എസ്. ജമാൽ
ലഘു ജീവചരിത്രം (Biography)
തൃക്കടവൂർ പഞ്ചായത്തിലെ ആണികുളത്തു ചിറയിൽ 1950 ഓഗസ്റ്റ് 1-ന് ഒരു സംഘം ചെറുപ്പക്കാർ യോഗം ചേർന്ന് ഒരു വായനശാലയ്ക്കു രൂപം നല്കി. ആ ഗ്രന്ഥശാല പിന്നീട് ആ പ്രദേശത്തിന്റെ പുരോഗമനരാഷ്ട്രീയത്തിന്റെ വഴികാട്ടിയായി. പുതിയ തലമുറയ്ക്കു മുന്നിൽ ദിശാസൂചിയായി അതു തലയുയർത്തിനിന്നു. വിശ്വപ്രസിദ്ധരായ ചിത്രകാരരുടെ വലിയൊരു പെയിന്റിങ് കളക്‌ഷനുണ്ട് ഗ്രന്ഥശാലയിൽ. പാരിസ് വിശ്വനാഥന്റെയും തിരുനെല്ലൂർ കരുണാകരന്റെയും ആദ്യതട്ടകം എന്നു പറഞ്ഞാൽത്തന്നെ നവോദയ ഗ്രന്ഥശാലയ്ക്കു നീരാവിൽ ഗ്രാമത്തിന്റെ കലാസാംസ്ക്കാരികസാമൂഹികജീവിതത്തിൽ ഉളള സ്ഥാനം ഊഹിക്കാം.
നവോദയ ഗ്രന്ഥശാല & വായനശാല ആയി ബന്ധപ്പെട്ടാണ് ജമാലിന്റെ പൊതുപ്രവർത്തനത്തിന്റെ തുടക്കം. വായനശാലയെപ്പോലെതന്നെ അവിടുത്തെ കലാസമിതിയെ സ്പോർട്സ്, കലാ, സാമൂഹിക പ്രവർത്തനമേഖലയിൽ അറിയപ്പെടുന്ന കേന്ദ്രമാക്കി വളർത്താൽ ജമാലിന്റെ വലിയ സംഭാവനയുമുണ്ട്.
കൊല്ലം എസ്. എൻ. കോളെജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരിഷത്തുമൂട്ട കടിക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം മേഖലാക്കമ്മിറ്റിയുടെ പ്രസിഡന്റായി. 1983-ൽ കൃഷിവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതോടെ പ്രവർത്തനമേഖല എൻജിഒ യൂണിയനിലേക്കു നീങ്ങി. സംഘടന ആവശ്യപ്പെട്ടതനുസരിച്ചു ജനകീയാസൂത്രണപരിശീലനത്തിൽ പങ്കാളിയായി. ബ്ലോക്ക് പ്രസിഡന്റ് എം. ഡി. പശുപാലൻ ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചാലുംമൂട് ബ്ലോക്ക് കോർഡിനേറ്ററായി.
ബ്ലോക്കിന് ഒരു ഇരുനില ഓഫീസ് പണിതു. സ്വാതന്ത്ര്യസുവർണ്ണജൂബിലിസ്മാരകമായി ഷോപ്പിങ് കോംപ്ലക്സും. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനറൽ മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്ക്കരിച്ചു. വായ്പയ്ക്കുപുറമേ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ നിത്യോപയോഗസാധനങ്ങൾ നല്കുകയായിരുന്നു ലക്ഷ്യം. ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റിയും രൂപവത്ക്കരിച്ചു. റൂറൽ ട്രെയിനിങ് സെന്ററിൽ പതിനായിരത്തിലേറെ കുട്ടികൾക്ക് ഇതുവരെ സൗജന്യനിരക്കിൽ പരിശീലനം നല്കി. ഇതോടു ബന്ധപ്പെട്ട് ഒരു ഐറ്റി സേവനകേന്ദ്രവും പ്രവർത്തിച്ചിരുന്നു.
ഒരു ദിവസം പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരുമായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു. ആശുപത്രിയിലേക്ക് എന്തൊക്കെ വേണമെന്ന ചോദ്യത്തെ ആദ്യം ഡോക്ടർ മുഖവിലയ്ക്ക് എടുത്തില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഡോക്ടറോട് ആരെങ്കിലും ആരായുന്നത്. മടിച്ചാണെങ്കിലും ഡോക്ടർ പറഞ്ഞ മുഴുവൻ ഉപകരണങ്ങളും പ്രൊജക്റ്റ് എഴുതി പദ്ധതിയുടെ ഭാഗമായി വാങ്ങിക്കൊടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായ അത്ഭുതം പറഞ്ഞറിയിക്കാനാകുന്നില്ല.
ജനകീയാസൂത്രണത്തിന്റെ അവസാനരണ്ടുവർഷം ജി. മുരളീധരൻപിള്ളയുടെ ഒഴിവിൽ ജില്ലാകോർഡിനേറ്ററായി. സാങ്കേതികത ഏറെയുള്ള രണ്ടു ചുമതലകളാണ് ഏറ്റെടുത്തത്- നീർത്തടവികസനപദ്ധതിയും ജില്ലാപ്പദ്ധതിയും. ഭൂപടം വരയ്ക്കുന്നതിൽ പ്രായോഗികവൈദഗ്ദ്ധ്യമുള്ള, സർവ്വേ വകുപ്പിൽനിന്നു വിരമിച്ചവരെ മുൻകൂട്ടി കണ്ടു സജ്ജീകരിച്ചതു നീർത്തടപദ്ധതി സമയബന്ധിതമായി തീർക്കാൻ സഹായിച്ചു.
ജില്ലാപ്പദ്ധതി തയ്യാറാക്കുന്നതിൽ സീനിയോറിറ്റിപ്പിണക്കംമൂലം ചില വകുപ്പുകളിൽനിന്നു വേണ്ടത്ര സഹകരണം ലഭിച്ചില്ല. ഗസറ്റഡ് ഉദ്യോഗസ്ഥർക്കു പരിശീലനക്ലാസ് എടുക്കുന്നതിനെതിരെ വിമർശനം വന്നു. എന്നാൽ കളക്ടർ ഡബ്ല്യു. ആർ. റെഡ്ഡി വളരെ സഹായകരമായ സമീപനമാണ് ഇക്കാര്യങ്ങളിൽ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കർശനനിലപാട് ഈ രണ്ടു പരിപാടികളും വിജയിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
പത്താം പഞ്ചാവത്സരപദ്ധതിക്കാലത്ത് സഹകരണവകുപ്പിന്റെ അനുമതിയോടെ ക്യാപ്ഡെക്കിലും കിലയുടെ മൊബൈൽ ടീമിലും തുടർന്നു പ്രവർത്തിച്ചു. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പി(SRG)ൽ അംഗമായി പ്രവർത്തിച്ചു. പദ്ധതിമാർഗ്ഗരേഖകൾ, കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം, പദ്ധതിരൂപവത്ക്കരണം, നിർവ്വഹണം, മോണിറ്ററിങ് എന്നിവയായിരുന്നു എസ്ആർജിയുടെ ചുമതലകൾ. ഇഎംഎസ് പാർപ്പിടപദ്ധതി ആയിരുന്നു ഇക്കാലത്തെ ഒരു പ്രധാന കാമ്പയിൻ പ്രവർത്തനം..
ഇക്കാലയളവിൽ ഒട്ടേറെ ദേശീയ പരിശീലനങ്ങളിൽ പങ്കെടുക്കാനും ചിലയിടങ്ങളിൽ പരിശീലകനായി പ്രവർത്തിക്കാനും കഴിഞ്ഞത് നല്ല അനുഭവമായി ജമാൽ കരുതുന്നു. ഇതിൽ ആദ്യത്തേത് ഉസ്മാനിയ സർവ്വകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച ശില്പശാലയാണ്. 2004-ൽ മുംബെയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിലും പ്രതിനിധിയായിരുന്നു. ക്യാപ്ഡെക്ക് ടീമിന്റെ ഭാഗമായി 2009-ൽ സ്വിറ്റ്സർലാന്റ്, യുകെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. പൂനൈയിൽ യശ്വന്ത് റാവു ചവാൻ അക്കാദമിയിലും ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിലും എക്സ്പോഷർ വിസിറ്റിനു പോയി. ഭൂട്ടാനിലെ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചുള്ള പഠനപര്യടനം (2019), എൻആർഐഡിക്കുവേണ്ടി ലക്ഷദ്വീപിൽ നടത്തിയ പരിശീലനം എന്നിവ പുതിയ അനുഭവങ്ങളായിരുന്നു. ഇത്തരം അനുഭവങ്ങൾ തന്റെ പ്രാപ്തി വളർത്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണു ജമാൽ പറയുന്നത്.
പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് സഹകരണ വകുപ്പിൽനിന്നു വിരമിച്ചെങ്കിലും എസ്ആർജിയിൽ തുടർന്നു പ്രവർത്തിച്ചു. ഏപ്രിലിനു മുമ്പുതന്നെ പദ്ധതി അംഗീകരിച്ചു നിർവ്വഹണം ആരംഭിക്കാൻ കഴിഞ്ഞതാണ് ഇക്കാലത്തെ ഏറ്റവും വലിയ നേട്ടം. ജില്ലാപ്പദ്ധതികൾ തയ്യാറാക്കി. ഇനവേറ്റീവ് പ്രൊജക്ടുകൾക്കു സൗകര്യമൊരുക്കി. ഭൗതികനേട്ടങ്ങൾ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു മന്ത്രി ക്രോഡീകരിക്കുന്നതിനു വികേന്ദ്രീകൃതാസൂത്രണറൗണ്ട് എന്ന പേരിൽ സർവ്വേ ആരംഭിച്ചു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് റിസോഴ്സ് സെന്ററുകൾ ആരംഭിച്ചു. ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാകാൻ കഴിഞ്ഞു. ഇന്നും പ്രാദേശികആസൂത്രണപ്രവർത്തനങ്ങളിൽ ജമാൽ സജീവമായി ഉണ്ട്.