കെ. കെ. ഗോപാലകൃഷ്ണപിള്ള (കെ. കെ. ജി. പിള്ള)
ലഘു ജീവചരിത്രം (Biography)
കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം. ഇ. എം. ശ്രീധരനാണു പ്ലാനിങ് ബോർഡിൽനിന്നു പങ്കെടുത്തത്. മീറ്റിങ്ങിൽ പങ്കെടുത്ത ഒരാൾ അദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു. അതുവരെ ഉപയോഗിക്കാൻ ലഭിച്ചിട്ടില്ലാത്ത അത്രയും പണം താഴേത്തട്ടിലേക്കു വരുമ്പോൾ അഴിമതിക്കു സാദ്ധ്യതയില്ലേ എന്നതായിരുന്നു ചോദ്യം. ഒരു ഉദാഹരണത്തോടെയാണു അദ്ദേഹം മറുപടി പറഞ്ഞത്:
ഒരു വടക്കേയിന്ത്യൻസംസ്ഥാനത്ത് ഓഡിറ്റ് നടത്തിയപ്പോൾ എല്ലാവർഷവും ഒരു ഡാമിന്റെ മെയ്ന്റനൻസ് നടത്താനായി വലിയ തുക ചെലവഴിക്കുന്നതായി കണ്ടു. സംശയം തോന്നിയ ഓഡിറ്റർമാർ വിശദമായി അന്വേഷിച്ചപ്പോൾ മെയിന്റനൻസ് നടത്താതെയാണു പണം ചെലവഴിച്ചിരിക്കുന്നത് എന്നതു ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ അന്വേഷിച്ചപ്പോൾ ഡാം പണിതിട്ടില്ല എന്നു മനസ്സിലായി. മാത്രമല്ല, ഡാം പണിതു എന്നു രേഖകളിൽ പറഞ്ഞിരിക്കുന്ന പേരിൽ ഒരു നദിപോലും അവിടെ ഇല്ല എന്നാണു കണ്ടെത്തിയത്!
അദ്ദേഹം ചോദ്യകർത്താവിനു കൊടുത്ത ഉത്തരം, ഇല്ലാത്ത നദിയിൽ, കെട്ടാത്ത ഡാമിനു വർഷാവർഷം മെയിന്റനൻസുചെലവുകൂടി കാണിച്ചു നടത്തിയ അഴിമതികളുടെ നൂറിലൊരംശം പോലും താഴെത്തട്ടിലൂടെയാണു പണം ചെലവഴിച്ചതെങ്കിൽ നടക്കുമായിരുന്നില്ല എന്നാണ്. മാത്രമല്ല, ജനാധിപത്യപ്രക്രിയയിലെ അടിസ്ഥാനഘടകമായ ഗ്രാമസഭയിൽ അംഗമായ ഏതൊരാൾക്കും പദ്ധതിച്ചെലവുകളെക്കുറിച്ചു ചോദിക്കാൻ അവകാശവുമുണ്ട്. അതുകൊണ്ട്, സുതാര്യത ഉറപ്പുവരുത്തി കാര്യങ്ങൾ ജനങ്ങളെ അറിയിച്ചു നടത്തിയാൽ താഴെത്തട്ടിൽ അഴിമതി ഇല്ലാതാക്കാൻ കഴിയും. അങ്ങനെ ജനങ്ങളെ പങ്കാളികളാക്കി വികസനപ്രശ്നങ്ങളിൽ ഇടപെടുത്താനാണു ജനകീയാസൂത്രണപ്രസ്ഥാനമെന്ന് അദ്ദേഹം വിശദീകരിച്ചു.
വാഴൂർ എൻഎസ്എസ് കോളെജിലെ ഫിസിക്സ് അദ്ധ്യാപകനായിരുന്ന കെ. കെ. ജി. പിള്ളയെന്ന കെ. കെ. ഗോപാലകൃഷ്ണപിള്ളയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്നും ജനകീയാസൂത്രണത്തെക്കുറിച്ചു ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ ആദ്യം വരുന്നത് ഈ യോഗമാണ്.
വെള്ളാവൂർ പഞ്ചായത്തുമെമ്പറായിരുന്ന കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ടി. പി. കൃഷ്ണപിള്ളയുടെ ഇളയ മകൻ. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളെജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളെജ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (BITS, Pilani) എന്നിവിടങ്ങളിൽ കോളെജ് വിദ്യാഭ്യാസം. 1966-ൽ ചങ്ങനാശ്ശേരി എൻഎസ്എസ് കോളെജിൽ ഫിസിക്സ് അദ്ധ്യാപകനായി. മട്ടന്നൂർ, വാഴൂർ എൻഎസ്എസ് കോളെജുകളിലായി 32 വർഷത്തെ ഔദ്യോഗികജീവിതം.
മുതിർന്നപ്പോൾ സിപിഐ(എം)-ന്റെ സഹയാത്രികനായി. 1998-ൽ വിരമിക്കുന്നതുവരെയും പ്രൈവറ്റ് കോളെജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിറ്റിഎയുടെ സജീവപ്രവർത്തകൻ ആയിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, ഫാക്കൽറ്റി ഓഫ് സയൻസ് മെമ്പർ, അക്കാഡമിക് കൗൺസിൽ മെമ്പർ എന്നീ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
1975 മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ‘ആജീവനാന്ത അംഗ’മാണ്. ‘ശാസ്ത്രകേരളം’ എഡിറ്റർ, മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭോപ്പാൽ (വിഷവാതക) കൂട്ടക്കൊലക്കെതിരെ പരിഷത്തു സംഘടിപ്പിച്ച അഖിലേന്ത്യാകലാജാഥയുടെ മാനേജർ ആയിരുന്നു.
1991-ലെ സമ്പൂർണ്ണസാക്ഷരതായജ്ഞത്തിന്റെ കോട്ടയം ജില്ലാക്കോർഡിനേറ്റർ, 1999 മുതൽ 2002 വരെ കോട്ടയം ജില്ലാ സമ്പൂർണ്ണശുചിത്വപരിപാടി, ‘നിർമ്മൽ 2000’-ന്റെ ഐഇസി കമ്പോണെന്റിന്റെ കോർഡിനേറ്റർ എന്നീ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.
ജനകീയാസൂത്രണത്തിൽ കെആർപി ആയിരുന്ന കെ. കെ. ജി. പിള്ള പരിശീലനങ്ങളിലെ നിറസാന്നിദ്ധ്യം ആയിരുന്നു. ഓവർ ഹെഡ് പ്രൊജക്ടറിന്റെ സഹായത്തോടെ പദ്ധതികളുടെ സാമ്പത്തികവിശകലനത്തിലെ ക്യാഷ് ഫ്ലോ ചാർട്ടും ബ്രേക്ക് ഈവൻ പോയിന്റും മറ്റും വിശദമാക്കുമായിരുന്നു. ഊർജ്ജതന്ത്രാദ്ധ്യാപകൻ, പരിഷത് പ്രവർത്തകൻ എന്ന നിലകളിൽ അടുക്കളയിലെ ഊർജ്ജോപഭോഗം കുറയ്ക്കാനുള്ള ‘പുകശല്യമില്ലാത്ത അടുപ്പും’ ‘ചൂടാറാപ്പെട്ടിയും’ പ്രൊജക്ടുകളിൽ സ്ഥാനം പിടിച്ചു. വൈദ്യുതി പ്രസരണനഷ്ടം ഒഴിവാക്കാൻ വാഴൂർ പഞ്ചായത്തു നടപ്പാക്കിയ ഊർജ്ജപ്രൊജക്റ്റ് മികവുറ്റതായിരുന്നു.
കോട്ടയം ജില്ലയിലെ പല പഞ്ചായത്തിലും ശ്രദ്ധേയമായ പ്രൊജക്റ്റുകൾ ഉണ്ടായി. വാഴൂർ പഞ്ചായത്തിൽ നടന്ന ‘ക്ലീൻ കൊടുങ്ങൂർ’ പ്രൊജക്ടാണ് ഓർമ്മയിൽ തങ്ങിനില്ക്കുന്ന ഒന്ന്. ഹോട്ടലുകളിൽനിന്നുംമറ്റും വരുന്ന മലിനജലം തോട്ടിലേക്ക് ആയിരുന്നു ഒഴുക്കിവിടുന്നത്. കൂടാതെ, ഹോട്ടലിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പലപ്പോഴും തോട്ടിലേക്കു വലിച്ചെറിയും. ആ പശ്ചാത്തലത്തിലാണ് ‘ക്ലീൻ കൊടുങ്ങൂർ’ എന്ന പദ്ധതിയെക്കുറിച്ചു പഞ്ചായത്തിലെ കർമ്മസമിതി ആലോചിച്ചത്.
എല്ലാ കടയിൽനിന്നും ഹോട്ടലിൽനിന്നും ഒറ്റത്തവണ ശേഖരിക്കുക ആയിരുന്നു ആദ്യം. അതിനുശേഷം ഹെൽത്ത്, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ എല്ലാവരും കടകളിൽ കയറി ജൈവം, അജൈവം എന്ന തരത്തിൽ വേർതിരിച്ചു സൂക്ഷിക്കാനും വീടുകളിൽ കയറി സ്വന്തംപുരയിടങ്ങളിൽ സംസ്കരിക്കാൻ കഴിയുന്നവർ ഇങ്ങനെ ചെയ്യാനും അഭ്യർത്ഥിച്ചു. അതിനു സ്ഥലസൗകര്യം ഇല്ലാത്തവർ പഞ്ചായത്തു തയ്യാറാക്കുന്ന കമ്പോസ്റ്റ് കുഴിയിൽ ഇടാൻ സംവിധാനം ഒരുക്കി. ആദ്യത്തെ പരിപാടിയായി സന്നദ്ധപ്രവർത്തകർ റോഡും തോടും വൃത്തിയാക്കി. തുടർന്ന് എല്ലാദിവസവും കടകളിൽ സൂക്ഷിച്ചിരിക്കുന്ന ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് കുഴിയിൽ ഇടുന്നുവെന്ന് ഉറപ്പാക്കി. റോഡുവശങ്ങൾ വൃത്തിയാക്കാൻ ഒരു ജീവനക്കാരിക്കു പ്രതിഫലം കൊടുക്കാനുള്ള ഫണ്ട് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി. ഈ പദ്ധതി ഏതാനും വർഷം വിജയകരമായി നടന്നു. ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു ‘ക്ലീൻ കൊടുങ്ങൂർ’ പദ്ധതി.