ബി. ഉദയ്
ലഘു ജീവചരിത്രം (Biography)
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഐറ്റി വിദഗ്ദ്ധനായി ജോലി ചെയ്യുമ്പോഴാണ് പ്രൊഫ. ഗുലാത്തി ബി. ഉദയിനെ ജനകീയാസൂത്രണസെല്ലിലേക്കു ക്ഷണിച്ചത്. എന്താണു സെല്ലിലെ പ്രവർത്തനമെന്നോ, ജോലിയെന്നോ അന്ന് ഉദയിന് ധാരണ ഉണ്ടായിരുന്നില്ല. തന്റെ ജോലി സംബന്ധിച്ച് കൃത്യത വേണം എന്നുപറഞ്ഞ് ഉദയ് എന്നെ സമീപിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പക്ഷെ, എനിക്കുതന്നെ ഇതുസംബന്ധിച്ചു വേണ്ടത്ര വ്യക്തത ഉണ്ടായിരുന്നില്ലെന്നതാണു സത്യം.
രണ്ടുതരം സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരുന്നു. ഒന്നാമത്തേത്, പഞ്ചായത്തുകളുടെ അംഗീകൃതപ്രൊജക്ടുകൾ സംബന്ധിച്ചും അനുവദിച്ച പണത്തെക്കുറിച്ചും അതിന്റെ വിനിയോഗത്തെക്കുറിച്ചുമുള്ള അക്കൗണ്ടുകളാണ്. ഇതു മുഴുവൻ കമ്പ്യൂട്ടറൈസ് ചെയ്യാനും പഞ്ചായത്തിലെ സേവനങ്ങൾ ഡിജിറ്റലാക്കാനുംവേണ്ടി ഇൻഫർമേഷൻ കേരള മിഷൻ (ഐ. കെ. എം.) എന്ന പ്രത്യേക മിഷനുതന്നെ രൂപം നല്കി. പി. വി. ഉണ്ണിക്കൃഷ്ണന് ആയിരുന്നു ഐകെഎമ്മിന്റെ ചുമതല.
രണ്ടാമത്തേത്, ജനകീയാസൂത്രണപ്രവർത്തകരെയും ജനപ്രതിനിധികളെയും കുറിച്ചുള്ള വിവരങ്ങൾ. തുടർച്ചയായി നടന്നുവരുന്ന പരിശീലനങ്ങളുടെ രജിസ്ട്രേഷൻ ഫോമുകൾ, അവലോകനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളാണത്. ഇവയെല്ലാം കെട്ടുകണക്കിനു കടലാസുകളായി സൂക്ഷിക്കുകയായിരുന്നു. സാക്ഷരതാകേന്ദ്രത്തിൽ നല്കി ഇവയെല്ലാം ഡാറ്റാ എൻട്രി ചെയ്യുകയും വിലയിരുത്തൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ആവശ്യാനുസരണം ഇവയെ വിശകലനം ചെയ്യുകയുമായിരുന്നു പതിവ്.
കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ സെല്ലിൽ നിയമിച്ച് ജോലി ചെയ്യുന്നതിനുവേണ്ടി സാക്ഷരതാപ്രസ്ഥാനത്തിന്റെ ആസ്ഥാനത്തേയ്ക്ക് അയയ്ക്കുകയായിരുന്നു. അവിടെ ആവശ്യത്തിനു കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നു. പക്ഷെ, ഇത്തരത്തിലുള്ള ഒരു രീതി ഒട്ടും ഫലപ്രദമല്ലെന്ന അഭിപ്രായം ഉദയ് പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തിൽ പ്ലാനിങ് ബോർഡിൽത്തന്നെ അന്നത്തെ നിലയിൽ ഏറ്റവും ആധുനികമായ ഒരു കമ്പ്യൂട്ടർ സെന്റർ സ്ഥാപിച്ചു. പ്രോഗ്രാമുകളെക്കുറിച്ചുള്ള ഒരു ഗ്രന്ഥശേഖരവും തയ്യാറായി. ഇവയുടെയെല്ലാം പൂർണ്ണചുമതല ഉദയിനായിരുന്നു.
ഏതാനും മാസംകൊണ്ട് രാപ്പകൽ പ്രവർത്തിച്ച് ഉദയൻ ഡാറ്റാ സെന്റർ പ്രവർത്തനക്ഷമമാക്കി. കെട്ടിക്കിടന്ന ഫോമുകളുടെയെല്ലാം ഡാറ്റാ എൻട്രി പൂർത്തീകരിച്ചു. രാപ്പകൽ പ്രവർത്തനം സെല്ലിന്റെ ഒരു ശൈലിയായിരുന്നു. അതിൽ ഉദയും പൂർണ്ണപങ്കാളിയായി.
ഉദയിന്റെ പ്രവർത്തനം പരിശീലനപരിപാടികൾക്ക് ഏറെ സഹായകരമായി. ഓരോ പരിശീലനവും ആരംഭിക്കുക മുൻപരിശീലനത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനത്തോടെയാണ്. ആദ്യമൊക്കെ ഇതു ഞങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ മാത്രമായിരുന്നു. ഉദയിന്റെ വരവോടെ ഇതു മാറി. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള അവലോകന അവതരണങ്ങൾ ചർച്ചകൾക്കു വലിയ ഗൗരവം നല്കി. അതുപോലെതന്നെ ജനകീയാസൂത്രണത്തിലെ പതിനായിരക്കണക്കിനു വ്യക്തികളിൽ ഓരോരുത്തരുടെയും മേൽവിലാസവും വിദ്യാഭ്യാസയോഗ്യതയും പരിചയവുമെല്ലാം ഉദയിന്റെ ഡാറ്റാശേഖരത്തിൽ ഉണ്ടായിരുന്നു. ഇത് ഓരോ പരിപാടികൾക്കും ഏറ്റവും അനുയോജ്യരായവരുടെ ലിസ്റ്റുകൾ തയ്യാറാക്കാനും ബന്ധപ്പെടാനും സഹായകരമായിരുന്നു. ആയിരക്കണക്കിനു കത്തുകൾ ഓരോ ദിവസവും തപാലിൽ അയയ്ക്കുമായിരുന്നു. ഉദയ് വന്നശേഷമാണ് കൈക്കൊണ്ടു മേൽവിലാസം എഴുതുന്നത് അവസാനിപ്പിച്ച് ആവശ്യമുള്ള വിഭാഗങ്ങളുടെ പ്രിന്റൗട്ട് എടുത്ത് വെട്ടി ഒട്ടിച്ച് അയയ്ക്കാൻ തുടങ്ങിയത്.
ജനകീയാസൂത്രണം സംബന്ധിച്ച എന്റെ പുസ്തകത്തിൽ ഓരോ ഘട്ടം പരിശീലനത്തിലെയും കെആർപി, ഡിആർപി, വിറ്റിസി, ജനപ്രതിനിധികൾ തുടങ്ങിയവരെക്കുറിച്ചുള്ള വിശദമായ സ്ഥിതിവിവരക്കണക്കുകൾ നല്കിയിട്ടുണ്ട്. അതുപോലെ ഗ്രാമസഭകൾ, സെമിനാറുകൾ, വികസനറിപ്പോർട്ടുകൾ തുടങ്ങിയ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും. ഇവയെല്ലാം ഉദയിന്റെ കമ്പ്യൂട്ടർ സെന്ററിൽനിന്ന് ഉള്ളവയാണ്. ഇതിന് ഉദയിനെ സഹായിക്കാൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരല്ലാതെ മറ്റു പ്രോഗ്രാംകാരോ സഹായികളോ ഉണ്ടായിരുന്നില്ലായെന്ന് എടുത്തു പറയേണ്ടതുണ്ട്.
ഉദയ് അധികം വർത്തമാനം പറയുന്ന പ്രകൃതക്കാരനല്ല. ഗൗരവക്കാരനാണ്. ഇതൊഴിച്ചാൽ സെല്ലിലെ എല്ലാ ആഘോഷങ്ങളിലും തമാശകളിലും പങ്കാളിയാകുമായിരുന്നു. ജനകീയാസൂത്രണത്തിനുശേഷം അധികം താമസിയാതെ ഇംഗ്ലണ്ടിൽ ഡാറ്റാ മാനേജ്മെന്റ് കമ്പനിയിൽ ജോലി നേടി പോയി. ഇപ്പോഴും അവിടെത്തന്നെ. ഫോൺ ചെയ്തപ്പോൾ ആദ്യത്തെ ചോദ്യം മീൻ കറിയെക്കുറിച്ചായിരുന്നു. ഉദയ് സിഡിഎസിൽനിന്നുള്ള ആളായതുകൊണ്ട് പലപ്പോഴും കപ്പയും മീൻകറിയും കഴിക്കാൻ ഞാൻ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. ആ രാത്രികൾ ഇന്നും ഉദയ് ഇംഗ്ലണ്ടിൽനിന്ന് ഓർക്കുന്നുണ്ട്.