ഡോ. ടി. എൻ. സീമ
ലഘു ജീവചരിത്രം (Biography)
ഡോ. ടി. എൻ. സീമയെക്കുറിച്ച് പ്രത്യേക മുഖവുര ആവശ്യമില്ല: ജനകീയാസൂത്രണത്തിലെ നേതൃനിര പ്രവർത്തകരിൽ ഒരാൾ, മഹിളാ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ്, രാജ്യസഭാംഗം, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ, ഇപ്പോൾ നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ.
സ്ത്രീശാക്തീകരണം ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ജനകീയാസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലെ താഴ്ന്ന സ്ത്രീപങ്കാളിത്തവും വനിതാഘടകപദ്ധതിയുടെ ദൗർബല്യങ്ങളും അസ്വസ്ഥത സൃഷ്ടിച്ചു. വനിതാജനപ്രതിനിധികളെ ശാക്തീകരിക്കലാണ് ഇതിനൊരു പ്രതിവിധിയായി കണ്ടെത്തിയത്. വനിതാജനപ്രതിനിധികൾ കൂടുതൽ വിദ്യാസമ്പന്നരും പ്രായംകുറഞ്ഞവരും ആയിരുന്നു; പൊതുരംഗത്തു നവാഗതരും. അതുകൊണ്ട് ഭരണശീലങ്ങളിൽ ഡീസ്കൂളിങ് വേണ്ടിയിരുന്നില്ല. വനിതാജനപ്രതിനിധികളെ മുൻനീർത്തി വനിതാഘടകപദ്ധതി മെച്ചപ്പെടുത്താൻ ഒരു കർമ്മപരിപാടി ഉരുത്തിരിഞ്ഞു.
ഇതിനു തുടക്കം എല്ലാജില്ലയിലെയും ഏകദിന വനിതാജനപ്രതിനിധികൺവെൻഷൻ ആയിരുന്നു. സുഭദ്രാ മാധവൻ എന്ന ജനപ്രതിനിധിയുടെ ജനകീയാസൂത്രണാനുഭവം വിവരിക്കുന്ന നാടകത്തിൽ തുടങ്ങുന്ന കൺവെൻഷൻ, അനുഭവം പങ്കുവയ്ക്കലിന്റെയും ഭാവിപ്രവർത്തനങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയുടെയും വേദിയായി മാറി. ടി. എൻ. സീമയാണ് രണ്ടാഴ്ച നീണ്ട ഈ പര്യടനത്തിനു നേതൃത്വം നല്കിയത്.
പിന്നീടങ്ങോട്ട് വനിതാജനപ്രതിനിധികളെ കേന്ദ്രീകരിച്ചുള്ള പരിശീലനങ്ങളുടെ പരമ്പരയായിരുന്നു. രണ്ടാം വാർഷികപദ്ധതി തയ്യാറാക്കാൻ കർമ്മസമിതിയംഗങ്ങൾക്കുള്ള പരിശീലനം, പിന്നീട് വനിതാജനപ്രതിനിധികൾക്കുള്ള അഞ്ചുദിനപരിശീലനം, സ്ത്രീപദവിപഠനപരിശീലനം, അയൽക്കൂട്ടസമ്മേളനം തുടങ്ങിയവ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇവയുടെ തുടർച്ച ജില്ലയിലും താഴേത്തട്ടുകളിലും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ഏകോപനം ടി. എൻ. സീമയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.
അക്കാദമിക് പഠനത്തിനുള്ള പരിജ്ഞാനവും നല്ല മലയാളത്തിൽ എഴുതാനുള്ള കഴിവും ആയിരുന്നു സീമയുടെ മികവ്. അതുകൊണ്ട് പരിശീലത്തിനാവശ്യമായ നോട്ടുകൾ, പുസ്തകങ്ങൾ, പരിശീലനസഹായികൾ എന്നിവ എഴുതിത്തയാറാക്കുന്നതിൽ പ്രധാനപങ്ക് സീമ വഹിക്കുകയുണ്ടായി. സെല്ലിൽ പ്രവർത്തിച്ചവരിൽ ഇത്രയും വേഗത്തിൽ എഴുതാനുള്ള കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല.
അതോടൊപ്പം മികച്ച സംഘാടകയുമായിരുന്നു. കേരളത്തിൽ വനിതാരംഗത്തു പ്രവർത്തിക്കുന്നവരിൽനിന്ന് ഒരു സംഘം വനിതാ റിസോഴ്സ് പേഴ്സൺമാർക്കു രൂപം നല്കി. കോളെജുവിദ്യാഭ്യാസം കഴിഞ്ഞു പുറത്തേക്കു വന്ന ഒരുസംഘം യുവതികളെ ജനകീയാസൂത്രണത്തിന്റെ പ്രവർത്തകരായി ജനകീയാസൂത്രണസെല്ലിലേക്കു സീമ കൂട്ടി. ഇവരുടെ 250-ഓളം വരുന്ന വലിയൊരു സംഘമായിരുന്നു വനിതാപരിശീലനങ്ങളുടെ ചാലകശക്തി.
2000-ത്തിലെ തദേശതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, പരിശീലനം ലഭിച്ച നല്ലൊരുപങ്ക് വനിതാജനപ്രതിനിധികൾ പഞ്ചായത്ത് ഭരണസംവിധാനത്തിൽനിന്നു മാറി പുതിയ നിര വന്നു. ജനകീയാസൂത്രണപ്രസ്ഥാനത്തിന് ഒപ്പം വളർന്നുവന്ന പഴയ ജനപ്രതിനിധികളുടെ കഴിവും അറിവും ഉപയോഗിക്കണമെന്ന ആശയം ഉദയം ചെയ്തു. അങ്ങനെ മുൻ വനിതാജനപ്രതിനിധികളുടെ പ്രത്യേക സംഗമങ്ങൾ നടത്തുകയും മാനവീയം സ്ത്രീപദവിപഠനപരിപാടിയിൽ കണ്ണി ചേർക്കുകയും ചെയ്തു. ഇതിനെല്ലാമായി രാത്രി-പകൽവ്യത്യാസമില്ലാതെ സംസ്ഥാനത്താകെ സഞ്ചരിച്ചു പരിശീലനത്തിനും ഇവയ്ക്ക് ആവശ്യമായ പരിശീലനസംഘാടനത്തിനും നേതൃത്വം നല്കിയത് സീമയായിരുന്നു.
മലയാള സാഹിത്യത്തിലായിരുന്നു കേരള സർവ്വകലാശാലയിൽനിന്നു ഡോക്ടറേറ്റ്. നിരൂപണം മാത്രമല്ല, കവിതയും സീമയ്ക്കു വഴങ്ങും. മഹാരാജാസിൽ പഠിക്കുമ്പോഴാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. പഠനം കഴിഞ്ഞപ്പോൾ മഹിളാ അസോസിയേഷൻ പ്രവർത്തകയായി.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തനവും സെല്ലിലെ ജോലിയുംകൂടി ചേരുമ്പോൾ കുടുംബത്തിനു സമയം നീക്കിവയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽപ്പോലും ജനകീയാസൂത്രണപ്രവർത്തനത്തിനു സമയം കുറയ്ക്കാതെ കൂടുതൽ ഭാരം ഏറ്റെടുക്കുകയാണു ചെയ്തത്. സീമയുടെ മകൾ അമ്മു സെല്ലിന്റെ മേശയ്ക്കരികിൽ അമ്മയെ കാത്തു നിശബ്ദയായിരിക്കുന്നത് ഞങ്ങളുടെ മനസ്സിൽനിന്നു മായാത്ത ചിത്രമാണ്.
ജനകീയാസൂത്രണത്തിലെ സ്ത്രീശാക്തീകരണാനുഭവത്തെക്കുറിച്ചു സീമയും വനിത മുഖർജിയും ചേർന്ന് അന്തർദേശീയകോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. പിന്നീട് കെആർപിഎൽഎൽഡിയുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ അങ്കണവാടികളെക്കുറിച്ചും ഒരു പഠനം പൂർത്തീകരിക്കുകയുണ്ടായി. വനിതാപരിശീലനത്തിന് ഒരു മാതൃകാമാനുവലും തയ്യാറാക്കി.
കുടുംബശ്രീയുടെ തുടക്കത്തിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ പഞ്ചായത്തുകളിൽ അയൽക്കൂട്ടരൂപവത്ക്കരണത്തിനായി ഓടിനടന്നു പ്രവർത്തിച്ചതുകൊണ്ടുതന്നെ, കുടുംബശ്രീ സംവിധാനത്തിന്റെ സൂക്ഷ്മതലംമുതൽ സ്ഥൂലതലംവരെ എങ്ങനെ രൂപപ്പെടണമെന്ന് വ്യക്തമായ ധാരണ വികസിപ്പിച്ചതിലും സീമയുടെ സംഭാവന വലുതാണ്. തുടർന്ന് 2006-ൽ കുടുംബശ്രീയുടെ ഗവേണിങ് ബോഡി അംഗമായി. ആ വേളയിലാണ് കുടുംബശ്രീയ്ക്കു ബൈലോ, സംഘടനയുടെ ജനാധിപത്യവൽക്കരണം തുടങ്ങി സമഗ്രമാറ്റങ്ങൾ ഉണ്ടായത്.
ഈ വികസനരാഷ്ട്രീയപ്രവർത്തനാനുഭവം രാജ്യസഭാംഗമെന്ന നിലയിൽ സീമയ്ക്കു വളരെ സഹായകരമായി. ലിംഗതുല്യതയ്ക്കും ദാരിദ്യനിർമ്മാർജ്ജനത്തിനും വേണ്ടിയുള്ള നയരൂപവത്ക്കരണത്തിൽ പങ്കാളിയായി. മൈക്രോ ഫിനാൻസ് ബില്ലിലെ അപകടം പൊതുചർച്ചയിലും സംവാദത്തിലും കൊണ്ടുവരുന്നതിലും നന്നായി ഇടപെട്ടു. എംപി ഫണ്ടിന്റെ വിനിയോഗത്തിലും ഏറ്റവും മുന്നിലായിരുന്നു. പാർലമെന്റ് MPLADS സ്ഥിരം സമിതി അംഗമായിരുന്നു. മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡും ലഭിച്ചിട്ടുണ്ട്. പാർലമെന്റ് മെമ്പറെന്ന നിലയിൽ ചോദ്യോത്തരവേളയെ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. 642 ചോദ്യങ്ങളാണ് സീമയുടെ പേരിലുള്ളത്. അവയിൽ ഏറ്റവും പ്രസിദ്ധം ഐഎസ്ആർഒ - ആൻഡ്രിക്സ് 4 ജി സ്പെക്ട്രം കരാർ സംബന്ധിച്ച ചോദ്യമായിരുന്നു. കേന്ദ്രസർക്കാരിന് ഈ കരാർ റദ്ദാക്കേണ്ടി വന്നു. 2 ജി സ്പെക്ട്രം പോലൊരു തട്ടിപ്പിനു വഴിയൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ഹരിതകേരളം മിഷനെ ജനകീയപ്രസ്ഥാനമാക്കി മാറ്റാൻ നേതൃത്വം നല്കിയത് ഡോ. സീമയാണ്. ജനകീയാസൂത്രണകാലത്തെന്നപോലെ ഒരു യുവതലമുറപ്രവർത്തകരെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ചാലകശക്തിയാക്കിയതിലൂടെ മിഷൻപ്രവർത്തനങ്ങൾക്കു പുതിയൊരു ശൈലി സംഭാവന ചെയ്തു. ഇന്നിപ്പോൾ ഈ സ്വഭാവം നവകേരളകർമ്മപദ്ധതിക്കു നല്കാൻ ശ്രമിക്കുകയാണ്.