കെ. എം. തോമസ്
ലഘു ജീവചരിത്രം (Biography)
സന്നദ്ധസംഘടനകളുമായിട്ട് ജനകീയാസൂത്രണത്തിന് ഇണക്കവും പിണക്കവും നിറഞ്ഞ ഒരു ബന്ധമായിരുന്നു. ഒരർത്ഥത്തിൽ കീഴ്ത്തട്ടിലെ ഭരണസംവിധാനത്തിൽ സാധാരണഗതിയിൽ സന്നദ്ധസംഘടനകളിലും മറ്റും കാണുന്ന അനൗപചാരികതയും പങ്കാളിത്തരീതികളും കൊണ്ടുവരാനാണ് ജനകീയാസൂത്രണം ശ്രമിച്ചത്. ഇതാണ് ഇണക്കം. അതേസമയം തങ്ങളുടെ തട്ടകമായി വെച്ചിരുന്ന പല മേഖലകളിലും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഇടപെടാനും ജനകീയവികസനകാര്യങ്ങളിൽ മേൽക്കൈ നേടാനും ആകും എന്നു വന്നപ്പോൾ പല ഗ്രൂപ്പുകൾക്കും പടം മടക്കുകയോ ശൈലി മാറ്റുകയോ ചെയ്യേണ്ടിവന്നത് ചില പിണക്കങ്ങളും സൃഷ്ടിച്ചു. കീഴ്ത്തട്ടിലെ ആസൂത്രണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടിവരുമെന്നത് ഒരു പരിമിതിയായി പലരും കണ്ടു.
സൗകര്യത്തിനുവേണ്ടി സന്നദ്ധസംഘടനകളെ മൂന്നായി തിരിച്ചു. ഒന്ന്, ജീവകാരുണ്യ, ആശ്വാസദായക കാര്യത്തിൽ ശ്രദ്ധിക്കുന്നവ. രണ്ട്, ഉത്പാദനമേഖലകളിൽ പുതിയ സാങ്കേതികപരീക്ഷണങ്ങൾ ഉൾപ്പെടെ സാങ്കേതികവിദ്യകളും ഉത്പാദനവർദ്ധനയും ഉണ്ടാക്കുന്ന കോസ്റ്റ്ഫോർഡ്, കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, മാർത്തോമാസഭയുടെ നേതൃത്വത്തിലുള്ള കൃഷിവിജ്ഞാനകേന്ദ്രം തുടങ്ങിയവ. മൂന്ന്, അവകാശപ്പോരാട്ടങ്ങളിലൂടെ സ്വന്തം കർത്തൃത്വങ്ങളും (agency) രാഷ്ട്രീയയിടവും ആർജ്ജിക്കാൻ ശ്രമിക്കുന്ന സാമൂഹികപ്രസ്ഥാനങ്ങൾ. ദലിതുകൾ, ആദിവാസികൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, പരിസ്ഥിതിദുരിതക്കാർ തുടങ്ങിയ മേഖലകളിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഉദാഹരണം ഡൈനാമിക് ആക്‌ഷൻ, സഖി, മാനുഷി, പിസിഒ (സ്വതന്ത്രമത്സ്യത്തൊഴിലാളിയൂണിയൻ) തുടങ്ങിയവ. കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ സന്നദ്ധസംഘടനയായിട്ടല്ല ഞങ്ങൾ കണ്ടിരുന്നത്. ജനകീയശാസ്ത്രപ്രസ്ഥാനമായിട്ടാണ്.
സന്നദ്ധസംഘടനകളോട് നിരന്തരബന്ധം പുലർത്താൻ ഒരാളെ പൂർണ്ണസമയപ്രവർത്തകനായി സെല്ലിലേക്ക് എടുത്തിരുന്നു - കെ. എം. തോമസ്. ഡൈനാമിക് ആക്‌ഷൻ പോലുള്ള പ്രസ്ഥാനങ്ങളോട് സജീവബന്ധവും 1970-80-കളിൽ ദലിത്-ആദിവാസി-മത്സ്യാള ജനവിഭാഗങ്ങളുടെ ക്രിസ്ത്യൻസഭയ്ക്കുള്ളിലെ ജനാധിപത്യ-വിശ്വാസപ്രവർത്തനങ്ങളിൽ സജീവവും ആയിരുന്നു. ക്രിസ്ത്യൻസഭകളിലെ വിമോചനദൈവദർശനശാഖയിൽപ്പെട്ട ആൾ. വളരെ പതുങ്ങിയ സംസാരം. ചിട്ടയായ പ്രവർത്തനം. ഞങ്ങളിൽ ഭൂരിപക്ഷംപേരിൽനിന്നു വ്യത്യസ്തമായ സംസാരശൈലി. സൗകര്യങ്ങൾ സംബന്ധിച്ചൊന്നും ഒരു ഡിമാൻഡും വയ്ക്കാറില്ല. ഉള്ളതിൽ ഒതുങ്ങി മുന്നോട്ടുപോകും. ഇതൊക്കെയായിരുന്നു സ്വഭാവം.
എല്ലാ സന്നദ്ധസംഘടനകൾക്കും ജനകീയാസൂത്രണത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഒരു കത്ത് ഞാൻ എഴുതി. കിലയിൽ വിവിധ സന്നദ്ധസംഘടനകളുടെ ശില്പശാല സംഘടിപ്പിച്ചു. ആ യോഗത്തിൽ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, ചില പ്ലാനിങ് ബോർഡ് അംഗങ്ങൾ, പ്രൊഫ. നൈനാൻ കോശി എന്നിവർ പങ്കെടുത്തിരുന്നു. ജനകീയാസൂത്രണകാലത്തുടനീളം ഇത്തരം സംവാദങ്ങൾ തുടർന്നു.
കെ. എം. തോമസിന് മറ്റൊരു ദൗത്യവുംകൂടി ഞങ്ങൾ ഏല്പിച്ചു. സന്നദ്ധസംഘടനകളിൽ നല്ലൊരു പങ്ക് ക്രിസ്ത്യൻ സഭകളുമായി ബന്ധപ്പെട്ടവയായിരുന്നു. സഭാനേതൃത്വങ്ങളുമായി ജനകീയാസൂത്രണത്തെക്കുറിച്ചു സംവദിക്കുന്നതായി കെ. എം. തോമസിന്റെ മുഖ്യപ്രവർത്തനം.
അതിനു തുടക്കം കുറിച്ചുകൊണ്ട് ഡോ. ഐ. എസ്. ഗുലാത്തി കേരളത്തിലെ എല്ലാ ബിഷപ്പുമാർക്കും പെന്തകോസ്ത് സഭാദ്ധ്യക്ഷന്മാർക്കും കത്തെഴുതി. കത്തിനു പിന്നാലെ ബിഷപ്പുമാരെയും മറ്റു സഭാനേതാക്കളെയും കെ. എം. തോമസ് സന്ദർശിച്ചു സംഭാഷണം നടത്തി. അതേത്തുടർന്ന് ബിഷപ്പുമാരുടെയും പുരോഹിതരുടെയും പല യോഗങ്ങളിലും കെ. എം. തോമസ് പങ്കെടുത്തു. ആ യോഗങ്ങൾ മിക്കതും ശ്രദ്ധേയവും സജീവവുമായി. പല യോഗങ്ങളിലും മറ്റു റിസോഴ്സ്പേഴ്സൺസും പങ്കെടുക്കുമായിരുന്നു. അത്തരം ഇരുപതോളം യോഗങ്ങൾ നടന്നിരുന്നു. അനേകം സഭാനേതാക്കന്മാർ ഇതിൽ അകമഴിഞ്ഞു താൽപ്പര്യം എടുത്തു. ബിഷപ്പുമാരായ മാർ ക്രിസോസ്റ്റം, മാർ തോമസ് ചാക്യാത്ത്, മാത്യുസ് മാർ എപ്പിഫാനിയോസ്, മാർ ബസേലിയോസ് ക്ലീമിസ്, മാർ ദിയോസ്ക്കോറസ്, മാർ തിയഡോഷ്യസ്, മാർ യൗസേബിയോസ്, പാസ്റ്റർ കെ. സി. ജോൺ എന്നിങ്ങനെ ചില പേരുകൾ എടുത്തു പറയേണ്ടതുണ്ട്. ബിഷപ്പ് ക്രിസോസ്റ്റം എന്നോടൊപ്പം കുന്നത്തുകാൽ ഉൾപ്പെടെ ഏതാനും പഞ്ചായത്തുകൾ സന്ദർശിക്കുകയും ചെയ്തു. എറണാകുളത്തു കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിൽ ഞാൻ പങ്കെടുത്തതും ഓർക്കുന്നു.
അതിനോടനുബന്ധിച്ച് അധികാരവികേന്ദ്രീകരണത്തിന് അടിവരയിടുന്ന ബിബ്ലിക്കൽ സങ്കല്പങ്ങൾ കേരളത്തിലെ ക്രൈസ്തവസഭകളുടെ ചരിത്രപശ്ചാത്തലത്തിൽ പരിശോധിക്കുന്ന ഏതാനും ലേഖനങ്ങൾ കെ. എം. തോമസ് എഴുതുകയുണ്ടായി.
തദ്ദേശഭരണസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും അനുഭവപാഠങ്ങളും ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ പത്തോളം വാല്യങ്ങളായി പ്രസിദ്ധീകരിച്ചവയുടെ സംക്ഷിപ്തങ്ങൾ ഇംഗ്ലീഷിൽ പുസ്തകമായി തയ്യാറാക്കുന്നത് ഏകോപിപ്പിച്ചത് കെ. എം. തോമസ് ആയിരുന്നു.
സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തോമസ് സജീവമായിരുന്നു. കൂടുതലും പട്ടികജാതി, പട്ടികവർഗ്ഗ, സ്ത്രീ മേഖലകളിലാണ് ശ്രദ്ധപതിപ്പിച്ചത്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ പങ്കാളിത്താസൂത്രണം ദുർബലപ്പെട്ടുവെന്നാണ് കെ. എം. തോമസിന്റെ വിലയിരുത്തൽ. ജനകീയാസൂത്രണത്തിലെ ജനകീയത തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.