അജിത് ഭാസ്കരൻ
ലഘു ജീവചരിത്രം (Biography)
അജിത് ഭാസ്കരന്റെ ഒന്നാം ചരമവാർഷികദിനമായ സെപ്റ്റംബർ 17-നു തൊട്ടുമുമ്പാണു ഞാൻ ഈ കുറിപ്പ് എഴുതിയത്. ജനകീയാസൂത്രണസെല്ലിൽ ഉണ്ടായിരുന്ന മറ്റു പ്രവർത്തകരിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്ന് അജിത് ഭാസ്കരൻ. പരിഷത്ത്, സാക്ഷരത, വിഭവഭൂപടം തുടങ്ങിയവയുമായി പറയത്തക്കബന്ധമൊന്നും ഇല്ല. ക്വാളിഫിക്കേഷൻ ഒന്നുമാത്രം. അഴിമതി പുരളാത്ത എൻജിനീയർ. ഇതിനായി എത്ര വേണമെങ്കിലും പണിയെടുക്കാൻ തയ്യാറും. അജിതിനെ ഞങ്ങൾക്കു പരിചയപ്പെടുത്തിയതു കായംകുളം കോർഡിനേറ്റർ ആയിരുന്ന മോഹൻലാലാണ്.
ഇങ്ങനെയുള്ള കുറച്ച് എൻജിനീയർമാർ വേണം. മോഹൻലാലിനോടും സംസാരിച്ചിരുന്നു. ഒരു ദിവസം മോഹൻലാൽ ഇത്തരമൊരാളുടെ വിശദാംശങ്ങളുമായി പ്ലാനിങ് ബോർഡിൽ എത്തി.
അജിത് ഭാസ്കരൻ കായംകുളത്തെ മൈനർ ഇറിഗേഷനിലെ അസിസ്റ്റന്റ് എൻജിനീയറാണ്. ഔദ്യോഗികാവശ്യത്തിന് എഇയെ കാണാൻ മോഹൻലാൽ പോയതാണ്. എഇ സ്ഥലത്തില്ല. ഒരു കത്തു കൊടുത്തു പോന്നു. ഓഫീസിൽ സീറ്റിൽ ഇരുന്നതേയുള്ളൂ. ഒരു സുമുഖൻ കടന്നുവന്നു. ജീൻസ് ആണു വേഷം. ഫുൾ സ്ലീവ് ഷർട്ട് ഇസേർട്ട് ചെയ്ത്. വിലകൂടിയ ഷൂ ആണ് ഇട്ടിരിക്കുന്നത്. കൂളിങ് ഗ്ലാസ്. ഒരു വിദേശിലുക്കും.
അടുത്തു വന്ന് ഒറ്റ ചോദ്യം. You Mr. Mohanlal? അതേ എന്ന മോഹൻലാലിന്റെ ഉത്തരം കാത്തു നില്ക്കാതെ പറഞ്ഞു, I am Ajith Baskaran, AE, Minor Irrigation. ജനകീയാസൂത്രണത്തെക്കുറിച്ചു മോഹൻലാൽ വാചാലനായി. അടുത്ത ചോദ്യം അജിത്തിൽനിന്നു വന്നു. ഇതുകൊണ്ടൊക്കെ എന്താ നിങ്ങളുടെ ഉദ്ദേശ്യം. ഒറ്റ ശ്വാസത്തിൽ മോഹൻലാൽ പറഞ്ഞു, Corruption Less, Transparent Governance. ഇതൊന്നും നടക്കില്ല എന്നായിരുന്ന് അയാളുടെ പ്രതികരണം. അതിനു കുറെ അനുഭവസാക്ഷ്യവും പറഞ്ഞു.
തുടർന്ന് ഒരു ഹസ്തദാനത്തോടെ മോഹൻലാലിനോട് വീണ്ടുമൊരു ചോദ്യം ഞാൻ അഴിമതിക്കാരനല്ല, എന്തുവന്നാലും നിലപാടിൽ ഉറച്ചുനില്ക്കുമോ? Yes എന്നു മറുപടി പറയാൻ മോഹൻലാലിന് ഒരു പ്രയാസവും ഉണ്ടായില്ല. ഒരു ചായ കുടിച്ചു പിരിഞ്ഞു.
കായംകുളം നഗരസഭയുടെ ആസൂത്രണനിർവ്വഹണരംഗത്ത് ഇവരുടെ കൈകോർക്കൽ അഴിമതിക്കെതിരെ വലിയ പ്രതിരോധം ഉയർത്തി. ഇങ്ങനെയിരിക്കുമ്പോഴാണു അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ നമ്മൾ പരമാവധി പ്രൊജക്റ്റ് ചെയ്യണം, അവരെ മുന്നിൽ നിർത്തണം എന്നുംമറ്റും കോർഡിനേറ്റർമാരുടെ യോഗത്തിൽ മോഹൻലാൽ പറയുന്നത്.
മോഹൻലാൽ എന്നെ കണ്ടു. അജിത്തിനെ കാണാൻ എ. ആർ. വേലായുധൻപിള്ള കായംകുളം മുനിസിപ്പിലാറ്റിയിൽ ചെന്നു. അങ്ങനെയാണു ഡെപ്യൂട്ടേഷനിൽ സംസ്ഥാന ആസൂത്രണബോർഡിലേക്കു പോന്നത്. എആർവി, പി. സി. ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം എൻജിനീയർമാരുടെ ഗ്രൂപ്പ് സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നു. അന്ന് ഗുണഭോക്തൃസമിതികളെ കോൺട്രാക്ടർരാജിൽനിന്നു രക്ഷിക്കാനുള്ള വലിയൊരു പോരാട്ടംതന്നെ നടത്തുകയായിരുന്നു. എവിടെയൊക്കെ പ്രശ്നങ്ങൾ രൂക്ഷമാണോ അവിടെയെല്ലാംചെന്ന് ഇടപെടാനുള്ള ഒരു റാപ്പിഡ് ആക്‌ഷൻ ഫോഴ്സായിരുന്നു ഞങ്ങളുടെ എൻജിനീയറിങ് ഗ്രൂപ്പ്. ഇതിലെ ഏറ്റവും സജീവ അംഗമായി അജിത്ത്. ഞങ്ങളെല്ലാവരെയുംപോലെ രാപ്പകൽ പ്രവർത്തിക്കുന്ന സെല്ലിലെ അംഗം. എല്ലാവരുടേയും പ്രിയപ്പെട്ടവനായി അജിത്ത് മാറി.
ജനകീയാസൂത്രണത്തിനുശേഷം മാരാരിക്കുളം വികസനപദ്ധതിയിലും ഔദ്യോഗികസമയത്തിനു പുറത്ത് സഹായത്തിനു വന്നിരുന്നു. ആലപ്പുഴ – ചേർത്തല കനാലിന്റെ സമ്പൂർണ്ണ എൻജിനീയറിങ് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ടാക്കി തന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടുത്തെ പഞ്ചായത്തുകൾക്കു ഹരിലായി പദ്ധതിയിൽ കേന്ദ്രസർക്കാരിൽനിന്നു പണം ലഭിച്ചത്.
അധികം താമസിയാതെ അമേരിക്കയിലേക്കു കുടിയേറി. ഫിലഡെൽഫിയയിൽ ആയിരുന്നു. റിച്ചാർഡ് ഫ്രാങ്കി അടക്കമുള്ള എന്റെ സുഹൃത്തുക്കളോട് അജിത്ത് സൗഹൃദം നിലനിത്തി. ഇവിടെനിന്ന് അമേരിക്കയിൽ എത്തുന്നവർക്ക് ആതിഥ്യം അരുളാനും അജിത്ത് ഒരു പിശുക്കും കാണിച്ചില്ല.
ആദ്യതവണ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം ഞാൻ മറക്കില്ല. ജനീവയ്ക്കു വിമാനം വൈകുന്നേരമായിരുന്നു. അതുകൊണ്ട് ന്യുയോർക്കിലെ സ്റ്റ്രാൻഡ് ബുക്ക് സ്റ്റോളിൽ ഇറക്കിയാൽ ഞാൻ കുറച്ചുകഴിഞ്ഞു വിമാനത്താവളത്തിലേക്കു പൊയ്ക്കോള്ളാം എന്നു പറഞ്ഞതനുസരിച്ച് ചില ഔദ്യോഗികകാര്യങ്ങൾക്കായി അജിത്ത് പോയി. സ്റ്റ്രാൻഡ് ബുക്ക് സ്റ്റോളിന്റെ പരസ്യംതന്നെ 10 മൈൽ നീളത്തിൽ ഷെൽഫ് എന്നാണ്. അതുകൊണ്ട് അതിനുള്ളിൽ കയറിയാൽ സമയം പോകുന്നത് അറിയില്ല. അതുതന്നെയാണു സംഭവിച്ചത്. വിമാനത്താവളത്തിൽ എത്തിയപ്പോഴേയ്ക്കും ഗേറ്റ് പൂട്ടിയിരുന്നു.
പിന്നെ, അജിത്തിനെ വിളിച്ചു. അങ്ങേ തലയ്ക്കൽനിന്നു ചിരിയാണ്. പതിവുപോലെ പുസ്തകശാലയിൽ ഇരുന്നു വിമാനം മിസ്സാകുമെന്ന് ഒരു തോന്നൽ ഉണ്ടായത്രേ. അതുകൊണ്ട് ന്യുയോർക്കിൽ ചുറ്റിക്കറങ്ങുകയായിരുന്നു. എന്നെ തിരികെ ഫിലഡെൽഫിയയിൽ അജിത്തിന്റെ വീട്ടിൽകൊണ്ടുപോയി. പിന്നെ, ബുക്കിങ് തരപ്പെടുത്തി വിമാനത്തിൽ കയറ്റിവിട്ടു. എപ്പോൾ വിളിച്ചാലും ഈ അനുഭവം ചെറിയൊരു ചിരിക്കു വക നല്കാറുണ്ട്. കോവിഡിനുശേഷം കേരളത്തിലേക്കു വരാമെന്നു ഫോൺ ചെയ്ത് ഉറപ്പു നല്കിയതാണ്. പക്ഷെ, ഇനി വരില്ല.