എം. എം. ശശിധരൻ
ലഘു ജീവചരിത്രം (Biography)
വെണ്ടയും വെള്ളരിയും മറ്റു പച്ചക്കറികളും നിറച്ച് തലച്ചുമടായും കാളവണ്ടിയിലും ഒളവണ്ണയിലെ കൃഷിക്കാർ കോഴിക്കോട് നഗരത്തിൽ പച്ചക്കറിവിൽപ്പനയ്ക്കു പോകുന്ന കാലമുണ്ടായിരുന്നു. പഴമക്കാരുടെ പ്രഭാതത്തിലെ പതിവുകാഴ്ച ആയിരുന്നു ഇതെന്നാണ് ജനകീയാസൂത്രണകാലത്ത് ഒളവണ്ണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന എം. എം. ശശിധരൻ പറയുന്നത്. എന്നാൽ നഗരത്തിന്റെ സാമീപ്യവും പുതിയ തലമുറയ്ക്കു കൃഷിയോടുള്ള വിരക്തിയും കാലക്രമേണ ഈ കാഴ്ച മറച്ചു. പച്ചക്കറിക്കൃഷി ചുരുക്കം ചിലരുടെ മാത്രം ഏർപ്പാടായി മാറി. സ്വന്തം ആവശ്യം കഴിഞ്ഞു ബാക്കിയുള്ള വിളവു വിറ്റു ജീവിച്ച സമൃദ്ധിയിൽനിന്ന് മറുനാടൻ പച്ചക്കറിയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു കൂപ്പുകുത്തി.
1995 ഒക്ടോബറിൽ നിലവിൽവന്ന ഭരണസമിതി ‘കാർഷികകൂട്ടായ്മയിലൂടെ പച്ചക്കറിക്കൃഷൃിപുനരാവിഷ്കരണം’ എന്ന ആശയം മുന്നോട്ടുവച്ചു. പക്ഷേ, ഇതിന് എവിടെനിന്നു പണം കണ്ടെത്തും? 5000-ത്തിലധികം രൂപ നേരിട്ടു ചെലവഴിക്കാൻ പഞ്ചായത്തിന് അധികാരമില്ല. കൂടുതൽ പണം ആവശ്യമാണ്. പച്ചക്കറിക്കൃഷിയിലൂടെ സ്വയംപര്യാപ്തി എന്ന മുദ്രാവാക്യ അംഗീകരിച്ചു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി 20,000 രൂപവരെ ചെലവഴിക്കാനുള്ള പ്രത്യേക അനുമതി സർക്കാരിൽനിന്നും വാങ്ങി. കൃഷിയിൽ താൽപ്പര്യമുള്ളവരെ പ്രത്യേകം കണ്ടെത്തി അവർക്ക് ആവശ്യമുള്ള നല്ലയിനം വിത്തു കാർഷികസർവ്വകലാശാലയിൽനിന്നു സംഭരിച്ചു സൗജന്യമായി നൽകി. 10 മുതൽ 30 വരെ സെന്റുള്ള കർഷകർ ഏറെ താൽപ്പര്യത്തോടെ കൃഷിയിറക്കി.
1996-97-ൽ പരിപാടി വിപുലീകരിച്ചു. എംഎൽഎ ടി. കെ. ഹംസ കൃഷിവകുപ്പുവഴി 51,200 രൂപ അനുവദിപ്പിച്ചു. 25 സെന്റുവീതം കൃഷി ചെയ്യാൻ താൽപ്പര്യമുള്ള 100 പേരെ കണ്ടെത്തി. അവർക്കു സൗജന്യമായി വിത്തും 50% സബ്സിഡിയിൽ വളവും നൽകി. ജലസേചനം പ്രശ്നമായിരുന്നു. കിണർ കുഴിക്കാൻ മൂന്നിലൊന്നു സബ്സിഡി, കൂടാതെ പമ്പുസെറ്റും സ്പ്രേയറും നൽകി. പുരുഷന്മാർക്കൊപ്പം വനിതകൾ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. അന്ന് 200 ടൺ പച്ചക്കറി ഉൽപ്പാദിപ്പിച്ചു. കോഴിക്കോട് മാർക്കറ്റിൽ വിറ്റഴിച്ചു.
1997-98 ജനകീയാസൂത്രണപദ്ധതിയിൽ 10 സെന്റ് വീതം കൃഷി ചെയ്യുന്ന 500 പേരും 50 സെന്റ് വീതം കൃഷി ചെയ്യുന്ന 50 പേരും ഗുണഭോക്താക്കളായി. വിത്തും വളവും സൗജന്യം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ ഉടമസ്ഥരുടെ സമ്മതത്തോടെ പച്ചക്കറിക്കൃഷി വ്യാപിപ്പിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവർക്കും അതുവഴി കൃഷി ചെയ്യാൻ ഭൂമിയായി. പാടങ്ങളിലും പറമ്പുകളിലും ഉത്സവലഹരിയിൽ കർഷകരും കുടുംബങ്ങളും നിരന്നു. കാലത്തും വൈകിട്ടും സ്ത്രീകളും പുരുഷന്മാരും കഠിനപ്രയത്നത്തിലായി. തോട്ടം വിസ്തൃതമായപ്പോൾ നനയ്ക്കൽ പ്രയാസമായി. പൂർവ്വികമായ മൺകുഴികളിൽനിന്നു ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളം ചുമന്ന് അവർ നയച്ചു. ഉൽപ്പാദനം 400 ടൺ ആയി ഉയർന്നു.
1998-99-ൽ സർക്കാരിന്റെ ഹരിതപച്ചക്കറി കൃഷികൂടി ഉപയോഗപ്പെടുത്തി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. അക്കുറി 74 കർഷകരടങ്ങുന്ന പള്ളിപ്പുറം ഹരിതസംഘവും 107 കർഷകരടങ്ങുന്ന മമ്പത്തുംപടി ഹരിതസംഘവും 25 ഏക്കർ വീതം കൃഷി ഏറ്റെടുത്തു. വിത്തും വളവും 50% സബ്സിഡി. പന്തലിനും 50% സബ്സിഡി നൽകി. ജൈവവളവും ജൈവകീടനാശിനികളും മാത്രം ഉപയോഗിച്ച പച്ചക്കറി വാങ്ങാൻ ബൈക്കിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലും പരിസരത്തുംനിന്ന് ആളുകളെത്തി. തോട്ടങ്ങളിൽ വന്നു ഫ്രഷ് പച്ചക്കറി മുറിച്ചു വാങ്ങുന്നതു പതിവായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നു ലോറികളിൽ കേരളത്തിലേക്കു പച്ചക്കറി വരുമ്പോൾ ഒളവണ്ണ വിമാനത്തിൽ സൗദിക്കും കുവൈറ്റിനും കയറ്റിയയച്ചു. വനിതകളുടെ ഒരു ഗ്രൂപ്പ് വൻതോതിൽ തക്കാളിക്കൃഷി നടത്തിയത് തോട്ടം സന്ദർശിച്ചവരെയെല്ലാം നന്നായി ആകർഷിച്ചു. അതിന്റെ വിളവെടുപ്പിനെത്തിയ കൃഷിമന്ത്രി കൃഷ്ണൻ കണിയാംപറമ്പിൽ ജനങ്ങളുടെ ആവേശത്തിമിർപ്പും വിശാലമായ തോട്ടങ്ങളും കണ്ട് ആവേശഭരിതനായി. ജനപ്രതിനിധികൾക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ ഒളവണ്ണ കൃഷി ഓഫീസർ മീര, കൃഷി അസിസ്റ്റന്റ് ബാലൻ തുടങ്ങിയ കൃഷിയുദ്യോഗസ്ഥരും തയ്യാറായതിന്റെ നേട്ടമായിരുന്നു ഇത്.
ഒളവണ്ണ സന്ദർശിച്ച അണ്ണാ ഹസാരെ, ത്രിപുര പഞ്ചായത്തുമന്ത്രി സുബോധ് ദാസ്, ത്രിപുര വ്യവസായമന്ത്രി പഞ്ചിത്രികർ, യുപി, ആൻഡമാൻ എന്നിവിടങ്ങളിലെ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റുമാർ തുടങ്ങിയവർ കാർഷികപരീക്ഷണത്തെയും പ്രകീർത്തിച്ചു.
എം. എം. ശശിധരനു പഞ്ചായത്തുസംവിധാനവുമായി ദീർഘനാളത്തെ ബന്ധമുണ്ട്. 1988-95 കാലയളവിൽ പഞ്ചായത്തുമെമ്പർ, 1995-2000-ൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, 2000-05-ൽ വൈസ് പ്രസിഡന്റ്, 2005-10 കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് എന്നിങ്ങനെ 22 വർഷത്തെ പഞ്ചായത്ത് ബന്ധം സിപിഐ(എം) ഏരിയാക്കമ്മിറ്റിയംഗം ആയിരുന്നു. ഇത് എഴുതുമ്പോൾ പ്രായാധിക്യംമൂലം പാർട്ടിയുടെ ബ്രാഞ്ചിലെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.