ഡോ. ജോയി ഇളമൺ
ലഘു ജീവചരിത്രം (Biography)
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, ഡോ. ജോയി ഇളമണിന് ഒരു ട്രാജിക് ഹീറോയുടെ ഭാവമുണ്ടെന്ന്. പബ്ലിക് ഹെൽത്തിൽ പോസ്റ്റ് ഗ്രാജുവേഷനുള്ള ഒരു ഡോക്ടർ. പഠിച്ച പണിയുമായി ബന്ധമുണ്ടെങ്കിലും ആരോഗ്യവിദഗ്ദ്ധന്റെ പ്രൊഫഷനായിരുന്നു ജോയിയുടേതെന്നു പറയാനാവില്ല. അതും നിയോഗംപോലെ വന്നുചേർന്നവ.
ബിരുദവും നേടി ദില്ലിക്കു പോകാൻ തയ്യാറെടുത്തുകൊണ്ടിരുന്ന ഡോ. ജോയിയെ എറണാകുളം സാക്ഷരതയിലേക്കു പറഞ്ഞുവിട്ടതിന്റെ ഉത്തരവാദി ഞാനാണ്. അവിടെ ‘അക്ഷരത്തിൽനിന്നു ആരോഗ്യത്തിലേക്ക്’ എന്ന ക്യാമ്പയിന്റെ ചുമതല ഡോ. ജോയി ഇളമണായിരുന്നു.
തുടർന്ന് 5 വർഷം പ്ലാന്റേഷൻ ഹോസ്പിറ്റൽ ഡോക്ടറായി ജോലി ചെയ്തു. മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ മികച്ച ജോലിയും ശമ്പളവും ഉറപ്പുണ്ടായിരുന്നു. പക്ഷെ, ജോയിക്ക് തന്റെ ജീവിതം അവിടെ തളയ്ക്കാൻ കഴിയില്ലായിരുന്നു.
അപ്പോഴേയ്ക്കും ജനകീയാസൂത്രണമായി. ഉദ്ഘാടനത്തോടൊപ്പം പരിശീലനങ്ങളും ആരംഭിക്കുകയായി. മനമോഹനും കൂട്ടരും പിഎൽഡിപി ചുമതലയൊഴിഞ്ഞു. ജനകീയാസൂത്രണസെല്ലിൽ ചേരാൻ പിന്നെയും ഒരു മാസമെങ്കിലും എടുക്കും. അങ്ങനെയാണു ഡോ. ജോയിയെ വിളിക്കാൻ തീരുമാനിച്ചത്. നെല്ലിയാംപതി എസ്റ്റേറ്റ് ആശുപത്രിയിൽ ജോലി ചെയ്ത ഡോ. ജോയിയെ ഓഗസ്റ്റ് ആദ്യവാരം ഒരു ദിവസം രാത്രിയിൽ ഫോൺ ചെയ്യുന്നു. “തനിക്കൊരു സുപ്രധാന ചുമതലയുണ്ട്. തിരുവനന്തപുരത്തു ജനകീയാസൂത്രണസെല്ലിൽ ജോയിൻ ചെയ്യണം.” “അപ്പോൾ ജോലിയോ?” “അതു രാജിവച്ചേയ്ക്ക്. ഒരു വർഷം കഴിഞ്ഞ് നമുക്ക് പുതിയതൊന്നു കണ്ടുപിടിക്കാം.”
രണ്ടുദിവസം കഴിഞ്ഞപ്പോൾ ഡോ. ജോയി പ്ലാനിങ് ബോർഡിൽ ഡ്യൂട്ടിക്കു ഹാജരായി. ജഗജീവനും ജോയിയും കൂടിയാണ് ഒന്നാംഘട്ടപരിശീലനത്തിന്റെ തയ്യാറെടുപ്പുകൾക്കു നേതൃത്വം നല്കിയത്. ഉദ്ഘാടനത്തിനു മുമ്പുതന്നെ ജഗജീവൻ കോഴിക്കോടിനുപോയി. പ്രൊഫ. പി. കെ. രവീന്ദ്രൻ കിലയിൽ. ഡോ. ജോയി ഉദ്ഘാടനത്തിനു വന്നില്ല എന്നാണെന്റെ ഓർമ്മ. തിരുവനന്തപുരം പരിശീലനത്തിന്റെ ചുമതലയിൽ ആയിരുന്നു.
ജോയി കാര്യങ്ങൾ പെട്ടെന്നു പഠിക്കും. അക്കാദമിക് ചിട്ടയുണ്ട്. അതോടൊപ്പം എസ്എഫ്ഐയിൽ പയറ്റിത്തെളിഞ്ഞ സംഘടനാപാടവവുമുണ്ട്. വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ പ്രത്യേക കഴിവും. പരിഷത്തും സാക്ഷരതാപ്രവർത്തനവും പകർന്നു നല്കിയ അനൗപചരാകപെരുമാറ്റവും. പ്രകോപിതനാവില്ല. അനുനയത്തിൽ കാര്യങ്ങൾ നടത്തും.
പ്രൊഫ. ഗുലാത്തിക്ക് വളരെ ഇഷ്ടമായിരുന്നു. മൂന്നാം വർഷത്തിൽ ഗുലാത്തി രോഗബാധിതനായി ശ്രീചിത്രയിൽ ആയപ്പോൾ പകൽ സെല്ലില്ലും രാത്രി ആശുപത്രിയിലും ആയി ഡോ. ജോയിയുടെ ഡ്യൂട്ടി. ശ്രീചിത്രയിലെ അച്യുതമേനോൻ സെന്ററിൽ പഠിക്കാൻ ലീവെടുത്തപ്പോഴും സെല്ലിലെ ചുമതലകൾ കുറച്ചിരുന്നില്ല.
പഠിത്തം തീർന്നപ്പോൾ ഡോ. ജോയിയെ പുതിയൊരു ലാവണത്തിലേക്കു മാറ്റി. ക്യാപ്ഡെക്കിന്റെ ഡയറക്റ്ററായി നിയമിച്ചു. സ്വിസ് സർക്കാരിന്റെ സഹായത്തോടെയുള്ള ഒരു കപ്പാസിറ്റി ബിൽഡിങ് പ്രൊജക്ടായിരുന്നു. സ്വിറ്റ്സർലൻഡിലെ പ്രാദേശികസർക്കാരുകളുടെ സ്വാതന്ത്ര്യം വളരെ പ്രസിദ്ധമായിരുന്നു. പ്രൊഫ. ഗുലാത്തിക്ക് അവരുടെ സമ്പ്രദായത്തോടു വളരെ മതിപ്പും. അങ്ങനെയാണ് അവർ കേരളത്തിലെ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താൻ മുന്നോട്ടു വന്നപ്പോൾ ഗുലാത്തി സമ്മതം മൂളിയത്. ജനകീയാസൂത്രണത്തോടുള്ള ബഹുമാനംമൂലം സ്വിസുകാർ ഈ പണം പരിശീലനത്തിനു ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നല്ലാതെ മറ്റു നിബന്ധനകളൊന്നം വച്ചിരുന്നുമില്ല.
സെൻ കമ്മിറ്റി റിപ്പോർട്ടിൽ പരിശീലനങ്ങൾ കില വഴി വ്യവസ്ഥാപിതമാക്കണമെന്നു നിർദ്ദേശിച്ചിരുന്നു. അതിനു ഞങ്ങൾക്കും പൂർണ്ണസമ്മതം ആയിരുന്നു. പക്ഷെ, അന്നത്തെ കിലയ്ക്ക് പതിനായിരക്കണക്കിന് ആളുകളെ വർഷത്തിൽ പലവട്ടം പരിശീലിപ്പിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. ക്യാപ്ഡെക്കിന്റെ പ്രഥമലക്ഷ്യം ഇതിനുള്ള സൗകര്യങ്ങളും തയ്യാറെടുപ്പും കിലയിൽ സൃഷ്ടിക്കുക എന്നതിയാരുന്നു. തുടർച്ച ഉറപ്പുവരുത്താൻ ക്യാപ്ഡെക്കിന്റെ ഉത്തരവാദിത്തം ജനകീയാസൂത്രണപരിശീലനത്തിൽ തഴക്കമുള്ളവരെ ഏല്പിക്കേണ്ടത് പ്രധാനമായിരുന്നു. അങ്ങനെയാണ് ഡോ. ജോയി, രമാകാന്തൻ, നിർമ്മല എന്നിവരെ ഇതിനായി നിയോഗിച്ചത്. ഇവരും പ്ലാനിങ് ബോർഡിൽനിന്നുതന്നെയാണ് തുടർന്നും പ്രവർത്തിച്ചുകൊണ്ടിരുന്നത്.
അധികാരവികേന്ദ്രീകരണത്തെ മുന്നോട്ടു നയിക്കാൻ അനിവാര്യമായ പ്രാദേശികസദ്ഭരണപ്രക്രിയ, സുതാര്യത - കാര്യക്ഷമത, വിഭവാധിഷ്ഠിതാസൂത്രണം, ലിംഗതുല്യത തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ പഠനങ്ങൾ, പ്രവർത്തനമാർഗ്ഗരേഖകൾ, പരിശീലനമാർഗ്ഗരേഖകൾ തുടങ്ങി വിലപ്പെട്ട സംഭാവനകൾ നല്കാൻ ഡോ. ജോയിക്കും ക്യാപ്ഡെക്കിനും കഴിഞ്ഞു. അത് കിലയുടെ മുന്നോട്ടുള്ള പരിശീലനത്തിന്റെ അടിസ്ഥാനവിഭവങ്ങളായി.
കിലയുടെ ഇന്നത്തെ അന്തർദേശീയ അംഗീകാരത്തിനു നിർണ്ണായകപങ്ക് ക്യാപ്ഡെക്കിനും ഡോ. ജോയിക്കുമുണ്ട് എന്നാണ് എന്റെ പക്ഷം. ജനകീയാസൂത്രണം അവസാനിക്കും മുമ്പുതന്നെ അധികാരവികേന്ദ്രീകരണപരിശീലനങ്ങൾ നല്ലൊരുപങ്ക് കിലയിലേക്കു മാറ്റപ്പെട്ടിരുന്നു. സെല്ലിൽനിന്നു തന്നെയാണ് തയ്യാറെടുപ്പുകൾ എല്ലാം നടത്തിയിരുന്നതെങ്കിലും കിലയുടെ പേരിലായി. ഡോ. മൈക്കിൾ തരകൻ 1999-ൽ കില ഡയറക്റ്ററായി സ്ഥാനമേറ്റെടുത്തത് ഈയൊരു പരിവർത്തനം സുഗമമാക്കി. സമാനതകളില്ലാത്ത ജനകീയാസൂത്രണപരിശീലനത്തിന്റെ പൈതൃകം കിലയ്ക്കും ലഭിച്ചു. കിലയിലെ പരിശീലനസൗകര്യങ്ങളിലും ഫാക്കൽറ്റിയിലും വലിയ വിപുലീകരണം ഉണ്ടായി.
ഡോ. ജോയി ക്യാപ്ഡെക്കിന്റെ ചുമതലയേൽക്കുന്നതിനു പാർട്ടി[സിപഐ(എം)]യുടെ അനുമതി വാങ്ങിയിരുന്നു. പിന്നീട് ജനകീയാസൂത്രണവിവാദകാലത്ത് വിദേശഫണ്ടിന്റെ പേരിൽ ക്യാപ്ഡെക്കും വിവാദമായി. സർക്കാർ മാറിയശേഷം ക്യാപ്ഡക്ക് ഡയറക്റ്റർ സ്ഥാനത്തു തുടരുന്നതിനു പാർട്ടി അനുമതി വാങ്ങിയില്ല എന്നതായിരുന്നു ആരോപണം. ഇതിന്റെ പേരിൽ പാർട്ടിയിൽനിന്നു നടപടിയെടുത്തു. ഒരക്ഷരം എതിർത്തുപറഞ്ഞില്ല. തന്റെ പ്രവർത്തനമണ്ഡലം ദില്ലിയിലേക്കു മാറ്റി.
യു. എൻ. ഡി. പി. യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ശാക്തീകരണ ഇടപെടലുകൾ തുടങ്ങിയവയിലായി ജോയിയുടെ തുടർന്നുള്ള ദീർഘകാല പ്രവർത്തനം. പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് ആധികാരികമായി പറയാൻ പറ്റുന്നേ ദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധനായി ജോയി മാറി.
2017-ൽ കില ഡയറക്റ്ററായി കേരളത്തിലേക്കു തിരിച്ചുവന്നു. കിലയുടെ പരിശീലനരീതി, ഉള്ളടക്കരൂപവത്ക്കരണം തുടങ്ങിയവയിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പ്രളയകാലഘട്ടത്തിലും കോവിഡ് പ്രതിസന്ധിയിലും പരിശീലനത്തിനു പുതിയ രീതിസമ്പ്രദായം ആ വിഷ്ക്കരിക്കാൻ കിലയ്ക്കു കഴിഞ്ഞു. പ്രളയത്ത തുടർന്ന് പുനരധിവാസപ്രവർത്തനങ്ങൾക്കും പുനർനിർമ്മാണപ്രവർത്തനങ്ങൾക്കും തദ്ദേശഭരണസ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള പ്രത്യേക പരിശീലനം സംഘടിപ്പിച്ചതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും ശ്രദ്ധേയമായിരുന്നു. മാത്രമല്ല കോവിഡ് രോഗപ്രതിരോധപ്രവർത്തനങ്ങൾക്കു തദ്ദേശഭരണസ്ഥാപനങ്ങളെ സജ്ജമാക്കാനും 2020-ൽ പുതിയ ഭരണസമിതികൾ നിലവിൽവന്നപ്പോഴും ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് പരിശീലനം എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പരിശീലനം നല്കുമ്പോൾ ഇന്ററാക്റ്റീവാക്കിയതിനൊപ്പം ഓരോ തദേശഭരണസ്ഥാപനത്തിലേക്കും ഫെസിലിറ്റേറ്റേഴ്സിനെ നിയോഗിച്ച് പരിശീലനത്തിന്റെ സജീവതയും പരിശീലനാർത്ഥികളിൽ നേരിട്ടുള്ള ജൈവബന്ധവും ഉണ്ടാക്കാനും നടത്തിയ ശ്രമം മാതൃകാപരം.
ഈ പ്രതിസന്ധിഘട്ടത്തിൽ പരിശീലനഗുണമേന്മ ഉറപ്പാക്കിയും ക്യാമ്പയിൻ സ്വഭാവത്തോടെയും സമയബന്ധിതമായി കേരളത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും കിലയുടെ പരിശീലനം നല്കാൻ ജോയിക്ക് കഴിഞ്ഞതും അദ്ദേഹം ഇതിനകം നേടിയ അനുഭവത്തിൽനിന്നാണ്. മാത്രമല്ല ജോയി നല്ലൊരു പരിശീലകനുമാണ്.
ഇന്ന് കില അന്തർദേശീയമായിത്തന്നെ അധികാരവികേന്ദ്രീകരണപരിശീലനകേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ഥാപനംതന്നെ പ്രാദേശികസർക്കാരുകളുടേതാണ്. അധികാരവികേന്ദ്രീകരണപ്രക്രിയയുമായി പ്രായോഗികമായി ഇത്തരമൊരു ജൈവബന്ധം മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവില്ല. ഗ്രാമവികസനവകുപ്പിന്റെ പരിശീലനകേന്ദ്രങ്ങളുംകൂടി കിലയുമായി സംയോജിപ്പിച്ചതോടെ വലുപ്പത്തിലും കില ഇന്ത്യയിൽ ഒന്നാമതായിട്ടുണ്ട്.
ഇന്നു കേരളത്തിന്റെ അധികാരവികേന്ദ്രീകരണത്തെ മുന്നോട്ടു നയിക്കുന്നതിൽ ജനകീയാസൂത്രണകാലത്തെ സെല്ലിന്റെ ധർമ്മം കിലയാണു നിർവ്വഹിക്കുന്നത്. അക്കാലത്തെ സെല്ലിന്റെ ചുമതലക്കാരൻതന്നെ ഇന്ന് 25-ാം വാർഷികവേളയിൽ കിലയുടെ ഡയറക്റ്ററായി ഇരിക്കുന്നത് ഈ തുടർച്ചയ്ക്ക് അടിവരയിടുന്നു.