ഡോ. ബി. ഇക്ബാൽ
ലഘു ജീവചരിത്രം (Biography)
ജനകീയാരോഗ്യപ്രവർത്തകനായ നല്ലൊരു മെഡിക്കൽ ഡോക്ടറാണ് ഡോ. ബി. ഇക്ബാൽ. പ്രഗത്ഭനായ ന്യൂറോ സർജനു ജനകീയാരോഗ്യ പ്രവർത്തകനാകാൻ കുറച്ചു ബുദ്ധിമുട്ടാണ്. സമയമാണു പ്രശ്നം. അതോടൊപ്പം നല്ലൊരു അദ്ധ്യാപകനും വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമെല്ലാംകൂടി ആകുമ്പോൾ സമയം ഗൗരവമായ പ്രശ്നമാകും. അതുകൊണ്ടാവാം 1996-ൽ ആസൂത്രണബോർഡ് അംഗമാകാൻ ഐ. എസ്. ഗുലാത്തി ക്ഷണിച്ചപ്പോൾ കുറച്ചു വിമുഖത കാണിച്ചത്. പൂർണ്ണസമയമെമ്പർ ആകാനാവില്ല. പാർടൈം മെമ്പറായി കോട്ടയം മെഡിക്കൽ കോളെജിൽനിന്ന് ഇവിടെ പതിവായി എത്തുക പ്രയാസവുമാണ്. തിരുവനന്തപുരത്തു വരുന്ന സമയം പൂർണ്ണമായും ബോർഡിന്റെ ഭാഗമാകാൻ ഇക്ബാൽ കണ്ടെത്തിയ രീതി കൗതുകകരമായിരുന്നു. ഓഫീസ് മുറിയിൽ ഒരു മറവച്ച് കിടപ്പുമുറിയായിക്കൂടി അതുമാറ്റി. പലപ്പോഴും ഉറക്കം അവിടെയാക്കി.
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ജനകീയാസൂത്രണപ്രവർത്തകർ ഒത്തിരി ഉണ്ടായിരുന്നു. എന്നാൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഡോക്ടർമാരും ജഗജീവനെപ്പോലുള്ള ചുരുക്കം ആരോഗ്യപ്രവർത്തകരും ഒഴികെ വേണ്ടത്ര ആളുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ആസൂത്രണപ്രക്രിയയിൽ പങ്കാളിയാകാൻ ഹെൽത്ത് സർവ്വീസിലെ ഡോക്ടർമാർ വിമുഖരും ആയിരുന്നു. ഇംപ്ലിമെന്റേഷൻ ഓഫീസറാകാൻ പലരും വിസമ്മതിച്ചു. വച്ച പ്രൊജക്ടുകൾ പലതും നടപ്പാക്കാനായില്ല. അതുകൊണ്ടു പിന്നീടുള്ള വർഷങ്ങളിൽ ആരോഗ്യമേഖലയ്ക്കുള്ള വിഹിതവും കുറഞ്ഞു. ഈ സ്ഥിതിവിശേഷത്തെ എങ്ങനെ മുറിച്ചുകടക്കും?
ഇക്ബാൽതന്നെ പറഞ്ഞ ഒരു അനുഭവമുണ്ട്. പാലായ്ക്ക് അടുത്തുള്ള ഒരു പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മുന്നറിയിപ്പില്ലാതെ ഇക്ബാൽ സന്ദർശിച്ചു. മരുന്നില്ല, സൗകര്യങ്ങളില്ല. ഇങ്ങനെ ഇല്ലായ്മകളുടെ നീണ്ട ഭാണ്ഡക്കെട്ടാണ് അവിടുത്തെ ഡോക്ടർ അഴിച്ചുവച്ചത്. ഇദ്ദേഹത്തെയുംകൂട്ടി ഡോ. ഇക്ബാൽ നേരെ പഞ്ചായത്തുപ്രസിഡന്റിന്റെ വീട്ടിലേക്കുപോയി. ആശുപത്രിയിലെ പ്രശ്നങ്ങളും ആവശ്യങ്ങളും വിശദീകരിച്ചു. പഞ്ചായത്തുപ്രസിഡന്റിന്റെ മറുപടികേട്ട് ഇക്ബാലും അത്ഭുതപ്പെട്ടു. ഈ ആവശ്യങ്ങൾ പഞ്ചായത്തിനു മുന്നിൽ ആദ്യമായിട്ടാണ് ഉന്നയിക്കപ്പെടുന്നത്! ഏതാനും പ്രൊജക്ടുകൾ മാറ്റിവച്ച് ഇവയ്ക്കുള്ള പണം പ്ലാനിൽനിന്നു കണ്ടെത്താൻ പ്രസിഡന്റ് സമ്മതിച്ചു.
സമീപകാലത്ത് ഈ പഞ്ചായത്തിൽ ഇക്ബാൽ വീണ്ടും പോയിരുന്നു. എന്തൊരു വിസ്മയകരമായ മാറ്റങ്ങളാണ് ആ ആരോഗ്യസ്ഥാപനത്തിൽ വന്നത്! തങ്ങളുടെ ഡിപ്പാർട്ട്മെന്റ് ബ്യൂറോക്രസിയോട് ആവശ്യപ്പെട്ടു കാര്യങ്ങൾ നേടുന്നതിനെക്കാൾ എളുപ്പം പഞ്ചായത്തിനെ സമീപിക്കുന്നണെന്നു പതുക്കെപ്പതുക്കെ ഡോക്ടർമാരും മറ്റും മനസിലാക്കിയതോടെ വികേന്ദ്രീകരണാസൂത്രണവും ആരോഗ്യസ്ഥാപനങ്ങളുമായുള്ള പുതിയൊരു ബന്ധം രൂപംകൊണ്ടു. അത് ആർദ്രം മിഷനോടെ നമ്മുടെ പൊതു ആരോഗ്യമേഖലയെ അടിമുടി മാറ്റിയിരിക്കുകയാണ്.
ജനകീയാസൂത്രണം ആരോഗ്യമേഖലയിൽ വരുത്തിയ മാറ്റം പൊതു ആരോഗ്യസംവിധാനങ്ങളിലേക്ക് ആസൂത്രകരുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവന്നു എന്നതാണ്. മെഡിക്കൽ കോളെജുകളിൽനിന്നു ശ്രദ്ധ ഹെൽത്ത് സർവ്വീസിലും ലഭ്യമായി. ഈ പരിവർത്തനമാണ് ഡോ. ഇക്ബാൽ നല്കിയ ഏറ്റവും വലിയ സംഭാവന.
ജനകീയാസൂത്രണത്തിന്റെ പൊതുപരിശീലനങ്ങളിലും മറ്റും ഡോ. ഇക്ബാലും അദ്ധ്യാപകനായിരുന്നു. കാരണം, അദ്ദേഹത്തിനു ചിട്ടയായി, ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രത്യേക വൈഭവംതന്നെയുണ്ട്. പവർപോയിന്റ് പ്രസന്റേഷൻ ഇല്ലാതെ ഡോ. ഇക്ബാലിന്റെ അവതരണങ്ങൾ അപൂർവ്വമാണ്.
ജനകീയാസൂത്രണം ആരോഗ്യമേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും മുൻകൈയെടുത്തത് ഇക്ബാലും ജോയ് ഇളമണും കൂടിയാണ്. ഏതായാലും ഒരു ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി. ആരോഗ്യമേഖലയിൽ 25 വർഷം മുമ്പു വികേന്ദ്രീകരണയിടപെടലുകൾ വരുത്തിത്തുടങ്ങിയ മാറ്റങ്ങൾ എങ്ങനെ കോവിഡുകാലത്തു കേരളത്തിന്റെ കരുത്തായിമാറി എന്നു രണ്ടാംവട്ടം ആസൂത്രണബോർഡംഗം ആയപ്പോൾ അഭിമാനിക്കാനായി.