എസ്. എഡിസൺ
ലഘു ജീവചരിത്രം (Biography)
സംഘാടകരുടെ മാത്രം ഒരു സംഘമായിരുന്നില്ല ജനകീയാസൂത്രണസെൽ. ഒട്ടേറെ വിദഗ്ദ്ധരും മുഴുവൻ സമയം ഉണ്ടായിരുന്നു. ഇതിനു പുറമെ ആവശ്യാനുസരണം ഹ്രസ്വകാലത്തേയ്ക്കു ഡ്യൂട്ടി ലീവ് നല്കി വിദഗ്ദ്ധരെ കൂട്ടിച്ചേർത്തിരുന്നു. സെല്ലിലെ മുഴുവൻസമയവിദഗ്ദ്ധരിൽ ഒരാളായിരുന്നു. കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ആയിരുന്ന എഡിസൻ.
1987-91 കാലഘട്ടത്തിൽ ഭൗമപഠനകേന്ദ്ര(CESS)വും ലാൻഡ് യൂസ് ബോർഡും സംയുക്തമായി നടപ്പിലാക്കിയ പഞ്ചായത്ത് റിസോഴ്സ് മാപ്പിങ് പ്രോഗ്രാമിൽ ഔദ്യോഗികമായി നേതൃനിരയിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ ശാസ്ത്രവകുപ്പിന്റെ ഫണ്ടിങ്ങോടെ 25 പഞ്ചായത്തുകളുടെ റിസോഴ്സ് മാപ്പിങ്ങിലും കല്യാശേരി പഞ്ചായത്തിലെ വികസനറിപ്പോർട്ട് തയ്യാറാക്കുന്നതിലും ലാൻഡ് യൂസ് ബോർഡ് പ്രതിനിധിയായ എഡിസൻ ഉണ്ടായിരുന്നു. സിഡിഎസിൽ ഇഎംഎസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന വികസനറിപ്പോർട്ട് ചർച്ചയായിരുന്നു ഈ പ്രവർത്തനങ്ങളുടെ ഹൈലൈറ്റ്. ഇതൊക്കെയാണ് ജനകീയാസൂത്രണസെല്ലിലേക്ക് എഡിസനെ തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലം.
പ്രൊജക്ടുകൾ തയ്യാറാക്കുന്ന ഘട്ടത്തിലേക്കു ജനകീയാസൂത്രണകാമ്പയിൻ കടക്കുന്നതിനുമുമ്പ് ജനപ്രതിനിധികൾക്കും റിസോഴ്സ് പേഴ്സൺമാർക്കും വിവിധ വികസന-ക്ഷേമമേഖലകളിൽ അനുവർത്തിക്കേണ്ട സമീപനം സംബന്ധിച്ച കാഴ്ചപ്പാടു നല്കേണ്ടത് ആവശ്യമായി. എല്ലാവരും എല്ലാം പഠിക്കേണ്ടതില്ല. അഭിരുചി അനുസരിച്ച് ചില മേഖലകളിൽ ഓരോരുത്തരും പ്രാവീണ്യം നേടിയേപറ്റൂ. ഇതിനായി മേഖല തിരിച്ച് കൈപ്പുസ്തകങ്ങൾ ഇറക്കണമെന്നു തീരുമാനിച്ചു. മണ്ണ് - ജലസംരക്ഷണം - നീർത്തടാസൂത്രണം, കാർഷികമേഖല എന്നിവയിൽ കൈപ്പുസ്തകം തയ്യാറാക്കുന്ന ചുമതല സെല്ലിൽനിന്ന് എഡിസനായിരുന്നു.
എഡിസന്റെ സംഭാവന ഈയൊരു മേഖലയിൽ മാത്രമായി ഒതുങ്ങിയില്ല. കെജിഒഎ പ്രവർത്തകനായിരുന്നതിനാൽ പല വകുപ്പുകളിലെയും അർപ്പണബോധവും വദഗ്ദ്ധ്യവുമുള്ള ഉദ്യോഗസ്ഥരെ തിരിച്ചറിയാമായിരുന്നു. അവരെ ഈ പ്രക്രിയയുമായി കണ്ണിചേർക്കാൻ എഡിസൻ നല്ല പങ്കുവഹിച്ചു.
പ്രൊജക്റ്റ് തയ്യാറാക്കൽ ഘട്ടം എത്തിയപ്പോൾ, പ്രൊജക്ടുകളുടെ സാങ്കേതികത്വവും സങ്കീർണ്ണതകളും ലളിതമാക്കാനും ജനകീയമാക്കാനും മാതൃകാപ്രൊജക്ടുകളുടെ പുസ്തകങ്ങൾ മേഖല തിരിച്ചു തയ്യാറാക്കാൻ തീരുമാനിച്ചു. കാർഷികമേഖലയിലെ പ്രൊജക്ടുകൾ തയ്യാറാക്കുന്നതിലായിരുന്നു എഡിസന്റെ ചുമതല. ഒട്ടേറെ നല്ല കൃഷിയുദ്യോഗസ്ഥരെ ഈ കൈപ്പുസ്തകം തയ്യാറാക്കുന്നതിൽ പങ്കാളികളാക്കാൻ കഴിഞ്ഞു. ഇതിൽ പ്രമാണി കൃഷിവിജ്ഞാനവ്യാപനത്തിന്റെ തലതൊട്ടപ്പനും കൃഷിവകുപ്പ് മുൻഡയറക്റ്ററുമായിരുന്ന ആർ. ഹേലി സാർ ആയിരുന്നു. ഹേലിസാറിന്റെ സൗകര്യങ്ങൾ നോക്കുന്നതിനു പ്രത്യേക ചുമതലതന്നെ എഡിസനു നല്കിയിരുന്നു. അക്കാലത്തെ ഹേലിയെക്കുറിച്ച് എഡിസൻ ഓർക്കുന്ന ഒരു കൗതുകം അദ്ദേഹത്തിന്റെ ഉച്ചഭക്ഷണമായിരുന്നു. മീൻകറിക്കൊപ്പം തൈര് നിർബ്ബന്ധമായിരുന്നു.
മൊത്തം പ്രൊജക്ടുകളുടെ എണ്ണം ഒരുലക്ഷത്തിലേറെ വരും. ഇതു വായിച്ചു തിരുത്തി അംഗീകാരയോഗ്യമാക്കാൻ സന്നദ്ധസാങ്കേതികസമിതി(വിറ്റിസി)കൾ രൂപവത്ക്കരിക്കാൻ തീരുമാനിച്ചു. അങ്ങനെയുള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. പതിനായിരത്തിൽപ്പരം പേർ അപേക്ഷിച്ചു. ഇവയെല്ലാം വായിച്ചു നോക്കി, അയോഗ്യരെ നീക്കി ലിസ്റ്റ് ഉണ്ടാക്കാനുള്ള ടീമിൽ എഡിസനും ഉണ്ടായിരുന്നു.
ജില്ലാടിസ്ഥാനത്തിലെ വിറ്റിസി രൂപവത്ക്കരണം ക്ലേശകരമായിരുന്നു. തെരഞ്ഞെടുത്തവരെ ജില്ലാടിസ്ഥാനത്തിൽ വിളിച്ചുചേർക്കാനും അവർക്ക് ഓറിയന്റേഷൻ നല്കാനും ധാരണയായി. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഇതിനായുള്ള ചുമതല പ്രൊഫ. കെ. ശ്രീധരനും ടി. ഗംഗാധരനും എഡിസനുമായിരുന്നു.
വിദഗ്ദ്ധഗണത്തിലാണ് എഡിസനെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും സെല്ലിലെ സാധാരണ കാമ്പയിൻ സംഘാടന ചുമതകളിൽനിന്ന് ഒഴിവു നല്കിയിരുന്നില്ല. സംഘടനാപ്രവർത്തനപരിചയം ഉണ്ടായിരുന്നതുകൊണ്ട് പൊതുവായ ഏകോപനം, കാമ്പയിൻ സെല്ലിലെ ഡെസ്ക് വർക്കുകൾ, കൈപ്പുസ്തകങ്ങളുടെയും മാതൃകാപ്രൊജക്ടുകളുടെയും എഡിറ്റിങ്ങ്, പ്രൂഫ് റീഡിങ്ങ് എന്നിവയെല്ലാം എഡിസനു സന്തോഷകരമായ അനുഭവങ്ങൾ തന്നെയായിരുന്നു.
ജനകീയാസൂത്രണം ദേശീയശ്രദ്ധ നേടിയപ്പോൾ നിരവധി പണ്ഡിതർ നമ്മെ കാണാൻ എത്തിയിരുന്നു. പ്രശസ്ത ആരോഗ്യപ്രവർത്തകൻ ഡോ: എൻ. എച്ച്. ആന്തിയയെ തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ മേഖലയിലെ അമ്പൂരി ഗ്രാമപ്പഞ്ചായത്തിൽ അനുഗമിച്ചു. പശ്ചിമ ബംഗാൾ മുൻ ധനമന്ത്രിയും സാമ്പത്തികവിദഗ്ദ്ധനുമായ ഡോ. അശോക് മിത്ര പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്ത് സന്ദർശിച്ചപ്പോൾ എഡിസനും ഒപ്പമുണ്ടായിരുന്നു.