സ്നേഹത്തിന്റെ പൂക്കളം
ലഘു ജീവചരിത്രം (Biography)
നിനോജ്, ശിവകുമാർ, അനിൽകുമാർ, ജോൺസൺ, ഫിലിപ്പ്, ജോജി പൗലോസ്, മധുസൂധനൻ
1996-ലെ ഓണം സംസ്ഥാന ആസൂത്രണബോർഡിൽ. പൂക്കളം ജനകീയാസൂത്രണത്തിന്റെ ലോഗോയാണ്. എന്റെ ഓർമ്മ ആശയം സി-ഡിറ്റിലെ മോഹൻകുമാറിന്റെത് ആണെന്നാണ്. രൂപകൽപ്പന ഫോട്ടോഗ്രാഫർ ചന്ദ്രാനന്ദന്റേതാണ്.
ആലിലകളെ നിങ്ങൾക്ക് അഗ്നിനാളങ്ങളായും വ്യാഖ്യാനിക്കാം. അതിനു താഴെയുള്ള ഉദയസൂര്യന്റെ മൂന്നു രേഖകൾ മൂന്നു തട്ടു പഞ്ചായത്തുകളാണ്. താഴത്ത് പരമ്പരാഗതപഞ്ചായത്തിനെ പ്രതീകവത്ക്കരിക്കുന്ന അഞ്ചു രൂപങ്ങളും. പൂക്കളത്തിൽ അഞ്ചു തലയുണ്ടെങ്കിലും നാല് ഉടലേയുള്ളൂ. ഔദ്യോഗികലോഗോയിൽനിന്നു പൂക്കളമാകുമ്പോൾ സ്വാഭാവികമായും ചില്ലറ മാറ്റങ്ങൾ വരുമല്ലോ.
ഈ പൂക്കളത്തിന്റെ സ്രഷ്ടാക്കളെയും ചിത്രത്തിൽ കാണാം. രണ്ടുപേരേ ജനകീയാസൂത്രണസെല്ലിൽനിന്നുള്ളൂ. ഡ്രൈവർ ടെസ്റ്റിനും കമ്പ്യൂട്ടർ അസിസ്റ്റന്റ് ശിവകുമാറും. മറ്റുള്ളവർ പ്ലാനിങ് ബോർഡിലെ ഉദ്യോഗസ്ഥരാണ്. ഈ ചിത്രം യോജിപ്പിന്റെ മറ്റൊരു സന്ദേശവുംകൂടി നല്കുന്നുണ്ട്. സെല്ലിലുള്ളവരെല്ലാം സന്നദ്ധപ്രവർത്തകരാണ്. അല്ലെങ്കിൽ പുറത്തുനിന്നു ഡെപ്യൂട്ടേഷനു വന്നവർ. ആദ്യമൊക്കെ ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഏതാനും മാസംകൊണ്ട് അവയെല്ലാം പൂർണ്ണമായും അവസാനിച്ചു. സെൽ ഉറങ്ങാറില്ല. രാപ്പകൽ പണിയെടുക്കുന്ന വട്ടൻമാരെ കുറച്ചൊക്കെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കിയിരുന്നത്.
ഒറ്റലക്ഷ്യത്തോടെ ഒത്തൊരുമയോടെ എല്ലാവരും പ്രവർത്തിച്ച ഒരു സ്നേഹപ്പൂക്കളം ആയിരുന്നു ആസൂത്രണസെല്ലും ജനകീയാസൂത്രണപ്രസ്ഥാനത്തിലെ മുഴുവൻ പങ്കാളികളും.
എല്ലാവർക്കും എല്ലാക്കൊല്ലത്തേക്കുമുള്ള എന്റെ ഓണാശംസയാകട്ടെ ഇത്.