റെസ്സി ജോർജ്ജ്
ലഘു ജീവചരിത്രം (Biography)
പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ് റെസ്സി ജോർജ്ജ്. എന്നാൽ കരുത്തുറ്റ അണിയറപ്രവർത്തകയാണ്. ചെയ്യുന്ന ജോലിയുടെ അക്കാഡമിക് തികവിൽ ഒരു ഒത്തുതീർപ്പുമില്ല. വിവരങ്ങളുടെ കൃത്യത, സൂക്ഷ്മത, സമയക്കൃത്യത തുടങ്ങി അക്കാദമിക് കാര്യങ്ങളിൽ പാലിക്കേണ്ട എല്ലാ ഘടകങ്ങളും ഉറപ്പാക്കണമെന്നതിൽ നിർബ്ബന്ധം. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങൾ തുറന്നുപറയുന്നതിലും ഒരു മടിയുമില്ല. ഞാൻ മുമ്പു സൂചിപ്പിച്ചപോലെ ഓരോ പ്രവർത്തനഘട്ടവും കഴിയുമ്പോൾ സെല്ലിന്റെ പ്രവർത്തനം വിപുലപ്പെട്ടതിന്റെ ഭാഗമായി ജലമേഖലയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാനാണ് റെസ്സി ജനകീയാസൂത്രണസെല്ലിൽ എത്തുന്നത്. എ. എസ്. കെ. നായർ, റെസ്സി, അനിയൻ, കൃഷ്ണകുമാർ എന്നിവരായിരുന്നു ഒരു ടീമായി ഈ രംഗത്തിനു നേതൃത്വം നല്കിയത്.
ജനകീയാസൂത്രണസെല്ലിൽ റെസ്സി പ്രധാനമായി രണ്ടു പ്രവർത്തനങ്ങൾക്കാണു നേതൃത്വം നല്കിയത്. കുടിവെളളപദ്ധതിയും നീർത്തടവികസനപദ്ധതിയും. എന്നാൽ, സെല്ലിന്റെ എല്ലാ പ്രവർത്തനങ്ങളിലും തന്റേതായ സംഭാവന ചെയ്യാൻ ശ്രദ്ധിക്കുമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളെക്കുറിച്ചു പഠിച്ചു ത്രിതലപഞ്ചായത്ത്, നഗരസഭകളിലൂടെ എങ്ങനെ പ്രശ്നപരിഹാരം കാണാമെന്നതു റെസ്സിയും സംഘവും റിപ്പോർട്ടാക്കി.
ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 2000-ൽ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി കുടിവെള്ളപ്പദ്ധതി ആസൂത്രണത്തിനായി പ്രത്യേക മാർഗ്ഗരേഖയും പുറപ്പെടിവിച്ചിരുന്നു. ബ്ലോക്ക്-ജില്ലാപ്പഞ്ചായത്തുകളുടെ പദ്ധതിയാസൂത്രണത്തിൽ ജലവിഭവാസൂത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു കൂടുതൽ ഊന്നൽ നല്കുന്നതും തുടർന്ന് നീർത്തടാധിഷ്ഠിതവികസനം എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതും റെസ്സിയുടെയും ടീമിന്റെയും പ്രവർത്തനഫലമായാണ്.
നീർത്തടാധിഷ്ഠിതവികസനാസൂത്രണത്തിനുള്ള മാർഗ്ഗരേഖ, പരീശീലനകൈപ്പുസ്തകം, പരിശീലനമോഡ്യൂൾ, എന്നിവ തയ്യാറാക്കാനും ആവശ്യമായ റിസോഴ്സ് പേഴ്സൺന്മാരെ കണ്ടെത്തി പരിശീലനം നല്കുന്നതിനും നേതൃത്വം റെസ്സിയും സംഘവുമായിരുന്നു. നീർത്തടാധിഷ്ഠിത പദ്ധതിയാസൂത്രണപരിശീലനവും ആയിരക്കണക്കിനു പേർക്കു നല്കേണ്ടിവന്നു. ഈ പരിശീലനപരിപാടിയുടെ ചുക്കാൻ പിടിച്ചതും റെസ്സിയായിരുന്നു. ജനകീയാസൂത്രണത്തിന്റെ അവസാനവർഷം കേരളത്തിലെ മുഴുവൻ സൂക്ഷ്മനീർത്തടങ്ങൾക്കും അച്ചടിച്ച രേഖകൾ ഉണ്ടാക്കി. നീർത്തടഗ്രാമസഭകളിൽ അവ ചർച്ചചെയ്തു. പക്ഷെ, ഭരണമാറ്റത്തോടെ ഇവയ്ക്കു തുടർച്ചയുണ്ടായില്ലായെന്നത് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ്. ഈ രേഖകൾപോലും ഇപ്പോൾ അവശേഷിക്കുന്നില്ല. ഇഎംഎസ് അക്കാദമിയിൽ ഒരു സെറ്റ് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.
പങ്കാളിത്തപഠനപരമ്പര തുടങ്ങിയ വേളയിൽ ഒളവണ്ണയിലെ പരിപാടിയുടെ സെല്ലിലെ ചുമതല റെസ്സിക്കായിരുന്നു. പ്രാദേശികപദ്ധതികളിലെ കുടിവെള്ളപ്രൊജക്ടുകളുടെ മേഖലാവിശകലനം തയ്യാറാക്കിയത് റെസ്സി ആയിരുന്നു.
അനർട്ടിലെ ഉദ്യോഗസ്ഥയായിരുന്നു. അവിടെനിന്ന് ഐആർറ്റിസിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന വേളയിൽ മീൻവല്ലം വൈദ്യുതിപദ്ധതിയെക്കുറിച്ചുള്ള ഫീസിബിലിറ്റി പഠനത്തിനു നേതൃത്വം നല്കി. ഇതിനു ഡിപിആർ തയ്യാറാക്കാനുള്ള എല്ലാ വിവരശേഖരണം മുഖ്യമായും റെസ്സിതന്നെയാണു ചെയ്തത്. ഇതുപോലെ മൈക്രോ ജലവൈദ്യുതിപദ്ധതികൾക്കു സാദ്ധ്യതയുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും സാദ്ധ്യതാപഠനം നടത്താനും പശ്ചിമഘട്ടത്തിലെ ഒട്ടേറെ സ്ഥലങ്ങൾ റെസ്സി സന്ദർശിച്ചതിന്റെ ഓർമ്മകളുമുണ്ട്.
ചിട്ടയായ പ്രവർത്തനം ശീലമായതുകൊണ്ട് വലിയ കോൺഫറൻസുകൾക്കും മറ്റും പ്രബന്ധസമാഹരണങ്ങൾ ക്രോഡീകരിക്കാനുള്ള ചുമതല റെസ്സിയുടെ ചുമലിലാണു വീഴുക. അന്താരാഷ്ട്രകോൺഫറൻസ് നടന്ന വേളയിൽ ജലവിഭവമേഖലയെക്കുറിച്ചുള്ള സമാഹാരം തയ്യാറാക്കാനും പല പ്രബന്ധങ്ങളും പ്രസിദ്ധീകരണയോഗ്യമാക്കാനും സജീവമായിയിരുന്നു. ഈ ചുമതല എകെജി പഠനഗവേഷണകേന്ദ്രത്തിന്റെ എല്ലാ പഠനകോൺഗ്രസുകളിലും റെസ്സി നിർവ്വഹിച്ചിട്ടുണ്ട്; പ്രത്യേകിച്ച് 2016-ലെ പഠനകോൺഗ്രസിൽ.
തന്റെ ചുമതലയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതോടൊപ്പം ജനകീയാസൂത്രണപ്രസ്ഥാനവുമായി ബന്ധപ്പെട്ടു വരുന്ന മറ്റ് എല്ലാ ജോലികളും കണ്ടറിഞ്ഞു ചെയ്യുന്നത് റെസ്സിയുടെ പ്രവർത്തനശൈലിയാണ്. തപാൽക്കവർ ഒട്ടിക്കൽ മുതൽ പരിശീലനസ്ഥലത്തു നടത്തേണ്ട ഭൗതികസംഘാടനത്തിൽവരെ റെസ്സിയെ കാണാമായിരുന്നു. പ്രവർത്തനത്തിൽ റെസ്സി സമയത്തിനു പരിധി നിശ്ചയിച്ചിരുന്നില്ല. മക്കൾ വിന്നിയും ജെന്നിയും സ്കൂൾ വിട്ട് പ്ലാനിങ് സെല്ലിൽ വന്നു റെസ്സിക്കൊപ്പം വീട്ടിൽ പോകാൻ കാത്തിരിക്കുന്നത് മിക്ക ദിവസങ്ങളിലെയും കാഴ്ചയായിരുന്നു.
തിരുവനന്തപുരം എൻജിനീയറിങ് കോളെജിലെ ശാസ്ത്രസാഹിത്യപരിഷത്ത് യൂണിറ്റിലെ സജീവപ്രവർത്തകയായിരുന്നു. തുടർന്ന് പരിഷത്തിന്റെ ശാസ്ത്രഗതി എഡിറ്റോറിയൽ ചുമതലക്കാരിയായി പ്രവർത്തിച്ചു. ഒപ്പം പരിഷത്തിന്റെ പ്രസിദ്ധീകരണസമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പഠനകാലത്ത് റെസ്സിയുടെയും പി. വി. ഉണ്ണിക്കൃഷ്ണന്റെയും താവളങ്ങളിലൊന്ന് എന്റെ വീടായിരുന്നു. അവസാനം റെസ്സിയുടെ വീട്ടിൽ വിവാഹാലോചനയുമായി പോയതും ഞാനായിരുന്നു. അങ്ങനെയൊരു കുടുംബബന്ധവുമുണ്ട്.