്താണു ഭാവി പരിപാടിയെന്ന ചോദ്യത്തിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്- “ഒന്നും പറയാറായിട്ടില്ല. എത്ര ഫണ്ടു കിട്ടും? എത്ര കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്? അതൊക്കെ അറിയണം. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും.” അതായിരുന്നു സ്ഥിതി. ജില്ലാക്കൗൺസിലിനെ ഗളഹസ്തം ചെയ്ത കാലത്താണു ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്. ഇനിയെന്തെന്ന് ആർക്കറിയാം? ഇടതുപക്ഷജനാധിപത്യമുന്നണിയുടെ വിജയവും ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപനവും ഈ അനിശ്ചിതാവസ്ഥയ്ക്കെല്ലാം വിരാമമിട്ടു. കണ്ണൂർ പോലുള്ള പിന്നാക്കജില്ലകൾക്കു ജനസംഖ്യാനുപാതികമായി പദ്ധതിവിഹിതം ലഭിച്ചു; അതു സ്വതന്ത്ര്യമായി ചെലവഴിക്കാനുള്ള അധികാരവും.
കണ്ണൂർ ജില്ലാപ്പഞ്ചായത്ത് ഏറ്റവും വലിയ മുൻഗണന നല്കിയതു വിദ്യാഭ്യാസത്തിനാണ്. ഓലമേഞ്ഞ സ്കൂളുകളെല്ലാം സ്ഥിരം കെട്ടിടങ്ങളാക്കാൻ പദ്ധതി ആവിഷ്കരിച്ചു. പരിഷത്തിന്റെ മുൻകൈയിൽ ശിവപുരം വിദ്യാഭ്യാസകോംപ്ലക്സ് പഴയ ജില്ലാക്കൗൺസിൽക്കാലത്തു തുടങ്ങിയതായിരുന്നു. ഇതു പഞ്ചായത്തടിസ്ഥാനത്തിൽ പുനഃസംവിധാനം ചെയ്തു. ‘ഒന്നാംക്ലാസ് ഒന്നാംതരം’ സ്കീം ആവിഷ്കരിച്ചു. ആദ്യമായി സ്കൂളുകളിൽ മദർ പിറ്റിഎ രൂപവത്ക്കരിച്ചു.
കുടിവെള്ളമായിരുന്നു ജില്ലയിലെ മറ്റൊരു പ്രധാനവികസനപ്രശ്നം. കുടിവെള്ളം കിട്ടാൻ കിലോമീറ്ററുകൾ പോകാണ്ട പ്രദേശങ്ങളുണ്ടായിരുന്നു. കുടിവെള്ളപ്പദ്ധതികൾക്കും പൂർത്തിയാകാത്ത ചെറുകിടജലസേചനപദ്ധതികൾ പൂർത്തീകരിക്കാനും മുൻഗണന നല്കി.
കുടുംബശ്രീയുടെ രൂപവത്ക്കരണത്തിനു മുമ്പുതന്നെ കണ്ണൂർ ജില്ലാപ്പഞ്ചായത്ത് സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടപടിയെടുത്തു. എന്നാൽ ഈ പ്രവർത്തനം അധികം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുംമുമ്പ് മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി ശ്രീമതി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ സ്ഥാനം മുഴുവൻസമയപ്രവർത്തനം വേണ്ടുന്ന ചുമതലയായിരുന്നു. അങ്ങനെ 1997-ൽ ശ്രീമതിട്ടീച്ചർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.
എന്നിരുന്നാലും കുടുംബശ്രീയുടെ രൂപവത്ക്കരണം മുതൽ അതിന്റെ വളർച്ചയിൽ തുടർച്ചയായ താൽപ്പര്യം ടീച്ചർ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു നടന്ന കുടുംബശ്രീസമരത്തിൽ നേതൃത്വം ശ്രീമതിട്ടീച്ചർക്കായിരുന്നു. ജനശ്രീ പോലുള്ള സ്വയംസഹായസംഘങ്ങൾക്കും കുടുംബശ്രീയെപ്പോലെ സർക്കാർ ധനസഹായം നല്കുന്നതിനുള്ള നീക്കം യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നടത്തിപ്പിലും ഇത്തരം സംഘടനകൾക്കു സ്ഥാനം നല്കാനായിരുന്നു ആലോചന. ഇതിനെതിരായിട്ടാണു സെക്രട്ടേറിയറ്റിനു മുന്നിൽ ആയിരക്കണക്കിനു സ്ത്രീകളുടെ രാപ്പകൽസമരം ആരംഭിച്ചത്. ആഴ്ചകൾ നീണ്ടെങ്കിലും വിജയംകണ്ടേ സമരം നിർത്തിയുള്ളൂ. കുടുംബശ്രീയെ സുസ്ഥിരമാക്കുന്നതിൽ നിർണ്ണായകപങ്ക് ഈ സമരത്തിനുണ്ട്.