ഡോ. ജോസ് ചാത്തുക്കുളം
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണത്തിൽനിന്ന് ഉയർന്നുവന്ന ലോകമറിയുന്ന ഒരു പണ്ഡിതനാണ് ഡോ. ജോസ് ചാത്തുക്കുളം. കുമാരനെല്ലൂർ പഞ്ചായത്തിലെ സിപിഐ(എം) പ്രവർത്തകനായിരുന്നു. അതോടൊപ്പം ഡോ. മാത്യു കുര്യന്റെ ഇൻസ്റ്റിറ്റ്യൂട്ടുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച്’ എന്ന പഠനകേന്ദ്രത്തിൽ വികസനഭരണത്തെക്കുറിച്ചുള്ള പിഎച്ഛ്‌ഡി ചെയ്തു. കോട്ടയത്തു തിരിച്ചുവന്നു പോസ്റ്റ് ഡോക്ടറൽ ചെയ്യുമ്പോൾ രണ്ടു തവണ സിപിഐ(എം)-ന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.
ജനകീയാസൂത്രണത്തിന്റെ ആരംഭത്തിൽ കോട്ടയം ജില്ലയുടെ കോർഡിനേറ്റർ ആയിരുന്നു. യുഡിഎഫ് പഞ്ചായത്തുകളായിരുന്നു ജില്ലയിൽ കൂടുതൽ. അത്ര അനുകൂലസമീപനം തുടക്കത്തിൽ ഇല്ലായിരുന്നു. എന്നാൽ ജോസിന്റെ ഫലപ്രദമായ ഇടപെടൽമൂലം കേരള കോൺഗ്രസിന്റെ (മാണി) ഭാഗത്തുനിന്നു സജീവമായ സഹകരണം നേടാൻ കഴിഞ്ഞു. ലോപോസ് മാത്യു, തോമസ് കുന്നപ്പള്ളി എന്നീ രണ്ടു സജീവപ്രവർത്തകരെ റിസോഴ്സ് പേഴ്സൺസായി കൊണ്ടുവന്നു. പ്രവർത്തനത്തിൽ ആരോഗ്യകരമായ മത്സരം യുഡിഎഫ് - എൽ. ഡി. . എഫ് പഞ്ചായത്തുകളിൽ ഉണ്ടായി. ഇതിൽ നല്ലൊരു ഫെസിലിറ്റേറ്ററായി ജോസ് പ്രവർത്തിച്ചു.
മലപ്പുറത്തിനു തെക്കോട്ട് ലീഗ് ഭരണനേതൃത്വത്തിലുണ്ടായിരുന്ന ഏകപഞ്ചായത്തായിരുന്ന ഈരാറ്റുപേട്ട. അന്നത്തെ പ്രസിഡന്റായിരുന്ന പരേതനായ അലിയാർ റിസോഴ്സ് പേഴ്സണായി മാറുന്നതിനു ജോസുമായുള്ള സമ്പർക്കം പ്രേരകമായി. ആദ്യം പദ്ധതി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ ഒന്നായി അത്. ഈരാറ്റുപേട്ടയിലെ ജനകീയാസൂത്രണപ്രവർത്തനങ്ങൾ, പ്രത്യേകിച്ചു ശുചിത്വപരിപാടി, ശ്രദ്ധിക്കപ്പെട്ടു. നിർമ്മൽ പുരസ്കാരം ലഭിച്ചു. പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ വന്ന ദേശീയ ടീം വലിയ മതിപ്പാണു പ്രകടിപ്പിച്ചത്. ദേശീയതലത്തിൽതന്നെ ജനകീയാസൂത്രണത്തെക്കുറിച്ചും പഞ്ചായത്തുതല അനുഭവങ്ങളെക്കുറിച്ചും അവതരിപ്പിക്കാൻ അലിയാർ ക്ഷണിക്കപ്പെട്ടു. നിർമ്മൽ പുരസ്കാരം നല്കുന്നതിനുള്ള അവാർഡ് സമിതിയിൽ അലിയാർ അംഗമാക്കപ്പെട്ടു. ഗുജറാത്താണ് അദ്ദേഹം നിയോഗിക്കപ്പെട്ട സംസ്ഥാനം. ഈ വളർച്ചയുടെ പിന്നിലുള്ള അദൃശ്യകരം ഡോ. ജോസിന്റേതായിരുന്നു.
ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിൽ വികസനറിപ്പോർട്ട് തയ്യാറാക്കുന്നതിനു മുമ്പ് അനിവാര്യമായും ചെയ്യേണ്ടിയിരുന്ന ഒരു പ്രവർത്തനമായിരുന്നു സെക്കൻഡറി ഡേറ്റാ ശേഖരണം. വിവിധ സർക്കാരോഫീസുകളിൽ വ്യത്യസ്ത രജിസ്റ്ററുകളിലും മറ്റും ലഭ്യമായ കണക്കുകൾ ഒരു പ്രൊഫോമയിൽ പൂരിപ്പിച്ചു സമാഹരിക്കുകയായിരുന്നു പ്രവർത്തനം. പല ഓഫീസുകളിൽനിന്നു വേണ്ടത്ര സഹകരണം ആദ്യം ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിപുലമായ രീതിയിൽ ഒരു ഉദ്ഘാടനവും സെമിനാറും നടത്താൻ തീരുമാനിച്ചു. അതു നടക്കുന്ന പഞ്ചായത്തിൽ സ്വാഭാവികമാഉം വിവരശേഖരണം നടത്തി കണക്കുകൾ ക്രോഡീകരിച്ചിരിക്കണമല്ലോ. ഈ വെല്ലുവിളി ഡോ. ജോസ് ഏറ്റെടുത്തു. കോട്ടയം കുറിച്ചി പഞ്ചായത്തിൽ 1997 ഒക്ടോബർ 14-ന് ഉദ്ഘാടനസെമിനാർ നടന്നു. സാമാന്യഗതിയിൽ വിരസമായ ഒരു പ്രവർത്തനമായി കണക്കാക്കുന്ന ഈ കണക്കുശേഖരണം എങ്ങനെ ആവേശകരമായ ഒരു ജനകീയപ്രവർത്തനവും ബഹുജനവിദ്യാഭ്യാസത്തിന് ഉപകരണവും ആക്കാമെന്ന് കുറിച്ചി പഞ്ചായത്ത് തെളിയിച്ചു.
ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി ഡോ. ജോസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളുടെ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സും ജെൻഡർ ഡെവലപ്മെന്റ് ഇൻഡക്സും നിർമ്മിക്കുകയുണ്ടായി. ഇന്നും കേന്ദ്രസർക്കാർ സംസ്ഥാനല സൂചികകളും ചില സംസ്ഥാനസർക്കാരുകൾ ജില്ലാതലസൂചികകളും മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഡോ. ജോസ് ആവട്ടെ, പഞ്ചായത്തുതല മാനവവികസനസൂചിക സൃഷ്ടിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. അതുപ്രകാരം, കൊന്നത്തടി പഞ്ചായത്താണ് മാനനവികസനസൂചികയിൽ 0. 751 സ്കോറോടെ ഒന്നാംസ്ഥാനത്ത് എത്തിയത്. കരിങ്കുന്നം 0.742 സ്കോറോടുകൂടി രണ്ടാംസ്ഥാനത്തും. വട്ടവടയാണ് ഏറ്റവും പിന്നിൽ. ‘ഫ്രണ്ട് ലൈൻ’ ഈ സംരംഭത്തെക്കുറിച്ചു പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ അറിവിൽ ഡോ. ജോസ് ചാത്തുക്കുളത്തിനു പുറമേ ഡോ. ഷഹീന മാത്രമേ പഞ്ചായത്തുതല വികസനസൂചികകൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളൂ.
ഒന്നാംവർഷം പദ്ധതിവിഹിതം നിശ്ചയിച്ചപ്പോൾ ജില്ലയിലെ തിടനാട് ഗ്രാമപ്പഞ്ചായത്തിനു 11 ലക്ഷം രൂപ മാത്രമേ അലോട്ട്മെന്റ് ഉണ്ടായുള്ളൂ. ഇതു വളരെ നിരാശയുണ്ടാക്കി. ഡോ. ജോസ് കോട്ടയത്തെ ആദ്യപദ്ധതിസമർപ്പണത്തിൽ ഇതു മന്ത്രി പാലോളിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ഒരു തദ്ദേശഭരണസ്ഥാപനത്തിനു ലഭ്യമാക്കുമെന്ന തീരുമാനമെടുത്തു.
ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം കഴിഞ്ഞപ്പോൾ ഡോ. ജോസ് ഡിപിസിയിലെ വിദദ്ധാംഗമായി മാറി. സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് എന്ന ഗവേഷണസ്ഥാപനത്തിനും രൂപം നല്കി. കേന്ദ്രസർക്കാരിന്റെ ഗ്രാമവികസനപരിപാടികളുടെ ഇവാല്യുവേഷൻ പഠനങ്ങളാണ് ആദ്യഘട്ടത്തിൽ കൂടുതൽ നടത്തിയത്. ജനകീയാസൂത്രണപ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഔപചാരികമായി പ്രൊഫസർ / റീഡർ പദവി ഇല്ലാതിരുന്നിട്ടും ജോസ് പിഎച്ഛ്‌ഡി ചെയ്ത ബാംഗ്ലൂരിലെ ഗവേഷണസ്ഥാപനം ‘രാമകൃഷ്ണ ഹെഗ്ഡെ ചെയർ ഓൺ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ്’ പ്രൊഫസർ ആയി അദ്ദേഹത്തെ നിയോഗിക്കുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ അനുഭവക്കരുത്തുള്ള ഡോ. മൈക്കിൾ തരകൻ ആയിരുന്നു ആ സ്ഥാനം ആദ്യം അലങ്കരിച്ചത്.
ആഫ്രിക്കൻരാജ്യങ്ങളിലെ അധികാരവികേന്ദ്രീകരണങ്ങളെക്കുറിച്ചു ഡോ. ജോസ് ആഴത്തിൽ പഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൗത്ത് സുഡാൻ അഥവാ ന്യൂബാ മൗണ്ടൻസിലെ ത്രിതല തദ്ദേശസ്വയംഭരണസംവിധാനത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നല്കാനും ഒരു യുഎൻ യൂണിവേഴ്സിറ്റി ജോസിനെയാണു നിയോഗിച്ചത്.
ഈ അംഗീകാരങ്ങളുടെയെല്ലാം അടിസ്ഥാനം ജനകീയാസൂത്രണത്തെക്കുറിച്ചു ജോസ് പ്രസിദ്ധീകരിച്ച 25-ലേറെ പ്രബന്ധങ്ങളാണ്. എന്നെപ്പോലുള്ളവർ ജനകീയാസൂത്രണകാലത്തും അതിന്റെ അവസാനവർഷവും എഴുതിയതിനുശേഷം ശ്രദ്ധ മറ്റുകാര്യങ്ങളിലേക്കു തിരിച്ചു. എന്നാൽ അക്കാദമികമായി തുടർച്ചയായി, അതും അതതു സമയത്തുതന്നെ ജനകീയാസൂത്രണത്തെ പിന്തുടർന്ന ഡോ. ജോസ് ചാത്തുക്കുളത്തെപ്പോലെ മറ്റൊരു ഗവേഷകൻ ഉണ്ടാവില്ല. ജോസിന്റെ പ്രബന്ധങ്ങൾ പുകഴ്ത്തുപാട്ടുകളല്ല. ജനകീയാസൂത്രണത്തിന്റെ വീഴ്ചകളെയും ദൗർബല്യങ്ങളെയും വിമർശനാത്മകമായാണു പഠനങ്ങളിൽ സമീപിച്ചിട്ടുള്ളത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലിപ്പുസ്തകങ്ങളിൽ ഒന്ന് ഡോ. ജോസ് ചാത്തുക്കുളത്തിന്റെ പ്രബന്ധസമാഹാാം ആയിരിക്കുമെന്നു പ്രതീക്ഷിക്കാം.