പി. കൃഷ്ണകുമാർ (കിച്ചു)
ലഘു ജീവചരിത്രം (Biography)
കിച്ചു എന്ന കൃഷ്ണകുമാർ ഞങ്ങളോടൊപ്പം ഇല്ലാതായിട്ട് അഞ്ചു വർഷം തികഞ്ഞ 2021 സെപ്റ്റംബർ 11-ന്റെ അടുത്തദിവസമാണ് ഇത് എഴുതുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി നിഴൽപോലെ കിച്ചു എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ ആദ്യം പരിചയപ്പെടുമ്പോൾ ജെഎൻയുവിൽനിന്ന് എംഫിൽ ബിരുദവും എടുത്തു സെസിൽ ശ്രീകുമാർ ചതോപാദ്ധ്യായയുടെകൂടെ പ്രൊജക്ടിൽ ജോലി ചെയ്യുകയായിരുന്നു. സ്വാഭാവികമായി വിഭവഭൂപടനിർമ്മാണപദ്ധതിയിൽ ഗവേഷണസഹായിയായി. സെക്രട്ടേറിയറ്റിൽ ജോലിയിൽ പ്രവേശിച്ചിട്ടും വിഭവഭൂപടനിർമ്മാണപരിപാടിയുമായുള്ള ഈ ബന്ധം തുടർന്നു.
ജനകീയാസൂത്രണക്യാമ്പയിൻ സെൽ രൂപവത്ക്കരിച്ചപ്പോൾ ഡെപ്യൂട്ടേഷനിൽ സംസ്ഥാന ആസൂത്രണബോർഡിലേക്ക് എടുത്തു. അക്കാദമിക്ക് പരിചയം പരിഗണിച്ച് കൂടുതൽ സാങ്കേതികമായ ചുമതലകളാണു വഹിച്ചിരുന്നത്. നീർത്തടവികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു മുഖ്യചുമതല. എ. ആർ. വി., എ. എസ്. കെ., അജിത് ഭാസ്കർ, റെസി, കിച്ചു എന്നിവരായിരുന്നു ഇതിന്റെ ചുമതലക്കാർ. പട്ടികജാതി/പട്ടികവർഗ്ഗ പ്രൊജക്ടുകളിലെ സോഷ്യൽ മാപ്പ് അന്നത്തെ സംഭാവനയാണ്.
ജനകീയാസൂത്രണത്തിന്റെ പ്രാരംഭത്തിൽ നീർത്തടാസൂത്രണം ട്രാൻസിറ്റ് നടത്തത്തിൽ ഒതുക്കേണ്ടിവന്നു. എന്നിരുന്നാലും അധികം താമസിയാതെ പ്രാദേശികാസൂത്രണം നീർത്തടാടിസ്ഥാനത്തിലേക്കു മാറണമെന്നതിൽ സംശയമുണ്ടായില്ല. ഈയൊരു കാഴ്ചപ്പാടോടുകൂടിയാണ് നീർത്തടടീം പ്രവർത്തിച്ചത്. 1999-2000-ൽ 152 ബ്ലോക്കിലും 100 മുതൽ 1000 വരെ ഹെക്ടർ വിസ്തൃതിയുള്ള ഓരോ മൈക്രോ നീർത്തടപ്ലാനുകൾ തയ്യാറാക്കി. ഇതിന് ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നല്കി. നീർത്തടപദ്ധതിയെക്കുറിച്ചു ചർച്ചചെയ്യാൻ നീർത്തടാടിസ്ഥാനത്തിലുള്ള ഗ്രാമസഭകൾ വിളിച്ചുചേർത്തു. കേരളത്തിലെ മുഴുവൻ സൂക്ഷ്മനീർത്തടത്തിന്റെയും ഭൂപടരേഖയും ലഘുവിശദീകരണവും അടങ്ങുന്ന കുറിപ്പുകൾ പഞ്ചായത്തടിസ്ഥാനത്തിൽ അച്ചടിച്ചു ഗ്രാമസഭകളിൽ വിതരണം ചെയ്തിരുന്നുവെന്നത് ഇന്ന് അവിശ്വസനീയമായി തോന്നുന്നു.
ആദ്യഗ്രാമസഭാകാമ്പയിനുശേഷം നടന്ന ഏറ്റവും വലിയ ജനകീയകാമ്പയിനായിരുന്നു ഇത്. പക്ഷെ, രണ്ടു പരിമിതികൾ ഉണ്ടായിരുന്നു. പുതിയതായി അധികാരത്തിൽവന്ന തദ്ദേശഭരണജനപ്രതിനിധികൾ നീർത്തടഗ്രാമസഭയുടെ പ്രസക്തി പൂർണ്ണമായും ഉൾക്കൊണ്ടിരുന്നില്ല. അതിലുപരി തുടർപ്രവർത്തനം ഉണ്ടായില്ല. കേരളം തെരഞ്ഞെടുപ്പിലേക്കു പ്രവേശിച്ചുകഴിഞ്ഞിരുന്നു. പുതിയ സർക്കാർ നീർത്തടപരിപാടിയെ മുന്നോട്ടു കൊണ്ടുപോയില്ല.
ഈ ബൃഹത്തായ കാമ്പയിന്റെ ഏകോപനം കൃഷ്ണകുമാറിന്റെ ചുമതലയിലാണു നടന്നത്. ജനകീയാസൂത്രണചരിത്രത്തിൽ അധികം ചർച്ചചെയ്യാതെപോയ ഒരു ഏടാണിത്. ഇന്നു വീണ്ടും നീർത്തടാസൂത്രണം അജൻഡയിലേക്കു വരുമ്പോൾ ഇക്കാലത്തെ അനുഭവം പ്രസക്തമാണ്.
2001-2006-ൽ ഞാൻ എംഎൽഎ ആയപ്പോൾ കിച്ചു എന്റെ പിഎ ആയി. മനമോഹൻ ആണു വലയിട്ടത്. സഖാവിന്റെ കൂടെ പ്രവർത്തിച്ചാൽ അഞ്ചുവർഷം കഴിയുമ്പോൾ പിഎച്ച്ഡി തിസീസ് തീർക്കാം എന്നാണ് മനമോഹൻ മോഹിപ്പിച്ചത്. മാരാരിക്കുളത്ത് ഒരു സമഗ്രവികസനപരിപാടിക്കു ഞങ്ങൾ തയ്യാറെടുത്തിരുന്നു. ഒരു തിസീസിനുള്ള സ്കോപ്പ് അതിലുണ്ടാവുമെന്നു ഞാൻ ഉറപ്പും കൊടുത്തു. പക്ഷെ, ജനകീയാസൂത്രണവിവാദം ഞങ്ങളുടെ മാരാരിക്കുളം പദ്ധതിയെ തകർത്തു. കിച്ചുവിന്റെ മുഖ്യപണി നാനാഭാഗത്തുനിന്നും പെയ്തിറങ്ങുന്ന വിമർശനങ്ങളെ ഡോക്യുമെന്റ് ചെയ്യുകയും പ്രതിരോധത്തിനു സഹായിക്കുകയുമായി. ജനകീയാസൂത്രണവിവാദത്തെക്കുറിച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ പുസ്തകം പൂർണ്ണമായി ഈ രേഖകളെ ആസ്പദമാക്കി ആയിരുന്നു.
2006-11 കാലത്തു മന്ത്രിയായപ്പോൾ എന്റെ സ്റ്റാഫ് ഏതാണ്ടു പൂർണ്ണമായും ജനകീയാസൂത്രണപ്രവർത്തകരായിത്തീർന്നു. ഒരു പ്രമുഖൻ കിച്ചു ആയിരുന്നു. മറ്റ് ഓഫീസ് ചുമതലകളോടൊപ്പം എന്റെ അക്കാദമിക് കത്തിടപാടുകളുടെയും രേഖകളുടെയും മേൽനോട്ടക്കാരൻ കിച്ചു ആയിരുന്നു. രണ്ടാമത്തെ മന്ത്രിസഭായൂഴത്തിലും ഈ ചുമതല കിച്ചുവിനു തന്നെയായിരുന്നു. എന്നാൽ രണ്ടാംവട്ടം ധനമന്ത്രിപ്പണിയുടെ സവിശേഷത നിർമ്മാണപ്രവൃത്തികൾക്കു നല്കിയ ഊന്നലാണ്. കിഫ്ബി കേരളത്തിലെ മൂലധനച്ചെലവിൽ ഒരു കുതിപ്പു സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. മണ്ഡലം തിരിച്ചു വിവിധ മേഖലകളിലെ നിർമ്മാണപ്രവൃത്തികളുടെ ലിസ്റ്റുണ്ടാക്കി മോണിട്ടർ ചെയ്യുന്ന സുപ്രധാന ചുമതല കിച്ചുവിനായിരുന്നു. എന്റെ എല്ലാ ബജറ്റിലും ഈ പണി ചെയ്തു കൊണ്ടിരുന്നത് കിച്ചുവായിരുന്നു.
എന്തും കിച്ചുവിനെ ഏല്പിച്ചാൽ മതി. വേറൊന്നും അന്വേഷിക്കേണ്ട. പ്രത്യേകിച്ചു നാട്യങ്ങൾ ഒന്നും ഇല്ല, നിശബ്ദനായി ചുമതലകൾ ചെയ്തു തീർക്കും. മറ്റുള്ളവരെ പണി ഏല്പിച്ചു കൈയുംകെട്ടി ഇരിക്കുന്ന കിച്ചുവിനെ കാണാനാവില്ല. ഒപ്പംനിന്നു പണിയെടുക്കും. ആരെങ്കിലുമായി വഴക്കു കൂടുന്ന കിച്ചുവിനെ കണ്ടിട്ടില്ല. ഗൗരവം വിടാതെതന്നെ തമാശയും നർമ്മവും വിളമ്പാൻ പ്രത്യേക കഴിവായിരുന്നു.