ഇ. പത്മവാതി
ലഘു ജീവചരിത്രം (Biography)
ഗർഭധാരണം, പ്രസവം തുടങ്ങിയ ജൈവപരമായ കാര്യങ്ങളാൽ സ്ത്രീകളെ മാറ്റിനിർത്താൻ ശ്രമിക്കുമ്പോൾ അതിനെയെല്ലാം അതിജീവിച്ചു പ്രവർത്തനരംഗത്തു കർമ്മനിരതയായിനിന്ന അനുഭവമാണ് 1995-2000 കാലത്തെ കാസർഗോഡ് ജില്ലാപ്പഞ്ചായത്തംഗവും 2000-2005 കാലത്ത് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ. പത്മവാതിയുടേത്. രണ്ടു പ്രസവവും ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയ സമയത്തായിരുന്നു. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗം അഞ്ചുമണിക്കു കഴിഞ്ഞു നേരെ ആശുപത്രിയിലേക്ക്. പത്തുമണിക്ക് ആദ്യപ്രസവം. (ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് പ്രസവിച്ചു എന്നായിരുന്നു പിറ്റേദിവസത്തെ പത്രവാർത്ത). രണ്ടു പ്രസവത്തിനു ശേഷം ഓരോ മാസം മാത്രമായിരുന്നു വിശ്രമം. കൈക്കുഞ്ഞുങ്ങളുമായിട്ടാണു തിരുവനന്തപുരത്തെ മീറ്റിങ്ങിലടക്കം പങ്കെടുത്തത്.
പത്മാവതിയുടെ മികവ് ജനകീയതയിലായിരുന്നു. എല്ലാവരോടും വലുപ്പച്ചെറുപ്പവ്യത്യാസമില്ലാതെ സ്നേഹത്തോടെയുള്ള പെരുമാറ്റം. സന്നദ്ധപ്രവർത്തകരെ കൂട്ടുചേർക്കാനുള്ള സന്നദ്ധത. കെആർപികൂടി ആയിരുന്ന പത്മാവതി സംസ്ഥാനതലപരിശീലനക്ലാസുകളിൽ മുൻനിരയിൽത്തന്നെ കാണുമായിരുന്നു.
എല്ലാ നേട്ടങ്ങൾക്കും പിറകിൽ ടീം വർക്കായിരുന്നു. വി. പി. പി. മുസ്തഫ, കെ. വി. രാജീവ്കുമാർ, കെ. ബാലകൃഷ്ണൻ, പപ്പൻ മാഷ്, രാജാറാം തുടങ്ങിയ ജനകീയാസൂത്രണപ്രവർത്തകർ, ഭരണസമിതിയംഗങ്ങൾ, ഓഫീസിലെ ജീവനക്കാർ എല്ലാവരും ഒരേ മനസ്സോടെയുള്ള പ്രവർത്തനം. രാത്രി 12 മണിക്കു ശേഷവും പ്രവർത്തിക്കുന്ന ഓഫീസ് - ഇതായിരുന്നു കാസർഗോഡ് ജില്ലാപ്പഞ്ചായത്ത്. 2002-2003-ലും 2004 – 2005-ലും സ്വരാജ് ട്രോഫി നേടി.
ജില്ലയുടെ വികസനപ്രശ്നങ്ങൾ ചർച്ചചെയ്യാൻ രണ്ടുദിവസത്തെ ജില്ലാപഠനകോൺഗ്രസ്. സംഘാടനവും വിഷയവൈവിദ്ധ്യവും വിദഗ്ദ്ധരുടെ നേതൃത്വവുംകൊണ്ട് അതു ശ്രദ്ധേയമായി. ‘കാസർഗോഡ്: വികസനവും സമൂഹവും’ എന്ന രണ്ടു വാള്യങ്ങളായുള്ള രേഖ തയ്യാറാക്കി. സംയോജിതപരിപാടികൾ കാസർഗോഡ് ജില്ലാ ആസൂത്രണത്തിലെ ഒരു പ്രധാന സവിശേഷത ആയിരുന്നു.
ഇതിന് ഒന്നാംതരം മാതൃകയായിരുന്നു ജില്ലാ ആശുപത്രിയുടെ നവീകരണം. ഒരു പുതിയ മൂന്നുനിലക്കെട്ടിടം അല്ലാതെ താലൂക്കാശുപത്രിയുടെ സൗകര്യങ്ങളേ ജില്ലാആശുപത്രിക്ക് ഉണ്ടായുള്ളൂ. ജനകീയവിഭവസമാഹരണം എന്ന പരിപാടിയിലൂടെ 2.10 കോടി രൂപ സമാഹരിച്ചു - ജില്ലാപ്പഞ്ചായത്ത് 70 ലക്ഷം, എംപിമാരുടെ പ്രാദേശികവികസനഫണ്ട് 32 ലക്ഷം, എംഎൽഎമാരുടെ പ്രാദേശികവികസനഫണ്ട് 36.4 ലക്ഷം, മറ്റു തദ്ദേശഭരണസ്ഥാപനങ്ങൾ 33.5 ലക്ഷം, ജില്ലാബാങ്ക് 25 ലക്ഷം, സ്കൂൾക്കുട്ടികൾ 7.5 ലക്ഷം, കുടുംബശ്രീ 1.5 ലക്ഷം, സർക്കാർജീവനക്കാർ 3.50 ലക്ഷം എന്നിങ്ങനെ. അത് ഉപയോഗപ്പെടുത്തി 200 ബെഡ്ഡും അനുബന്ധസൗകര്യങ്ങളും മെറ്റേണിറ്റി വാർഡ്, സൈക്യാട്രിക് വാർഡ്, ട്രെയിനിങ് ഹാൾ, ഫ്രീസറോടുകൂടിയ മോർച്ചറി, ഡിഎംഒയ്ക്കു സ്വന്തം ഓഫീസ് ഇവയെല്ലാം ഒരുക്കി. ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും തസ്തിക സൃഷ്ടിക്കാൻ ജനകീയപ്രക്ഷോഭത്തിനു നേതൃത്വം നല്കി. ഇതിന്റെ ഫലമായി 50 തസ്തിക സൃഷ്ടിക്കപ്പെട്ടു.
എൻഡോസൾഫാൻ വിഷമഴയിലെ ദുരിതബാധിതർക്ക് ആശ്വാസം നല്കാനായി ആദ്യം ഇടപെട്ട സർക്കാരേജൻസി ജില്ലാപ്പഞ്ചായത്തായിരുന്നു. ദുരിതബാധിതരെ കണ്ടെത്താൻ സർവെ നടത്തി. പ്രാദേശിക മെഡിക്കൽ ക്യാമ്പുകളും തുടർന്ന് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. രോഗികൾക്കു സൗജന്യമരുന്ന്, അത്യാവശ്യമുള്ളവർക്കു പരിയാരം മെഡിക്കൽ കോളെജിലും ബാംഗ്ലൂരിലെ നിംഹാൻസിലും ചികിത്സ. ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള പ്രൊജക്റ്റ് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചു. ദുരിതബാധിതർക്ക് സർക്കാർ സഹായത്തിനായുള്ള അഭ്യർത്ഥനകൾ ഫലിക്കാതെ വന്നപ്പോൾ മുഴുവൻ രാഷ്ട്രീയപ്പാർട്ടികളെയും ഏകോപിപ്പിച്ച് തിരുവനന്തപുരത്തു നിയമസഭയിലേക്കു മാർച്ച് നടത്തി.
രാജീവ് ഗാന്ധി ദേശീയകുടിവെള്ളമിഷന്റെ സ്വജൽധാര പ്രൊജക്ടിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കാസർഗോഡ് ആയിരുന്നു. നൈനിറ്റാളിൽ നടന്ന പ്രൊജക്റ്റ് നിർവഹണത്തെക്കുറിച്ചുള്ള ശില്പശാല പത്മാവതിക്കു നല്ലൊരു അനുഭവമായി. ഗുണഭോക്തൃവിഹിതമായി 3.30 കോടി രൂപയും സ്കൂൾ പിടിഎ മുഖേന 8.52 ലക്ഷം രൂപയും സമാഹരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികവിഭവസമാഹരണം നടത്തിയതു ജില്ലാകാസർഗോഡ് ആയിരുന്നു. 17 ഗ്രാമപ്പഞ്ചായത്തുകളിലായി 431 ഗ്രാമീണ ശുദ്ധജലപദ്ധതികളും 80 സ്കൂൾ കുടിവെള്ളപ്പദ്ധതികളും 257.32 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണികളും പൂർത്തിയാക്കി. മികച്ച ജനകീയപങ്കാളിത്തം, ഫലപ്രദമായ സോഷ്യൽ ഓഡിറ്റിങ് എന്നിവ കാരണം പദ്ധതിയടങ്കലിന്റെ 85 ശതമാനം മാത്രമായിരുന്നു ശരാശരി പദ്ധതിച്ചെലവ്. ബാലഭാസ്ക്കറായിരുന്നു പദ്ധതിക്കു ചുക്കാൻ പിടിച്ചത്.
ഗുണഭോക്തൃസമിതിയിൽ മൂന്നിലൊന്നു സ്ത്രികളായിരുന്നു എന്നു മാത്രമല്ല ഭാരവാഹികളിലൊരാളും സ്ത്രീ ആയിരുന്നു. പ്രചരണത്തിനായി നടത്തിയ ജലസഭകളും ജലനാടകം ഉൾപ്പെടെയുള്ള കലാപരിപാടികളും ജലസാക്ഷരത ഉണ്ടാക്കാൻ സാധിച്ചു. കുടിവെള്ളപ്പദ്ധതിനിർവഹണത്തിനു ദേശീയാംഗീകാരം ലഭിച്ചു.
കുട്ടികളുടെ നാടകസങ്കേതമായ സൺഡേ തിയേറ്റർ സ്ഥാപിക്കുകയും ഡ്രാമാ സ്കൂളിനു വേണ്ട പശ്ചാത്തലസൗകര്യത്തോടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കുന്ന നാടകസംഘമായി സൺഡേ തിയേറ്റർ മാറി.
വിദ്യാർത്ഥി-യുവജനപ്രസ്ഥാനത്തിലൂടെയാണു പത്മവതി പൊതുപ്രവർത്തനത്തിൽ ഇറങ്ങിയത്. ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാപ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ പൂർണ്ണസമയം മഹിളാ അസോസിയേഷനിലാണ്. സംസ്ഥാന ട്രഷററും സിപിഐ(എം) ജില്ലാക്കമ്മിറ്റിയംഗവും ആണ്.