മടത്തറ സുഗതൻ
ലഘു ജീവചരിത്രം (Biography)
തിരുവനന്തപുരം കോർപ്പറേഷനിൽ കോർഡിനേറ്റർ ആകാൻ ആളെക്കിട്ടാൻ പ്രയാസമായിരുന്നു. പല പ്രവർത്തകരും ഒഴിഞ്ഞുമാറി. കാരണം, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിൽ ചിലരുടെയും കുത്തിത്തിരുപ്പുകൾ കുപ്രസിദ്ധമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ മടത്തറ സുഗതനിൽ എത്തിയത്. ജില്ലാകോർഡിനേറ്റർ ആയിരുന്നു. മന്ത്രി പാലോളി അടക്കം നിർബ്ബന്ധിച്ചാണ് കോർപ്പറേഷൻ ചുമതലയേല്പിച്ചത്. വായിക്കുകയും പഠിക്കുകയും ചെയ്യും. പക്ഷെ, മുട്ടാളത്തത്തിനൊന്നും വഴങ്ങില്ല. മുട്ടണമെങ്കിൽ മുട്ടും.
നിലമേൽ കോളെജിലെ വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ പ്രവർത്തകനായിരുന്നു. സിപിഐ(എം) ഏരിയാക്കമ്മിറ്റിയംഗം ആയി. സോഷ്യൽ സയന്റിസ്റ്റ് പ്രസിദ്ധീകരണശാലയിൽ ജോലിക്കു ചേർന്നു. സർക്കാരുദ്യോഗസ്ഥനായി, സാക്ഷരതാപ്രവർത്തകനായി, അങ്ങനെ അവസാനം ജനകീയാസൂത്രണത്തിൽ. കെആർപി പരിശീലനത്തിൽ എത്തി.
മേയർ ശിവൻകുട്ടി ഇതുപോലൊരു ആളെ സഹായിയായി കിട്ടാൻ കാത്തിരിക്കുകയായിരുന്നു. ഉടൻ 15 പ്രവർത്തകരടങ്ങുന്ന ജനകീയാസൂത്രണസെൽ രൂപവത്ക്കരിച്ചു. കോർപ്പറേഷനോഫീസിൽത്തന്നെ മുറിയും അനുവദിച്ചു. ഒരു ഘട്ടത്തിൽ ജനകീയാസൂത്രണ ഓഫീസിലെ ഉപകരണങ്ങളും പോസ്റ്ററുമെല്ലാം വലിച്ചെറിഞ്ഞു വിരട്ടാൻ നോക്കി. ഒന്നിനും വഴങ്ങിയില്ല. എൽആർപിമാരെ പരിശീലിപ്പിക്കാൻ പ്രത്യേകകൈപ്പുസ്തകം ഉണ്ടാക്കി. ഒട്ടനവധിവിദഗ്ദ്ധരെ കോർപ്പറേഷനുപിന്നിൽ അണിനിരത്തി. ടെക്നോപാർക്ക് ഓഡിറ്റോറിയത്തിൽ കൗൺസിലർമാർക്കു രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. മേയർ ദിനംപ്രതി ജനകീയാസൂത്രണപ്രവർത്തനങ്ങൾ അവലോകനം ചെയ്യുക പതിവായി. എതിർപ്പുകൾ ക്രമേണ മാറി. കൗൺസിൽ ഹാളിൽത്തന്നെ പരിശീലനങ്ങൾ നടന്നു.
കാര്യങ്ങൾ ക്വിക്ക് ഫോർവേഡായി. വാർഡുസഭകൾ കഴിഞ്ഞപ്പോഴേക്ക് 650 പേജുള്ള വികസനറിപ്പോർട്ടും തയ്യാറായി. വിദഗ്ദ്ധരുടെ സഹായത്തോടെ പ്രൊജക്റ്റ് രേഖകളും പദ്ധതിരേഖയും തയ്യാറാക്കി. കമ്പ്യൂട്ടർ പരിശീലനകേന്ദ്രം, റിപ്പോഗ്രാഫിക്ക് സെന്റർ, നെറ്റ് സെന്റർ, ജനസേവനകേന്ദ്രം, ആറു സഹകരണസംഘങ്ങൾ. വ്യവസായയൂണിറ്റുകൾ, ആംബുലൻസുകൾ തുടങ്ങി ഒട്ടേറെ പ്രൊജക്ടുകൾ സുഗതൻ ഇന്നും ഓർക്കുന്നു. ഒട്ടേറെ സന്ദർശകർ ജനകീയാസൂത്രണപ്രവർത്തനങ്ങൾ കാണാൻ വന്നിരുന്നു. ബ്രിട്ടണിൽനിന്നു വന്ന ഗവേഷകനുമായി നടന്ന ചർച്ചയൊക്കെ നല്ല ഓർമ്മയുണ്ട്. റിട്ടയേർഡ് ചീഫ് എൻജിനീയർ ജോൺ ചെറിയാനും കൂടെ ഉണ്ടായിരുന്നു.
‘ക്ലീൻ സിറ്റി ഗ്രീൻ സിറ്റി’ ശുചിത്വ പരിപാടി ഇക്കാലത്താണു നടന്നത്. കേന്ദ്രീകൃതമായ വിൻഡ്രോ കമ്പോസ്റ്റിങ് ആണ് ഈ പദ്ധതിയിൽ ഉപയോഗിച്ച സാങ്കേതികവിദ്യ. ആ വർഷങ്ങളിൽ വളരെ ഫലപ്രദമായി ഇതു പ്രവർത്തിച്ചു. ‘ഗുഡ്ബൈ മസ്കിറ്റോ’ എന്ന കൊതുകുനശീകരണപദ്ധതിയായിരുന്നു മറ്റൊരു അനുബന്ധപരിപാടി. മത്സ്യത്തൊഴിലാളികൾക്കുവേണ്ടി പ്രത്യേക സമ്പാദ്യ ക്ഷേമപദ്ധതി ആരംഭിച്ചു. മുഖ്യമന്ത്രി ഇ. കെ. നായനാരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഏറ്റവും നൂതനമായ പദ്ധതി ‘മഹിളാനിധികൾ’ എന്ന പേരിൽ 250 വനിതകളുടെ സ്വയംസഹായസംഘങ്ങൾ രൂപവത്ക്കരിച്ചതാണ്. ഓരോന്നിനും 10,000 രൂപവീതം ധനസഹായം നല്കി. മൂന്നാംകൊല്ലം സംഘങ്ങളെ സ്ത്രീശക്തിയെന്ന പേരിൽ പുനഃസംഘടിപ്പിച്ചു. നൂറുകണക്കിനു സ്വയംതൊഴിൽസംരംഭങ്ങൾ ആരംഭിച്ചു. അവയ്ക്കു സൗജന്യമായി പ്രോജക്ട് എഴുതിനല്കാനും സഹായിക്കാനും വിദഗ്ദ്ധരുടെ ‘ആശ്വാസ്’ എന്ന സംഘടന രൂപവത്ക്കരിച്ചു. മൂന്നു മുറിയുള്ള ഒരു പരിശീലനകേന്ദ്രവും തുറന്നു.
പഞ്ചായത്തുകളിൽ അഭിമുഖീകരിക്കേണ്ടതില്ലാത്ത ഒട്ടേറെ അകൽച്ചയുടെ പ്രശ്നങ്ങൾ നഗരങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് അനുഭവം. കോർപ്പറേഷനുകളുടെ വലുപ്പം ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനഭരണത്തിന്റെ ചെറിയ പതിപ്പുകളായി അവ പലപ്പോഴും മാറുന്നു. നഗരാസൂത്രണത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എന്തു മാറ്റങ്ങൾ വേണമെന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.