വി. ചന്ദ്രാനന്ദൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണജനകീയചരിത്രം പോസ്റ്റുകളിൽ ഏറ്റവും ആകർഷകമായ ഘടകം അന്നത്തെ ഫോട്ടോകളാണ്. അവയിൽ മുക്കാൽപ്പങ്കും വി. ചന്ദ്രാനന്ദന്റെ സംഭാവനയാണ്. ഇപ്പോഴാണ് ചന്ദ്രാനന്ദന്റെ അന്നത്തെ ഫോട്ടോഭ്രാന്തിന്റെ വിലയും ഗുണവും കൂടുതൽ തിരിച്ചറിയുന്നത്. ഇവയൊക്കെ ഇത്രയും നാൾ സൂക്ഷിച്ചതിനെക്കുറിച്ചാണു പലരും അത്ഭുതപ്പെടുന്നത്. അതൊരു നീണ്ട കഥയാണ്. പതിനായിരക്കണക്കിനു ഫോട്ടോകൾ എടുത്തുകാണണം. ഭരണം മാറുന്നതിനുമുമ്പ് ചന്ദ്രാനന്ദൻ ഫോട്ടോകളെല്ലാം 15-20 ആൽബങ്ങളിലേക്കു മാറ്റി. സെല്ല് പിരിച്ചുവിട്ടപ്പോൾ കമനീയമായ ആൽബങ്ങൾ റെക്കോർഡായി ആസൂത്രണബോർഡിൽത്തന്നെ വച്ചു. എന്നാൽ പിന്നീട് ആർക്കും അവ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല.
ആൽബമെല്ലാം തയ്യാറാക്കി ബാക്കി മിച്ചംവന്ന മുഴുവൻ ഫോട്ടോകളും ഒരു പെട്ടിയിലാക്കി എന്റെ വീട്ടിലേക്കു മാറ്റി. എനിക്കാണെങ്കിൽ ഇങ്ങന ഒട്ടനവധി പെട്ടികളുണ്ട്. കഴിഞ്ഞ 25 വർഷമായി എന്റെ താമസസ്ഥലങ്ങളിലേക്ക് ഈ പെട്ടികളും യാത്രചെയ്തുകൊണ്ടിരിക്കുക ആയിരുന്നു. ഇത്തവണ പുതിയ ഫ്ലാറ്റിലേക്കു താമസം മാറിയപ്പോൾ പെട്ടികളൊക്കെ തുറന്ന് ആവശ്യമില്ലാത്തവയൊക്കെ നശിപ്പിക്കുകയോ മറ്റുള്ളവർക്കു നല്കുകയോ ചെയ്തു. അപ്പോഴാണ് ഈ ഫോട്ടോനിധി കണ്ടെത്തിയത്.
വി. ചന്ദ്രാനന്ദനായിരുന്നു ജനകീയാസൂത്രണകാമ്പയിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ. ഏതാണ്ട് എല്ലാ ദിവസവും എവിടെയെങ്കിലും ഒരു പ്രധാന ചടങ്ങുണ്ടാവും. അവിടെ ചന്ദ്രാനന്ദനെ കാണാനാവുമായിരുന്നു. എന്നാൽ, ഇദ്ദേഹം ആയിരുന്നു സ്ഥിരം ഫോട്ടോഗ്രാഫർ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇടാൻ എന്റെ പക്കൽ ഇല്ല! പോസ്റ്റുകൾക്കു ഫോട്ടോ ക്രെഡിറ്റ് കൊടുക്കാത്തത് എന്തുകൊണ്ടെന്നു ചിലർ ചോദിച്ചു. എല്ലാം ഫോട്ടോകൾക്കും ഒരാളുടെ പേരുമാത്രമേ കൊടുക്കാനുള്ളൂ - ചന്ദ്രാനന്ദൻ.
ചിത്രകലയും പെയിന്റിങ്ങുമാണ് ചന്ദ്രന്റെ ഇഷ്ടമണ്ഡലം. ഒപ്പം മികവുറ്റ ഫോട്ടോഗ്രാഫറും. സാമൂഹിക-രാഷ്ട്രീയപ്രശ്നങ്ങളെ ചിത്രം-പെയിന്റിങ്-ഫോട്ടോകളിലൂടെ ജനമനസ്സുകളിൽ എത്തിക്കാൻ പ്രത്യേകവൈഭവം ചന്ദ്രാനന്ദനുണ്ട്. അസമത്വം, നീതിനിഷേധം, പരിസ്ഥിതിത്തകർച്ച തുടങ്ങിയ സാമൂഹികപ്രശ്നങ്ങളോട് തന്റെ സർഗ്ഗശേഷിയിലൂടെ നിരന്തരം കലഹിക്കുന്ന വ്യക്തിയാണു ചന്ദ്രൻ.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്ന് അഞ്ചുവർഷത്തെ പെയിന്റിങ് പഠനം കഴിഞ്ഞ് കുറച്ചുകാലം ഒരു പരസ്യക്കമ്പനിയിൽ ജോലി ചെയ്തശേഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഭാഗമായി. സയൻസ് എക്സിബിഷനുകൾ സജ്ജീകരിക്കൽ, പരിഷത് പുസ്തകങ്ങളുടെ കവറുകളും ക്യാമ്പയിൻ പോസ്റ്ററുകളും ഉൾപ്പെടെ പരിഷത്തിന്റെ എല്ലാവിധ പ്രചാരണോപാധികളും തയ്യാറാക്കിയിരുന്നതിൽ ഒരു പ്രധാനി ചന്ദ്രാനന്ദനായിരുന്നു. 1980-മുതലുള്ള പരിഷത്തിന്റെ മിക്ക കലാജാഥകളുടേയും പോസ്റ്റർ തയ്യാറാക്കിയിരുന്നതും ചന്ദ്രനാണ്. ഇതിനൊപ്പം പുസ്തകപ്രചാരണം, ജാഥകൾ, ക്ലാസ്സുകൾ തുടങ്ങിയ പരിഷത്‌പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്ന പ്രവർത്തകനുമായിരുന്നു.
പുസ്തകക്കവറുകളും പോസ്റ്ററുകളും എക്സിബിഷൻ പാനലുകളും അച്ചടിക്കാനുള്ള സൗകര്യം 80-കളിൽ കേരളത്തിൽ പരിമിതമായിരുന്നു. കൂടുതലും ശിവകാശിയെ ആശ്രയിച്ചിരുന്നു. തയ്യാറാക്കിയ പോസ്റ്റുകളും മറ്റും ശിവകാശിയിൽ കൊണ്ടുപോയി അച്ചടിച്ചു കൊണ്ടുവരുന്ന ജോലിയും പരിഷത്തിനുവേണ്ടി ചന്ദ്രൻ ചെയ്യുമായിരുന്നു. ഒപ്പം പരിഷത്തിന്റെ ഏതു പരിപാടിക്കും ചന്ദ്രൻ ക്യാമറയുമായി മുന്നിലുണ്ടാകും.
കൂടാതെ ചിന്ത പബ്ലിക്കേഷൻ, സോഷ്യൽ സയിന്റിസ്റ്റ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങളിലും പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പങ്കാളിയായിരുന്നു. 1981-ൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചു. സിപിഐ(എം)-ന്റെ 13-ാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തപുരത്തു നടന്നപ്പോഴും ആദ്യകാലങ്ങളിലെ അന്താരാഷ്ട്രപഠനകോൺഗ്രസ്സിന്റെ സംഘാടനത്തിലും ചന്ദ്രന്റെ ബ്രഷും പെയിന്റും ക്യാമറയും നന്നായി പ്രവർത്തിച്ചു. ഇതിലൊക്കെ ചന്ദ്രൻ പ്രവർത്തനസംതൃപതി തേടിയിരുന്നു.
എറണാകുളം സാക്ഷരത, കേരളസമ്പൂർണ്ണസാക്ഷരതാപരിപാടി, ജനകീയാസൂത്രണം എന്നീ മുഖ്യ വികസനക്യാമ്പയിനുകളിലും ചന്ദ്രൻ ഒപ്പമുണ്ടായിരുന്നു. സാക്ഷരതാപരിപാടിയുടെ ഭാഗമായി ചന്ദ്രൻ എടുത്ത നിരവധി ഫോട്ടോകൾ ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. കേരള സാക്ഷരതായുടെ ഭാഗമായി നടന്ന ക്യാമ്പയിനുകളുടെ മിക്ക പോസ്റ്ററുകളും ലോഗയും പുസ്തകങ്ങളും ചന്ദ്രനാണു തയ്യാറാക്കായിരുന്നത്. കേരളത്തിലെ എല്ലാ ജില്ലയിലും ഉൾപ്രദേശങ്ങൾ ഉൾപ്പെടെ സഞ്ചരിച്ചു ഫോട്ടോ എടുക്കാനും പ്രസ്തുത ചിത്രങ്ങളിലൂടെ ഓരോ പ്രദേശത്തിന്റേയും ദുരിതാവസ്ഥയും സാക്ഷരതാപ്രവർത്തനത്തിന്റെ ആവേശവും നേതൃരംഗത്തു നില്ക്കുന്ന പ്രവർത്തകരുടെ മുന്നിൽ ചന്ദ്രന്റെ കാർക്കശ്യവും തമാശവും നിറഞ്ഞ സ്വതസിദ്ധഭാഷയിൽ എത്തിക്കാനും ചന്ദ്രൻ ശ്രമിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ജനകീയാസൂത്രണസെല്ലിലേക്കു ഡെപ്യൂട്ടേഷനിൽ എടുത്തത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകൾ, പുസ്തകക്കവറുകൾ, പ്രചാരണസാമഗ്രികൾ തുടങ്ങിയവയിലും ചന്ദ്രന്റെ സംഭാവനയുണ്ട്. ഏറ്റവും പ്രധാനം ഫോട്ടോ ഡോക്യുമെന്റേഷൻ ആയിരുന്നു. കേരളത്തിലെ മുഴുവൻ ജില്ലയിലും മലയോര - തീരദേശ പ്രദേശങ്ങളിലും ജനകീയാസൂത്രണം അഴിച്ചുവിട്ട ജനങ്ങളുടെ സർഗ്ഗശേഷിയും പ്രവർത്തനോത്സാഹവും ചന്ദ്രൻ ക്യാമറയിലൂടെ ഒപ്പിയെടുത്തു. മാത്രമല്ല, അതിൽ ഞങ്ങളുടെ ശ്രദ്ധയിൽ വരേണ്ട ചിത്രങ്ങളും പ്രശ്നങ്ങളും ഇ. എം. ശ്രീധരനെയും എന്നെയും ഏല്പിക്കുകയും ചെയ്യുമായിരുന്നു. ചിലതൊക്കെ ഡോ. ഗുലാത്തിയുടെ അടുത്തും എത്തിക്കുമായിരുന്നു.
പറയേണ്ട കാര്യങ്ങൾ, അനുകൂലമായാലും പ്രതികൂലമായാലും വെട്ടിത്തുറന്നു പറയാനും മടിയില്ലാത്ത വ്യക്തിത്വമാണ് ചന്ദ്രന്റേത്. ഒപ്പം വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിലും സഹപ്രവർത്തകർക്ക് ഒപ്പം നില്ക്കുന്നതിലും ചന്ദ്രൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോ എക്സിബിഷനുകളുടെ മുഖ്യസംഘാടകനും ഡിസൈനറും ചന്ദ്രാനന്ദനായിരുന്നു. പത്രമാദ്ധ്യമങ്ങളിൽ മുടങ്ങാതെ വാർത്ത നല്കുന്നതിന് അനുയോജ്യമായ ചിത്രങ്ങൾ തെരഞ്ഞുപിടിച്ച് എടുത്ത് എത്തിക്കാൻ ചന്ദ്രൻ നല്കിയിരുന്ന ശ്രദ്ധ ഞങ്ങളെ പലപ്പോഴും അതിശയപ്പെടുത്തിയിട്ടുണ്ട്.
എന്റെ പക്കലുള്ള ചിത്രശേഖരത്തിൽ ചന്ദ്രന്റെ ഫോട്ടോകളില്ല. ചന്ദ്രന്റെ ക്യാമറ ചന്ദ്രനിലേക്കു തിരിഞ്ഞിട്ടില്ല. അതുകൊണ്ട് ജനകീയാസൂത്രണപരിപാടികളിൽ ചന്ദ്രൻ പങ്കെടുക്കുന്ന ചിത്രങ്ങളില്ല. എന്നാൽ 1986-ൽ ജഗജീവന് ഒപ്പം ശാസ്ത്രസാഹിത്യപരിഷത്ത് അമ്പൂരി ട്രൈബൽ സെറ്റിൽമെന്റിൽ നടത്തിയ പുകശല്യം കുറഞ്ഞതും ദക്ഷത കൂടിയതുമായ പരിഷത്ത് അടുപ്പിന്റെ ദശദിനക്യാമ്പയിനിൽ ചന്ദ്രാനന്ദൻ പങ്കെടുത്തിരുന്നു. അതിന്റെ ഒരു ചിത്രം ജഗജീവനിൽനിന്നു ലഭിച്ചു.
എ. സിൽവസ്റ്റർ, വി. എൻ. രാജീവ്, എൻ. സി. ഹരീഷ്, ജി. അജിത്, ആർ. വിനോദ് നായർ, എ. എസ്. ഷിബു, വി. പ്രസന്നൻ, സി. കിരൺ
സിൽവസ്റ്റർ, രാജീവ്, ഹരീഷ്, അജിത്, വിനോദ്, ഷിബു, പ്രസന്നൻ എന്നിവരായിരുന്നു സെല്ലിലെ ഇനിയുള്ള ഓഫീസ് പ്രവർത്തകർ. മുഖ്യമായും പരിശീലനപരിപാടിയുടെ സംഘാടനവും കത്തിടപാടുകളും ആയിരുന്നു ഇവരുടെ ചുമതല. ഈ പ്രവർത്തനങ്ങളുടെ ഭാരത്തെക്കുറിച്ചു പലവട്ടം പരാമർശിച്ചിട്ടുള്ളതാണ്.
ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതലപരിശീലനങ്ങൾ 500-1000 പേർ പങ്കെടുക്കുന്നവയായിരുന്നു. ഇടതടവില്ലാതെ നടക്കുന്ന ഈ പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ അദ്ധ്യാപകരും കൈപ്പുസ്തകങ്ങളും ഉണ്ടായാൽ മാത്രമാവില്ല. പ്രായോഗികമായ സംഘാടനവും വളരെ പ്രധാനമാണ്. പഠനസാമഗ്രികൾ, ഉപാധികൾ ഇവ ഉറപ്പുവരുത്തേണ്ടിയിരുന്നു. താമസസൗകര്യം, ഭക്ഷണം, പരിശീലനാർത്ഥിക്കു കിട്ടുന്ന ശ്രദ്ധ, കരുതൽ, പരിശീലനയിടത്തിലും താമസ-ഭക്ഷണയിടങ്ങളിലും ലഭിക്കുന്ന ബഹുമാനം തുടങ്ങിയ നിരവധി ഘടകങ്ങൾ കണക്കിലെടുക്കേണ്ടിയിരുന്നു. പ്രത്യേകിച്ച് ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയ വളരെ വ്യത്യസ്തപശ്ചാത്തലങ്ങളിൽനിന്നു വരുന്ന മുതിർന്നവർ പഠിതാക്കൾ ആകുമ്പോൾ ചുമതലപ്പെട്ടവർ സൂക്ഷ്മാംശങ്ങൾകൂടി കണ്ണുവച്ചു പ്രവർത്തിക്കേണ്ടിയിരുന്നു.
സിൽവസ്റ്റർ ഹിമാചൽ സിപിഐ(എം) ഓഫീസിലെ പ്രവർത്തകനായിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖപത്രപ്രവർത്തകന്റെ ജ്യേഷ്ഠനാണ്. അദ്ദേഹം വഴിയാണ് സെല്ലിൽ എത്തിയത്. സെല്ലിലെ തപാൽ അയയ്ക്കലിന്റെ മുഖ്യചുമതലയാണു സിൽവസ്റ്റർ വഹിച്ചത്. ഇക്കാര്യത്തിൽ കൃത്യമായ ഒരു സിസ്റ്റം സിൽവസ്റ്റർ ഉണ്ടാക്കിയെടുത്തു. ഇതിനു പുറമേ പരിശീലനത്തിന് എത്തുന്നവർക്കുള്ള ഭൗതികസൗകര്യം ഒരുക്കുന്ന ടീമിന്റ ഭാഗമായും സിൽവസ്റ്റർ സ്വയം മാറുന്നതു കാണാമായിരുന്നു. ഇന്നു വെള്ളറടയിൽ പ്രാദേശികപാർട്ടിപ്രവർത്തനവുമായി കഴിഞ്ഞുപോകുന്നു.
മൂന്നാമത്തെയാളാണു രാജീവ്. പരിശീലനത്തിരക്കു കൂടിയപ്പോഴാണു രാജീവിനെ സെല്ലിലേക്കു വിളിച്ചത്. കോളെജുവിദ്യാഭ്യാസം കഴിഞ്ഞു വെറുതെ നില്ക്കുന്ന സമയമായതുകൊണ്ടുതന്നെ സെല്ലിലെ പ്രവർത്തനപങ്കാളിത്തം രാജീവിന് ഒരു അവസരമായിരുന്നു. തപാൽരേഖകൾ സൂക്ഷിക്കൽ, പുസ്തകവിതരണ സ്റ്റോക്ക് ബുക്ക് തയ്യാറാക്കൽ, പരിശീലനത്തിൽ പങ്കെടുക്കുന്നവക്കുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണത്തിനു സജ്ജമാക്കൽ എന്നിവയായിരുന്നു പ്രധാന ജോലികൾ. കൂടാതെ, പരിശീലനത്തിനാവശ്യമായ ലോജിസ്റ്റിക് സജ്ജമാക്കാനും രംഗത്തുണ്ടാകും. സദാ സെല്ലിലായിരിക്കും. ജനകീയാസൂത്രണത്തിനു ശേഷം മരാരിക്കുളത്തും എനിക്കൊപ്പം കുറച്ചുകാലം ഉണ്ടായിരുന്നു. ഇപ്പോൾ കോസ്റ്റ് ഫോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്യുന്നു.
നാലാമത്തേത് സണ്ണി കിടാരക്കുഴി. ജനലിനടുത്തു നില്ക്കുന്ന അഞ്ചാമത്തെ ആളാണു ഷിബു. പരിശീലനത്തിനായി എത്തുന്നവർക്കു താമസസൗകര്യം, യാത്ര എന്നിവയ്ക്കായി കൃഷ്ണൻ മാഷിനെ സഹായിക്കലായിരുന്നു ഷിബു പ്രധാനമായി ചെയ്തുതുടങ്ങിയത്. അച്ചടിക്കുന്ന പരിശീലനസഹായികൾ, പുസ്തകങ്ങളുടെ ബയൻഡിങ്, പാക്കിങ്, തുടങ്ങിയ പ്രവർത്തനങ്ങളിലേക്കു ഷിബു സ്വഭാവികമായി എടുത്തിടപ്പെട്ടു. ഇക്കാര്യത്തിൽ ഷിബു വളരെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. ഷിബു ഇന്നു കേരള പോലീസിലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.
ഇവരോടു സംസാരിച്ചുനില്ക്കുന്നത് തിരുവനന്തപുരത്തെ കെആർപിയായ അശോകനാണ്.
പരിശീലനത്തിനായി തിരുവനന്തപുരത്ത് എത്തുന്നവരെ റെയിൽവേ, ബസ് സ്റ്റേഷനുകളിൽനിന്നു സ്വീകരിച്ച് താമസസ്ഥലത്തും അവിടെനിന്നു പരിശീലനകേന്ദ്രത്തിലും എത്തിക്കാനും കൃത്യമായ സംവിധാനം ഉണ്ടായിരുന്നു. ഇതിനു സഹായിക്കലായിരുന്നു അജിത്തും വിനോദും കൂടി ചെയ്തിരുന്നത്. ഇതിനു പുറമേ, അച്ചടിക്കുന്ന പുസ്തകത്തിന്റെ വിതരണച്ചുമതലയും ഇവരുടെ നേതൃത്വത്തിലായിരുന്നു. നില്ക്കുന്നനില്പിനു കോഴിക്കോട്, കണ്ണൂർ യാത്രകൾ ഇവർക്കു പോകേണ്ടി വന്നിട്ടുണ്ട്. അത്തരം എല്ലാ ഓട്ടങ്ങളേയും ആവേശത്തിൽ ഏറ്റെടുത്തു നിർവഹിച്ചിരുന്നു. അജിത് കുടുംബമായി കാനഡയിൽ ജോലി ചെയ്യുന്നു. വിനോദ് തിരുവനന്തപുരത്ത് ആയുർവേദ മെഡിക്കൽ സെയിൽസിലും.
തിരുവനന്തപുരത്ത് വിവിധ ഓഫീസുകളിൽ അറിയിപ്പുകളും കത്തുകളുമൊക്കെ എത്തിക്കുന്ന ചുമതല ഹരീഷിനായിരുന്നു. ഇതോടൊപ്പം പരിശീലനപരിപാടിയുടെ ലോജിസ്റ്റിക്ക് ക്രമീകരണത്തിനും ഒപ്പം കൂടും. പുസ്തകവിതരണയാത്രയും ഹരീഷിനും കിട്ടും. ജനകീയാസൂത്രണം കഴിഞ്ഞ് സ്റ്റേറ്റ് ഇൻഷുറൻസിൽ ജീവനക്കാരനായി. എം. സ്വരാജും വി. ശിവൻകുട്ടിയും എംഎൽഎ ആയിരുന്ന വേളയിൽ പിഎ ആയി ഹരീഷ് പ്രവർത്തിച്ചിട്ടുണ്ട്. വി. ശിവൻകുട്ടിയുടെ പൊതുവിദ്യാഭ്യാസമന്ത്രി ആയപ്പോഴും അദ്ദേഹത്തിന്റെ ഓഫീസിൽ ജോലി ചെയ്തു.
ഡോക്യുമെന്റേഷൻ, പുസ്തകവിതരണരജിസ്റ്റർ, പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിഗതവിവര ഫോറങ്ങൾ സമാഹരിക്കൽ എന്നിവയാണു പ്രസന്നൻ പ്രധാനമായി ചെയ്തിരുന്നത്. പരിശീലനപരിപാടികളിൽനിന്നു കൃത്യമായി ഫോറങ്ങൾ ശേഖരിച്ചു കമലട്ടീച്ചറെ ഏല്പിക്കലും പ്രസന്നകുമാറിന്റെ ഉത്തരവാദിത്വമായിരുന്നു. ഇതിനുപുറമേ പുസ്തകവിതരണയാത്രയും പ്രസന്നകുമാറിന് ഉണ്ടായിരുന്നു. ജനകീയാസൂത്രണം കഴിയവേ കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ സർവ്വീസിൽനിന്നു വിരമിച്ച് കുടുംബമായി കഴിയുന്നു.
ഈ പ്രവർത്തനവിഭജനം പറഞ്ഞെങ്കിലും ഇവർ മൾട്ടിപർപ്പസ് ആയിരുന്നു. നല്കുന്ന എന്തു പണിയും ഏറ്റെടുക്കുന്നവർ. ഈ സേനയുടെ പ്രവർത്തനം സെല്ലിന്റെ ഉണർവായിരുന്നു. ഇവരെല്ലാം വിദ്യാഭ്യാസം കഴിഞ്ഞു നില്ക്കുന്ന സമയത്താണ് ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിക്കുന്നത്. ജനകീയാസൂത്രണപ്രവർത്തനം നല്കിയ അനുഭവം അവരുടെ തുടർപഠനത്തിനും തൊഴിലിനും ഏറെ സഹായമായിട്ടുണ്ട്. (സ്വാമിയെക്കുറിച്ചു വേറെ എഴുതിയിട്ടുണ്ട്.)
കെ. സുധീർ, എ. സുരേഷ് കുമാർ, എം. എ. ടെസ്റ്റിൻ
ജനകീയാസൂത്രണസെല്ലിൽ അൽപ്പവും വിശ്രമം കിട്ടാത്തവരായിരുന്നു ഡ്രൈവർചുമതല വഹിച്ചിരുന്നവർ. മറ്റു ജില്ലകളിലേക്കുള്ള യാത്രകൾ മിക്കവാറും രാത്രികാലങ്ങളിൽ ആയിരിക്കും. പകൽസമയം സെല്ലിലെ പ്രവർത്തനങ്ങൾക്കായി പ്രസ്സ്, പത്രമോഫീസുകൾ, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങളും. ഇതു കഴിഞ്ഞെത്തുമ്പോൾ മറ്റു ജില്ലകളിലേക്കു യാത്രയ്ക്കായി ആരെങ്കിലും ഉണ്ടാകും. ഇവയൊക്കെ സന്തോഷത്തോടെയും ഹരത്തോടെയും ഏറ്റെടുത്തു ചെയ്തവരായിരുന്നു സുധീറും സുരേഷ് കുമാറും ടെസ്റ്റിനും.
സുധീറും ടെസ്റ്റിനും സെല്ലിലേക്കു വാഹനം ഓടിക്കാനും സുരേഷ് കുമാർ മെമ്പർ എന്ന നിലയിലെ എന്റെ കാറിന്റെ ഡ്രൈവറും ആയിരുന്നു. ടെസ്റ്റിൻ ഇടയ്ക്ക് ഡോ. ഇക്ബാലിന്റെ വണ്ടിയും ഓടിക്കുമായിരുന്നു. ആദ്യ ഘട്ടത്തിലെ പരിശീലനം പ്രധാനമായി മൂന്നു കേന്ദ്രങ്ങളിലാണു സമാന്തരമായി നടന്നത്. ഓരോ ടീമും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്യുന്ന തരത്തിലായിരുന്നു. സംസ്ഥാനപരിശീലനം കഴിഞ്ഞാലുടൻ ജില്ലാപരിശീലനവും. ഒപ്പം അടുത്ത ഘട്ടത്തിലേക്കുള്ള പരിശീലനതയ്യാറെടുപ്പു സംസ്ഥാനതലത്തിൽ തുടങ്ങും. ഇതൊക്കെമൂലം വണ്ടികൾക്ക് അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്താനോ ഡ്രൈവർമാർക്കു വിശ്രമിക്കാനോ സമയം കിട്ടാതെയായി. ഇവരെ സഹായിക്കാൻ അത്യാവശ്യഘട്ടങ്ങളിൽ അനിയന്റെ കാറുമായി ഡ്രൈവർ ജോൺസണും ഇടയ്ക്കു കൂടുമായിരുന്നു.
വികസനസെമിനാറുകളിലേക്കും പദ്ധതിനിർവ്വഹണഘട്ടത്തിലേക്കും കടന്നപ്പോൾ വണ്ടിയോട്ടത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. തുടക്കത്തിൽ ജില്ലാകേന്ദ്രങ്ങളിലേക്കുള്ള യാത്രകളായിരുന്നെയിൽ ഈ ഘട്ടത്തിൽ പ്രാദേശികതലങ്ങളിലും ഉൾപ്രദേശങ്ങളിലേക്കുമായി യാത്ര. ഇതോടെ ഡ്രൈവറന്മാർക്കും വണ്ടിക്കും തീരെ വിശ്രമം ലഭിക്കാതെയായി. ഡ്രൈവർചുമതല വഹിച്ചിരുന്ന സുധീറും സുരേഷും ടെസ്റ്റിനും വഹിച്ച പങ്ക് അഭിനന്ദങ്ങൾകൊണ്ടു മാത്രം പറഞ്ഞുതീർക്കാൻ കഴിയില്ല. അതിനും അപ്പുറമായിരുന്നു.
സുധീറും സുരേഷ് കുമാറും ടെസ്റ്റിനും സമയം കിട്ടിയാൽ തപാൽ കവർ എഴുത്ത്, ഒട്ടിക്കൽ, തപാൽ വിതരണം, പരിശീലനപുസ്തകങ്ങളുടെയും പ്രചാരണവസ്തുക്കളുടേയും ലോഡിങ്, പരിശീലനകേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കെടുക്കുമായിരുന്നു. ജോലിയുടെ കാഠിന്യവും തിരക്കും മനസ്സിലാക്കാൻ ഒന്നുരണ്ട് അനുഭവം പറയട്ടെ.
തൃശൂരിൽ ഒരു പരിപാടിക്ക് പോയ വേളയിൽ, അതിരാവിലെ കൊടുങ്ങല്ലൂരിലെ എന്റെ വീട്ടിൽ പോയി വരാൻ തീരുമാനിച്ചു. തൃശൂർനിന്നു കൊടുങ്ങല്ലൂരിനു യാത്ര ചെയ്യുമ്പോൾ വണ്ടി നിർത്തി കാലിച്ചായ കുടിക്കാൻ ഇറങ്ങി. ഉറക്കം വന്നാൽ അങ്ങനെ ചെയ്തോളാൻ ഞാൻ പറഞ്ഞിരുന്നു. ഉറക്കം ഉണർന്ന ഞാൻ റോഡരികിൽ പത്രവിതരണക്കാരെ കണ്ടു. പെട്ടെന്നു വരാം എന്നു കരുതി ഞാൻ ഇറങ്ങി പത്രം വാങ്ങാൻ പോയി. ചായകുടിച്ചുവന്ന സുരേഷ് ഞാൻ പിന്നിൽ ഉറങ്ങുന്നുണ്ടെന്നു കരുതി വണ്ടി കൊടുങ്ങല്ലൂർക്ക് വിട്ടു. ഞാൻ പത്രവുമായി വരുമ്പോൾ വണ്ടിയില്ല! ഇന്നത്തെപ്പോലെ മൊബൈൽ ഫോണുമില്ല. സുരേഷ് കൊടുങ്ങല്ലൂരിൽ എത്തി തിരിഞ്ഞുനോക്കുമ്പോൾ എന്നെ കാണുന്നില്ല. പരിഭ്രാന്തനായി അടുത്ത ടെലിഫോൺ ബൂത്തിൽനിന്നു മനമോഹനനെ വിളിക്കുന്നു. എന്തായാലും ഞാൻ മറ്റൊരു കാർ പിടിച്ചു പുറകെയെത്തി. അന്ന് പരിഭ്രാന്തിയിലായി നില്ക്കുന്ന സുരേഷിനെ മറക്കില്ല!
സുധീർ രാത്രിയും പകലും സെല്ലിൽത്തന്നെ ആയിരുന്നു. സുധീറിന്റെ വണ്ടിയിൽ ഞാനും ജഗജീവനും കോഴിക്കോട്ടുനിന്നു രാത്രി തിരുവനന്തപുരത്തേക്കു വരുന്നു. ആലപ്പുഴ എത്തിയ വണ്ടി അര മണിക്കൂർ കഴിഞ്ഞിട്ടും ആലപ്പുഴ ടൗൺ വിടുന്നില്ല. അവിടെ കറങ്ങി നടക്കുന്നു. സുധീറിന് ഉറക്കക്ഷീണത്തിൽ തിരുവനന്തപുരത്തേക്കുള്ള തിരിവ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു. സർ, ഓടിച്ചിട്ടും ഓടിച്ചിട്ടും ഇവിടെത്തന്നെ വന്നു നില്ക്കുന്നു എന്ന സുധീറിന്റെ പരിദേവനം കേട്ടാണ് ഉണർന്നത്.
എന്നാലും അഞ്ചുകൊല്ലവും ഒരപകടംപോലും ഉണ്ടായിട്ടില്ല. അതിനുള്ള ജാഗ്രത അവർ പുലർത്തിയിരുന്നു. ഞാൻ ചിലപ്പോൾ ഒരു എക്സ്ട്രാ താൽക്കാലിക ഡ്രൈവറുമായി യാത്ര ചെയ്ത കാര്യവും ഓർക്കുന്നു.
ഇപ്പോൾ ഇവരിൽ സുധീറിനെ ഇടയ്ക്ക് കാണാറുണ്ട്. നല്ലൊരു റെന്റ് എ കാർ ഏജൻസി നടത്തുന്നു. ഐഎസ്‌ആർഒ, ടെക്നോപാർക്ക് തുടങ്ങിയവയുടെ ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ട് ഉണ്ടായിരുന്നു. ടെസ്റ്റിൻ സി-ആപ്റ്റിലും സുരേഷ് ഒരു സ്വകാര്യകമ്പനിയിലും ജോലി ചെയ്യുന്നു.