ആർ. അച്യുതൻ ഉണ്ണിത്താൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണപ്രവർത്തകരിൽ മഹാഭൂരിപക്ഷവും ജീവനക്കാരുടെയും മറ്റു വർഗ്ഗബഹുജനസംഘടനകളുടെയും പ്രവർത്തകർകൂടി ആയിരുന്നു. എന്നാൽ പാലക്കാട് ജനകീയാസൂത്രണകോർഡിനേറ്റർ ആർ. ഉണ്ണിത്താനെപ്പോലെ എൻജിഒ യൂണിയന്റെ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായി നേതൃപദവിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നവർ വിരളമായിരുന്നു.
ജില്ലയിൽ എല്ലാ സർവ്വീസ് സംഘടനകളുമായി സുദൃഢമായ ബന്ധമാണ് ഉണ്ണിത്താന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ജില്ലയിലെ ജനകീയാസൂത്രണരംഗത്തെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സർവ്വീസ് സംഘടനകളുടെ നല്ല പ്രാതിനിധ്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ വളരെ സീനിയർ ആയ എൻജിഒ യൂണിയൻ നേതാവ് എന്ന നിലയിൽ റിട്ടയർ ചെയ്തുപോയ ധാരാളം ആളുകളെ അണിചേർക്കാനും ഉണ്ണിത്താന്റെ സാന്നിദ്ധ്യം സഹായിച്ചിട്ടുണ്ട്.
സംഘടനാപ്രവർത്തനത്തിനുള്ള സമയമൊഴിച്ചു മുഴുവൻ സമയവും ജില്ലാ പ്ലാനിങ് ഓഫീസിൽ അദ്ദേഹം ചെലവഴിച്ചിരുന്നു. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും ആവശ്യങ്ങൾക്കും ബന്ധപ്പെട്ടിരുന്നത് ഉണ്ണിത്താനെയായിരുന്നു. ഏതു സംശയത്തിനും എപ്പോൾ വേണമെങ്കിലും ഫോണിലൂടെ വിശദീകരണം നല്കാൻ ഉണ്ണിത്താൻ തയ്യാറായിരുന്നു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വി. വിജയദാസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പലപ്പോഴും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ കളക്ടർ ഉൾപ്പെടെയുള്ള ജില്ലാതലഉദ്യോഗസ്ഥരെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു നിരന്തരം കാണുന്നതിനും പ്ലാനിങ് ഓഫീസിന്റെ പരിമിതികൾ മറിക്കടക്കാനും ഉണ്ണിത്താന്റെ ഇടപെടൽ സഹായിച്ചു.
ആസൂത്രണപ്രവർത്തനങ്ങളെ സംബന്ധിച്ചു സംസ്ഥാന-ജില്ലാതലങ്ങളിൽ നടന്ന ശില്പശാലകൾ പുതിയ അറിവു മാത്രമല്ല, പുതിയൊരു ശൈലിയും പകർന്നുനല്കി. 1998 അവസാനംവരെ ഈ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കാൻ കഠിനമായ രീതിയിൽ അദ്ദേഹം അദ്ധ്വാനിച്ചിരുന്നു. സമയബന്ധിതമായി ഗ്രാമസഭകൾ തീർക്കാനും വികസനറിപ്പോർട്ട് എഴുതിത്തയാറാക്കാനും ഫണ്ടുകൾ കൈമാറാൻ ഗവണ്മെന്റു നല്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാനുമൊക്കെ വളരെ ശുഷ്കാന്തിയോടെയാണ് ഉണ്ണിത്താൻ പ്രവർത്തിച്ചിരുന്നത്. ഈ കാലയളവിൽ ഉണ്ണിത്താൻ നേരിട്ട് ഇടപെട്ട രണ്ടു നൂതനപദ്ധതികളായ ജില്ലാപ്പഞ്ചായത്തിന്റെ മീൻവല്ലം ജലവൈദ്യുതിപദ്ധതിയും ഭാരതപ്പുഴയിലെ തടയണനിർമ്മാണങ്ങളും അക്കാലത്തു പ്രത്യേകം ജനശ്രദ്ധ ആകർഷിച്ചു.
ബ്ലോക്കുതല ഫണ്ടുവിതരണത്തിന്റെ ഉദ്ഘാടനം പാലക്കാട്ടു നടത്താനാണു തീരുമാനിച്ചത്. ഇതു വളരെ ചിട്ടയോടെ പാലക്കാട് ടൗൺ ഹോളിൽ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഉണ്ണിത്താനു കഴിഞ്ഞു. ചടങ്ങിന്റെ ഭാഗമായി അതിവിപുലമായ ജില്ലാതല പ്രചാരണജാഥ കെ. വി. വിജയദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഫണ്ടുവിതരണസമ്മേളനവും ആയിരങ്ങളെ പങ്കെടുപ്പിച്ചു വൻ വിജയമാക്കി. അന്നത്തെ ഗ്രാമവികസനമന്ത്രി ടി. കെ. രാമകൃഷ്ണൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡിന്റ് ടി. സി. കുഞ്ഞുമോൾക്ക് ആദ്യഗഡുഫണ്ടിന്റെ രേഖ നല്കി ഫണ്ടുവിതരണം ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡ് അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉണ്ണിത്താൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഈ കഠിനാധ്വാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നതാണു വാസ്തവം. 1998 അവസാനം ഹൃദ്രോഗബാധയെത്തുടർന്നു ബൈപ്പാസ് സർജറി ചെയ്യേണ്ടിവന്നു. തുടർന്ന്, സജീവ ജനകീയാസൂത്രണപ്രവർത്തനങ്ങളിൽനിന്നു പിൻവാങ്ങാൻ നിർബ്ബന്ധിതനായിത്തീർന്നു. എന്നാൽ, പാലക്കാട് ജില്ലയിലെ ജനകീയാസൂത്രണത്തെ ഇതിനകം ശക്തമായ അടിത്തറയിൽ ഉറപ്പിക്കാൻ ആർ. അച്യുതൻ ഉണ്ണിത്താനു കഴിഞ്ഞു.