വി. ജി. മനമോഹൻ
ലഘു ജീവചരിത്രം (Biography)
നാല് പതിറ്റാണ്ടുകാലം മനമോഹൻ എന്റെ നിഴലും എനിക്ക് തണലുമായിരുന്നു. മനമോഹനെക്കുറിച്ച് എവിടെ തുടങ്ങണമെന്നതാണു സംശയം. യുവജനസംഘടന, കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്രസമിതി എന്നിവിടങ്ങളിൽനിന്ന് ആയിരുന്നു തുടക്കം. പരിഷത്തിലേക്കു കൊണ്ടുവന്നത് വെട്ടൂർ പി. രാജനും എൻ. സദാശിവനുമാണ്. ചിട്ടപ്പെടുത്തിയെടുത്തത് എം. പി. പരമേശ്വരനും.
പിന്നെ പരിഷത്തായി മുഖ്യപ്രവർത്തനതട്ടകം. പരിഷത്ത് തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി, ജില്ലാസെക്രട്ടറി, സംസ്ഥാനട്രഷറർ, സംസ്ഥാനസെക്രട്ടറി, ശാസ്ത്രഗതി മാനേജിങ് എഡിറ്റർ, പിഎൽഡിപി പ്രൊജക്റ്റ് കോ-ഡിനേറ്റർ തുടങ്ങിയ ചുമതലകളാണ് പരിഷത്തിൽ മുഖ്യമായി വഹിച്ചിട്ടുള്ളത്. 1982 മുതൽ 1996 വരെ ഏറെക്കുറേ മുഴുവൻ സമയവും പരിഷത്തിലായിരുന്നു. തുടർന്ന് ജനകീയാസൂത്രണവും. പിന്നെ എനിക്കൊപ്പമുള്ള യാത്രയിലാണ്. അത് തുടരുന്ന ഘട്ടത്തിൽ എഴുതിയതാണീ കുറിപ്പ്.
മനമോഹന്റെ സവിശേഷത എത്ര സങ്കീർണമായും പ്രവർത്തനവും ധൈര്യപൂർവ്വം ഏറ്റെടുക്കുമെന്നതാണ്. 1986-ൽ ഹാലി ധൂമകേതുവിന്റെ വരവോടനുബന്ധിച്ചു പരിഷത്ത് സയൻസ് ഒളിമ്പ്യാഡ് നടത്തുമ്പോൾ അതു നക്ഷത്രസഹവാസക്യാമ്പായി തിരുവനന്തപുരത്തു രൂപാന്തരപ്പെടുത്തി. 1987-ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യസർവ്വേ ആസൂത്രണം ചെയ്തപ്പോൾ സംഘാടനം ആർക്ക് എന്ന ചോദ്യത്തിന് ഉത്തരം മനമോഹൻ എന്നായിരുന്നു. പരിഷത്ത് 1987-ൽ ഭോപ്പാലിലേക്കു നടത്തിയ സയൻസ് ട്രയിനിന്റേയും സംഘാടനം മനമോഹന്റെ നേതൃത്വത്തിലായിരുന്നു. പരിഷതിന്റെ മുണ്ടേരി മാർച്ചിലും യൂണിയൻ കാർബൈഡിന് എതിരെയുള്ള ക്യാമ്പയിനിലും മുഖ്യ പങ്കാളിയായിരുന്നു. വിജ്ഞാനപരീക്ഷകളുടെ ചോദ്യപ്പേപ്പർ ഔദ്യോഗികസംവിധാനത്തിലൂടെയാണു പോയിരുന്നത്. കുട്ടികൾക്കായുള്ള പരിഷത്തിന്റെ യുറീക്കാ വിജ്ഞാനപ്പരീക്ഷകൾ വിജ്ഞാനോത്സവങ്ങളായി ജനകീയോത്സവങ്ങളായി നടത്താൻ തീരുമാനിക്കുമ്പോൾ ചോദ്യപ്പാക്കറ്റുകൾ നേരിട്ട് എല്ലായിടത്തും എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തതും മനമോഹൻ ആയിരുന്നു. 1990-ൽ കേരള സാക്ഷരതയിൽ വർക്കിങ് അറേഞ്ജ്‌മെന്റിൽ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും മനമോഹനാണ്. ഇങ്ങനെ എന്തെല്ലാം.
മനമോഹന്റെ ഔദ്യോഗികമേഖല സഹകരണവകുപ്പായിരുന്നു. പൊതുപ്രാസംഗികനും എഴുത്തുകാരനുമല്ല. പിന്നെ? സംഘാടനത്തെ ഒരു കലയും ആസ്വാദ്യകരമായ വിദ്യാഭ്യാസരീതിയുമാക്കി മനമോഹൻ മാറ്റും. കാര്യങ്ങൾ നീക്കാൻവേണ്ടി സോപ്പിടലും വാഗ്ദാനങ്ങൾ നല്കലും മനമോഹൻ ചെയ്യാറില്ല. പറയേണ്ട കാര്യങ്ങൾ, നടക്കാത്ത കാര്യങ്ങൾ, വിയോജിപ്പുകൾ, തുടങ്ങിയവ വളച്ചുകെട്ടും അലങ്കാരങ്ങളുമില്ലാതെ തുറന്നു നേർരേഖയായിത്തന്നെ പറയും. ആദ്യം കേൾക്കുന്നയാൾക്കു വിഷമം തോന്നാം. എന്നാൽ മനമോഹനനെ അറിയാവുന്നവർക്കും ഒപ്പം പ്രവർത്തിക്കുന്നവർക്കും പരിചയമുള്ളവർക്കും അതു പ്രശ്നമാകാറില്ല. സംഘടനാചിട്ടയിലും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും അണുകിട വ്യതിചലിക്കാത്ത കാർക്കശ്യക്കാരനാണ്. പക്ഷെ, വർത്തമാനം എപ്പോഴും സൗഹാർദ്ദപൂർണ്ണമാണ്. ഒരാളും പിണങ്ങിപ്പോയ അനുഭവം ഇല്ല.
പ്രവർത്തനങ്ങളിൽ എപ്പോഴും പിന്നിൽനിന്നു നടത്തിപ്പുകാരനാവുകയാണു രീതി. പ്രവർത്തനഫലങ്ങളും ഒപ്പംനിന്നു പ്രവർത്തിക്കുന്നവർക്കു ലഭിക്കുന്ന സ്നേഹവും കരുതലും പകരുന്ന അനുഭവങ്ങളുമായാണു മനമോഹൻ ദൃശ്യമാകുന്നത്. പലരും മനമോഹനനെ നേരിൽ കണ്ടിട്ടില്ല. എന്നാൽ അവരും നല്ല പരിചയമുള്ളതുപോലെയാണു സംസാരിക്കാറ്.
ജനകീയാസൂത്രണസെല്ലിന്റെ മൊത്തം ചുമതല മനമോഹനായിരുന്നു. അക്കാലം മീറ്റിങ്ങുകളുടെ പ്രളയമായിരുന്നു. അതുപോലെതന്നെ ആയിരങ്ങൾ പങ്കെടുക്കുന്ന പരിശീലനങ്ങളും. ഇവയുടെയെല്ലാം ഏകോപനവും മേൽനോട്ടവും മനമോഹനായിരുന്നു. എന്തു പരിപാടിയും ചുമതലയും പറയുന്ന സമയത്തിനുംമുമ്പു തീർക്കുക മനമോഹന്റെ രീതിയാണ്. അന്നന്നത്തെ പണികൾ മുഴുവൻ തീർത്തിട്ടേ എത്ര വൈകിയായാലും ഓഫീസിൽനിന്ന് ഇറങ്ങൂ. സെല്ലായാലും മന്ത്രി ഓഫീസായാലും അതിൽ മാറ്റമില്ല.
പദ്ധതിനിർവഹണത്തിലേക്കു കടന്നപ്പോൾ ഉണ്ടായിരുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശഭരണമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള കോ-ഓഡിനേഷൻ കമ്മിറ്റി വന്നു. ഇത് എല്ലാ ബുധനാഴ്ചയും കൂടുമായിരുന്നു. അതിന്റെ നടത്തിപ്പ്, മിനുട്സ്, തുടർനടപടികൾ എന്നിങ്ങനെ പുതിയൊരു ചുമതലകൂടി മനമോഹനു നല്കി. മറ്റു സംഘാടന - ഏകോപന ചുമതലകളും ഇതുംകൂടി വന്നപ്പോൾ മനമോഹൻ പ്ലാനിങ് സെല്ലിൽത്തന്നെ തളയ്ക്കപ്പെട്ടു.
പരിശീലനങ്ങളും അച്ചടിയുമായി വലിയൊരു തുകയാണ് അന്നു വിനിയോഗിച്ചത്. ഇവയുടെ കണക്കും മറ്റും നോക്കാൻ മനമോഹനും സഹായത്തിനു വിജയകുമാറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും വലിയൊരു സംവിധാനം വളരെ പരിമിതമായ ആൾശേഷികൊണ്ടു നടന്നു എന്നത് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അതിശയമാണ്. ഓരോ ചെലവും കൃത്യമായി ഡോക്യുമെന്റ് ചെയ്ത് അതതുസമയം സൂക്ഷിച്ചിരുന്നു. ഭരണം മാറിയപ്പോൾ ചില കുബുദ്ധികൾ അവ എടുത്തുമാറ്റി. പിന്നീട് ഈ രേഖകൾ അടഞ്ഞുകിടന്ന കാർഷെഡ്ഡിന്റെ മൂലയിൽനിന്നു കണ്ടെടുത്തു. എജി ഓഡിറ്റിന് ഈ രേഖകൾ ചിട്ടപ്പെടുത്താൻ വീണ്ടും ആറുമാസക്കാലം മനമോഹനു പ്രവർത്തിക്കേണ്ടിവന്നു. ഓഡിറ്റിൽ ഒരു പിശകുപോലും കണ്ടെത്തിയില്ല.
മാരാരിക്കുളം മണ്ഡലത്തിലെ വികസനപരിപാടിയിലേക്കായിരുന്നു തുടർന്നുള്ള യാത്ര. വിവിധതരത്തിൽ നടത്തിയ വികസനപരീക്ഷണങ്ങളുടെ പങ്കാളിയായി ഒപ്പമുണ്ടായിരുന്നു. അവിടെ എന്നോടൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന മാരാരിക്കുളം ടീമിന്റെ മൊത്തം ചുമതല മനമോഹൻ ഏറ്റെടുത്തു. അന്നു മുതൽ എന്റെ നാലുടേമിലും മനമോഹന്റെ പങ്കാളിത്തം ഇല്ലാത്ത ഒരു പ്രധാനപ്പെട്ട വികസനപരീക്ഷണവും ഉണ്ടായിട്ടില്ല.
അച്ഛന്റെ അകാലവേർപാടിനെത്തുടർന്നു വളരെ ചെറുപ്പത്തിലേ ഏറ്റെടുത്ത വലിയൊരു കുടുംബത്തിന്റെ പൂർണ്ണചുമതല, അഞ്ചു സഹോദരങ്ങളുടേയും പഠനവും വിവാഹവും വരെയുള്ള കാര്യങ്ങളടക്കം, ഉത്തരവാദിത്വത്തോടെ കൃത്യമായി നിർവ്വഹിക്കുന്നതിലും ഇതിനിടയിൽ അതീവശ്രദ്ധ പുലർത്തി. സഹോദരങ്ങൾക്ക് അച്ഛനിൽനിന്നു കിട്ടേണ്ട കരുതൽ നല്കുന്നതിലും ശ്രദ്ധ പുലർത്തി. വിവാഹജീവിതം ഒരുവർഷത്തിൽത്താഴെ മാത്രമാണ് ഉണ്ടായത്. പങ്കാളിയെ ക്യാൻസർ കവർന്നു. ഈ ഞെട്ടലിൽനിന്നു മുക്തിനേടാൻ കുറച്ചുസമയമെടുത്തു. അതുകൊണ്ട് ജനകീയാസൂത്രണസെല്ലിന്റെ ചുമതലയേറ്റെടുക്കാൻ കുറച്ചു വൈകി. അന്നുമുതൽ എന്റെ വീട്ടിലെ ഒരാളെപ്പോലെയായിരുന്നു. രണ്ടു മന്ത്രികാലത്തും താമസം എന്നോടൊപ്പമായിരുന്നു. അതിനുശേഷവും വീട്ടുകാർക്ക് എന്തെങ്കിലും വേണമെങ്കിൽ എന്നോടല്ല, മനമോഹനോടാണു പറഞ്ഞിരുന്നത്.
ഇത്രയേറെ പണിയെടുത്തിരുന്നത് ഒരുകുന്നു രോഗങ്ങളുടെ നടുവിലായിരുന്നു. അവസാനത്തെ അഞ്ചു വർഷക്കാലത്തിനിടയിൽ അതിവേഗത്തിലാണ് ആരോഗ്യം ക്ഷയിച്ചത്. എങ്കിലും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ അഞ്ചാമത് അന്താരാഷ്ട്ര കേരളപഠനകോൺഗ്രസിനുള്ള തയ്യാറെടുപ്പിനുള്ള സെല്ല് രണ്ടു വർഷം മുമ്പു രൂപവത്ക്കരിച്ചപ്പോൾ അതിന്റെ നേതൃത്വവും മനമോഹന് ആയിരുന്നു. ഓഫീസിൽ ഇരിക്കുക അസാധ്യമായിരുന്നു. എങ്കിലും ദിവസവും വരുമായിരുന്നു. അവസാന ആറുമാസം ഈ വരവും മുടങ്ങി. എന്നാൽ പഠന കോൺഗ്രസിന്റെ തീയതി നിശ്ചയിച്ചതോടെ വിണ്ടും എല്ലാദിവസവും കാലത്ത് ഓഫീസിൽ വരുന്ന പതിവുണ്ടായിരുന്നു. ഇനി അതുണ്ടാവില്ല. 2025 ജനുവരി 12-ന് ആ കർമ്മചേതന നിലച്ചു.
മനമോഹന്റെ ദേഹവിയോഗം വലിയൊരുവൃന്ദം സുഹൃത്തുക്കൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും വ്യക്തിപരമായി എനിക്കും നികത്താനാകാത്ത നഷ്ടമാണ്.
ജനുവരി 23-നു മനമോഹന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് അനുസ്മരണം സംഘടിച്ചിച്ചു. മനമോഹന്റെ വീട്ടിലേക്ക് ഒട്ടേറെ ആളുകൾ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും അന്നും വന്നുകൊണ്ടിരുന്നു. അനുസ്മരണസമ്മേളനത്തിന് തെരഞ്ഞെടുത്ത എംഎൻവിജി അടിയോടി ഹാൾ നിറഞ്ഞ സദസ്സായിരുന്നു. മനമോഹൻ എന്ന സംഘാടകന്റെ മികവിന്റെയും സൗഹൃദത്തിന്റെയും ഒളിമങ്ങാത്ത ഒട്ടേറെ വശങ്ങൾ അനുസ്മരണപ്രസംഗങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടു.
എന്തുകൊണ്ടാണ് മനമോഹൻ ഏറെമികച്ച സംഘാടകനാകുന്നത്? അതുവെറും സംഘടനാപാടവം മാത്രമല്ല. ഏത് മേഖലയിലാണോ ചുമതലയേറ്റെടുക്കുന്നത് അതു സംബന്ധിച്ച് ആഴത്തിൽ പഠിക്കാനുള്ള കഴിവാണ്. ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ് ടി. കെ. മീരാബായി അദ്ധ്യക്ഷതവഹിച്ചുകൊണ്ട് പരിഷത്തിൽ മനമോഹൻ സംഘാടനച്ചുമതല ഏറ്റെടുത്തു വിജയിപ്പിച്ച ഒരുനിരപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു. അവയൊക്കെ വിജയിപ്പിക്കാനായത് അവയോരോന്നും ആഴത്തിൽ ഉൾക്കൊണ്ടതുകൊണ്ടാണ്.
സ്റ്റാറ്റിസ്റ്റിക്സ് പഠനമോ സർവ്വേ പ്രവർത്തനമോ ആയി ഒരു ബന്ധവുമില്ലാതിരുന്ന മനമോഹൻ എങ്ങനെയാണ് പഠിച്ച് വിദഗ്ദ്ധരെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് വാഴയൂർ സർവ്വേയ്ക്കു നേതൃത്വം നൽകിയതെന്ന് ഡോ. ബി. ഇക്ബാൽ സരസമായി വിശദീകരിച്ചു. ജനകീയാസൂത്രണകാലത്ത് കേരളത്തിന്റെ ഏതു ഭാഗത്തുനിന്ന് ആരു വിളിച്ചു ചോദിച്ചാലും ഉത്തരം പറഞ്ഞുകൊടുക്കുന്ന ഏകാംഗ കാൾ സെന്റർ ആയിരുന്നു മനമോഹൻ. എഴുത്തുകാരനോ പ്രഭാഷകനോ ആകണമെന്നില്ല; പക്ഷേ, വിഷയം സംബന്ധിച്ച് ഏതൊരു സംഘാടകനും ആഴത്തിലുള്ള അറിവുണ്ടായിരിക്കണമെന്ന് മനമോഹൻ തെളിയിച്ചു.
എല്ലാ കാര്യങ്ങളും നേരിട്ട് സ്വയം ചെയ്തുതീർക്കുന്ന ആളല്ല നല്ല സംഘാടകൻ. കൃത്യമായി പ്രവൃത്തിവിഭജനം കൊണ്ടുവരികയും എല്ലാവർക്കും പ്രവർത്തനമേഖലകൾ നിശ്ചയിച്ചുകൊടുക്കുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ആളാണ് സംഘാടകൻ. മനമോഹന്റെ ഈ കഴിവ് ഏറ്റവും പ്രകടമായത് ജനകീയാസൂത്രണകാലത്താണ്.
കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നതിനു പ്രവൃത്തിവിഭജനം സഹായിക്കും. പക്ഷേ, കുറുക്കുവഴികൾ തേടാൻ പാടില്ല. ചട്ടങ്ങൾ പാലിക്കണം. ഇതിലുള്ള കൃത്യനിഷ്ഠയുടെ ഒരനുഭവം എസ്. എം. വിജയാനന്ദ് വിവരിക്കുകയുണ്ടായി. ജനകീയാസൂത്രണകാലത്ത് പരിശീലനങ്ങൾക്കും അച്ചടിക്കും മറ്റുമായി വലിയൊരു തുക ചെലവാക്കിയിരുന്നു. ഓരോ ചെലവും കൃത്യമായി ഡോക്യുമെന്റ് ചെയ്ത് അതതുസമയം സൂക്ഷിച്ചിരുന്നു. ഭരണം മാറിയപ്പോൾ ചില കുബുദ്ധികൾ അവ എടുത്തുമാറ്റി. സിഎജിയുടെ നിശിതമായ ഓഡിറ്റ് കമന്റുകളുമുണ്ടായി.
ചട്ടങ്ങളും നിയമങ്ങളും പാലിച്ചേതീരൂ. പക്ഷേ, ആവശ്യക്കാർക്കു സഹാനുഭൂതിയോടെ ചെവികൊടുക്കാൻ തയ്യാറാകണം. എന്റെ മന്ത്രിയോഫീസിൽനിന്നു മുഖംവീർപ്പിച്ചോ പിണങ്ങിയോ ചുരുക്കം ചിലർക്കേ പോകേണ്ടിവന്നിട്ടുള്ളൂ. ഇതിന്റെയൊരു ഓർമ്മക്കഥ പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ വിവരിച്ചു. പ്രൊഫ. എം. ഗംഗാധരന് ഒരു വലിയ ആവശ്യം. ഒരിക്കലും ചെയ്തുകൊടുക്കാൻ കഴിയാത്ത കാര്യമാണ്. മിനി വിളിച്ചു പറഞ്ഞതുപ്രകാരം ഓഫീസിൽ വന്ന് അദ്ദേഹം മനമോഹനെ കണ്ടു. അരമണിക്കൂറെടുത്ത് പറയാനുള്ളതു മുഴുവൻ കേട്ടു. എന്തുകൊണ്ട് ചെയ്യാൻ പ്രയാസമാണെന്നു വിശദീകരിച്ചു ബോധ്യപ്പെടുത്തി. എങ്കിലും ചെയ്യാൻ കഴിയുന്നത് ചെയ്യാമെന്ന് ഉറപ്പുനൽകി. തിരിച്ച് യൂണിവേഴ്സിറ്റിയിൽചെന്ന ഗംഗാധരൻ പറഞ്ഞത് “നടന്നില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് തൃപ്തിയായി.” ഇതായിരുന്നു മനമോഹൻ.
ഒരാവശ്യത്തിനു മനമോഹനുമായി ബന്ധപ്പെടുന്ന ഒരാൾ എന്നുമൊരു സുഹൃത്തായി തുടരും. അവരെക്കുറിച്ചു കൃത്യമായി ഓർമ്മിക്കുകയും ചെയ്യും. ജനകീയാസൂത്രണജനകീയചരിത്ര ഡയറക്ടറിയിൽ ഏറ്റവും കൂടുതൽ പ്രവർത്തകരെക്കുറിച്ചു വിവരങ്ങൾ തന്നതു മനമോഹൻ ആയിരുന്നു.
ടി. രാധാമണി, ആർ. പാർവ്വതി ദേവി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കെജിഒഎ സെക്രട്ടറി ശരത് ലാൽ, എൻജിഒ യൂണിയൻ സെക്രട്ടറി പി. സുരേഷ്, മനമോഹന്റെ സഹോദരൻ ഡോ. ഉദയകുമാർ എന്നിവർ സംസാരിച്ചു. കോസ്റ്റ്ഫോർഡ് ചെയർമാൻ ഡോ. കെ. പി. കണ്ണന്റെ സന്ദേശം വായിച്ചു. പരിഷത്ത് സംസ്ഥാനസെക്രട്ടറി വി. കെ. നന്ദനൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജി. ഷിംജി നന്ദിയും പറഞ്ഞു.