ഇ. ശിവരാമകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
സൗമ്യൻ, സംഘാടകൻ, കണിശക്കാരൻ ഇതൊക്കെയാണ് ഇ. ശിവരാമകൃഷ്ണൻ. അതുകൊണ്ടാണ് സാക്ഷരതായജ്ഞകാലത്ത് ശ്രീകാര്യം പ്രൊജക്റ്റ് ഓഫീസറായിരുന്ന ശിവരാമകൃഷ്ണനെ പിഎൽഡിപി പദ്ധതിയുടെ ഓഫീസിലെത്തിച്ചത്. സിഡിഎസിലെ എന്റെ ക്വാർട്ടേഴ്സായിരുന്നു ഓഫീസ്. മനമോഹനും ശിവരാമകൃഷ്ണനും ഓഫീസിൽ മുഴുവൻസമയ പ്രവർത്തകർ. പിന്നെ ഒട്ടനവധി സന്നദ്ധപ്രവർത്തകരും. അവിടെനിന്നു ജനകീയാസൂത്രണസെല്ലിലേക്കുള്ള ക്ഷണം സ്വാഭാവിമകമായിരുന്നു. അതിനുശേഷം ഞാൻ ധനമന്ത്രിയായിരുന്ന 10 വർഷവും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി എന്റെ സ്റ്റാഫിലുണ്ടായിരുന്നു. ഏതൊരു കാര്യവും വിശ്വസിച്ച് ഏല്പിക്കാം. പലപ്പോഴും സ്വന്തവും വ്യത്യസ്തവുമായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ, തീരുമാനമെടുത്തു കഴിഞ്ഞാൽ അതു ചിട്ടയായി ചെയ്തുതീർക്കും.
സമ്പൂർണ്ണസാക്ഷരതായജ്ഞത്തിനുശേഷം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മേഖലാസെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്നുള്ള സംസ്ഥാനബന്ദിൽ ട്രഷറി പ്രവർത്തനം സ്തംഭിപ്പിച്ചതിനു നേതൃത്വം നല്കിയതിന് സസ്പെൻഡ് ചെയ്യപ്പെടുന്നത്. സസ്പെൻഷൻകാലം കമ്പ്യൂട്ടറും റഷ്യൻഭാഷയും പഠിക്കാൻ ചെലവിട്ടു. സർവ്വീസ് സംഘടനാരംഗത്തും സജീവം. ബാലശാസ്ത്രകോൺഗ്രസിന്റെ സംഘാടകനായിരുന്നു. ഈ സന്ദർഭത്തിലാണ് പിഎൽഡിപിയിൽ ചേരുന്നത്.
ജനകീയാസൂത്രണത്തിൽ പൊതുവിൽ മനമോഹനോടൊപ്പം ഓഫീസ് പ്രവർത്തനങ്ങളുടെ ഏകോപനചുമതല ഉണ്ടായിരുന്നു. എന്നാലും ശിവരാമകൃഷ്ണൻ ഓർക്കപ്പെടുന്നത് പട്ടികജാതി-പട്ടികവർഗ്ഗവികസനപരിശീലനങ്ങളുടെ ചുമതലക്കാരനെന്ന നിലയിലാണ്. ഒന്നാംവർഷത്തെ പദ്ധതിനിർവ്വഹണഘട്ടത്തിൽ ഒരു കാര്യം വ്യക്തമായി. പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങളുടെ പോക്ക്. പട്ടികജാതി-പട്ടികവർഗ്ഗപ്രൊജക്ടുകൾ നല്ലൊരുപങ്ക് ഡിപ്പാർട്ട്മെന്റൽ പരിപാടികളുടെ തനിയാവർത്തനമായിരുന്നു. നിർവ്വഹണത്തിൽ വലിയ അമാന്തവും പ്രകടമായിരുന്നു.
ഈ പശ്ചാത്തലത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻകൂടി പങ്കെടുത്ത് മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളുടെയും എസ്സിപി–റ്റിഎസ്പി നിർവ്വഹണഉദ്യോഗസ്ഥർ, എസ്സി–എസ്റ്റി ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, പഞ്ചായത്തുപ്രസിഡന്റുമാർ എന്നിവരുടെ രണ്ടുദിവസത്തെ അവലോകനയോഗങ്ങൾ ഐഎംജിയിൽ നടത്താൻ തീരുമാനമെടുത്തു. ഒന്നരമാസക്കാലം നീണ്ടുനിന്ന പരിശീലനത്തിന്റെ ഏകോപനച്ചുമതല ഏതാണ്ടു പൂർണ്ണമായും ശിവരാമകൃഷ്ണനായിരുന്നു.
രണ്ടാം വാർഷികപദ്ധതി രൂപവത്ക്കരണവേളയിൽ പട്ടികജാതി-പട്ടികവർഗ്ഗ കർമ്മസമിതിയംഗങ്ങളുടെ പരിശീലനം തിരുവനന്തപുരത്തു നടത്താൻ തീരുമാനിച്ചു. ഇതിനായി പ്രത്യേകം ഒരു കൈപ്പുസ്തകം തയ്യാറാക്കി. ഇതുവരെ സംസ്ഥാനതലപരിശീലനത്തിൽ പങ്കെടുത്ത അനുഭവമില്ലാത്തവരായിരുന്നു പ്രതിനിധികളിൽ ഏറെയും.
പട്ടികജാതി-പട്ടികവർഗ്ഗപദ്ധതികളുടെ അടിസ്ഥാനദൗർബല്യം പദ്ധതിരൂപവത്ക്കരണത്തിലും നിർവ്വഹണത്തിലും സമുദായാംഗങ്ങളുടെ പങ്കാളിത്തത്തിലെ കുറവാണെന്നു തിരിച്ചറിഞ്ഞു. ഈ ദൗർബല്യം പരിഹരിക്കാൻ ഒരു പട്ടികജാതി യുവാവിനെ/യുവതിയെ ഏകോപനച്ചുമതലകൾക്കായി നിയോഗിക്കാൻ തീരുമാനിച്ചു. ഇതുപോലെ ഓരോ ഊരുകൂട്ടത്തിനും ഓരോരുത്തർ ചുമതലക്കാരായി ഉണ്ടായി. ഇവർക്കു ഡിപ്പാർട്ട്മെന്റിൽനിന്ന് ഓണറേറിയം നല്കാൻ തീരുമാനമായി. ഒട്ടേറെ ചർച്ചകൾക്കുശേഷം ഇവരെ പട്ടികജാതി-പട്ടികവർഗ്ഗ സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്ന സ്ഥാനപ്പേരും നല്കി. അഭ്യസ്തവിദ്യരായ (കുറഞ്ഞത് പത്താംതരം) ഈ 4000-ത്തോളം യുവതീയുവാക്കൾക്ക് തിരുവനന്തപുരത്ത് അഞ്ചുദിവസത്തെ ഇൻഡക്‌ഷൻ ട്രെയിനിങ് നല്കി. 500 പേരുടെ എട്ടു ബാച്ചുകൾ വേണ്ടിവന്നു എന്നാണ് ഓർമ്മ. ഇതിന്റെ നടത്തിപ്പുകാരൻ ശിവരാമകൃഷ്ണനായിരുന്നു.
ജനകീയാസൂത്രണസമീപനവും പ്രൊജക്റ്റ് ഉണ്ടാക്കുന്ന രീതികളും പഠിപ്പിക്കുക മാത്രമല്ല ഇവർക്ക് ആത്മവിശ്വാസം നല്കാനായി ഒട്ടേറെ പ്രവർത്തനങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. നിയമസഭ സന്ദർശനം, മന്ത്രിമാരുമായുള്ള ഇന്ററാക്‌ഷൻസ്, ഒരു ദിവസത്തെ കന്യാകുമാരി ടൂർ തുടങ്ങിയവയൊക്കെ കോഴ്സിന്റെ ഭാഗമായി. എല്ലാ പരിശീലനത്തിന്റെയും തുടക്കം ഞാനും കുഞ്ഞാമനും ചേർന്നായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ സമയം കിട്ടുമ്പോഴെല്ലാം കുട്ടികളോടൊപ്പം സംസാരിക്കാനും ചങ്ങാത്തംകൂടാനം എത്തുമായിരുന്നു.
ഈ ക്യാമ്പ് കഴിഞ്ഞശേഷം സോഷ്യൽ ആക്ടിവിസ്റ്റുകളിൽ പലരും ശിവരാമകൃഷ്ണനു കത്ത് എഴുതുമായിരുന്നു. അങ്ങനെയൊരു ഹൃദയബന്ധം പലരുമായി സ്ഥാപിച്ചിരുന്നു. ജോലികിട്ടി പിരിയുമ്പോൾ പ്ലാനിങ് ബോർഡിൽ വന്നു വിടപറയുന്നവരും ഉണ്ടായിരുന്നു. മന്ത്രിക്കും ഒട്ടേറെപേർ നേരിട്ട് എഴുതാറുണ്ടായിരുന്നു. അവയ്ക്കുള്ള മറുപടികൾ തയ്യാറാക്കിയിരുന്നതും ശിവരാമകൃഷ്ണൻ തന്നെയായിരുന്നു.
ശിവരാമകൃഷ്ണന്റെ സെല്ലിലെ മറ്റൊരു ചുമതല ഡോക്യുമെന്റേഷൻ ആയിരുന്നു. മാദ്ധ്യമങ്ങളിലെല്ലാം വരുന്ന ജനകീയാസൂത്രണവാർത്തകൾ പിആർഡിയിൽനിന്നു ശേഖരിച്ചു സഞ്ചയികകളാക്കി മാറ്റുന്നതു പ്രധാനപ്രവർത്തനമായിരുന്നു. വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കാനും പ്രദർശനങ്ങൾക്കും ഈ ഡോക്യുമെന്റുകൾ ലഭ്യമാക്കുന്നത് കമലട്ടീച്ചറും പ്രസന്നനും ശിവരാമകൃഷ്ണനും ചേർന്ന ടീമായിരുന്നു. ഇവയ്ക്കൊപ്പം സെല്ലിലെ എല്ലാ പ്രവർത്തനങ്ങളിലും മറ്റുള്ളവരോടൊപ്പം കൂട്ടുകൂടാൻ ശിവരാമകൃഷ്ണൻ സദാ സന്നദ്ധനായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്റെ സ്റ്റാഫ് അംഗമായി ഇരിക്കുമ്പോഴാണ് റിട്ടയർ ചെയ്തത്. അപ്പോൾ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു.