പി. സുഷമ
ലഘു ജീവചരിത്രം (Biography)
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്നു വോട്ടർമാരെ തേടിയിറങ്ങിയ സ്ഥാനാർത്ഥി പി. സുഷമയ്ക്ക് രാത്രി 9 മണി - 10 മണി സമയങ്ങളിൽ കടുപ്പിനി പാലത്തിനു സമീപം വെള്ളത്തിന്റെ കുടവുമായി കാത്തിരിക്കുന്ന വീട്ടമ്മമാരെ കണ്ടു വോട്ടു ചോദിക്കാൻപോയ അനുഭവം മറക്കാനാവില്ല. പഞ്ചായത്തിലെ ഭുരിഭാഗം പ്രദേശത്തും കുടിക്കാൻ വെള്ളമില്ലത്രേ. കടുപ്പിനിപ്പാലം കടന്നാൽ കോർപ്പറേഷൻ പ്രദേശമാണ്. ഇവിടുത്തെ പൊതുടാപ്പിൽ വൈകിട്ട് 7 മുതൽ 10 വരെയുള്ള സമയത്ത് കുറച്ചുനേരം വെള്ളം വരും. ഇതു ശേഖരിക്കാനായാണ് ഇവർ കാവലിരിക്കുന്നത്.
സമുദ്രനിരപ്പിൽനിന്നു 2.5 മീറ്റർ മുതൽ 49 മീറ്റർ വരെ ഉയരം വരുന്ന 35 കുന്നുകളാണു പഞ്ചായത്തിലുള്ളത്. തെക്കുഭാഗം ചാലിയാറും പടിഞ്ഞാറ് ചെറുപുഴയും വടക്കുപടിഞ്ഞാറായി കോഴിക്കോട് കോർപ്പറേഷനും പെരുവണ്ണ പഞ്ചായത്തും അതിരിടുന്ന ഈ പഞ്ചായത്തിനെ നെടുകെ മുറിച്ചാണ് മാമ്പുഴ ഒഴുകുന്നത്. ഇങ്ങനെ ഇരുവശങ്ങളിലും നടുവിലും പുഴകളുണ്ടെങ്കിലും ഇവയിലെല്ലാം ഉപ്പുവെള്ളമാണ്. വയലിൽ കുഴിച്ചാലോ ഓരും. എവിടെയും കുടിക്കാൻ വെള്ളമില്ല. ഗ്രാമത്തിലെ 35 കുന്നുകളിലും ജനങ്ങൾ ഇടതിങ്ങി പാർക്കുന്നുണ്ട്. കുന്നിറങ്ങിവന്നു തലച്ചുമടുമായി വേണം വെള്ളം കൊണ്ടുപോകാൻ. ഇതിന്റെയെല്ലാം ബുദ്ധിമുട്ട് നേരിട്ട് അനുഭവിക്കുക സ്ത്രീകളും. ഇത് ഒരു സ്ത്രീയെന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ചകാര്യം സുഷമ ഓർക്കുന്നു. അതുകൊണ്ട് ഭരണസമിതിയംഗമായപ്പോൾ ബാബു പറശ്ശേരിയുടെ കുടിവെള്ളയജ്ഞത്തിൽ പൂർണ്ണമായും പങ്കാളിയായി.
കുടിവെള്ളക്ഷാമംപോലെ ഗതാഗതസൗകര്യങ്ങളുടെ അഭാവവും ജനങ്ങളെ അലട്ടിയിരുന്ന പ്രശ്നമായിരുന്നു. എല്ലാ പഞ്ചായത്തുറോഡുകളും വീതി കുറഞ്ഞതായിരുന്നു. ടാർ ചെയ്ത ഒരു റോഡു മാത്രമാണ് ഉണ്ടായിരുന്നത്. ചെറിയ ഫുട്പാത്തുകളും ഇടുങ്ങിയ റോഡുകളും വീതികൂട്ടി വാഹനയോഗ്യമാക്കേണ്ടിയിരുന്നു. ഇതിനായി ഭരണസമിതി മുൻകൈയെടുത്ത് എല്ലാ പ്രദേശത്തും ജനകീയക്കമ്മിറ്റികൾ രൂപവത്ക്കരിച്ചു. റോഡു വീതികൂട്ടി ഗതാഗതയോഗ്യമാക്കണമെന്ന നിർദ്ദേശം ഒരു എതിർപ്പുമില്ലാതെ ജനങ്ങൾ അംഗീകരിച്ചു. ഏകദേശം ഒരുകോടിയിലധികം രൂപ വില വരുന്ന 2.5 ഏക്കർ സ്ഥലമാണ് ജനങ്ങൾ റോഡുവിപുലീകരണത്തിനായി വിട്ടുനൽകിയതെന്ന് സുഷമ ഓർക്കുന്നു. പഞ്ചായത്ത് ഒരു റോഡിനായി മാറ്റിവച്ചത് കേവലം 5000-10,000 രൂപയാണ്. ബാക്കി മുഴുവൻ ജനങ്ങളുടെ സംഭാവനയായിരുന്നു. ശരിക്കും വലിയ ഉത്സവത്തിമിർപ്പിലാണു റോഡുപണികൾ നടന്നിരുന്നത്. ഇങ്ങനെ 48 റോഡുകളാണു ഗതാഗതയോഗ്യമാക്കിയത്. നാലു റോഡുകൾ വീതികൂട്ടി ടാറും ചെയ്തു. ഏതാണ്ട് 29,000 തൊഴിൽദിനങ്ങളാണ് ഈയിനത്തിൽ സൃഷ്ടിക്കപ്പെട്ടത്.
അന്നു മരാമത്തുപണികൾ നടത്താൻ ഒരു ഓവർസിയർ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ ഓവർസിയറായിരുന്ന വിജയകുമാർ കഠിനാധ്വാനം ചെയ്താണ് ഈ പ്രവൃത്തികൾക്കു മേൽനോട്ടം വഹിച്ചതെന്ന് സുഷമ പറയുന്നു. പഞ്ചായത്തുസമിതിയുടെയും ജനകീയക്കമ്മിറ്റികളുടെയും ഉദ്യോഗസ്ഥസംവിധാനങ്ങളെയും കൂട്ടായ്മയായിരുന്നു ഈ പ്രവർത്തനങ്ങൾക്കു പിന്നിൽ. അതുവഴി പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും വാഹനങ്ങൾ എത്തുന്ന അവസ്ഥയായി. പല റോഡുകളിലൂടെയും ബസ് സർവ്വീസും വന്നു.
സുഷമയുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മറ്റൊരു അനുഭവം പാലപറമ്പ് അമ്പലത്തിടുത്തുള്ള കിണർ നിർമ്മാണമാണ്. കുടിവെള്ളപദ്ധതികൾക്കു കുന്നിന്റെ താഴ്വാരത്തു കിണർകുത്തി കുന്നിന്റെ നെറുകയിൽ ഓവർഹെഡ് ടാങ്ക് പണിതു വെള്ളം പമ്പു ചെയ്ത് എത്തിക്കുകയാണല്ലോ. പാലപറമ്പ് അമ്പലപരിസരത്തു ജനകീയക്കമ്മിറ്റി കിണർ കുത്തുകയാണ്. കുറേയേറെ കുഴിച്ചുകഴിഞ്ഞപ്പോൾ കിണറിന്റെ അടി ഇടിഞ്ഞുപോയി. മൂന്നുനാലുപേർ മണ്ണിനടിയിലായി. എല്ലാവരും നന്നായി പരിഭ്രമിച്ചു. ഇന്നത്തെപ്പോലെ മണ്ണുമാന്തിയുംമറ്റും ലഭ്യമല്ല. ജനങ്ങളെല്ലാംകൂടി നിമിഷനേരെകൊണ്ടു മണ്ണു വാരിമാറ്റി അവരെ ആശുപത്രിയിലാക്കി. നിസാരപരിക്കുകൾ മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് കിണർ വീണ്ടും കുത്തി. ഇന്നു നന്നായി പ്രവർത്തിക്കുന്ന കുടിവെള്ളപദ്ധതിയിലൊന്നാണിത്.
കുന്നത്തുപാലത്തു സ്ഥിതിചെയ്തിരുന്ന പഞ്ചായത്തിന്റെ പഴയ കെട്ടിടം ഇടുങ്ങിയതും അസൗകര്യമുള്ളതുമായിരുന്നു. ഇതിനുപകരം മുമ്പത്തെ ഭരണസമിതി വിലയ്ക്കെടുത്ത മാത്തറയിൽ ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചു. റിക്കോർഡ് വേഗത്തിലാണു കെട്ടിടം പണി പൂർത്തിയാക്കിയത്. അന്നത്തെ തദ്ദേശഭരണവകുപ്പുമന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണു കെട്ടിടം ഉദ്ഘാടനം ചെയ്തത്. വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കൃഷിഭവനും മൃഗാശുപത്രിയും പഴയ കെട്ടിടം നവീകരിച്ച് അവിടേക്കു മാറ്റി. ഇങ്ങനെ കൃത്യമായ പരിപാടികൾ തയ്യാറാക്കിയുള്ള വികസനമായിരുന്നു ഓരോ മേഖലയിലും നടപ്പാക്കിയതെന്ന് സുഷമ ഓർക്കുന്നു.
മുമ്പു വലിയ പൊതുപ്രവർത്തനപാരമ്പര്യമൊന്നും സുഷമയ്ക്ക് ഇല്ലായിരുന്നു. സിപിഐ പ്രവർത്തകയായിരുന്നു. 1995-2000 വൈസ് പ്രസിഡന്റ്, 2000-2005 വാർഡ് മെമ്പർ എന്നിങ്ങനെ 10 കൊല്ലം ഭരണത്തിന്റെ ഭാഗമായിരുന്നു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷന്റെ ജില്ലാക്കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.