ടി. ആർ. ഗോപകുമാർ
ലഘു ജീവചരിത്രം (Biography)
ടി. ആർ. ഗോപകുമാർ ആയിരുന്നു ജനകീയാസൂത്രണകാലത്ത് പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസർ. മിതഭാഷിയും ശാന്തപ്രകൃതക്കാരനും ആയിരുന്നു. ജനകീയാസൂത്രണമാവട്ടെ ഒട്ടേറെ സംഭാഷണവും ക്ലാസുകളും അത്യന്താപേക്ഷിതമായ ഒരു പ്രസ്ഥാനവും. ഗോപകുമാർ സംസ്ഥാനതല ജില്ലാറിവ്യൂയോഗത്തിൽപ്പോലും വളരെ ചുരുങ്ങിയ വാക്കുകളിലേ വിലയിരുത്തലുകൾ നടത്താറുണ്ടായിരുന്നുള്ളൂ. പക്ഷെ, സംസാരത്തിനു വളരെ കൃത്യതയുണ്ടായിരുന്നുവെന്ന് ഓർക്കുന്നു. ജില്ലയിലെ ജനകീയാസൂത്രണപ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. ജില്ലാ, ബ്ലോക്ക് കോർഡിനേറ്റർമാരും റിസോഴ്സ് പേഴ്സൺസും അടങ്ങുന്ന ജനകീയസംവിധാനത്തെ ഫലപ്രദമായി അദ്ദേഹം ഉപയോഗപ്പെടുത്തി. ജില്ലാ, ബ്ലോക്ക് കോർഡിനേറ്റർമാരുടെ സംസ്ഥാനതല കൂടിച്ചേരലുകളിലോ ജില്ലയിലെ റിസോഴ്സ് പേഴ്സൺസിന്റെ കൂടിയിരുപ്പുകളിലോ ഗോപകുമാറിന്റെ പ്രവർത്തനങ്ങളെപ്പറ്റി കാര്യമായ പരാതികളൊന്നും ആരും ഉന്നയിച്ചതായി ഓർക്കുന്നില്ല.
പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങളുടെ പ്രത്യേകപരിഗണന നല്ലരീതിയിൽ ഉൾക്കൊണ്ടിരുന്ന ജില്ലാ പ്ലാനിങ് ഓഫീസറായിരുന്നു. പലപ്പോഴും നേരിൽക്കണ്ട് അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലകളിലെ വികസനപദ്ധതികളെ സംബന്ധിച്ചും മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പട്ടികജാതി-പട്ടികവർഗ്ഗവികസന പദ്ധതികളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു. ഈ വിഭാഗങ്ങളുടെ പാർപ്പിടപ്രശ്നം പരിഹരിക്കാൻ ജില്ല-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളുടെയും നഗരസഭയുടെയും സംയുക്തമായ പാർപ്പിടപദ്ധതിക്കു രൂപം നല്കാൻ ജില്ലാ പ്ലാനിങ് ഓഫീസ് മുൻകൈയെടുത്തു.
പാലക്കാട് ജില്ലാ ആസൂത്രണസമിതിയുടെ പ്രസിഡന്റ് കെ. വി. വിജയദാസുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. മീൻവല്ലം ജലവൈദ്യുതി, ഗാലാസ, ത്രാങ്ങാലി തടയണ തുടങ്ങി ഒട്ടേറെ സുസ്ഥിരവും ശ്രദ്ധേയവുമായ വികസനപ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുകയുണ്ടായി.
ജനകീയാസൂത്രണപ്രദർശനം കാണാൻ പ്ലാനിങ് ബോർഡിൽ എത്തിയ ഇഎംഎസീനൊപ്പം ജനകീയാസൂത്രണസെല്ലിലെ അംഗങ്ങൾ. ഇത് ഇഎംഎസിന്റെ അവസാന പ്ലാനിങ് ബോർഡ് സന്ദർശനമായിരുന്നു.
#ജനകീയാസൂത്രണജനകീയചരിത്രം250-ൽനിന്ന്