കെ. മോഹൻകുമാർ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണത്തിന്റെ വീഡിയോ ഡോക്യുമെന്റേഷന്റെ പൂർണ്ണചുമതല സി-ഡിറ്റിനായിരുന്നു. സയൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷൻ മേഖലയിലെ നൂതനകാൽവയ്പ് ആയിരുന്നു സി-ഡിറ്റ്. ശാസ്ത്രപ്രചാരണത്തിനും വികസനോന്മുഖകമ്മ്യൂണിക്കേഷനുമായി രാജ്യത്തിന്റെ നാലു ഭാഗങ്ങളിലായി നാലു കേന്ദ്രങ്ങൾ ഉണ്ടാക്കാൻ കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യാവകുപ്പ് ഒരു ബൃഹദ്‌പദ്ധതി തയ്യാറാക്കി. പ്രൊഫ. യശ്പാലും ഡോ. എം. പി. പരമേശ്വരനും പിന്നീട് ഡോ. നരേന്ദ്ര സഹ്ഗളും ആയിരുന്നു ഈ ആശയത്തിനു പിന്നിൽ. ഇതു യാഥാർത്ഥ്യമായത് കേരളത്തിലാണ്.
1986-ൽ ദില്ലിയിലെ ജാമിയാ മിലിയ സർവ്വകലാശാലയിൽനിന്നു സയൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദവുമായി വന്ന കെ. മോഹൻകുമാറും ഇത്തരമൊരു പദ്ധതിയുടെ സ്വപ്നക്കാരനായിരുന്നു. ഇടതുപക്ഷസർക്കാർ അധികാരത്തിലേറിയ സമയം. ടി. കെ. രാമകൃഷ്ണൻ സാംസ്കാരികവകുപ്പുമന്ത്രി. പി. ഗോവിന്ദപ്പിള്ള കെഎസ്എഫ്ഡിസി ചെയർപേഴ്സൺ. ഡോ. എം. പി. പരമേശ്വരന്റെ ഉത്സാഹം വലുതായിരുന്നു. കേരളം നേതൃത്വം കൊടുക്കേണ്ട മറ്റൊരു വലിയ പ്രൊജക്റ്റ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ മാതൃകയിൽ ഒരു രാജ്യാന്തര അക്കാദമികസ്ഥാപനംകൂടി ആവണമത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉന്നതനിലവാരമുള്ള പ്രതിഭകളെ കൊണ്ടുവരണം. ഇക്കാര്യത്തിൽ പിജിയോടും എംപിയോടുമൊപ്പം ഞാനും ചേർന്നു. സി-ഡിറ്റിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഡോ. പി. വി. ഉണ്ണിക്കൃഷ്ണനെ സ്പെഷ്യൽ ഓഫീസറായും നിയമിച്ചു.
സി-ഡിറ്റിൽ കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യാവകുപ്പ് പ്രൊജക്റ്റ് സി-ഡെകോം (Centre for Development Communication) അഹമ്മദാബാദിലെ എസ്എസി-യുടെ മാതൃകയിൽ. ശാസ്ത്ര, വികസനോന്മുഖ വീഡിയോകൾ നിർമ്മിക്കാനായി തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള അത്യാധുനിക ബീറ്റാക്യാം സ്റ്റുഡിയോ സി-ഡിറ്റിൽ തയ്യാറായി.
ആ സമയത്താണു കുവൈറ്റ് യുദ്ധത്തെത്തുടർന്നു ഗൾഫിൽനിന്നു ലക്ഷക്കണക്കിനു മലയാളുകൾ നാട്ടിലേക്കു മടങ്ങിയത്. ആപത്ത് ഒരവസരം.
സി-ഡിറ്റിന്റെ ആദ്യ വികസനോന്മുഖഡോക്യുമെന്ററിയുടെ അവതാരകൻ മോഹൻകുമാറായിരുന്നു. പുതിയൊരു അനുഭവമായിരുന്ന് അത്. പിന്നീട് ഡോ. ടി. എൻ. കൃഷ്ണൻ കേരളത്തിലെ കുറഞ്ഞുവരുന്ന ജനനനിരക്കുമായി ബന്ധപ്പെട്ട് ‘Declining Birth Rate of Kerala’ എന്നൊരു ഡോക്യുമെന്ററി തയ്യാറാക്കാൻ സി-ഡിറ്റിനെ സഹായിച്ചു. കേരളത്തിലെ ഒട്ടുമിക്ക ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളും ശാസ്ത്രാധിഷ്ഠിതമോ വികസനോന്മുഖമോ ആയ ഡോക്യുമെന്ററികൾ തയ്യാറാക്കാൻ സി-ഡിറ്റിനെയാണ് ആശ്രയിച്ചിരുന്നത്. പിജിയുടെ നേതൃത്വവും ഒപ്പം പ്രഗത്ഭരായ ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയുമായിരുന്നു ഇതിനു കാരണം. സാങ്കേതികവിദഗ്ദ്ധരും കലാകാരരും കൂടാതെ മികച്ച ഗവേഷകരും അന്ന് സി-ഡിറ്റിന് ഉണ്ടായിരുന്നു.
ഡോ. നട ദുവ്വുരി, ഡോ. കെ. എൻ. ഹരിലാൽ, ഡോ. പി. ടി. അജിത് കുമാർ, ഡോ. എൻ. ഷാജി എന്നിവർ ഡോക്യുമെന്ററികൾക്ക് ആവശ്യമായ ഗവേഷണപഠനങ്ങൾ ശേഖരിച്ച്, ചർച്ചചെയ്ത്, ഉള്ളടക്കം തയ്യാറാക്കിയപ്പോൾ മോഹൻകുമാറിന്റെ നേതൃത്വത്തിൽ എം. ശിവകുമാർ, ബീന പോൾ, കെ. ജി. ജയൻ, എം. ആർ. ശശിധരൻ, ഹരികുമാർ, രാംകുമാർ, പിന്നീടുവന്ന രമേഷ് വിക്രമൻ എന്നിവരായിരുന്നു ഡോക്യുമെന്ററി നിർമ്മാണത്തിനു ചുക്കാൻ പിടിച്ചത്. കുട്ടനാടിന്റെ പാരിസ്ഥിതികപ്രശ്നങ്ങളെ ആധാരമാക്കി മോഹൻകുമാർ തയ്യാറാക്കിയ ‘ഒരു ജലനിരപ്പിന്റെ വിലാപം’ ടോക്കിയോയിൽ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ (Earth Vision’92) ‘ഗ്രീൻ ഓസ്കാർ’ എന്ന് അറിയപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരത്തിന് അർഹമായി. ഇന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ അവാർഡായിരുന്ന് അത്. കേരളത്തിലെ മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങളെ അധികരിച്ചു രാജീവ് വിജയരാഘവൻ തയ്യാറാക്കിയ ‘മീനും മനുഷ്യനും’ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ മറ്റൊരു ഡോക്യുമെന്ററിയായിരുന്നു.
വിഭവഭൂപടനിർമ്മാണവും അതിന്റെ ആവശ്യകതയുമൊക്കെ ഊന്നിപ്പറഞ്ഞുകൊണ്ടു നിർമ്മിച്ചതാണു ‘Plotting the Riches’, കേരളത്തിന്റെ ജലസമ്പത്തിനെയും വനസമ്പത്തിനെയും മണ്ണിനെയും മനുഷ്യരെയും പരിസ്ഥിതിയെയും ഒക്കെക്കുറിച്ചു പുതിയ ആശയങ്ങൾ ചർച്ചയ്ക്കായി മുന്നോട്ടുവയ്ക്കാൻ ദൃശ്യമാദ്ധ്യമം എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ തെളിവായി. ഇന്നും ചർച്ചചെയ്യപ്പെടുന്ന ഡോക്യുമെന്ററികൾ തയ്യാറാക്കാൻ സി-ഡിറ്റിലെ ചെറുപ്പക്കാർക്കു കഴിഞ്ഞു.
ഈയൊരു പശ്ചാത്തലത്തിൽ ജനകീയാസൂത്രണത്തെ ഡോക്യുമെന്റ് ചെയ്യേണ്ട ചുമതല സി-ഡിറ്റിന് ആയതു തികച്ചും സ്വാഭാവികം. കെ. മോഹൻകുമാർ തന്നെയാണ് ഇത്തരമൊരു നിർദ്ദേശവുമായി പ്ലാനിങ് ബോർഡിൽ വന്നത്. ദൂരദർശനിൽനിന്നു ഡെപ്യുട്ടേഷനിൽ എത്തിയ സാജനുംകൂടി ചേർന്നപ്പോൾ നല്ല ടീമായി. വിപുലമായ ഈ കർമ്മപദ്ധതികളൊക്കെ ഡോക്യുമെന്റ് ചെയ്യാൻ പല ഗ്രൂപ്പുകളായി കേരളമങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഇന്ന് 25 വർഷത്തിനുശേഷവും ജനകീയാസൂത്രണത്തെക്കുറിച്ചു 15 മണിക്കൂറോളം നീളുന്ന വീഡിയോ ഡോക്യുമെന്ററികൾ സി-ഡിഎസിന്റെ ശേഖരത്തിലുണ്ട്.
ബാബുരാജും ബാബുഭരദ്വാജും പ്രേംരാജും മഹേഷും തുടർന്നു പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ചിറങ്ങിയ ഒട്ടനവധി ചെറുപ്പക്കാരായ സാങ്കേതികവിദഗ്ദ്ധരും ഒക്കെയടങ്ങുന്ന പ്രതിഭകളുടെ താൽക്കാലികതാവളമായിരുന്നു ഇക്കാലത്ത് സി-ഡിറ്റ്. ഇന്നു വിവിധ ദൃശ്യമാദ്ധ്യമരംഗങ്ങളിൽ പ്രശസ്തരായ പലരും തങ്ങളുടെ ആദ്യകാലപ്രവർത്തനങ്ങൾ ആരംഭിച്ചത് സി-ഡിറ്റിലാണ്. 25 വർഷങ്ങൾ പിന്നിട്ടു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വീഡിയോകൾ ഇന്നു നമുക്കു ലഭ്യമായത് അന്ന് സി-ഡിറ്റ് നിർവ്വഹിച്ച ഈ ചരിത്രദൗത്യത്തിന്റെ ഫലമായാണ്.